മധ്യതിരുവിതാംകൂറിലെ സത്യക്രിസ്ത്യാനികളോട്.

മാത്യു പി.പോള്‍ അറുപതുകളില്‍ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചതിയും കുതികാല്‍ വെട്ടും കാരണം ആവിര്‍ഭവിച്ച കേരള കോണ്‍ഗ്രസ്സ് പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണെന്ന് പലരും കരുതി. എന്നാല്‍ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും ധനസമ്പാദനവും മാത്രമായി മാറി. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമോര്‍ത്ത് ഇടയ്‌ക്കെങ്കിലും കോള്‍മയിര്‍ കൊള്ളുന്നവരാണല്ലൊ നമ്മള്‍ സുറിയാനി ക്രിസ്ത്യാനികള്‍. ക്രിസ്തുവിനോളം പഴക്കമുള്ള ഒരു ക്രിസ്തീയസമൂഹം ഓര്‍ക്കാന്‍ രസമുണ്ട്. ഈ വാദത്തിനു സത്യത്തിന്റെ പിന്‍ബലമില്ലെന്ന് കരുതിയാല്‍ പോലും, മധ്യ പൂര്‍വ ദേശങ്ങളുമായുള്ള വ്യാപാരബന്ധങ്ങളും, അവിടുന്നുള്ള ക്രിസ്തുമത […]

kcമാത്യു പി.പോള്‍

അറുപതുകളില്‍ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചതിയും കുതികാല്‍ വെട്ടും കാരണം ആവിര്‍ഭവിച്ച കേരള കോണ്‍ഗ്രസ്സ് പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണെന്ന് പലരും കരുതി. എന്നാല്‍ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും ധനസമ്പാദനവും മാത്രമായി മാറി.

രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമോര്‍ത്ത് ഇടയ്‌ക്കെങ്കിലും കോള്‍മയിര്‍ കൊള്ളുന്നവരാണല്ലൊ നമ്മള്‍ സുറിയാനി ക്രിസ്ത്യാനികള്‍. ക്രിസ്തുവിനോളം പഴക്കമുള്ള ഒരു ക്രിസ്തീയസമൂഹം ഓര്‍ക്കാന്‍ രസമുണ്ട്. ഈ വാദത്തിനു സത്യത്തിന്റെ പിന്‍ബലമില്ലെന്ന് കരുതിയാല്‍ പോലും, മധ്യ പൂര്‍വ ദേശങ്ങളുമായുള്ള വ്യാപാരബന്ധങ്ങളും, അവിടുന്നുള്ള ക്രിസ്തുമത വിശ്വാസികളുടെ ആഗമനവും ചരിത്രത്തില്‍ അവശേഷിപ്പിക്കുന്ന പല തെളിവുകളും ഈ സമൂഹത്തിന്റെ പാരമ്പര്യത്തിനു തെളിവു നല്‍കുന്നുണ്ട്.
നമ്മുടെ പൂര്‍വികര്‍ പണിത പള്ളിക്കൂടങ്ങളും, ആശുപത്രികളും സേവനത്തിന്റെ മാതൃകകളായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പണ്ഠിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളെത്തുടര്‍ന്ന് കീഴ് ജാതിക്കാരുടെ സന്താനങ്ങള്‍ക്ക് പള്ളിക്കൂടങ്ങളില്‍ പ്രവേശനം അനുവദിക്കുന്നതിനും അര നൂറ്റാണ്ടു മുന്‍പ് മാന്നാനത്തു സ്‌കൂള്‍ സ്താപിച്ച ചാവറയച്ചന്‍ സമൂഹത്തിലെ തിരസ്‌കൃതരായവരുടെ കുടിലുകളില്‍ ചെന്ന് അവരുടെ കുട്ടികളെ വിളിച്ചിറക്കി തന്റെ സ്‌കൂളില്‍ ചെര്‍ത്തു പഠിപ്പിച്ചു. അദ്ദേഹം അവര്‍ക്കു വസ്ത്രങ്ങളും, പുസ്തകങ്ങളും നല്‍കി.
ചാവറയച്ചന്‍, അല്‍ഫോന്‍സാമ്മ, യൂഫ്രേസ്യാമ്മ എന്നീ പ്രഖ്യാപിത വിശുദ്ധരെക്കൂടാതെ പരിശുദ്ധമായ ജീവിതം നയിച്ച എത്രയൊ അപ്രഖ്യാപിത വിശുദ്ധര്‍ സുറിയാനി സഭകളിലുണ്ടായി.
ആദ്മീയരംഗത്തും, വിദ്യാഭ്യാസമേഖലയിലും, ആതുര ശുശ്രൂഷയിലും ലോകമെമ്പാടും സേവനം ചെയ്യുന്ന ഈ സഭകളില്‍ നിന്നുള്ള വൈദികരും, കന്യാസ്ത്രികളും ലോകത്തിന്റെ ശ്രദ്ധയും പ്രശംസയും നേടിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിലും, അതിനു മുന്‍പുള്ള കാലഘട്ടത്തിലും സമൂഹത്തിനു മറക്കന്നാവാത്ത സംഭാവനകള്‍ നല്‍കിയ എത്രയൊ പേര്‍ മധ്യ തിരുവിതാംകൂറിലെ സുറിയാനി സഭകളില്‍ നിന്നുള്ളവരായിരുന്നു സ്വതന്ത്ര്യ സമരത്തിലും രാഷ്ട്രീയത്തിലും തിളങ്ങിയ ടി എം വര്‍ഗീസ്, എ ജെ ജോണ്‍, അക്കാമ്മ വര്‍ക്കി, ഡോ. ജോണ്‍ മത്തായി, ടി വി തോമസ്, റോസമ്മ പുന്നൂസ്, പി ടി പുന്നൂസ്, േജാസഫ് മുണ്ടശ്ശേരി,മത്തായി മാഞ്ഞൂരാന്‍, പി ടി ചാക്കൊ, സി എം സ്റ്റീഫന്‍, കെ എം ചാണ്ടി. അധ്യാപനത്തിലും, ശാസ്ത്രത്തിലും, സാഹിത്യത്തിലും കഴിവു തെളിയിച്ച ഐ സി ചാക്കൊ ഐ സി എസ്. കേരളത്തില്‍ ആദ്യമായി ഫൊട്ടൊ സ്റ്റുഡിയോയും സിനിമ തീയറ്ററും സ്ഥാപിച്ച ഷെവലിയര്‍ പി ജെ ചെറിയാന്‍, പ്രശസ്ത പത്രപ്രവര്‍ത്തകരായ പോത്തന്‍ ജോസഫ്, ബി ജി വര്‍ഗീസ്,അബു ഏബ്രഹാം, ഡോ.ജോര്‍ജ് തോമസ്, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും മൂന്നു തലമുറകളും, ധവള വിപ്ലവത്തിലൂടെ ഇന്ത്യന്‍ ക്ഷീര കര്‍ഷകരുടെ തലവര മ്മാറ്റിയെഴുതിയ ഡോ വര്‍ഗീസ് കുരിയന്‍. കേരളത്തിലെ പുസ്തക പ്രസാധനത്തിന്റെ കുലപതി ഡി സി കിഴക്കെമുറി, യുക്തിവാദികളുടെ നേതാക്കന്മാരായിരുന്ന എം സി ജോസഫും, എ ടി കോവൂരും, എഴുത്തുകാരായ പൊന്‍കുന്നം വര്‍ക്കി, ഇ എം കോവൂര്‍, പാറപ്പുറം, മുട്ടത്തു വര്‍ക്കി, ജെ കെ വി, എം പി പോള്‍, സി ജെ തോമസ്, ചലച്ചിത്ര ലോകത്ത് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ കുഞ്ചാക്കൊ, ആധുനിക കുട്ടനാടിന്റെ സൃഷ്ടാവ് ജോസഫ് മുരിക്കന്‍, നക്‌സല്‍ നേതാവ് വര്‍ഗീസ്… സഭയുടെയൊ, സമുദായത്തിന്റെയൊ ലേബല്‍ കൂടാതെ പ്രവര്‍ത്തിച്ച് സ്വന്തം കര്‍മരംഗങ്ങളില്‍ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് കടന്നു പോയവരാണിവര്‍. പലരും സഭയുടെ വേലിക്കെട്ടുകള്‍ക്ക് പുറത്തു നിന്നവരും.. ബൗദ്ധികവും, സാംസ്‌കാരികവുമായ നേതൃനിരയിലേക്കുയരുവാന്‍ കഴിവുള്ളവര്‍ക്ക് ഈ സമുദായങ്ങളില്‍ പഞ്ഞമില്ല എന്നതിന് മറ്റെന്തു തെളിവു വേണം?.
