മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കു പുറകില്‍ ഇഴയുന്ന മാധ്യമങ്ങള്‍.

ഹരികുമാര്‍ പ്രമാദമായ ഒരു വിഷയമുണ്ടെങ്കില്‍ അതേകുറിച്ചന്വേഷിച്ച് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് മാധ്യമങ്ങളുടെ മിടുക്ക്. എല്ലാം തെളിഞ്ഞ ശേഷം വിശകലനം ചെയുന്നതല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മിക്ക മാധ്യമങ്ങളും ചെയുന്നത് അതാണ്. മംഗള്‍യാനുശേഷം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചാരകേസിനെ കുറിച്ച് മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോഴാണ് ഇതെഴുതാന്‍ തോന്നിയത്. കാരണം എല്ലാവര്‍ക്കുമറിയാം. അന്ന് ഇതേ മാധ്യമങ്ങള്‍ എടുത്ത നിലപാടുതന്നെ. അന്ന് എല്ലാവരും അതാണ് വിശ്വസിച്ചിരുന്നെതന്ന വിശദീകരണം ഇവിടെ തൃപ്തികരമല്ല. കാരണം എല്ലാവരും വിശ്വസിക്കുന്നത് പറയേണ്ടവരല്ലല്ലോ മാധ്യമങ്ങള്‍. മാത്രമല്ല, ചാരകേസ് ചാരമാണെന്നു ഉറക്കെ വിളിച്ചു […]

mediaഹരികുമാര്‍

പ്രമാദമായ ഒരു വിഷയമുണ്ടെങ്കില്‍ അതേകുറിച്ചന്വേഷിച്ച് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് മാധ്യമങ്ങളുടെ മിടുക്ക്. എല്ലാം തെളിഞ്ഞ ശേഷം വിശകലനം ചെയുന്നതല്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മിക്ക മാധ്യമങ്ങളും ചെയുന്നത് അതാണ്.
മംഗള്‍യാനുശേഷം ഏറെ കൊട്ടിഘോഷിക്കപ്പെട്ട ചാരകേസിനെ കുറിച്ച് മാധ്യമങ്ങളുടെ ചര്‍ച്ചകള്‍ കേള്‍ക്കുമ്പോഴാണ് ഇതെഴുതാന്‍ തോന്നിയത്. കാരണം എല്ലാവര്‍ക്കുമറിയാം. അന്ന് ഇതേ മാധ്യമങ്ങള്‍ എടുത്ത നിലപാടുതന്നെ. അന്ന് എല്ലാവരും അതാണ് വിശ്വസിച്ചിരുന്നെതന്ന വിശദീകരണം ഇവിടെ തൃപ്തികരമല്ല. കാരണം എല്ലാവരും വിശ്വസിക്കുന്നത് പറയേണ്ടവരല്ലല്ലോ മാധ്യമങ്ങള്‍. മാത്രമല്ല, ചാരകേസ് ചാരമാണെന്നു ഉറക്കെ വിളിച്ചു പറഞ്ഞവര്‍ അന്നുതന്നെയുണ്ടായിരുന്നു. പ്രശസ്തരില്‍ ബിആര്‍പി ഭാസ്‌കറും സക്കറിയയും മൈത്രേയനുമൊക്കെ അവരില്‍ പെടും. പ്രശസ്തരല്ലാത്തവരും നിരവധിയുണ്ടായിരുന്നു. ചാരകേസ് ഫേബ്രിക്കേറ്റഡ് ആണെന്നു പ്രഖ്യാപിച്ച് അന്നുതന്നെ തൃശൂരില്‍ സാഹിത്യ അക്കാദമിയില്‍ കണ്‍വെന്‍ഷന്‍ നടന്നിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കു പുറകിലായിരുന്നു.
അന്നു തെറ്റുപറ്റിയെന്ന് ആത്മാര്‍ത്ഥമായി തോന്നുന്നു എങ്കില്‍ അതേകുറിച്ചു ഇപ്പോഴും ചര്ച്ച ചെയ്യുകയല്ല വേണ്ടത്. മറിച്ച് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സത്യം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഉദാഹരണമായി മദനിയുടെ വിഷയം മാത്രം നോക്കുക. മദനിയുടെ മനുഷ്യാവകാശത്തെ കുറിച്ച് പല മാധ്യമങ്ങളും ഘോരഘോരം പറയുന്നുണ്ട്. എന്നാല്‍ മദനിക്കെതിരായ കേസിന്റെ സത്യം കണ്ടെത്താന്‍ ഇവര്‍ ശ്രമിക്കുന്നുണ്ടോ? മദനി കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതിയായപ്പോഴും അതൊന്നും അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ മുതിര്‍ന്നിരുന്നില്ല. മറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയിരുന്നു. പലപ്പോഴും മനുഷ്യാവകാശപ്രവര്ത്തകര്‍ക്കു പുറകില്‍ ഇഴയുകയാണ് മാധ്യമങ്ങള്‍. എന്‍ഡോസള്‍ഫാന്‍ സമരം ആരംഭിച്ച് കൊല്ലമെത്രയായി. മാധ്യമങ്ങള്‍ക്ക് വിഷയമായതെന്നാണ്? കേരളത്തില്‍ നഗരമാലിന്യം നിക്ഷേപിക്കുന്ന വിഷയത്തില്‍ സമരം ആരംഭിച്ച് 30 വര്‍ഷം കഴിഞ്ഞു. മാധ്യമങ്ങള്‍ക്കോ? ഏതുവിഷയമായാലും അങ്ങനെതന്നെ. എന്തിനേറെ, സരിതയെ ആക്ഷേപിക്കുകയും ആഘോഷിക്കുകയുമല്ലാതെ, ഒരു സ്ഥാപനം ആരംഭിക്കാന്‍ ശ്രമിച്ച ഒരു സ്ത്രീ നേരിട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറുണ്ടോ? പരസ്യദാതാക്കള്‍ ചെയ്യുന്ന നിയമലംഘനങ്ങളോ?
മാധ്യമ നൈതികത മാറ്റിവെച്ച് ഒളികാമറവെച്ചും മറ്റും മാധ്യമങ്ങള്‍ പല അന്വേഷങ്ങളും നടത്തുന്നുണ്ട്. പല നിരപരാധികളേയും കുറ്റവാളികളാക്കുന്നു. തങ്ങള്‍ക്കൊരു പങ്കില്ലെങ്കിലും ഇംപാക്ട് എന്നു വിളിച്ചുപറയുന്നു.  എന്തിനെ വിമര്‍ശിക്കുന്നോ അതുതന്നെ സ്വയം ചെയ്യുന്നു. (അന്ധവിശ്വാസങ്ങള്‍ക്കെതിരായ പരിപാടി ചെയുന്ന ചാനല്‍തന്നെ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി ചെയുന്നത് ഉദാഹരണം). അതുപോലെ വലിയ വലിയ കാര്യങ്ങള്‍ പറയുമ്പോഴും ജോലി ചെയുന്ന മാധ്യമസ്ഥാപനത്തിന്റെ താല്പ്പര്യങ്ങള്‍ക്കെതിരെ വ്യക്തിപരമായിപോലും പ്രതികരിക്കാന്‍ കഴിയാത്തവരായി മാധ്യമപ്രവര്‍ത്തകര്‍ മാറുന്നു. (ലിംഗനീതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ ഉദാഹരണം.).
ഒരു സ്വയം പരിശോധനക്ക് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ഇനിയെങ്കിലും തയ്യാറായാല്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നൊക്കെ വിളിച്ചു പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply