മനുഷ്യരെ വിശുദ്ധരാക്കുമ്പോള്‍

മാതൃകാപരമായി ജീവിക്കുന്ന മനുഷ്യരെ വിശുദ്ധരാക്കുക !!! എന്തൊരു വിരോധാഭാസം. ഒരാള്‍ വിശ്വാസിയായാലും അല്ലെങ്കെിലും അവന്റെ/അവളുടെ ജീവിതം സമൂഹത്തിനുപകരിച്ചോ എന്നതാണ് പരിശോധിക്കേണ്ടത്. അക്കാര്യത്തില്‍ ചാവറയച്ചനും ഏഴുപ്രാസ്യാമ്മയും മാതൃകാപരമായിരുന്നു. എന്നാലിതാ സഭ അവരെ അല്‍ഭുതങ്ങള്‍ കാണിക്കുന്ന വിശുദ്ധരാക്കിയിരിക്കുന്നു. ഇനി നമുക്കവരേയും ആരാധിക്കാം. ആത്മീയ പിതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ചാവറയച്ചന്‍. സീറോ മലബാര്‍ സഭയില്‍ പുരുഷന്‍മാര്‍ക്കായുള്ള ആദ്യ സംന്യാസ സഭയായ സി.എം.ഐ. യുടെ സഹ സ്ഥാപകനാണ് അദ്ദേഹം. സ്ത്രീകള്‍ക്കായുള്ള ആദ്യ തദ്ദേശീയ സംന്യാസ […]

00201_572894

മാതൃകാപരമായി ജീവിക്കുന്ന മനുഷ്യരെ വിശുദ്ധരാക്കുക !!! എന്തൊരു വിരോധാഭാസം. ഒരാള്‍ വിശ്വാസിയായാലും അല്ലെങ്കെിലും അവന്റെ/അവളുടെ ജീവിതം സമൂഹത്തിനുപകരിച്ചോ എന്നതാണ് പരിശോധിക്കേണ്ടത്. അക്കാര്യത്തില്‍ ചാവറയച്ചനും ഏഴുപ്രാസ്യാമ്മയും മാതൃകാപരമായിരുന്നു. എന്നാലിതാ സഭ അവരെ അല്‍ഭുതങ്ങള്‍ കാണിക്കുന്ന വിശുദ്ധരാക്കിയിരിക്കുന്നു. ഇനി നമുക്കവരേയും ആരാധിക്കാം.
ആത്മീയ പിതാവ്, സാമൂഹിക പരിഷ്‌കര്‍ത്താവ്, ഗ്രന്ഥകാരന്‍, ബഹുഭാഷാ പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ചാവറയച്ചന്‍. സീറോ മലബാര്‍ സഭയില്‍ പുരുഷന്‍മാര്‍ക്കായുള്ള ആദ്യ സംന്യാസ സഭയായ സി.എം.ഐ. യുടെ സഹ സ്ഥാപകനാണ് അദ്ദേഹം. സ്ത്രീകള്‍ക്കായുള്ള ആദ്യ തദ്ദേശീയ സംന്യാസ സഭയായി വിശേഷിപ്പിക്കപ്പെടുന്ന സി.എം.സി. സഭയ്ക്കും തുടക്കമിട്ടത് അച്ചനാണ്. 1846ല്‍ മാന്നാനത്ത് പ്രസ് സ്ഥാപിച്ച അച്ചന്‍ ഇതോടൊപ്പം സംസ്‌കൃതം സ്‌കൂളും തുടങ്ങി. ഇടവകകള്‍ തോറും ധ്യാനം നടത്തുന്ന പതിവ് തുടങ്ങിയതും ചാവറയച്ചനായിരുന്നു. കുടുംബ ബന്ധങ്ങള്‍ നവീകരിക്കാനായി ‘ഒരു നല്ല അപ്പന്റെ ചാവരുള്‍’ എന്ന പേരില്‍ അച്ചന്‍ തയ്യാറാക്കിയ ലേഖനം ഈ വിഷയത്തിലുള്ള മലയാളത്തിലെ ആദ്യ സമഗ്ര പഠനമാണ്. പിന്നാക്കക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി പള്ളികള്‍ തോറും പള്ളിക്കൂടം സ്ഥാപിച്ച അച്ചന്‍ നസ്രാണി ദീപിക പത്രം സ്ഥാപിക്കുന്നതിനും മുെൈന്‍കയടുത്തു. അനാഥരും വീട്ടുകാര്‍ കൈയൊഴിഞ്ഞവരുമായവരെ പാര്‍പ്പിക്കാന്‍ ജന പങ്കാളിത്തത്തോടെ കേരളത്തിലെ ആദ്യ ഉപവിശാല സ്ഥാപിച്ചതും അച്ചനായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ തന്നെ ആഴത്തിലുള്ള ആത്മീയ ജീവിതവും അദ്ദേഹം നയിച്ചു. ഇത്രത്തോളം സാമൂഹ്യപ്രവര്‍ത്തനമൊന്നുമില്ലെങ്കിലും സഹജീവികളോടി സ്‌നേഹവും കാരുണ്യവും ജീവിതത്തിലുടനീളം കാണിച്ചിരുന്നു ഏവുപ്രാസ്യാമ്മ.
ഇനി ഇങ്ങെയെല്ലാം ജീവിച്ച ഇവരെ വിശുദ്ധരാക്കുന്നത് അതിന്റെ പേരിലല്ല. ആളുകളുടെ അസുഖം മാറ്റി അല്‍ഭുതം കാട്ടിയതിന്റെ പേരില്‍. മുകളില്‍ പറഞ്ഞ സാമൂഹ്യപ്രവര്‍ത്തനങ്ങളല്ല, പാലാ സ്വദേശിനിയായ പെണ്‍കുട്ടിയുടെ കോങ്കണ്ണ് മാറ്റിയതാണത്രെ ചാവറയച്ചനെ വിശുദ്ധനാക്കാന്‍ കാരണം. വിശ്വാസം പലപ്പോഴും രോഗശാന്തിക്ക് കാരണമാകാറുണ്ടെന്നത് ശരി. തങ്ങള്‍ കൊടുക്കുന്ന മരുന്നല്ല, തങ്ങളിലുള്ള വിശ്വാസമാണ് പലപ്പോഴും രോഗശാന്തിക്കുകാരണമാകുന്നതെന്ന് എത്രയോ ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. ഇവിടെ നോക്കൂ. കൊടകര മനക്കുളങ്ങരയിലെ പുലിപ്പാറക്കുന്ന് കണ്ണംകുന്നി ജെന്‍സന്റെ മകന്‍ ജുവലിന് തൊണ്ടയിലുണ്ടായ മാരകമായ മുഴ എവുപ്രാസ്യമ്മ സുഖമാക്കി കൊടുത്തു എന്നതാണ് അവരെ വിശുദ്ധയായി ഉയര്‍ത്തുന്നതിന് സഭ പരിഗണിച്ച അത്ഭുതം. ശ്വാസനാളത്തിനും അന്നനാളത്തിനും മധ്യത്തില്‍ രണ്ടിനെയും വരിഞ്ഞുമുറുക്കി ശസ്ത്രക്രിയപോലും അസാധ്യമായ രോഗാവസ്ഥയാണ് എവുപ്രാസ്യമ്മയുടെ മാധ്യസ്ഥതതയില്‍ ഇല്ലാതായതെന്ന് ജുവലിന്റെ കുടുംബം വിശ്വസിക്കുന്നു.

അമൃതാനന്ദമയി, തിരുകേശം, അല്‍ഭുതപ്രകടനം…… എങ്ങോട്ടാണ് നമ്മുടെ പോക്ക്……..??????

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply