മഹാദുരന്തത്തിനു കാരണം ഭൂമാഫിയ വേണ്ടത് ടൂറിസമല്ല, തീര്‍ത്ഥാടനം

എം കെ രാമചന്ദ്രന്‍ ഉത്തര്‍ഖണ്ഡിലുണ്ടായ മഹാദുരന്തത്തിനു കാരണം ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളാണെന്ന് നിരവധി തവണം ഹിമാലയം സന്ദര്‍ശി്കകുകയും 4 യാത്രാവിവരണങ്ങളിലൂടെ ഹിമാലയത്തെ മലയാളിക്ക് സുപരിചിതമാക്കുകയും ചെയ്ത എ കെ രാമചന്ദ്രന്‍ ഹിമാലയസാനുക്കളില്‍ പ്രളയമുണ്ടാകുന്നത് ഇതാദ്യമല്ല. 2005നുശേഷം മൂന്നു പ്രളയങ്ങള്‍ ഇവിടെയുണ്ടായി. ഇത്തവണയത് അതിഭയാനകമായി. എന്നാല്‍ അതിനുമുമ്പ് 27 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് പ്രളയമുണ്ടായത്. അതില്‍ നിന്നുതന്നെ ഈ പ്രളയങ്ങളുടെ ഉത്തരവാദിത്തം പ്രകൃതിക്കുമേല്‍ കെട്ടിവെക്കാനാകില്ല. കാരണം മനുഷ്യനാണ്. കൃത്യമായി പറഞ്ഞാല്‍ ഭൂമാഫിയ. 15 വര്‍ഷം മുമ്പ് ഞാന്‍ കണ്ട […]

mm
എം കെ രാമചന്ദ്രന്‍

ഉത്തര്‍ഖണ്ഡിലുണ്ടായ മഹാദുരന്തത്തിനു കാരണം ഭൂമാഫിയയുടെ പ്രവര്‍ത്തനങ്ങളാണെന്ന് നിരവധി തവണം ഹിമാലയം സന്ദര്‍ശി്കകുകയും 4 യാത്രാവിവരണങ്ങളിലൂടെ ഹിമാലയത്തെ മലയാളിക്ക് സുപരിചിതമാക്കുകയും ചെയ്ത എ കെ രാമചന്ദ്രന്‍

ഹിമാലയസാനുക്കളില്‍ പ്രളയമുണ്ടാകുന്നത് ഇതാദ്യമല്ല. 2005നുശേഷം മൂന്നു പ്രളയങ്ങള്‍ ഇവിടെയുണ്ടായി. ഇത്തവണയത് അതിഭയാനകമായി. എന്നാല്‍ അതിനുമുമ്പ് 27 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് പ്രളയമുണ്ടായത്. അതില്‍ നിന്നുതന്നെ ഈ പ്രളയങ്ങളുടെ ഉത്തരവാദിത്തം പ്രകൃതിക്കുമേല്‍ കെട്ടിവെക്കാനാകില്ല. കാരണം മനുഷ്യനാണ്. കൃത്യമായി പറഞ്ഞാല്‍ ഭൂമാഫിയ.
15 വര്‍ഷം മുമ്പ് ഞാന്‍ കണ്ട ഹിമാലയമല്ല ഇന്ന്. പ്രകൃതിയുടെ സന്തുലനം തകര്‍ത്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നത്. വനനശീകരണവും മലയിടിച്ചുനിരത്തലും റോഡ് നിര്‍മ്മാണവും വന്‍കിട ഹോട്ടലുകളുടെ കടന്നു വരവും ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണവുമൊക്കയാണ് ഈ ദുരന്തത്തിനു കാരണമാക്കിയത്. എഴുപതോളം ജലവൈദ്യുത പദ്ധതികള്‍ ഈ മേഖലയിലുണ്ട്. 215 ഓളം വന്‍കിട ഹോട്ടലുകള്‍ ഇന്ന് കേദാര്‍ നാഥ് പരിസരത്തുണ്ട്. കൃത്യമായ ലൈസന്‍സ് പോലുമില്ലാതെയാണ് ഈ മേഖലകളില്‍ ഭൂമാഫിയയുടെ താണ്ഡവം. നേരത്തെ ജനവാസമുള്ള ഗ്രാമങ്ങള്‍ വരെയായിരുന്നു വാഹനങ്ങള്‍ പോയിരുന്നത്. അതിനുശേഷം തീര്‍ത്ഥാടകര്‍ നടന്നു പോകുകയായിരുന്നു. ഇന്നാ അവസ്ഥ മാറി. ഇന്ത്യാ – ചൈന സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പട്ടാളത്തിനു സഞ്ചരിക്കാന്‍ വേണ്ട് നിര്‍മ്മിച്ച റോഡുകളിലൂടെ അവക്ക് താങ്ങാനാവാത്ത വാഹന പ്രളയമാണിപ്പോള്‍. മാത്രമല്ല, വനം നശിപ്പിച്ചും മലകള്‍ തുരന്നും പുതിയ റോഡുകളും ഉണ്ടാക്കി. നേരത്തെ ധര്‍മ്മശാലകളിലായിരുന്നു തീര്‍ത്ഥാടകര്‍ താമസിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വന്‍കിട ഹോട്ടലുകളിലായി. അവിടങ്ങളിലാകട്ടെ മദ്യവും മയക്കുമരുന്നും സ്ത്രീകളും വരെ ലഭ്യമാണ് താനും. തീര്‍ത്ഥാടനം വ്യാപകമായി. അതിനിടയില്‍ പാവപ്പെട്ട തീര്‍ത്ഥാടകര്‍ക്കു സൗകര്യങ്ങള്‍ നല്‍കിയിരുന്ന ധര്‍മ്മശാലകള്‍ക്കുനേരെ ഭൂമാഫിയയുടെ ഭീഷണികള്‍ നിരവധിയുണ്ടായി.
പ്രകൃതിക്കുനേരെ ദുരമൂത്ത മനുഷ്യന്‍ നടത്തിയ കടന്നാക്രണമാണ് ഹിമാലയന്‍ സുനാമിക്കു കാരണമായത്. ഇനിയെങ്കിലും ഇതിനൊരു കടിഞ്ഞാണിട്ടില്ലെങ്കില്‍ കൂടുതല്‍ ഭയാനകമായ ദുരന്തങ്ങളായിരിക്കും വരാന്‍ പോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിര്‍ത്തിവെക്കണം. ഭൂമാഫിയക്ക് കടിഞ്ഞാണിടണം. പഴയപോലെ ഗതാഗതനിയന്ത്രണം കര്‍ശനമാക്കണം. വൃദ്ധര്‍ക്കും വികലാംഗര്‍ക്കും മാത്രമേ ഹെലികോപ്റ്റര്‍ യാത്ര അനുവദിക്കാവൂ. ടാജ് മഹള്‍ സംരക്ഷണത്തിനായി സര്‍്ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടല്ലോ. അതിനേക്കാള്‍ ശക്തമായ നടപടികളാണ് ഇവിടെ ആവശ്യം. മൂന്നു വര്‍ഷത്തേക്ക് ഈ മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചതു നന്നായി. അതിനുശേഷം കര്‍ശനമായ നിയന്ത്രണങ്ങളോടെ വേണം യാത്ര പുനരാരംഭിക്കാന്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply