മദ്യപാനിയും ഉപഭോക്താവാണ്‌

സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമായ മദ്യപാനികളെ നികൃഷ്‌ടജീവികളായി പരിഗണിക്കുന്നതിനെ ഹൈക്കോടതിപോലും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബാറുകളുടെ എണ്ണം കുറഞ്ഞതോടെ ഈ സമീപനം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്‌. ബാറുകളില്‍ മാത്രമല്ല, ബീവ്‌റേജ്‌ ഷോപ്പുകളിലും തങ്ങള്‍ അപമാനിക്കപ്പെടുകയാണെന്ന്‌ മദ്യപര്‍ പറയുന്നു. കച്ചവടത്തിന്റെ നീതിശാസ്‌ത്രത്തില്‍ ഉപഭോക്‌താവാണ്‌ ദൈവമെന്നും എന്നാല്‍ മദ്യവില്‍പനശാലകളില്‍ അതല്ല നടക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ വാരം ഹൈക്കോടതി ചൂണ്ടികാട്ടിയത്‌. മദ്യവില്‍പനശാലകളിലെ അവസാനിക്കാത്ത ക്യൂവില്‍ കന്നുകാലികള്‍ക്ക്‌ സമമായാണ്‌ ഉപഭോക്‌താക്കള്‍ നില്‍ക്കുന്നതെന്നും ഉപഭോക്‌താക്കളായെത്തുന്നവര്‍ക്ക്‌ സ്വാഭാവികമായി ലഭിക്കേണ്ട സൗകര്യങ്ങളും സേവനവും മദ്യവില്‍പനശാലകളില്‍ ലഭിക്കുല്ലെന്നും കോടതി പറഞ്ഞിരുന്നു. ഇവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ […]

imagesസര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗമായ മദ്യപാനികളെ നികൃഷ്‌ടജീവികളായി പരിഗണിക്കുന്നതിനെ ഹൈക്കോടതിപോലും വിമര്‍ശിച്ചിരുന്നു. എന്നാല്‍ ബാറുകളുടെ എണ്ണം കുറഞ്ഞതോടെ ഈ സമീപനം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്‌. ബാറുകളില്‍ മാത്രമല്ല, ബീവ്‌റേജ്‌ ഷോപ്പുകളിലും തങ്ങള്‍ അപമാനിക്കപ്പെടുകയാണെന്ന്‌ മദ്യപര്‍ പറയുന്നു.
കച്ചവടത്തിന്റെ നീതിശാസ്‌ത്രത്തില്‍ ഉപഭോക്‌താവാണ്‌ ദൈവമെന്നും എന്നാല്‍ മദ്യവില്‍പനശാലകളില്‍ അതല്ല നടക്കുന്നതെന്നുമായിരുന്നു കഴിഞ്ഞ വാരം ഹൈക്കോടതി ചൂണ്ടികാട്ടിയത്‌. മദ്യവില്‍പനശാലകളിലെ അവസാനിക്കാത്ത ക്യൂവില്‍ കന്നുകാലികള്‍ക്ക്‌ സമമായാണ്‌ ഉപഭോക്‌താക്കള്‍ നില്‍ക്കുന്നതെന്നും ഉപഭോക്‌താക്കളായെത്തുന്നവര്‍ക്ക്‌ സ്വാഭാവികമായി ലഭിക്കേണ്ട സൗകര്യങ്ങളും സേവനവും മദ്യവില്‍പനശാലകളില്‍ ലഭിക്കുല്ലെന്നും കോടതി പറഞ്ഞിരുന്നു. ഇവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ സര്‍ക്കാര്‍ മെനക്കെടുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
എന്നാല്‍ പണം കൊടുക്കുന്ന തങ്ങള്‍ക്ക്‌ ബീവ്‌റേജില്‍ നിന്ന്‌ ആവശ്യപ്പെടുന്ന മദ്യമല്ല ലഭിക്കുന്നതെന്നും ജീവനക്കാര്‍ക്ക്‌ സൗകര്യമുള്ള മദ്യം അടിച്ചേല്‍പ്പിക്കുകയാണെന്നും മദ്യപാനികള്‍ പറയുന്നു. അതിനെ ചോദ്യം ചെയ്‌താല്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തുന്നു. കിട്ടുന്നത്‌ വാങ്ങി സ്‌ഥലം വിടാനാണ്‌ അവര്‍ പറയുന്നത്‌. ക്യൂവിന്റെ നീളം കൂടുതലായതിനാല്‍ കൂടുതല്‍ ഒന്നും പറയാന്‍ പോലും കഴിയാത്ത അവസ്‌ഥയാണത്രെ.
ബാറുകളുടെ സ്‌ഥിതിയാകട്ടെ അതിലേറെ കഷ്‌ടമാണത്രെ. ഏറെ നേരം കാത്തിരുന്നാണ്‌ വെയിറ്റര്‍ എത്തുക. ചോദിക്കുന്ന മദ്യത്തിനു പകരം സ്‌റ്റോക്ക്‌ കൂടുതലുള്ള മദ്യമാണ്‌ ലഭിക്കുന്നത്‌. തിരക്കിന്റെ പേരു പറഞ്ഞ്‌ പലപ്പോഴും അഡ്വാന്‍സ്‌ ആയി പണം വാങ്ങും. കിട്ടുന്ന മദ്യം കുടിച്ചുപോരേണ്ട ഗതിയാണ്‌ സംസ്‌ഥാനത്ത്‌ അവശേഷിക്കുന്ന മിക്ക ബാറുകളിലും. ചോദ്യം ചെയ്‌താല്‍ അടിയുറപ്പ്‌. കേരളത്തില്‍ മദ്യദുരന്തമുണ്ടാക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന വാര്‍ത്തയുടെ പശ്‌ചാത്തലത്തില്‍ ഇത്‌ ഗൗരവമായി കാണേണ്ടതാണെന്ന്‌ ചൂണ്ടികാട്ടപ്പെടുന്നു. ബാറുകളിലെ വന്‍വില ഈടാക്കുന്ന ഭക്ഷണത്തിന്റെ നിലവാരമാകട്ടെ മുമ്പത്തേക്കാള്‍ മോശമാണ്‌. അത്‌ ഭക്ഷ്യവിഷബാധക്കും കാരണമായേക്കാം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply