മദ്യം – വേണ്ടത്‌ ജനഹിത പരിശോധന തന്നെ

ഏറെ മാസങ്ങളായി കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം മദ്യമാണല്ലോ. എന്നാല്‍ മദ്യമല്ല ചര്‍ച്ച ചെയ്‌പ്പെടുന്നത്‌ എന്നതാണ്‌ തമാശ. മദ്യത്തിന്റെ പേരില്‍ കക്ഷി രാഷ്ട്രീയ കളികളാണ്‌ അരങ്ങേറുന്നത്‌. അതാകട്ടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ മാത്രമല്ല. രണ്ടുമുന്നണികളും തമ്മിലും മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലുമാണ്‌. അതില്‍ മുഖ്യം വിഎം സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള മത്സരം തന്നെ. അവസാനമിതാ സുധീരന്റേയും ലീഗിന്റേയും എതിര്‍പ്പുകളെ അവഗണിച്ച്‌ വിഷയം മന്ത്രിസഭക്കു വിട്ടിരിക്കുന്നു. മന്ത്രിസഭ സ്വാഭാവികമായും പ്രായോഗികതയുടെ പേരില്‍ നയത്തിന്റെ അടിസ്ഥാനവിഷയങ്ങളില്‍ കത്തിവെക്കുമെന്നുറപ്പ്‌. ഈ സാഹചര്യത്തില്‍ ഇനി […]

lllഏറെ മാസങ്ങളായി കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം മദ്യമാണല്ലോ. എന്നാല്‍ മദ്യമല്ല ചര്‍ച്ച ചെയ്‌പ്പെടുന്നത്‌ എന്നതാണ്‌ തമാശ. മദ്യത്തിന്റെ പേരില്‍ കക്ഷി രാഷ്ട്രീയ കളികളാണ്‌ അരങ്ങേറുന്നത്‌. അതാകട്ടെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ മാത്രമല്ല. രണ്ടുമുന്നണികളും തമ്മിലും മുന്നണികള്‍ക്കുള്ളിലും പാര്‍ട്ടികള്‍ക്കുള്ളിലുമാണ്‌. അതില്‍ മുഖ്യം വിഎം സുധീരനും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള മത്സരം തന്നെ. അവസാനമിതാ സുധീരന്റേയും ലീഗിന്റേയും എതിര്‍പ്പുകളെ അവഗണിച്ച്‌ വിഷയം മന്ത്രിസഭക്കു വിട്ടിരിക്കുന്നു. മന്ത്രിസഭ സ്വാഭാവികമായും പ്രായോഗികതയുടെ പേരില്‍ നയത്തിന്റെ അടിസ്ഥാനവിഷയങ്ങളില്‍ കത്തിവെക്കുമെന്നുറപ്പ്‌.
ഈ സാഹചര്യത്തില്‍ ഇനി ചെയ്യാവുന്നത്‌ ഒന്നുമാത്രം. മദ്യവിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ റഫറണ്ടം നടത്തുക. ഭൂരിപക്ഷാഭിപ്രായം നടപ്പാക്കുക. ജനങ്ങളോട്‌ നേരിട്ട്‌ വോട്ടെടുപ്പ്‌ നടത്തി തീരുമാനമെടുത്താല്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മാതൃകയായിരിക്കും അത്‌.
കെപിസിസി പ്രസിഡന്റായപ്പോള്‍ തന്റെ പ്രഖ്യാപിത അജണ്ടയായ മദ്യനിരോധനവിഷയത്തിലേക്ക്‌ സുധീരന്‍ എത്തുകയായിരുന്നു. സത്യത്തില്‍ പടിപടിയായ മദ്യനിരോധനം തന്നെയായിരുന്നു സുധീരന്‍ മുന്നോട്ടുവെച്ചത്‌. താരതമ്യന നടപ്പാക്കാവുന്ന കാര്യങ്ങളായിരുന്നു സുധീരന്‍ നിര്‍ദ്ദേശിച്ചത്‌. കോടതി പോലും അംഗീകരിക്കുന്നവ. എന്നാല്‍ സുധീരനെ കടത്തിവെട്ടാന്‍ ഉമ്മന്‍ ചാണ്ടി നടത്തിയ ശ്രമമാണ്‌ ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനകാരണം. പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ ആദ്യം പ്രഖ്യാപിക്കുകയും പിന്നീട്‌ പ്രായോഗികമല്ല എന്നു മനസ്സിലാക്കുകയും കോടതികളുടെ പേരുപറയുകയും ചെയ്‌ത്‌ പ്രശ്‌നങ്ങളെ വഷളാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയും ബാബുവും ചെയ്‌തത്‌. ഇടക്കു മാണിക്കെതിരെ വന്ന കോഴ ആരോപണവും ഉമ്മന്‍ ചാണ്ടിക്കു ഗുണമായി. അതു പ്രതിപക്ഷത്തും ഉണ്ടാക്കിയ പ്രശ്‌നങ്ങളിലും മുഖ്യമന്ത്രി ഹാപ്പി. ഇനി മദ്യനയവും സുധീരനേയും മാറ്റുന്നതോടെ ചിത്രം പൂര്‍ത്തിയാകും. ജനം വിഡ്‌ഢിയുമാകും. അങ്ങനെ വിഡ്‌ഢിയാകാതിരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളു. റഫറണ്ടം..
മദ്യനയത്തില്‍ അടിസ്ഥാനപരമായ മാറ്റംവരുത്താതെ പ്രായോഗികത കണക്കിലെടുത്ത്‌ തിരുത്തല്‍വേണമെന്ന നിലപാടിലാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും. ഞായറാഴ്‌ച ഡ്രൈ ഡേ ഒഴിവാക്കുക, പൂട്ടിയ ബാറുകളില്‍ വൈന്‍ – ബിയര്‍ പാര്‍ലറുകള്‍ അനുവദിക്കുക തുടങ്ങിയവയാണതില്‍ മുഖ്യം. അതു മിക്കവാറും നടപ്പാക്കും എന്നു കരുതാം. അതോടെ കുറെപേര്‍ക്ക്‌ താല്‍ക്കാലികാശ്വാസമാകും.
ഘട്ടം ഘട്ടമായാലും അല്ലെങ്കിലും മദ്യനിരോധനം നടക്കാന്‍ പോകാത്ത കാര്യമണെന്ന്‌ എല്ലാവര്‍ക്കുമറിയാം. അതിന്റെ ആവശ്യവുമില്ല. നിയന്ത്രിക്കേണ്ടത്‌ മദ്യത്തിനടിമകളാകുന്നതും കുടുംബങ്ങള്‍ സാമ്പത്തികമായി തകരുന്നതും സ്‌ത്രീകളുടെ ജീവിതം ദുരിതമാകുന്നതുമൊക്കെയാണ്‌. അല്ലാതെ വിഷയത്തെ സദാചാരപരമായല്ല കാണേണ്ടത്‌. ഒപ്പം സാധാരണക്കാരന്റെ പോക്കറ്റ്‌ കൊള്ളയടിക്കുന്ന അബ്‌കാരി – ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ട്‌ തകര്‍ക്കണം. ആ ദിശയില്‍ ഒരു പടിയായിരുന്നു കുറെ ബാറുകളെങ്കിലും പൂട്ടല്‍. എന്നാല്‍ നിയമത്തന്റെ നൂലാമാലകളും മുകളില്‍ പറഞ്ഞ സഖ്യത്തിന്റെ ശക്തിയും കൂടി അതുപോലും അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ജനഹിത പരിശോധന നടത്താനുള്ള ധൈര്യം ഉമ്മന്‍ ചാണ്ടിക്കുണ്ടോ? പ്രത്യകിച്ച്‌ ജനപക്ഷയാത്രയിലൂടെ ജനവികാരം തനിക്ക്‌ ബോധ്യമായെന്ന്‌ സുധീരന്‍ പറയുമ്പോള്‍…. ജനഹിതമറിഞ്ഞാല്‍ അതിനെ മറികടക്കാന്‍ രാഷ്ട്രീയക്കാര്‍ക്കോ കോടതിക്കോ എളുപ്പമല്ല. അത്തരമൊരു കീഴ്‌വഴക്കമാരംഭിക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply