മഹാനിലെ പോരാട്ടം ജനാധിപത്യത്തിനും ഭൂമിക്കും വേണ്ടി

പ്രിയപിള്ള മധ്യപ്രദേശിലെ മഹാനില്‍ ഉള്ളത്‌ ഏഷ്യയിലെ ഏറ്റവും പുരാതനവും വലുതുമായ സാലവൃക്ഷ വനങ്ങളാണ്‌. പ്രാദേശിക ജനത അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്നതും ഈ വനത്തെത്തന്നെ. അപൂര്‍വവും വംശനാശം നേരിടുന്നതുമായ നിരവധി ജന്തുജാതികളും ഈ വനമേഖലയിലുണ്ട്‌. പക്ഷേ ഈ അമൂല്യവനത്തിന്റെ വലിയൊരു ഭാഗം എസ്സാര്‍ കമ്പനിക്കു കല്‍ക്കരി ഖനനത്തിനായി തുറന്നുകൊടുക്കാന്‍ പോവുകയാണ്‌ (എസ്സാര്‍ ലണ്ടനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കമ്പനി കൂടിയാണ്‌). കല്‍ക്കരി ഖനനത്തിനായി വനം തുടച്ചുനീക്കുകയും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയും ചെയ്യും. എസ്സാറിന്റെ ഖനനനീക്കം 1,000 ഹെക്‌ടറിലേറെ അമൂല്യ […]

save_mahan_title_imageപ്രിയപിള്ള

മധ്യപ്രദേശിലെ മഹാനില്‍ ഉള്ളത്‌ ഏഷ്യയിലെ ഏറ്റവും പുരാതനവും വലുതുമായ സാലവൃക്ഷ വനങ്ങളാണ്‌. പ്രാദേശിക ജനത അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്നതും ഈ വനത്തെത്തന്നെ. അപൂര്‍വവും വംശനാശം നേരിടുന്നതുമായ നിരവധി ജന്തുജാതികളും ഈ വനമേഖലയിലുണ്ട്‌. പക്ഷേ ഈ അമൂല്യവനത്തിന്റെ വലിയൊരു ഭാഗം എസ്സാര്‍ കമ്പനിക്കു കല്‍ക്കരി ഖനനത്തിനായി തുറന്നുകൊടുക്കാന്‍ പോവുകയാണ്‌ (എസ്സാര്‍ ലണ്ടനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഒരു കമ്പനി കൂടിയാണ്‌).
കല്‍ക്കരി ഖനനത്തിനായി വനം തുടച്ചുനീക്കുകയും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയും ചെയ്യും. എസ്സാറിന്റെ ഖനനനീക്കം 1,000 ഹെക്‌ടറിലേറെ അമൂല്യ വനപ്രദേശത്തെ നശിപ്പിക്കു. അതു സംരക്ഷിക്കുന്ന ജൈവവൈവിധ്യത്തെ പാടെ ഇല്ലാതാക്കും. മാത്രമല്ല, 54 ഗ്രാമങ്ങളെയാണിതു പ്രതികൂലമായി ബാധിക്കുക. ഉപജീവനത്തിനായി വനോത്‌പന്നങ്ങളെ ആശ്രയിക്കുന്നവര്‍, വന്യജീവികള്‍, വെള്ളം, വായു അങ്ങനെ ഈ ഖനന പദ്ധതി തകര്‍ക്കുകയും മലിനമാക്കുകയും ചെയ്യാന്‍ പോകുന്ന മേഖലകള്‍ നിരവധി.
മൂന്നു വര്‍ഷമായി വനത്തെ സംരക്ഷിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും കല്‍ക്കരി ഖനനത്തെ തടയാനുമുള്ള ഗ്രാമീണരുടെ സമരത്തോടൊപ്പം ഞാനുമുണ്ട്‌. ഈ സമരകാലത്തെല്ലാം ഞാന്‍ നേരിട്ടതു ജനാധിപത്യപരമായ ഇടപെടലുകളല്ല. മറിച്ചു വലിയ തോതിലുള്ള ഭീഷണിയും തടസങ്ങളുമാണ്‌. അര്‍ധരാത്രിയിലും തുടരുന്ന ഫോണ്‍ വഴിയുള്ള വധഭീഷണികള്‍, സമരം തീക്ഷ്‌ണമാകുന്തോറും കോടികളിലേക്കു കയറിപ്പോയ പണക്കിലുക്കത്തിന്റെ പ്രലോഭനങ്ങള്‍, ഒരു ശത്രുരാജ്യത്തോടെന്നവണ്ണം സമരത്തിന്റെ ഓരോ നീക്കവും ചോര്‍ത്താന്‍ രഹസ്യ പിന്തുടരല്‍ അങ്ങനെ നിരവധി.
മഹാനിലെ വനമേഖലയില്‍ ഓരോ ദിവസവും ആക്രമണത്തിന്റെ ഭീഷണി നിറയുന്ന അന്തരീക്ഷത്തിലേക്കാണു ഗ്രാമവാസികളുടെ ചെറുത്തുനില്‍പ്‌ ഉണരുന്നത്‌. ഗ്രാമങ്ങളിലെ യോഗങ്ങള്‍ക്കായി ഞങ്ങള്‍ പോകുമ്പോള്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനങ്ങള്‍ പിറകേ വരും. സ്‌ത്രീയെന്ന നിലയില്‍ എന്നില്‍ അരക്ഷിതാവസ്‌ഥ ജനിപ്പിക്കാനും ആക്രമണ ഭീഷണി മുഴക്കാനും നിരവധി ശ്രമങ്ങള്‍. നവസാമൂഹിക മാധ്യമങ്ങളില്‍ അശ്ലീല ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണി മുതല്‍, ബലാത്സംഗം ചെയ്‌തു കൈകാലൊടിച്ചു കാട്ടില്‍ തള്ളാനുള്ള പരസ്യ ആഹ്വാനങ്ങള്‍ വരെ. കഴിഞ്ഞ വര്‍ഷം എന്റെ പേരില്‍, എന്റെ വ്യാജ ഒപ്പുമായി ഒരു കത്ത്‌ മാധ്യമങ്ങള്‍ക്കെത്തി. ഖനിക്കെതിരായ പ്രതിഷേധം അക്രമാസക്‌തമാക്കാന്‍ ഞാന്‍ ഗ്രാമീണരെ ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു കത്ത്‌. മധ്യേന്ത്യയിലെ വനമേഖലകളിലെ സാമൂഹിക, രാഷ്‌ട്രീയ അന്തരീക്ഷത്തെപ്പറ്റി ചെറിയ ധാരണ മതി ഈ വ്യാജകത്തിനു പിറകേ ഭരണകൂടം എന്തിനാണു തുനിയുക എന്നു മനസിലാക്കാന്‍.

(ലണ്ടനിലേക്കുള്ള യാത്രയ്‌ക്കിടെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു തിരിച്ചയയ്‌ക്കപ്പെട്ട രാജ്യാന്തര പരിസ്‌ഥിതി സംഘടന ഗ്രീന്‍പീസിന്റെ പ്രവര്‍ത്തകയാണ്‌ ലേഖിക – മംഗളം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply