മറുപടി പറയേണ്ടത് താങ്കള്‍ തന്നെ ഡോ മുനീര്‍…

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കോടതി കയറുമ്പോള്‍ തമാശ പറഞ്ഞ് ചിരിച്ച് ഒഴിഞ്ഞുമാറേണ്ടവനല്ല താങ്കള്‍ ഡോ. മുനീര്‍. താങ്കള്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ്. ഡോക്ടറാണ്. ലീഗ് നേതാവാണ്. അതില്‍തന്നെ പുരോഗമനവാദിയെന്നു ഇമേജുള്ള വ്യക്തിയാണ്. അതിനാല്‍തന്നെ ഒഴിഞ്ഞുമാറാനുള്ള ഒരവകാശവും താങ്കള്‍ക്കില്ല. ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതുകൊണ്ടാണ് വ്യക്തിനിയമങ്ങള്‍ നിലനില്‍്ക്കുന്നത്. അതില്‍ തെറ്റില്ല. അതെല്ലാം ഇല്ലാതാക്കി ഏകീകൃതനിയമം അടിച്ചേല്‍പ്പിക്കണമെന്ന വാദം ശരിയല്ല. സെറ്റുസാരിയും വലത്തോട്ടെടുക്കുന്ന മുണ്ടും നിലവിളക്കും കാളനുമെല്ലാം ദേശീയമാമെന്നു വ്യാഖ്യാനിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്. എന്നാല്‍ ഏതുനിയമവും കാലത്തിനനുസരിച്ചും സമൂഹത്തിന്റെ […]

muneer-mk-1
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ കോടതി കയറുമ്പോള്‍ തമാശ പറഞ്ഞ് ചിരിച്ച് ഒഴിഞ്ഞുമാറേണ്ടവനല്ല താങ്കള്‍ ഡോ. മുനീര്‍. താങ്കള്‍ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാണ്. ഡോക്ടറാണ്. ലീഗ് നേതാവാണ്. അതില്‍തന്നെ പുരോഗമനവാദിയെന്നു ഇമേജുള്ള വ്യക്തിയാണ്. അതിനാല്‍തന്നെ ഒഴിഞ്ഞുമാറാനുള്ള ഒരവകാശവും താങ്കള്‍ക്കില്ല.
ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കുന്നതുകൊണ്ടാണ് വ്യക്തിനിയമങ്ങള്‍ നിലനില്‍്ക്കുന്നത്. അതില്‍ തെറ്റില്ല. അതെല്ലാം ഇല്ലാതാക്കി ഏകീകൃതനിയമം അടിച്ചേല്‍പ്പിക്കണമെന്ന വാദം ശരിയല്ല. സെറ്റുസാരിയും വലത്തോട്ടെടുക്കുന്ന മുണ്ടും നിലവിളക്കും കാളനുമെല്ലാം ദേശീയമാമെന്നു വ്യാഖ്യാനിക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്. എന്നാല്‍ ഏതുനിയമവും കാലത്തിനനുസരിച്ചും സമൂഹത്തിന്റെ നീതിബോധത്തിനനുസരിച്ചും മാറിയേ പറ്റൂ. അത് വ്യക്തിനിയമങ്ങള്‍ക്കും ബാധകമാണ്. ചരിത്രം കൃസ്തുവിലോ ഗാന്ധിയിലോ മാര്‍ക്‌സിലോ നബിയിലോ ഒന്നും അവസാനിക്കുന്നില്ല. ഖൂറാനും ഗീതയും ബൈബിളും മൂലധനവുമൊന്നും അവസാനവാക്കല്ല. മനുസ്മൃതിയും ശരിയത്തുമൊക്കെ അതേപടി നിലനില്‍ക്കുണമെന്ന വാദം പ്രകൃതിനിയമങ്ങള്‍ക്കു തന്നെ എതിരാണ്. ഏതുമൂല്യസങ്കല്‍പ്പവും സനാതനമല്ല. കൃസ്തുമതത്തിലെ സ്വത്തവകാശത്തിനുവേണ്ടി മേരി റോയിയും മറ്റും നടത്തിയ പോരാട്ടം മറക്കാറായിട്ടില്ല്‌ല്ലോ.
മതം പുരുഷന്റേതുമാത്രമോ എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രസക്തം. വിദ്യാഭ്യാസം നേടാനും തൊഴില്‍ നേടാനുമുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ നിഷേധിച്ച്, ശാരീരികവളര്‍ച്ചയുണ്ടെങ്കില്‍ വിവാഹം കഴിച്ചു കൊടുക്കാമെന്ന് ഇന്നു വിശ്വസിക്കുന്നു എങ്കില്‍ മറ്റെന്താണ് പറയാന്‍ കഴിയുക..? ബിരുദമെങ്കിലും നേടണമെങ്കില്‍ 20 വയസ്സാകണ്ടേ? ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ജോയ്മാത്യുവിന്റെ ഷട്ടര്‍ എന്ന സിനിമ താങ്കളും കണ്ടിരിക്കുമല്ലോ. ഏതെങ്കിലും പെണ്‍കുട്ടി ഈ തീരുമാനം അംഗീകരിക്കുമോ? അവരുടെ ഇഷ്ടത്തിനു വിരുദ്ധമായി അടിച്ചേല്‍പ്പിക്കേണ്ടതാണോ വിവാഹം?
ഇന്നത്തെ തീരുമാനത്തില്‍ താങ്കളുടെ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുന്നത് കേവലം സാങ്കേതികം മാത്രമാണെന്ന് ആര്‍ക്കുമറിയാം. സമസ്ത സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് കേസുനല്‍കാനായി രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍. മുസ്ലീംലീഗ് നേതാവ് എം.സി. മായിന്‍ഹാജിയാണല്ലോ സെക്രട്ടറി.
ഡോക്ടറായ താങ്കള്‍ക്ക് വ്യക്തിപരമായും സാമൂഹ്യക്ഷേമ വകുപ്പുമന്ത്രിയായ താങ്കള്‍ക്ക് ഭരണപരമായും പുരോഗമനവാദിയായ താങ്കള്‍ക്ക്് രാഷ്ട്രീയമായും ഈ നീക്കത്തെ ചെറുക്കേണ്ട ഉത്തരവാദിത്തമുണ്ട്. പാര്‍ട്ടിയേയും ആ നിലപാടിലെത്തിക്കാന്‍ ഉത്തരവാദിത്തമുണ്ട്. അതു നിര്‍വ്വഹിക്കാന്‍ ഇനിയും സമയമുണ്ട്. പഠിക്കാനും തൊഴില്‍നേടാനുമുള്ള അവകാശം ജനസംഖ്യയിലെ പകുതി പേര്‍ക്ക് നിഷേധിച്ച് വിവാഹം കഴിച്ചുകൊടുക്കുന്ന നീതി എന്തു സാമൂഹ്യനീതിയാണ്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മറുപടി പറയേണ്ടത് താങ്കള്‍ തന്നെ ഡോ മുനീര്‍…

 1. ആദ്യം തന്നെ ഒരു മുന്നറിയിപ്പ് , ഇത് ഒരു സമുദായതിനെയും ഉയര്‍ത്താനോ താഴ്ത്താനോ വേണ്ടിയുള്ള സ്റ്റാറ്റസ് അല്ല ….

  കല്യാണപ്രായത്തിന്‍റെ പേരും ചൊല്ലി മുസ്ലിം
  സമുദായത്തിന്‍റെ നെഞ്ചില്‍ പൊങ്കാല ഇടാന്‍ വരുന്ന എല്ലാ സുഹുര്‍ത്തുക്കള്‍ക്കും വേണ്ടി ഈ ചിത്രം സമര്‍പ്പിക്കുന്നു …..

  അലുവേം ഉലുവേം തിരിച്ചറിയാത്ത ഒരു പിഞ്ചു പൈതലിന്‍റെ അരികില്‍ ഇരിക്കുന്നവനെ നോക്ക് , അവനാണ് അവളുടെ മിസ്റ്റര്‍ മണവാളന്‍ , സംഗതികളുടെ കിടപ്പ് വശങ്ങള്‍ എല്ലാം അറിയാം പാകത്തിന് എല്ലാം തികഞ്ഞ ഒരു പതിനാറുകാരന്‍ മണവാളന്‍ . ഇവനും ജനിച്ചതും വളര്‍ന്നതും നമ്മുടെ ഇന്ത്യ മഹാ രാജ്യത്ത് തന്നെയാണ് . ഈ ഏര്‍പ്പാടിനെ
  ” ചെറ്റത്തരം”എന്ന് വിളിക്കാന്‍ ഞാനും കൂടാം നിങ്ങളുടെ കൂടെ ….

  പക്ഷെ ….

  നമ്മുടെ വിഷയത്തിലേക്ക് വന്നാല്‍ .. കല്യാണ പ്രായം ചൊല്ലി വിമര്‍ശന സ്റ്റാറ്റസുകള്‍ ഇട്ട എന്‍റെ സുഹുര്‍ത്തുക്കളില്‍ പലരുടെയും കല്യാണം കഴിഞ്ഞിട്ടില്ല എന്നത് വാസ്തവം
  ആണ് , ലൈക്കുകള്‍ക്ക് വേണ്ടി മാത്രം സ്റ്റാറ്റസ് ഇട്ടു പ്രതിഷേധം അറിയിക്കുമ്പോള്‍ ഒന്നോര്‍ക്കുക ,നിനക്കും ബാക്കിയുണ്ട് ആയുസ്സ് ……

  പെണ്‍മക്കള്‍ക്ക് അംഗവൈകല്യം ഉള്ളതിന്‍റെ പേരില്‍ ,
  അവര്‍ക്ക് സൌന്ദര്യം കുറഞ്ഞതിന്‍റെ പേരില്‍ , ഒന്നിന് പിന്നാലെ ഒന്നായ് വളര്‍ന്നു വരുന്ന പെണ്മക്കള്‍ ഉള്ളതിനാല്‍ ,കല്യാണം നടത്താന്‍ ആവശ്യമായ കാശില്ലത്തതിനാല്‍, നാടും മുഴുമന്‍ കൈ നീട്ടി , പള്ളികളായ പള്ളികള്‍ മുഴുവന്‍ ഒരു കടലാസും കയ്യില്‍ പിടിച്ചു വെയിലും മഴയും കൊണ്ട് പ്രാരബ്ധങ്ങളെ പഴി ചാരാതെ മക്കളെ ഒന്ന് കെട്ടിച്ചയക്കാന്‍ വേണ്ടി അലയുന്ന എത്രയോ മാതാ പിതാക്കള്‍ നമുക്ക് ചുറ്റും ജീവിച്ചിപ്പുണ്ടെന്ന കാര്യം ആരും മറക്കാതിരുന്നാല്‍ നന്ന് ..

  ഇത്തരത്തിലുള്ള കാരണങ്ങള്‍ അവരെ മക്കളെ 16 തികയുമ്പോഴേക്കും കെട്ടിച്ചു വിടാന്‍ പ്രേരിപ്പിക്കുന്നു .

  നിന്‍റെ കയ്യില്‍ കാശുണ്ടോ , നിനക്ക് സാഹചര്യങ്ങള്‍ ഉണ്ടോ ….
  നീ നിന്‍റെ മകളെ പതിനെട്ടോ ,ഇരുപതോ ,നിന്‍റെ ഇഷ്ടത്തിനു കെട്ടിച്ചു വിട്ടോ …

  അതിനിപ്പോ ആരാ ഇവിടെ എതിര് …

  അല്ലാതെ ബാക്കിയുള്ളവന്‍റെ കഞ്ഞിയില്‍ പൂഴി വാരിയിട്ടിട്ടു തനിക്കു എന്ത് പ്രയോജനം ..

  ഒരു പ്രവാസി അവന്‍റെ ജീവിത കാലം മക്കള്‍ക്ക്‌ വേണ്ടി ഈ മണലാരുണ്യത്തില്‍ കഴിച്ചു കൂട്ടി , മാറാ രോഗങ്ങള്‍ താങ്ങി പിടിച്ചു നാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ അവന്‍റെ മനസ്സില്‍ ബാക്കിയാകുന്ന 18 തികയാത്ത മകളുടെ വിവാഹം എന്ന സ്വപ്നം ഈ നിയമം കൊണ്ട് അടിച്ചമര്‍ത്തപ്പെടുകയല്ലേ ചെയ്യുന്നത് ….

  മരണ കിടക്കയില്‍ കിടക്കുന്ന അവന്‍ അവന്‍റെ ജീവിതത്തില്‍ എന്ത് സാധിച്ചു ?

  പതിനാറു തികഞ്ഞ പെണ്ണ് മണിയറയില്‍ കത്തി വീശും എന്ന് പ്രസംഗിച്ചു നടക്കുന്ന ഫെമിനിച്ചിമാരോട് …

  ” പതിനാറുകാരിമാര്‍ ബാത്ത് റൂമില്‍ പ്രസവിക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് , അവര്‍ക്ക് അലുവേം ഉലുവേം കടുകും വേര്‍ത്തിരിച്ചറിയാന്‍ പ്രായം ആയില്ല എന്ന് നീ പറഞ്ഞാല്‍ അത് നിന്‍റെ ബുദ്ധിക്കു വളര്‍ച്ച ഇല്ലാത്തത് കൊണ്ടാണ് ”

  സുപ്രീം കോടതി ആരുടേം തറവാട്ടു സ്വത്തല്ല ,അവിടെ ആര്‍ക്കും പോകാം …..

  ഒരു സമുദായത്തിനു വേണ്ടി മാത്രം നിയമം ഭേദഗതി വരുത്താതെ എല്ലാവര്‍ക്കും വേണ്ടി നിയമത്തില്‍ മാറ്റം വരട്ടെ .

  നിയമങ്ങള്‍ മനുഷ്യ നന്മക്കു വേണ്ടി ഉള്ളതാവട്ടെ …….
  https://www.facebook.com/kallanpakki333

Leave a Reply