മലബാറിനോടുള്ള അവഗണനക്ക് അവസാനം വേണം

കാസര്‍ഗോഡ് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടതും ഇടക്ക് സര്‍ക്കാര്‍ ഇടപെട്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം അമൃതയിലേക്ക് കൊണ്ടുപോയതും പെരിന്തല്‍മണ്ണയില്‍ നിന്ന് മൂന്നുദിനം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചതുമായിരുന്നല്ലോ തെരഞ്ഞെടുപ്പുകോലാഹലങ്ങള്‍ക്കിടയില്‍ പോലും പോയ ദിവസത്തെ പ്രധാന വാര്‍ത്തകള്‍. ട്രാഫിക് എന്ന ഹിറ്റ് സിനിമക്കുശേഷമാണ് ഇത്തരം സംഭവങ്ങള്‍ വന്‍വാര്‍ത്തകളായി തീരുന്നതും ആംബുലന്‍സിന്റെ യാത്രക്ക് ജനങ്ങള്‍ എല്ലാവരും സഹകരിക്കുന്നതും. അതേസമയം കാതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല. ഒരു ഹൃദയ ശസ്ത്രക്രിയക്കായി കേരളത്തിന്റെ വടക്കെ […]

mmm

കാസര്‍ഗോഡ് സ്വദേശിയായ 15 ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സ് തിരുവനന്തപുരത്തേക്കു പുറപ്പെട്ടതും ഇടക്ക് സര്‍ക്കാര്‍ ഇടപെട്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം അമൃതയിലേക്ക് കൊണ്ടുപോയതും പെരിന്തല്‍മണ്ണയില്‍ നിന്ന് മൂന്നുദിനം പ്രായമായ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചതുമായിരുന്നല്ലോ തെരഞ്ഞെടുപ്പുകോലാഹലങ്ങള്‍ക്കിടയില്‍ പോലും പോയ ദിവസത്തെ പ്രധാന വാര്‍ത്തകള്‍. ട്രാഫിക് എന്ന ഹിറ്റ് സിനിമക്കുശേഷമാണ് ഇത്തരം സംഭവങ്ങള്‍ വന്‍വാര്‍ത്തകളായി തീരുന്നതും ആംബുലന്‍സിന്റെ യാത്രക്ക് ജനങ്ങള്‍ എല്ലാവരും സഹകരിക്കുന്നതും. അതേസമയം കാതലായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതേയില്ല. ഒരു ഹൃദയ ശസ്ത്രക്രിയക്കായി കേരളത്തിന്റെ വടക്കെ അറ്റത്തുനിന്നും തെക്കെ അറ്റംവരെ പോകേണ്ട അനസ്ഥയും അതിനായി ഒരു എയര്‍ ആംബുലന്‍സ് പോലുമില്ലാതെ റോഡിനെ തന്നെ ആശ്രയിക്കേണ്ടിവരുന്നതും. ചികിത്സാരംഗത്തുമാത്രമല്ല, മിക്കവാറും എല്ലാ രംഗത്തും മലബാറില്‍ ഇപ്പോള്‍ പോലും നിലനില്‍ക്കുന്നത് വലിയ പിന്നോക്കാവസ്ഥയാണെന്ന വിഷയം ഈ തെരഞ്ഞെടുപ്പുവേളയില്‍ പോലും, രാഹുല്‍ ഗാന്ധി മലബാറില്‍ നിന്നു മത്സരിക്കുമ്പോള്‍ പോലും ചര്‍ച്ചയാകുന്നില്ല. അതാണ് ഏറ്റവും വലിയ ദുരന്തം.
കേരള രൂപീകരണം മുതലെ നിലനില്‍ക്കുന്ന വിഷയമാണ് മലബാറിന്റെ പിന്നോക്കാവസ്ഥയും അതിനോടുള്ള അവഗണനയും. ഇഎംഎസ് സര്‍ക്കാര്‍ മലപ്പുറം ജില്ല രൂപീകരിച്ചത് ഈ വിഷയത്തില്‍ ചെറിയൊരു മാറ്റമുണ്ടാക്കാന്‍ സഹായിച്ചു എന്നത് ശരിയാണ്. എന്നാല്‍ ആത്യന്തികമായി ഇത്തരമൊരു പ്രശ്‌നം നിലനില്‍ക്കുന്നു എന്നംഗീകരിച്ച് അതിനെ മറികടക്കാനുള്ള നീക്കം ഇന്നോളം ഭരിച്ച ആരുടേയും ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മറിച്ച് സാമുദായികവും രാഷ്ട്രീയവുമായി കാരണങ്ങളാല്‍ മലബാറിന് കൂടുതല്‍ ആനുകൂല്യം നല്‍കുന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് പലരും ഉന്നയിച്ചത്. ഇപ്പോളും ഉന്നയിക്കുന്നത്.
ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ കേരളത്തിന്റെ പകുതിയോളം വരുന്ന പ്രദേശമാണ് മലബാര്‍. ചരിത്രപരമായ കാരണങ്ങളാല്‍ ഐക്യകേരളം രൂപീകരിക്കപ്പെടുമ്പോള്‍ തന്നെ ഈ പ്രദേശം തിരുകൊച്ചിയേക്കാള്‍ വളരെ പുറകിലായിരുന്നു. എന്നാല്‍ 63 വര്‍ഷത്തിനുശേഷവും അത്തരമൊരവസ്ഥക്കുമാറ്റം വരുത്താന്‍ ജനാധിപത്യസര്‍ക്കാരുകള്‍ തയ്യാറായില്ല എ്ന്നതാണ് പ്രശ്‌നം. തലസ്ഥാനമായ തിരുവനന്തപുരത്തുനിന്ന്ുള്ള ദൂരം കൂടുംതോറും വികസനം കുറവുമതി എന്ന ചിന്തയാണെന്നു തോന്നുന്നു അധികൃതരെ എന്നും നയിച്ചത്. എന്‍ഡോസള്‍ഫാന്റെ പേരില്‍ മാത്രം മാധ്യമങ്ങളില്‍ നിറയാനുള്ള അവസ്ഥ കാസര്‍ഗോഡിനുണ്ടായത് അങ്ങനെയായിരിക്കാം. ജനസംഖ്യയുടേയും വിസ്തൃതിയുടേയും കാര്യത്തില്‍ ചെറിയ അന്തരമേ ഉള്ളു എങ്കിലും വികസനത്തിന്റെ ഏതുമാനദണ്ഡത്തിലും തിരുകൊച്ചിയും മലബാറും തമ്മിലുള്ള അന്തരം എത്രയോ ഭീമമാണ്. 2013ലെ കണക്കനുസരിച്ച് കേരളത്തിലെ 21 കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ 2 എണ്ണമാണ് മലബാറിലുള്ളത്. കേരളവ്യവസായ വകുപ്പിനു കീവിലുള്ള 62ല്‍ മലബാറിലുള്ളത് 14 എണ്ണം. കേന്ദ്ര – സംസ്ഥാന സംയുക്തസംരംഭ്ങ്ങളായ 11ല്‍ ഒന്നുമാത്രം. കയര്‍, കൈത്തറി, ഖാദി, കശുവണ്ടി തടങ്ങിയ പരമ്പരാഗത മേഖലാ വ്യവസായങ്ങലില്‍ മലബാറിലുള്ളത് 25 ശതമാനത്തില്‍ കുറവ്. ചെറുകിടവ്യവസായങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. കിന്‍ഫ്ര, സിഡ്‌കോ തുടങ്ങിയ ഏജന്‍സികളും ഈ വിവേചനം നിലനിര്‍ത്തുന്നു. വ്യവസായികേ മേഖലയില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തിലും ഈ അന്തരം കാണാം.
വാസ്തവത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് നിരവധി പരമ്പരാഗത വ്യവസായങ്ങളുടേയും ശക്തമായ സാന്നിധ്യം മലബാറിലുണ്ടായിരുന്നു. അവിടെ നിന്ന് വ്യാപകമായി കയറ്റുമതിയും നടന്നിരുന്നു. എന്നാല്‍ പിന്നീട് ബേപ്പൂരടക്കമുള്ള തുറമുഖത്തിന്റെ വികസനം നടക്കാതിരിക്കുകയും വികസനം കൊച്ചിയില്‍ കേന്ദ്രീകരിക്കുകയും ചെയ്തത് ഈ മേഖലയെ പിന്നോട്ടടിപ്പിച്ചു. വൈദ്യുതിയുടെ ലഭ്യതയും പ്രശ്‌നമായിരുന്നു. ഐടിയെപോലുള്ള നവീന വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമം നടന്നില്ല. ടൂറിസത്തിനും അര്‍ഹമായ പിന്തുണ സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല. ഇതിന്റെയെല്ലാം അന്തിമഫലം ഇരുമേഖലയിലേയും പ്രതിശീര്‍ഷവരുമാനത്തില്‍ പ്രകടമാണുതാനും.
കാര്‍ഷിക, സാമ്പത്തിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക, കായിക, ഗതാഗത മേഖലകളിലെല്ലാം ഈ അന്തരം പ്രകടമാണ്. ഓരോ മേഖലയുമായും ബന്ധപ്പെട്ടും നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ആധുനിക ആശുപത്രികളുടേയും വാഹനവര്‍ദ്ധനക്കനുസൃതമായ നിരത്തുകളുടേയും ജലസേചനപദ്ധതികളുടേയും കലാ – കായിക വികസനത്തിനുള്ള സൗകര്യങ്ങളുടേയും അപര്യാപ്ത ഒറ്റനോട്ടത്തില്‍ തന്നെ പ്രകടമാണ്. റെയില്‍വേ വികസനത്തിന്റെ കാര്യം പറയാനുമില്ല. സര്‍ക്കാര്‍ ജോലികളിലെ പ്രാതിനിധ്യത്തിലും മലബാറിന്റെ അവസ്ഥ വളരെ മോശമാണ്. തിരുകൊച്ചിയില്‍ നിന്നുള്ളവരാണ് ഇവിടത്തെ കൂടുതല്‍ ഉദ്യോഗസ്ഥരും. മലബാറിന്റെ വികസനത്തോട് അവര്‍ക്കൊരു താല്‍പ്പര്യവുമില്ല എന്ന ആരോപണം ശക്തമാണ്. കാസര്‍ഗോഡും മറ്റും ഈ അവസ്ഥ വളരെ രൂക്ഷമാണ്. സാമൂഹ്യക്ഷേമപദ്ധതികളുടെ കാര്യം പറയാനുമില്ല.
മലബാറില്‍ അല്‍പ്പം വികസനം നേടിയെന്നു പറയപ്പെടുന്ന കോിക്കോടിന്റെ ് അവസ്ഥ പോലും തിരുകൊച്ചിയിലെ മിക്കവാറും എല്ലാ ജില്ലകളേക്കാളും പുറകിലാണ്. പാലക്കാട് കാര്‍ഷികമേഖല തകര്‍ച്ചയിലാണ്. കുടിവെള്ളത്തിന്റെ അവസ്ഥ മഹാമോശം. ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ ശിശുമരണം പോലും നടക്കുന്നു. തമിഴ് നാട് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളും വളരെയധികം അവികിസിതാവസ്ഥയിലാണ്. അയിത്തം പോലും നിലവിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. മറുവശത്ത് ഒരുവിധ തീവ്രവാദപ്രവര്‍ത്തനത്തിനും തെളിവില്ലാതിരുന്നിട്ടും മലപ്പുറത്തുകാരെ തീവ്രവാദികളായി ആക്ഷേപിക്കുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രവാസികളില്‍ നിന്ന് നിരവധി പണമെത്തുമ്പോളും അത് നാടിന്റെ വികസനത്തിനുതകുന്നില്ല. ചെറുപ്പക്കാര്‍ മിക്കവരും വളരെ നേരത്തെ ഗള്‍ഫില്‍ പോകുന്നതില്‍ വിദ്യാഭ്യാസരംഗത്തും ഉന്നതസ്ഥാനങ്ങലിലും സര്‍ക്കാര്‍ ജോലികളിലും അവരുടെ സാന്നിധ്യം കുറവാണ്. അധികൃതരുടെ അവഗണനമൂലം കരിപ്പൂര്‍ വിമാനത്താവളം തകര്‍ച്ചയുടെ വക്കിലാണ്.
വയനാടാകട്ടെ സംസ്ഥാനത്തുതന്നെ ഏറ്റവും പുറകില്‍ നില്‍ക്കുന്ന അവസ്ഥയാണ്. ഇവിടത്തെ ആദിവാസികളുടേയും കര്‍ഷകരുടേയും ജീവിത ഇപ്പോളും നരകതുല്ല്യമാണ്. എത്രയോ കര്‍ഷകര്‍ ഇതിനകം ആത്മഹത്യ ചെയ്തു. മികച്ച ചികിത്സക്ക് കോഴിക്കോട് വരേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. വിദ്യാഭ്യാസ – വ്യവസായ മേഖലകളെല്ലാം പുറകില്‍ തന്നെ. സംസ്ഥാനത്തെ നിയന്ത്രിക്കുന്ന നേതാക്കളുടെ നാടായിട്ടും കണ്ണൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് രാഷ്ട്രീയ കൊലകളുടെ പേരില്‍. കൈത്തറി, ബേക്കറി, സര്‍ക്കസ്, കളരി, ബീഡി, മത്സ്യം തുടങ്ങി കണ്ണൂരിന്റെ സ്വന്തം മേഖലകളെല്ലാം തകര്‍ച്ചയില്‍ തന്നെ. പുതിയ വിമാനത്താവളമാണ് ഇനിയത്തെ പ്രതീക്ഷ. കാസര്‍ഗോട്ടുകാര്‍ക്കാണെങ്കില്‍ എന്തു കാര്യത്തിനും മംഗലാപുരത്തുപോണം. ഇവിടത്തെ കന്നഡ ന്യൂനപക്ഷത്തിന്റെ കാര്യം പറയാനുമില്ല.
മലബാര്‍ വികസനത്തിന്റെ വിഷയം കേരളത്തിന്റെ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങി അധികകാലമായില്ല. ചേംബര്‍ ഓഫ് കോമേസും റെയില്‍വേ പാസഞ്ചേഴവ്‌സ് അാേസസിയേഷനും മറ്റുമാണ് ആദ്യകാലത്ത് ഈ വിഷയം ഉന്നയിച്ചത്. മദനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പിഡിപിയാണ് വിഷയത്തെ രാഷ്ട്രീയമായി അവതരിപ്പിച്ചത്. മുസ്ലിംലീഗിനെ പോലെ അധികാരത്തില്‍ ശക്തമായ രാഷ്ട്രീയപ്രസ്ഥാനം ഈ വിവേചനത്തെ ഗൗരവത്തില്‍ അഭിമുഖീകരിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ല. പിന്നീട് സോളിഡാരിറ്റിയാണ് ഈ വിഷയത്തെ ആധികാരികമായി പഠിച്ച് കേരളീയസമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് എസ്ഡിപിഐ, സിപിഐ, സിഎംപി പോലുള്ള സംഘടനകളും രംഗത്തിറങ്ങി. ഇനിയും വിഷയത്തെ അഭിമുഖീകരിക്കാതെ സാധ്യമല്ലെന്നു മനസ്സിലായ ലീഗും സിപിഎമ്മും വിഷയത്തില്‍ ഇടപെട്ടെങ്കിലും ഇതുവരെയും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഫോറം ഫോര്‍ മലബാര്‍ റൈറ്റ്‌സ് എന്ന പൊതുവേദി ഈ വിഷയം സജീവമായി ഉന്നയിക്കുന്നുണ്ട്.
എന്തായാലും ഏറ്റവും പ്രസക്തമായ ഈ വിഷയത്തെ കേരളം ഇനിയെങ്കിലും അഭിമുഖീകരിച്ചേ പറ്റൂ. ഒപ്പം കൃത്യമായ നടപടികളും ആരംഭിക്കണം. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സെക്രട്ടറിയേറ്റ് അനക്സ്, ഹൈക്കോടതി ബഞ്ച്, മന്ത്രിമാരുടെ ഓഫീസുകള്‍ തുടങ്ങി പ്രധാനപ്പെട്ട ഭരണകൂട സ്ഥാപനങ്ങളെല്ലാം മലബാറില്‍ വേണം.. ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങളും മികച്ച ആശുപത്രികളും വ്യവസായ സ്ഥാപനങ്ങളും (എല്ലാം ജനങ്ങളെ കൊള്ളയടിക്കാത്തതും പരിസ്ഥിതി സൗഹൃദവും ആയിരിക്കണം) മറ്റു സൗകര്യങ്ങളും വേണം. തീവണ്ടി സൗകര്യം കൂട്ടണം. തുടര്‍ന്ന് സാമൂഹ്യരേഗത്തെ സമസ്തമേഖലകളിലും മലബാറിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കക്ഷിരാഷ്ട്രീയ – മത താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് അതിനായി കേരളം രംഗത്തിറങ്ങുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. എങ്കില്‍ കഴിഞ്ഞ ദിവസത്തെപോലുള്ള സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കില്ല എന്നു കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply