മഹാരാജാസ് നൊസ്റ്റാള്‍ജിയ

ചരിത്രമുറങ്ങുന്ന (ചരിത്രമുറങ്ങാത്ത സ്ഥലം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല) മഹാരാജാസ് കോളേജിനെ സ്വയംഭരണ സ്ഥാപനമാക്കി ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധമുയരുകയാണല്ലോ. എസ്എഫ്‌ഐയുടേയും ഇടതുപക്ഷ സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. സ്വയംഭരണ സ്ഥാപനമായാല്‍ അഴിമതിയുടെ കൂടാരമാകുമെന്നതാണ് പ്രധാന വിമര്‍ശനം. ഇപ്പോള്‍ സര്‍വ്വകലാശാലകളുടെ അവസ്ഥയെന്താണ്? അവയെല്ലാം അഴിമതിയുടെ കൂടാരമാണെന്നാണ് ഇതേ സംഘടനകള്‍ പറയുന്നത്. അവിടങ്ങളില്‍ അഴിമതി നിയന്ത്രിക്കാമെങ്കില്‍ ഇവിടേയും കഴിയും. യാതൊരടിസ്ഥനവുമില്ലാതെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം സംജാതമായതോടെ അത്തരം ആരോപണങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ട കാലത്താണ് നമ്മുടെ ഇന്നത്തെ പൊതുജീവിതം. പുലി വരുന്നേ എന്ന കഥയെപോലെയാണ് […]

maharajasചരിത്രമുറങ്ങുന്ന (ചരിത്രമുറങ്ങാത്ത സ്ഥലം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല) മഹാരാജാസ് കോളേജിനെ സ്വയംഭരണ സ്ഥാപനമാക്കി ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധമുയരുകയാണല്ലോ. എസ്എഫ്‌ഐയുടേയും ഇടതുപക്ഷ സംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. സ്വയംഭരണ സ്ഥാപനമായാല്‍ അഴിമതിയുടെ കൂടാരമാകുമെന്നതാണ് പ്രധാന വിമര്‍ശനം. ഇപ്പോള്‍ സര്‍വ്വകലാശാലകളുടെ അവസ്ഥയെന്താണ്? അവയെല്ലാം അഴിമതിയുടെ കൂടാരമാണെന്നാണ് ഇതേ സംഘടനകള്‍ പറയുന്നത്. അവിടങ്ങളില്‍ അഴിമതി നിയന്ത്രിക്കാമെങ്കില്‍ ഇവിടേയും കഴിയും. യാതൊരടിസ്ഥനവുമില്ലാതെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യം സംജാതമായതോടെ അത്തരം ആരോപണങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെട്ട കാലത്താണ് നമ്മുടെ ഇന്നത്തെ പൊതുജീവിതം. പുലി വരുന്നേ എന്ന കഥയെപോലെയാണ് കാലം. മറ്റൊന്നുകൂടി, സര്‍വ്വകലാശാലകളുടെ സ്വയംഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേയും സമരങ്ങള്‍ നടക്കുന്ന കാലമാണിത്. ഇതേ സംഘടനകളുടെ നേതൃത്വത്തില്‍.  അപ്പോള്‍ പ്രശ്‌നം സ്വയംഭരണമാണോ? ആണെന്നു കരുതാനാകില്ല.
സമരത്തിനു വൈകാരികമായ അംശം ചേര്‍ക്കാനായിരിക്കാം നിരവധി പ്രമുഖര്‍ പഠിച്ച കലാലയമാണിതെന്നും ചരിത്രമുറങ്ങുമന്നു എന്നുമെല്ലാം വ്യാഖ്യാനിക്കുന്നത്. ഈ പ്രമുഖര്‍ ആരെങ്കിലും അവരുടെ മക്കളെ ഈ കലാലയത്തില്‍ പഠിപ്പിക്കുന്നുണ്ടോ? ഉണ്ടാകാനിടയില്ല. മഹാരാജാസ് പോലെ ചരിത്രമുറങ്ങുന്ന കലാലയങ്ങളില്‍ പോയി അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുമായി സംസാരിച്ചുനോക്കുക. തങ്ങളേക്കാള്‍ മാര്‍ക്ക് കുറഞ്ഞവര്‍ പോലും സ്വാശ്രയകോളേജുകളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കു ചേര്‍ന്നു, പണമില്ലാത്തിനാല്‍ മാത്രം ഗതികെട്ട് തങ്ങളിവിടെ എത്തി എന്നായിരിക്കും മിക്കവരുടേയും പ്രതികരണം. ഈയവസ്ഥയാണ് പൊതുവില്‍ കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലേത്. ആര്‍ട്‌സ് ആന്റ് സയന്‍സ് വിഷയങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍പോലും മറ്റു സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകളില്‍ പ്രവേശനപരീക്ഷയെഴുതി അവിടങ്ങളില്‍ പോകുന്നു. നമ്മളിവിടെ എല്ലാ മാറ്റങ്ങളേയും ചെറുത്തു തോല്‍പ്പിച്ച് നൊസ്റ്റാള്‍ജിയയുമായി കാലം കളയുന്നു.
പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണല്ലോ ഇന്നുയരുന്ന പ്രധാന ആവശ്യം. പൊതുവിദ്യാലയങ്ങളിലെ നിലവാരം വര്‍ദ്ധിപ്പിച്ചാല്‍ ഇത്തരമാരു മുറവിളിയുടെ ആവശ്യം തന്നെയില്ല. സ്വാശ്രയ – അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരേക്കാള്‍ എത്രയോ വേതനം വാങ്ങുന്നവരാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. എന്നിട്ടാണ് ഈ അവസ്ഥ. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വന്നപ്പോള്‍ എല്‍ഐസി ജീവനക്കാരും സ്വകാര്യ ബാങ്കുകള്‍ സജീവമായപ്പോള്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാരും തങ്ങളെ രക്ഷിക്കൂ എന്നു പറഞ്ഞ് സമരം ചെയ്തിരുന്നല്ലോ. എന്നിട്ടെന്തായി? മത്സരം വന്നപ്പോള്‍ ഈ മേഖലകള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി. എത്രയോ ജനപ്രിയ സ്‌കീമുകളാണ് എല്‍ഐസിക്ക് ഇന്നുള്ളത്. മൊബൈല്‍ ഫോണ്‍ മറ്റൊരു ഉദാഹരണം. കെ എസ് ആര്‍ ടി സി ഇപ്പോള്‍ നന്നാകുന്നുണ്ടെങ്കില്‍ അതിനു കാരണവും മറ്റൊന്നല്ല. എന്തിനേറെ, വിദ്യാഭ്യാസരംഗത്തും മാറ്റങ്ങളില്ലാതില്ല. ഈ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അദ്ധ്യാപകരും നാട്ടുകരുമെല്ലാം ചേര്‍ന്ന് പാടുപെട്ട് നിലവാരമുയര്‍ത്തിയ സ്‌കൂളുകളിലാണെന്നു മാത്രം. ആരോഗ്യകരമായ മത്സരത്തിലൂടെ മാത്രമേ നിലവാരമുയരൂ. എന്നാല്‍ മിക്കപ്പോഴും പൊതുവിദ്യാഭ്യാസത്തിനുവേണ്ടി ഘോരഘോരം വാദിക്കുന്നവരും സ്വന്തം കാര്യത്തില്‍ എന്താണു ചെയ്യുക എന്നു നമുക്കറിയാം. തൃശൂരിനടുത്ത് വില്ലടം സെന്ററില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡാണിത്.

Picture 150100 ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളിനു വിപ്ലവാഭിവാദ്യമര്‍പ്പിച്ച്. 98 ശതമാനത്തില്‍പരം കുട്ടികള്‍ വിജയിച്ച ഒരു പരീക്ഷയില്‍ 100 ശതമാനം വലിയ കാര്യമാണോ? യാതൊരു നിയന്ത്രണവുമില്ലാതെ അനുവദിച്ച പ്ലസ് ടു കോഴ്‌സുകള്‍ക്ക് കുട്ടികളെ കിട്ടാനാണല്ലോ ഇത്രയും വിജയശതമാനം തന്നെ. അതുപോട്ടെ. ഈ പ്രദേശത്തെ സാമ്പത്തികശേഷിയുള്ള സിപിഎം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും തങ്ങളുടെ കുട്ടികളെ അണ്‍ എയ്ഡഡ് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. ഇതാണ് മലയാളിയുടെ കാപട്യം. വിദ്യാഭ്യാസത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുകാണ#ം.
സാക്ഷരതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന നമ്മള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ എത്രയോ പുറകിലാണ്. ഇവിടെ നിന്ന് ശരാശരി 100 പേര്‍ക്കാണ് ഐ ഐ ടിയില്‍ പ്രവേശനം ലഭിക്കുന്നത്. ആകെ 10000 സീറ്റുകളുള്ളപ്പോഴാണത്. ദേശീയ നിലവാരത്തില്‍ കണക്കിലെടുക്കാവുന്ന ഒരു മികച്ച കോളേജോ യൂണിവേഴ്‌സിറ്റിയോ വിദ്യാഭ്യാസ സ്ഥാപനമോ നമുക്കുണ്ടോ? കുസാറ്റിലെ ഈ വര്‍ഷത്തെ പ്രവേശനപരീക്ഷയില്‍ 1200-ാം റാങ്ക് നേടിയ കുട്ടിക്ക് തൊട്ടടുത്ത ദിവസം നടന്ന വെല്ലൂര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ പരീക്ഷയില്‍ ലഭിച്ചത് 16000-ാം റാങ്ക്. ഇതാണവസ്ഥ. സത്യത്തില്‍ പ്ലസ് ടു കഴിഞ്ഞാല്‍ ഏറ്റവും മികച്ച മാര്‍ക്ക് നേടുന്നവരില്‍ ഭൂരിഭാഗവും പഠിക്കുന്നത് കേരളത്തിനു പുറത്താണ്. അതിലെ പ്രധാനപ്പെട്ട സംഗതിയെന്തെന്നാല്‍ ഇതൊന്നും സ്വാശ്രയകോളേജുകളിലല്ല എന്നതാണ്. സ്വാശ്രകോളേജുകളില്‍ പോകുന്നവര്‍ അത്രയും നിലവാരമില്ലാത്തവരാണ്. ഇപ്പോഴാകട്ടെ അവരില്‍ ഭൂരിഭാഗവും കേരളത്തിലെ സ്വാശ്രയ കോളേജുകളിലാണ് പഠിക്കുന്നത്. ഇവിടത്തെ സക്കാര്‍ എഞ്ചിനിയിറിംഗ്, മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും രണ്ടാം നിരയിലുള്ളവരാണ്. ആദ്യനിരയിലുള്ളവര്‍ പഠിക്കുന്നത് പുറത്താണ്. മിക്കവരും സ്‌കോളര്‍ഷിപ്പോടെ.
ഇത്തരമൊരു സാഹചര്യത്തിലാണ് മഹാരാജാസിലെ സമരം പ്രസക്തമാകുന്നത്. നാം നോക്കേണ്ടത് പുറകോട്ടാണോ മുന്നോട്ടാണോ എന്നതു തന്നെ ചോദ്യം. നമ്മുടെ മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തേയും നിയന്ത്രിക്കാനുള്ള അധികാരം ഭരണഘടന സര്‍ക്കാരിനു നല്‍കുന്നുണ്ട്. അതുപയോഗിച്ചാല്‍ ഏതഴിമതിയേയും തടയാനാകും.  എ.ന്നാല്‍ സ്വകാര്യം = അഴിമതി എന്ന ധാരണ ശരിയല്ല ഏറ്റവും അഴിമതി സര്‍ക്കാര്‍ തലത്തിലാണെന്ന് മറക്കരുത്. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ലല്ലോ വേണ്ടത്. ഏതാനും സ്വയംഭരണ കോളേജുകള്‍ വന്നാല്‍ നമ്മുടെ വിദ്യാഭ്യാസം തകര്‍ന്നുപോകുമെന്ന പ്രചരണം ചിരിക്കു വക നല്‍കുന്നു. അധ്യാപകരുടെ ഭയം കൃത്യമായി ജോലി ചെയ്യേണ്ടിവരുമെന്നത്. അതു വേണമല്ലോ. വിദ്യാര്‍ത്ഥി സംഘടനക്കകളുടെ ഭയം സംഘടനാ പ്രവര്‍ത്തനം തടയുമെന്നത്. അതിനെ ചെറുക്കാനാകുമെന്ന് ചെന്നൈ ഐഐടിയിലെ ദളിത് വിദ്യാര്‍ത്ഥികള്‍ തെളിയിച്ചല്ലോ. മറിച്ച് കേരളത്തില്‍  സംഘടനകളുടെ പ്രവര്‍ത്തനത്തെ തടയുന്നതില്‍ മുന്‍പന്തിയിലാണ് എസ് എഫ് ഐ എന്നും മറക്കരുത്. മഹാരാജാസടക്കം. അവിടെ പഠിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടായ അനുഭവം ദളിത് എഴുത്തുകാരന്‍ കെ കെ ബാബുരാജ് അടുത്തയിടെ എഴുതിയിരുന്നല്ലോ.
ഇനിയിതാ യു.ജി.സിയുടെയും സംസ്ഥാന സര്‍ക്കാറിന്റെയും അംഗീകാരത്തോടെ കേരളത്തിലും സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമുണ്ട്. പല സംസ്ഥാനങ്ങളിലും അവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലിവിടെ അതിനെതിരേയും സമരം പ്രതീക്ഷിക്കാം. നമുക്ക് പൊതു മാത്രം മതി. എന്നാല്‍ പൊതുവാകട്ടെ ഒരിക്കലും നന്നാവുകയില്ല. പ്രത്യയശാസ്ത്രവും നൊസ്റ്റാള്‍ജിയയും പറഞ്ഞ് നമുക്ക് കാലം കളയാം. മിടുക്കരായവര്‍ പുറത്തുപോയി പഠിക്കും. അതിനു കഴിവില്ലാത്തവര്‍ക്ക് അവസരങ്ങളില്ലാതാകും. അത്രതന്നെ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply