മഴവില്‍ മേള : മുഖ്യവിഷയം ജന്റര്‍ ജസ്റ്റീസ്

സാമൂഹിക പ്രസക്തിയുള്ള ചെറു ചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും മറ്റ് ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ ഒമ്പതാം എഡിഷനിലേക്ക് ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ /സംവിധായകരില്‍ നിന്ന് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചു. 2012 ജനുവരി 1 നു ശേഷം നിര്‍മ്മിച്ച ഹൃസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, സ്‌പോട്ട്, പരീക്ഷണചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ എന്നിവ നവംബര്‍ 30 നു മുന്‍പായി സമര്‍പ്പിക്കാവുന്നതാണ്. പ്രധാനമായും നാഷനല്‍, ഇന്റര്‍നാഷണല്‍, കേരള സ്‌പെക്ട്രം എന്നീ 3 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ […]

1380597_10151625108981035_1778999813_n

സാമൂഹിക പ്രസക്തിയുള്ള ചെറു ചലച്ചിത്രങ്ങളുടേയും ഡോക്യുമെന്ററികളുടേയും മറ്റ് ബദല്‍ സിനിമകളുടേയും ചലച്ചിത്രമേളയായ വിബ്ജിയോര്‍ മഴവില്‍മേളയുടെ ഒമ്പതാം എഡിഷനിലേക്ക് ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ /സംവിധായകരില്‍ നിന്ന് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചു. 2012 ജനുവരി 1 നു ശേഷം നിര്‍മ്മിച്ച ഹൃസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍, അനിമേഷന്‍ ചിത്രങ്ങള്‍, സ്‌പോട്ട്, പരീക്ഷണചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ എന്നിവ നവംബര്‍ 30 നു മുന്‍പായി സമര്‍പ്പിക്കാവുന്നതാണ്. പ്രധാനമായും നാഷനല്‍, ഇന്റര്‍നാഷണല്‍, കേരള സ്‌പെക്ട്രം എന്നീ 3 വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. കേരളത്തില്‍ നിന്നുള്ള ചലച്ചിത്രകാരന്മാരുടെ ഡോക്യുമെന്ററികള്‍, ഹൃസ്വചലച്ചിത്രങ്ങള്‍, കുട്ടികളുടേയോ കുട്ടികള്‍ക്കുള്ളതുമായ ചലച്ചിത്രങ്ങള്‍ (ചില്‍ഡ്രന്‍ ഫോക്കസ്) എന്നീവ കേരള സ്‌പെക്ട്രം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
2014 ഫെബ്രുവരി 11 മുതല്‍ 15 വരെ തൃശൂരില്‍ കേരള സംഗീത നാടക അക്കാദമി ക്യാമ്പസില്‍ നടക്കുന്ന മഴവില്‍മേളയുടെ ഈ വര്‍ഷത്തെ മുഖ്യ പ്രതിപാദ്യ വിഷയം ജെന്‍ഡര്‍ ജസ്റ്റിസ് എന്നതാണ്. ഇതുകൂടാതെ വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ മുഖ്യപ്രമേയങ്ങളായ സ്വത്വങ്ങള്‍, അവകാശങ്ങള്‍, വികസനവാദം, ലിംഗപദവിയും ലൈംഗികതയും, സംസ്‌കാരങ്ങളും മാധ്യമങ്ങളും, മൗലികവാദവും ബഹുസ്വരതയും, ദേശരഷ്ട്രങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്രങ്ങളും അയക്കാവുന്നതാണ്. സമര്‍പ്പിക്കപ്പെടുന്ന ചലച്ചിത്രങ്ങളില്‍ കേരള സ്‌പെക്ട്രം വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല ഹ്രസ്വചിത്രത്തിന് 25000 രൂപയുടെ ക്യാഷ് അവാര്‍ഡും, 2 യുവ ചലച്ചിത്രകാരന്മാര്‍ക്ക് വിബ്ജിയോര്‍ ഫിലിം ഫെല്ലോഷിപ്പും ലഭിക്കും. ഇതുകൂടാതെ ദേശീയ തലത്തില്‍ ശ്രദ്ധേയമാകുന്ന ഡോക്യുമെന്ററിക്ക് പ്രശസ്ത ഡോക്യുമെന്ററി ചലച്ചിത്രകാരന്‍ സി ശരത്ചന്ദ്രന്‍ പേരിലുള്ള 25000 രൂപയുടെ ഫെല്ലോഷിപ്പും സമ്മാനിക്കും.
വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മയുടെ വെബ്‌സൈറ്റ് ആയ www.vibgyorfilm.org ലൂടെയാണ് ചലച്ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. നാഷനല്‍ / കേരള സ്‌പെക്ട്രം എന്നീ വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങള്‍ക്ക് 300 രൂപയാണ് പ്രവേശന ഫീസ്. മുന്‍ വര്‍ഷങ്ങളില്‍ വിബ്ജിയോര്‍ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ പരിഗണനക്കായി സമര്‍പ്പിച്ച ചിത്രങ്ങള്‍ വീണ്ടും പരിഗണിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. മേളയിലേക്ക് ചിത്രങ്ങള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി info@vibgyorfilm.org എന്ന ഇമെയില്‍ വിലാസത്തിലോ 919447893066/919447000830 എന്ന നമ്പറുകളിലോ ബന്ധപ്പെടാം.
വെബ്‌സൈറ്റിലെ അപേക്ഷ ഫോം പരിപൂര്‍ണമായി പൂരിപ്പിച്ചതിനുശേഷം സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ഫിലിം എന്‍ട്രി നമ്പര്‍ ഡിവിഡികളിന്മേലും തുടര്‍ന്നുള്ള എല്ലാ കത്തിടിപാടുകളിലും ഉപയോഗിക്കണം. സെക്രട്ടറി, വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മ, 2 നില, കള്ളിയത്ത് ബില്‍ഡിങ്ങ്, പാലസ് റോഡ് തൃശ്ശൂര്‍ 20 എന്നീ വിലാസത്തിലാണ് ചിത്രങ്ങള്‍ അയക്കേണ്ടത് ചിത്രത്തിന്റെ 2 ഡി വി ഡി കോപ്പികള്‍ അയക്കണം..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply