
മഴവില്‍ ചലചിത്രമേള ചെറുത്തുനില്‍പ്പിന്റെ ആവിഷ്‌കാരങ്ങള്‍
സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച പത്താമത് മഴവില്‍ ചലചിത്രമേള ചെറുത്തുനില്‍പ്പിന്റെ സന്ദേശവുമായെത്തിയ ചിത്രങ്ങളാല്‍ ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യര്‍ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും വൈവിധ്യങ്ങളാണെങ്കിലും ആത്യന്തികമായി മനുഷ്യാവകാശലംഘനങ്ങളാണെന്നും അതിനാല്‍ തന്നെ ചെറുത്തു നില്‍പ്പികള്‍ സമാനമെണെന്നും ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഏഴുരാജ്യങ്ങലില്‍ നിന്നുള്ള ഏഴു ചിത്രങ്ങളാണ് ഈ ദിശയില്‍ ശ്രദ്ധേയമായിരിക്കുന്നത്. 1. ലാന്‍ഡ് ഓഫ് മെനി പാലസസ് ഡയറക്ടര്‍ : ആദം സ്‌മിത്ത്, ടിംഗ് സോങ്ങ് ചൈന വികസനത്തിന്റെ പേരില്‍ ചൈനയിലെ ഗവണ്മെന്റ് ഓര്‍ദൊസ് എന്ന പ്രദേശത്തുനിന്നും […]
സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച പത്താമത് മഴവില്‍ ചലചിത്രമേള ചെറുത്തുനില്‍പ്പിന്റെ സന്ദേശവുമായെത്തിയ ചിത്രങ്ങളാല്‍ ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യര്‍ നേരിടുന്ന ചൂഷണങ്ങളും പീഡനങ്ങളും വൈവിധ്യങ്ങളാണെങ്കിലും ആത്യന്തികമായി മനുഷ്യാവകാശലംഘനങ്ങളാണെന്നും അതിനാല്‍ തന്നെ ചെറുത്തു നില്‍പ്പികള്‍ സമാനമെണെന്നും ഈ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഏഴുരാജ്യങ്ങലില്‍ നിന്നുള്ള ഏഴു ചിത്രങ്ങളാണ് ഈ ദിശയില്‍ ശ്രദ്ധേയമായിരിക്കുന്നത്.
1. ലാന്‍ഡ് ഓഫ് മെനി പാലസസ്
ഡയറക്ടര്‍ : ആദം സ്‌മിത്ത്, ടിംഗ് സോങ്ങ് ചൈന
വികസനത്തിന്റെ പേരില്‍ ചൈനയിലെ ഗവണ്മെന്റ് ഓര്‍ദൊസ് എന്ന പ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കുന്ന ആയിരത്തോളം വരുന്ന കര്‍ഷകരുടെ കഥയാണീ ചിത്രം. ഇത്തരത്തില്‍ 25 കോടിയോളം വരുന്ന കര്‍ഷകരെയും അടുത്ത 20 വര്‍ഷത്തിനുള്ളില്‍ മാറ്റി പാര്‍പ്പിക്കാനുള്ള പദ്ധതികള്‍ കേന്ദ്ര ഗവണ്മെന്റ് തുടങ്ങുന്നതോടെ ചൈനയിലെ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലിനെ തുറന്നു കാണിക്കുന്നു.
2.മിലേംഗേ ബാബേ രത്തന്‍ ദേ മിലേഥേ
ഡയറക്ടര്‍ : അജയ് ഭരദ്വാജ് ഇന്ത്യ, പഞ്ചാബി
മതഭൂരിപക്ഷത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട സ്വാതന്ത്ര്യാനന്തര പഞ്ചാബിലെ മുസ്ലിം പടിഞ്ഞാറന്‍ മേഖലയും ഹിന്ദുസിഖ് മേഖലയായ കിഴക്കന്‍ പഞ്ചാബിന്റെയും നഷ്ടപ്പെട്ട മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍തൃത്വത്തിന്റെയും പശ്ചാത്തലമാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്.
3. ഡൗണ്‍ ദ ഡ്രെയിന്‍
ഡയറക്ടര്‍ : അശോക് തംഗ് ഗോവിന്ദരാജ് ഇന്ത്യ
ഇന്ത്യയിലെ മുനിസിപ്പല്‍ ശുചിത്വതൊഴിലാളികളുടെ അരക്ഷിതവും വൃത്തിഹീനവുമായ തൊഴില്‍ ജീവിതത്തിന്റെയും അവര്‍ സമൂഹത്തില്‍ നിന്നും ഏറ്റുവാങ്ങുന്ന പാര്‍ശ്വവല്‍ക്കരണത്തിന്റെയും നേര്‍ക്കാഴ്‌ച്ചയാണീ ചിത്രം.
4.ദി ബീ കീപ്പര്‍
ഡയറക്ടര്‍ : മാനൊ ഖലീ സ്വിറ്റ്‌സര്‍ലാന്‍ഡ്
ടര്‍ക്കിഷ്‌കുര്‍ദിഷ് യുദ്ധപശ്ചാത്തലത്തില്‍ സിവന്തം കുടുംബവും നാടും ജീവനോപാധിയായ തേനീച്ചകളുടെ അഞ്ഞൂറോളം വരുന്ന കോളനികളും നഷ്ടപ്പെട്ട ഒരാളുടെ ഹൃദയസ്‌പര്‍ശിയാണ് കഥ. മനുഷ്യരിലുള്ള മരിക്കാത്ത വിശ്വാസവും തേനീച്ചകളോടുള്ള സ്‌നേഹവും അയാളെ സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് തിരിച്ചെത്തിക്കുന്നു.
5. വെയ്‌ക്കിംഗ് ദ ഗ്രീന്‍ ടൈഗര്‍
ഡയറക്ടര്‍ : ഗാരി മാര്‍ക്കോസ് കാനഡ
ചൈനയിലെ യാങ്‌സെ നദിയിലാരംഭിക്കുന്ന ഡാം പ്രൊജക്ടിനെതിരായ ഒരു കാംപയിന്‍ കര്‍ഷകരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും ഇടയില്‍നിന്ന് തുടങ്ങുന്നു. അന്നുവരെ പുറംലോകം അറിയാതിരുന്ന വീഡിയോ ദൃശ്യങ്ങളുടെ ശേഖരവുമുപയോഗിച്ചും ദൃക്‌സാക്ഷികളുടെ വിവരണത്തിലൂടെയും വികസനത്തിന്റെ പേരില്‍ പ്രകൃതിയെ കീഴടക്കുന്ന മാവോ പ്രചരണ പരിപാടികളുടെ ചരിത്രം പുറംലോകത്തെ അറിയിക്കുന്നു ഈ സിനിമ.
6. വേര്‍ട്ടിഗ്
ഡയറക്ടര്‍ : റാമി ഹസൂണ്‍ ഫ്രാന്‍സ്
പത്താം വയസ്സില്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ സിറിയന്‍ വംശജനായ റാമി ഹസൂണ്‍ തന്റെ സ്വന്തം ഡാന്‍സ് കമ്പനി തുടങ്ങി. ‘വേര്‍ട്ടിഗ്’ നൃത്തവും ദൃശ്യശ്രാവ്യ ബിംബങ്ങളും ചേര്‍ത്ത് നിര്‍മ്മിച്ച പരീക്ഷണാത്മകചിത്രം.
7.പാദ്രേ
ഡയറക്ടര്‍ : സാന്റിയാഗോ ബാസോ അര്‍ജന്റീന
അര്‍ജന്റീനയില്‍ പട്ടാള ഏകാധിപത്യ ഭരണം അവസാനിച്ചിട്ട് നാളേറെയായി. പക്ഷേ രോഗശയ്യയിലായ പഴയ സൈനിക ജനറലിനെ ശുശ്രൂഷിക്കുന്ന അയാളുടെ മകളുടെ ജീവിതത്തില്‍ ഇപ്പോഴും പുരുഷ മേധാവിത്വം തുടരുന്നു.
വിബ്‌ജിയോര്‍ പത്താമത് എഡിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന 125 സിനിമകളില്‍ 25 ഓളം രാജ്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നുള്ള റാമി ഹസൂണ്‍, കാനഡയി നിന്നുള്ള ഗാരി മാര്‍ക്കോസ്, തുടങ്ങിയ സംവിധായകര്‍ ആറു ദിവസമായി നടക്കുന്ന പത്താമത് വിബ്‌ജിയോറില്‍ പങ്കെടുക്കാനെത്തും. റെട്രോസ്‌പെക്ടീവ് പാക്കേജുമായി ബംഗ്ലാദേശി നിന്നുള്ള ഫൗസിയ ഖാന്‍, ആസാമി സംവിധായകനായ അല്‍ത്താഫ് മസീദി തുടങ്ങിയ സംവിധായകരുടെ പങ്കാളിത്തവും പത്താമത് വിബ്‌ജിയോറിനെ ശ്രദ്ധേയമാക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in