ഇങ്ങനെയുള്ള ഒരു സമൂഹത്തിന്റെ രാഷ്ട്രീയ നേതൃത്വം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത് സ്വാര്‍ഥരായ ഒരു പിടി നികൃഷ്ട ജീവികളുടെ കയ്യിലാണല്ലൊ കര്‍ത്താവെ? ശുംഭന്മാരായ കുറെ മനുഷ്യാധമന്‍മാര്‍ സ്വന്തം പേരു ചേര്‍ത്തു വിളിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളായ അലവലാതികളായി നാം എങ്ങനെ അധപതിച്ചു? നേതാക്കന്മാര്‍ അവരുടെ കുടുംബങ്ങള്‍ക്കും ശിങ്കിടികള്‍ക്കുമായി നടത്തുന്ന ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളെ നമ്മുടെ നേതൃത്വം ഏല്‍പ്പിച്ച് നാം കൈയും കെട്ടിയിരുന്നപ്പോള്‍ ഈ ക്രിമികള്‍ ഖജനാവു കൊള്ളയടിച്ചും കൈക്കൂലി വാങ്ങിയും തടിച്ചു കൊഴുത്തു. അവരുടെ പെണ്‍മക്കളെ ഐ എ എസ് കാര്‍ക്കും ഐ പി എസ് കാര്‍ക്കും വിവാഹം ചെയ്തു കൊടുത്തു. അവരുടെ ആണ്‍ മക്കള്‍ അതിസമ്പന്നരുടെ കുടുംബങ്ങളില്‍ നിന്നും വിവാഹം കഴിച്ചു. വാര്‍ധക്യത്തിലേക്ക് അടുക്കുന്ന നേതാക്കള്‍ വിഡ്ഡികളായ ആണ്‍ മക്കളെ തങ്ങളുടെ പിന്‍ഗാമികളാക്കാനുള്ള ശ്രമവും തുടങ്ങി.
അറുപതുകളില്‍ രാഷ്ട്രീയത്തിലുണ്ടായ മൂല്യച്യുതിയും, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചതിയും കുതികാല്‍ വെട്ടും കാരണം ആവിര്‍ഭവിച്ച ഈ പാര്‍ട്ടി പ്രാദേശികമായ ചില പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരമാണെന്ന് പലരും കരുതി. എന്നാല്‍ നേതാക്കന്മാരുടെ ലക്ഷ്യം മന്ത്രി സ്ഥാനവും, ധനസമ്പാദനവും മാത്രമായി മാറി.
മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള കടിപിടിയില്‍ നിന്നാണ് ഈ പാര്‍ട്ടിയിലുണ്ടായ എല്ലാ പിളര്‍പ്പുകളും ആവിര്‍ഭവിച്ചത്. മതനേതൃത്വം ഒളിഞ്ഞും, തെളിഞ്ഞും ഈ നീചന്മാരെ തുണച്ചു. സെക്കുലറിസവും, അധകൃത സേവനവും പറഞ്ഞ് പുതിയ കുപ്പിയില്‍ കയറാനുള്ള ശ്രമത്തിലാണ് ഇവരില്‍ ചിലര്‍. ഇന്ന് കോണ്‍ഗ്രസ് നേതൃത്വം ഒരു കൊള്ളസംഘമായി മാറുകയും, മത തീവ്രവാദികള്‍ കോര്‍പറേറ്റുകളുടെ പിന്‍ബലത്തില്‍ അധികാരത്തില്‍ പിടിമുറുക്കുകയും ചെയ്യുമ്പോള്‍ പ്രാദേശിക പാര്‍ട്ടികളുടെ പ്രസക്തി ഏറി വരുന്നു. എന്നാല്‍ തെലുഗു ദേശത്തിന്റെയൊ ദ്രാവിഡ പാര്‍ട്ടികളുടെയൊ പ്രഭാവം നേടാന്‍ അധികാരക്കൊതിയും അടിപിടിയും കാരണം ഇവര്‍ക്കു കഴിഞ്ഞില്ല.
അഞ്ചും ആറും തവണ ഇവര്‍ ജയിച്ച് എം എല്‍ എ യും മന്ത്രിയുമാകുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. ഒരു പുതിയ നേതൃനിര നമുക്ക് ഉണ്ടാക്കിയെടുക്കാനാണ് ഇനിയെങ്കിലും നാം ശ്രമിക്കേണ്ടത്. പൊതുപ്രവര്‍ത്തനം അശ്ലീലമാക്കിയവര്‍ ഇനിയും അസ്സംബ്ലി കാണാന്‍ ഇട വരുത്തരുത്. ജാഗ്രതൈ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply