മാധവിക്കുട്ടി ലൈംഗിക സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇണക്കിച്ചേര്‍ത്തു

സക്കറിയ സ്ത്രീ ശരീരത്തിന്റെയും ആത്മാവിന്റെയും തലച്ചോറിന്റെയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവളായിരുന്നു കമല സുറയ്യ എന്ന മാധവിക്കുട്ടി. മലയാളത്തില്‍ അതുവരെ പ്രത്യക്ഷപ്പെടാത്ത ആധുനികതയുടെ സൂക്ഷ്മവും സങ്കീര്‍ണവുമായ മുഖമാണ് അവര്‍ പരിചയപ്പെടുത്തിയത്. എല്ലാ അര്‍ഥത്തിലും മാധവിക്കുട്ടി വിപ്‌ളവകാരിയായിരുന്നു. പ്രതിക്കൂട്ടിലാക്കപ്പെട്ട മതത്തെയാണ് അവര്‍ ആശ്‌ളേഷിച്ചത്. മന$പൂര്‍വമോ അല്ലാതെയോ താഴ്ത്തിക്കെട്ടപ്പെട്ടവര്‍ക്കുവേണ്ടി നിശ്ശബ്ദ വിപ്‌ളവം നയിക്കുകയായിരുന്നു അവര്‍. നമ്മുടെ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രാമാണിത്വത്തിന്റെ ചുറ്റവട്ടങ്ങളില്‍നിന്ന് കുറച്ചുകാലമായി അവരെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷമാകുന്ന മതേതരവും മാനവികവുമായ സമീപനവും അധ$സ്ഥിതപക്ഷ നിലപാടുകളും ജനകീയ സമരങ്ങളോടുള്ള […]

MM

സക്കറിയ

സ്ത്രീ ശരീരത്തിന്റെയും ആത്മാവിന്റെയും തലച്ചോറിന്റെയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചവളായിരുന്നു കമല സുറയ്യ എന്ന മാധവിക്കുട്ടി. മലയാളത്തില്‍ അതുവരെ പ്രത്യക്ഷപ്പെടാത്ത ആധുനികതയുടെ സൂക്ഷ്മവും സങ്കീര്‍ണവുമായ മുഖമാണ് അവര്‍ പരിചയപ്പെടുത്തിയത്.

എല്ലാ അര്‍ഥത്തിലും മാധവിക്കുട്ടി വിപ്‌ളവകാരിയായിരുന്നു. പ്രതിക്കൂട്ടിലാക്കപ്പെട്ട മതത്തെയാണ് അവര്‍ ആശ്‌ളേഷിച്ചത്. മന$പൂര്‍വമോ അല്ലാതെയോ താഴ്ത്തിക്കെട്ടപ്പെട്ടവര്‍ക്കുവേണ്ടി നിശ്ശബ്ദ വിപ്‌ളവം നയിക്കുകയായിരുന്നു അവര്‍. നമ്മുടെ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ മാധ്യമ പ്രാമാണിത്വത്തിന്റെ ചുറ്റവട്ടങ്ങളില്‍നിന്ന് കുറച്ചുകാലമായി അവരെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രത്യക്ഷമാകുന്ന മതേതരവും മാനവികവുമായ സമീപനവും അധ$സ്ഥിതപക്ഷ നിലപാടുകളും ജനകീയ സമരങ്ങളോടുള്ള ഉള്‍ച്ചേരല്‍ മനോഭാവത്തിന്റെയും തുടര്‍ച്ചയാണ് ഈ പുരസ്‌കാരം.

മാധവിക്കുട്ടിയുടെ മതംമാറ്റം മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. കേരളത്തിലെ എല്ലാ യാഥാസ്ഥിതികത്വങ്ങളെയും ഒരുപോലെ നടുക്കിയ ഒന്നായിരുന്നു അത്. ഹിന്ദുക്കളെയും മുസ്ലിംകളെയും ക്രൈസ്തവരെയും രാഷ്ട്രീയ സാമൂഹിക സംഘടനകളെയും ഒരുപോലെ അത് നടുക്കി. സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കേരളത്തിലെ എല്ലാ യാഥാസ്ഥിതിക സമൂഹവും ഒരുപോലെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച് മതപരമായ സ്വാതന്ത്ര്യ പ്രഖ്യാപനം. അവര്‍ ഏത് മതത്തിലേക്കാണോ മാറിയത് അവയിലെ യാഥാസ്ഥിതികത്വങ്ങളെയും അത് നടുക്കിയിട്ടുണ്ട.

പെണ്ണിന്റെ ലൈംഗിക സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇണക്കിച്ചേര്‍ത്തതിലൂടെ മാധവിക്കുട്ടി അവരുടെ മതംമാറ്റം പെണ്‍ സ്വാതന്ത്ര്യങ്ങളുടെ ശക്തിയേറിയ പ്രതീകമാക്കുകയാണുണ്ടായത്. കേരളം പോലെ ദ്രവിച്ച യാഥാസ്ഥിതിക സമൂഹത്തെ അത് ഞെട്ടിച്ചതില്‍ അദ്ഭുതമില്ല. എഴുത്തുകാര്‍ക്ക് ഒരു മതത്തില്‍നിന്ന് പുറത്തുപോകാന്‍ കഴിയുന്നത് സൃഷ്ടിപരമായ അവസരമായാണ് കാണുന്നത്. അത് ഒരു മാനസികമായ അടിമത്തത്തിലേക്ക് ആവരുത് എന്നുമാത്രം. മതം മാനവപുരോഗതിക്ക് പകരമാവില്ല. മതത്താല്‍ മാത്രം ഒരു സമൂഹവും വിജയം കൈവരിക്കില്ല. മതങ്ങള്‍ സ്വയം പുരോഗമനചിന്തയെ ആശ്‌ളേഷിക്കുമ്പോള്‍ അത് പുരോഗമന പ്രസ്ഥാനമായി മാറാറുണ്ട്. എല്ലാ മതത്തിലും പുരോഗമന പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യധാരക്കെതിരെ പിടിച്ചുനില്‍ക്കാന്‍ അവക്കായിട്ടില്ല.

തങ്ങളുടേതാണ് ശരിയെന്ന ചിന്തകളില്‍നിന്നാണ് മതതീവ്രവാദങ്ങള്‍ ഉടലെടുക്കുന്നത്. പ്രബലമായി തീരുന്ന ഓരോ മതതീവ്രവാദവും ആ മതത്തെ തന്നെ ഭസ്മമാക്കും. അധികാരവും സമ്പത്തും രക്തക്കൊതിയും ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അവിടെയാണ് ഐ.എസും ആര്‍.എസ്.എസും ഒരേ തൂവല്‍ പക്ഷികളാകുന്നത്.

70 വര്‍ഷത്തെ ഹിന്ദുമുസ്ലിം ക്രൈസ്തവ വാഗ്വാദങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ എന്ത് മാറ്റമുണ്ടായി എന്നു ചോദിച്ചാല്‍ ഒരു നരേന്ദ്ര മോദിയുണ്ടായി എന്നു മാത്രമാണ് ഉത്തരം.

(ഗള്‍ഫ് മാധ്യമം ഏര്‍പ്പെടുത്തിയ കമല സുറയ്യ പുരസ്‌കാരം തിരൂര്‍ തുഞ്ചന്‍പറമ്പിലെ മാധ്യമം ലിറ്റററി ഫെസ്റ്റ് വേദിയില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സക്കറിയ)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മാധവിക്കുട്ടി ലൈംഗിക സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇണക്കിച്ചേര്‍ത്തു

  1. Avatar for Critic Editor

    പരമേശ്വരൻ

    ബന്ധനം സ്വയംവരിക്കുന്ന സ്വാതന്ത്ര്യമായിരുന്നു മാധവിക്കുട്ടിയുടേതെന്നു മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. അവരുടെ നില തെറ്റി നേരെ വിപരീതദിശയിലാണ് അവർ പോയത്. (കൃസ്തുമതമാണ് സ്വീകരിച്ചിരുന്നതെങ്കിൽ പിന്നെയും മനസ്സിലാക്കാമായിരുന്നു.) മാത്രമല്ല, എല്ലാ മതങ്ങളും അടിസ്ഥാനപരമായി ഒരേ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത് എന്ന് വയസ്സുകാലത്തും അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ, വാർദ്ധക്യത്തിന്റെ പരാധീനതമൂലം അവർക്ക് സ്വതന്ത്രമായ ചിന്താശേഷിയും മനസ്ഥൈര്യവും നഷ്ടപ്പെട്ടുപോയി എന്നു മനസ്സിലാക്കേണ്ടിവരും. സർവ്വകലാശാലയിൽനിന്ന് സ്കൂളിലേക്കു മാറുകയാണ് മാധവിക്കുട്ടി ചെയ്തത് എന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള പറയുകയുണ്ടായി. ചെയ്തത് അബദ്ധമായി എന്ന് മാധവിക്കുട്ടി തന്നെ പിന്നീട് പറയുകയുണ്ടായി. പിന്നെ ചില പ്രലോഭനങ്ങളുടേയും വഞ്ചനയുടേയും കഥകളും പ്രചരിച്ചിരുന്നു. കാര്യങ്ങൾ ഇങ്ങനെയിരിക്കെ, ബുദ്ധിരാക്ഷസനായ സക്കറിയയുടെ ഇത്തരം വാചകക്കസർത്തിൽനിന്നും മനസ്സിലാവുന്നത് അദ്ദേഹത്തിന്റെ ബുദ്ധി ‘പണ്ടേപ്പോലെ ഫലിക്കുന്നില്ല’ എന്നാണ്.

Leave a Reply