മഹാരാജാസില്‍ ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവരാന്‍ പ്രക്ഷോഭകണ്‍വെന്‍ഷന്‍

എം. ഗീതാനന്ദന്‍, സി.എസ്. മുരളി, രാമചന്ദ്രന്‍ എസ്. കേരളത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് വേണ്ടി കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏതെങ്കിലും നഗരത്തില്‍ ഹോസ്റ്റല്‍ സൗകര്യം നാളിതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിലവിലുള്ള ഹോസ്റ്റലുകള്‍ നാല് ദശകം മുമ്പ് സ്ഥാപിച്ചതും, പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇവയെല്ലാം കാലഹരണപ്പെട്ടവയാണെന്ന് മാത്രമല്ല, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതമായ സീറ്റുമാത്രമേ ലഭിക്കുന്നുള്ളു. എറണാകുളം മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളത്തിലെ പ്രമുഖ സ്വയംഭരണസ്ഥാപനമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. ലോ കോളേജ് […]

adi

എം. ഗീതാനന്ദന്‍, സി.എസ്. മുരളി, രാമചന്ദ്രന്‍ എസ്.

കേരളത്തിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് വേണ്ടി കേരള സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏതെങ്കിലും നഗരത്തില്‍ ഹോസ്റ്റല്‍ സൗകര്യം നാളിതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിലവിലുള്ള ഹോസ്റ്റലുകള്‍ നാല് ദശകം മുമ്പ് സ്ഥാപിച്ചതും, പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇവയെല്ലാം കാലഹരണപ്പെട്ടവയാണെന്ന് മാത്രമല്ല, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പരിമിതമായ സീറ്റുമാത്രമേ ലഭിക്കുന്നുള്ളു.
എറണാകുളം മഹാരാജാസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളത്തിലെ പ്രമുഖ സ്വയംഭരണസ്ഥാപനമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലാകട്ടെ വളരെ പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ ആദിവാസികള്‍ തുടങ്ങിയ ദുര്‍ബലവിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ അഡ്മിഷന്‍ ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ നിരവധി ആദിവാസി – ദലിത് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുകയാണ്. ഇടുക്കി ജില്ലയിലെ ഇടമലക്കുടിയില്‍ നിന്നും, അട്ടപ്പാടിയില്‍ നിന്നും ഈ വിദ്യാഭ്യാസവര്‍ഷം എറണാകുളം നഗരത്തില്‍ എത്തിച്ചേര്‍ന്ന നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണ്. താമസത്തിനും, ഭക്ഷണത്തിനുമായി നിരവധിപേരുടെ കതകില്‍ മുട്ടിയതിന് ശേഷം ഇടമലക്കുടിയില്‍ നിന്നും, അട്ടപ്പാടിയില്‍ നിന്നുമായി എറണാകുളം മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ലഭിച്ച 5 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് തിരിച്ചുപോവുകയുണ്ടായി. സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ ചെയര്‍മാന്‍ ഈ വിഷയത്തില്‍ ഇടപെട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് അട്ടപ്പാടിയിലെ 3 വിദ്യാര്‍ത്ഥികള്‍ക്ക് എറണാകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ നല്‍കിയിട്ടുണ്ടെങ്കിലും ആദിവാസി ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനം നിഷേധിക്കുന്ന സാഹചര്യം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ നിരവധിയാണ്.
ആദിവാസി – ദലിത് വിഭാഗങ്ങളുടെ വികസനഫണ്ട് തട്ടിയെടുക്കുകയും, വകമാറ്റുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. സ്വാശ്രയവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും വിദ്യാഭ്യാസ കച്ചവടമാക്കുകയും ചെയ്യുന്ന തരത്തിലേക്ക് സര്‍ക്കാര്‍ നയം മാറിയതോടെ പാവപ്പെട്ടവരായ ദലിത് ആദിവാസികള്‍ തുടങ്ങിയവരുടെ ക്ഷേമം, ഉന്നതവിദ്യാഭ്യാസം എന്നതില്‍ നിന്നെല്ലാം കേരള സര്‍ക്കാര്‍ വ്യതിചലിച്ചിരിക്കുകയാണ്. പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്നതോടെ പ്രൈമറി, യു.പി., ഹൈസ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തെ ഹോസ്റ്റല്‍ സംവിധാനത്തിന്റെ ഉത്തരവാദിത്തവും ഭരണകൂടം കൈയ്യൊഴിഞ്ഞിരിക്കുകയാണ്. ഫണ്ട് തട്ടിയെടുക്കാനുള്ള പദ്ധതികളില്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളു. ആദിവാസികള്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും 50 കോടി രൂപമുടക്കി കൊച്ചിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ആദിവാസി ഹെറിറ്റേജ് സ്ഥാപനം ഇത്തരത്തിലൊന്നാണ്. വംശഹത്യ നേരിടുന്ന ആദിവാസികളുടെ ശേഷിപ്പുകളെ കാഴ്ചവസ്തുവാക്കാനുള്ള സ്ഥാപനമാണിത്. ഇത് ആദിവാസികള്‍ക്ക് ആവശ്യമില്ല.
ആയതിനാല്‍ പ്രസ്തുത കെട്ടിടം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍, ഉന്നതപഠനത്തിനുള്ള മറ്റ് സംവിധാനങ്ങള്‍ എന്നിവയ്ക്കായി മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഇടപെടല്‍ ആവശ്യമാണ്. ആയതിനെക്കുറിച്ച് ആലോചിക്കുന്നതിനായി 2017 ഫെബ്രുവരി 12-ന് വൈകിട്ട് 3 ന് കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ പ്രക്ഷോഭകണ്‍വെന്‍ഷന്‍ ചേരുകയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply