മനുഷ്യാവകാശപ്രവര്‍ത്തകരെ ജയിലിലടക്കാന്‍ നീക്കം : കെ അജിത

മനുഷ്യാവകാശപ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രകുത്തി സമൂഹത്തില്‍നിന്ന് ബഹിഷ്‌കരിക്കാനും ജയിലിലാക്കുന്നതിനുമുള്ള നീക്കങ്ങള്‍ തുടക്കത്തിലേ തടയണമെന്ന് കെ. അജിത. ഭരണകൂടത്തിന് അസ്വീകാര്യരായ പൊതുപ്രവര്‍ത്തകര്‍ക്ക് ജനാധിപത്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായ സമിതി തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുഖ്യധാരാ പാര്‍ട്ടികള്‍ ജനകീയസമരങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ മാറിനില്‍ക്കുകയാണ് . ജനങ്ങള്‍ക്കിടയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് അല്പമെങ്കിലും പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും ജയിലുകളിലടക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരെ പ്രതികളാക്കി ഒറ്റപ്പെടുത്തിയാല്‍ ജനാധിപത്യത്തിന് പിന്നെ അര്‍ത്ഥമുണ്ടാകില്ലെന്ന് അജിത പറഞ്ഞു. സര്‍ക്കാരുകളെ വിമര്‍ശിക്കാനും തെറ്റായ […]

images

മനുഷ്യാവകാശപ്രവര്‍ത്തകരെ മാവോയിസ്റ്റുകളായി മുദ്രകുത്തി സമൂഹത്തില്‍നിന്ന് ബഹിഷ്‌കരിക്കാനും ജയിലിലാക്കുന്നതിനുമുള്ള നീക്കങ്ങള്‍ തുടക്കത്തിലേ തടയണമെന്ന് കെ. അജിത. ഭരണകൂടത്തിന് അസ്വീകാര്യരായ പൊതുപ്രവര്‍ത്തകര്‍ക്ക് ജനാധിപത്യാവകാശ ധ്വംസനങ്ങള്‍ക്കെതിരായ സമിതി തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
മുഖ്യധാരാ പാര്‍ട്ടികള്‍ ജനകീയസമരങ്ങള്‍ നടക്കുമ്പോള്‍ പ്രതികരിക്കാതെ മാറിനില്‍ക്കുകയാണ് . ജനങ്ങള്‍ക്കിടയില്‍നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് അല്പമെങ്കിലും പ്രതിഷേധങ്ങളുമായി രംഗത്തുള്ളത്. പരിസ്ഥിതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുത്താനും ജയിലുകളിലടക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരെ പ്രതികളാക്കി ഒറ്റപ്പെടുത്തിയാല്‍ ജനാധിപത്യത്തിന് പിന്നെ അര്‍ത്ഥമുണ്ടാകില്ലെന്ന് അജിത പറഞ്ഞു.
സര്‍ക്കാരുകളെ വിമര്‍ശിക്കാനും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അധികാരം ജനങ്ങള്‍ക്കാണുള്ളതെന്ന് എഴുത്തുകാരി സാറാജോസഫ് പറഞ്ഞു. ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുന്ന ജനദ്രോഹികളെ കണ്ടെത്തേണ്ടത് തങ്ങളുടെ അധികാരമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. പലപ്പോഴും കുറ്റകരമായ മൗനമാണ് സമൂഹം അനുഷ്ഠിക്കുന്നത്. അതേസമയം പ്ലാച്ചിമടയിലും ദേശീയപാത വിഷയത്തിലും ജനകീയ സമരങ്ങള്‍ ഭാഗിക വിജയം നേടി. ക്വാറിമാഫിയകല്‍ക്കും മദ്യമാഫിയകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ജനകീയ പ്രവര്‍ത്തകര്‍ക്കെതിരെ ഗൂഢാലോചന നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള പൊതുപ്രവര്‍ത്തകര്‍ ചെയ്ത തെറ്റെന്താണെന്ന് പോലീസ് വ്യക്തമാക്കണമെന്ന് പാര്‍വ്വതി പവനന്‍ ആവശ്യപ്പെട്ടു. ടി.എന്‍. ജോയ് അധ്യക്ഷത വഹിച്ചു. എം എന്‍ രാവുണ്ണി, പി സി ഉണ്ണിചെക്കന്‍, ഡോ എം.ആര്‍. ഗോവിന്ദന്‍, കെ.കെ. ഷാജഹാന്‍, പി.ജെ. മോന്‍സി, ജോളി ചിറയത്ത്, പി. അംബിക, എന്‍. സുബ്രഹ്മണ്യന്‍, സി.എ. അജിതന്‍, ടി.കെ. വാസു, തുടങ്ങിവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply