മദനി മത്സരിക്കുമോ?

ബംഗളുരു ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ പി.ഡി.പി. നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അതുവഴി മദനിയുടെ തടവു പ്രശ്‌നം അഖിലേന്ത്യാതലത്തില്‍ ഉന്നയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. മദനിയുടെ സ്ഥാനാര്‍ത്ഥിത്വം ഇരു മുന്നണികളേയും വിഷമവൃത്തത്തിലാക്കുമെന്നും പ്രശ്‌നത്തില്‍ സജീവമായി ഇടപെടാനും മഅദനിക്കു ജാമ്യം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാകുമെന്ന പ്രതീക്ഷയിലാണ് നീക്കം. ഇരുമുന്നണികളും പിന്തുണയുമായി തങ്ങളെ സമീപിക്കുമെനന്നും അവര്‍ കരുതുന്നു. ഒറ്റക്കു മത്സരിച്ചാല്‍ തന്നെ മദനിക്കു ജയസാധ്യതയുണ്ടെന്നും അല്ലെങ്കില്‍ തന്നെ […]

imagesബംഗളുരു ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ പി.ഡി.പി. നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. അതുവഴി മദനിയുടെ തടവു പ്രശ്‌നം അഖിലേന്ത്യാതലത്തില്‍ ഉന്നയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. മദനിയുടെ സ്ഥാനാര്‍ത്ഥിത്വം ഇരു മുന്നണികളേയും വിഷമവൃത്തത്തിലാക്കുമെന്നും പ്രശ്‌നത്തില്‍ സജീവമായി ഇടപെടാനും മഅദനിക്കു ജാമ്യം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാകുമെന്ന പ്രതീക്ഷയിലാണ് നീക്കം. ഇരുമുന്നണികളും പിന്തുണയുമായി തങ്ങളെ സമീപിക്കുമെനന്നും അവര്‍ കരുതുന്നു. ഒറ്റക്കു മത്സരിച്ചാല്‍ തന്നെ മദനിക്കു ജയസാധ്യതയുണ്ടെന്നും അല്ലെങ്കില്‍ തന്നെ ആരു ജയിക്കുമെന്ന തീരുമാനം മദനിയുടെ സാന്നിധ്യമാണ് തീരുമാനിക്കുകയെന്നും നേതാക്കള്‍ കരുതുന്നു. മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നീക്കം ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നതിലും സംശയമില്ല. എല്‍ഡിഎഫാകട്ടെ മദനിയെ പിന്തുണക്കാനിടയുണ്ട്താനും. വിഎസ് എതിര്‍ത്താലും ഗുണമുണഅടാകാനിടയില്ല. 2004ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി.ഡി.പിക്കു അമ്പതിനായിരത്തോളം വോട്ടുകള്‍ കിട്ടിയിരുന്നു.
സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മത്സരിക്കാന്‍ മദനി തയ്യാറാകുമോ എന്ന് പാര്‍ട്ടിക്ക് ഉറപ്പില്ല. അതിനുള്ള സമ്മര്‍ദ്ദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. തയ്യാറായാല്‍ തന്നെ മത്സരിക്കാന്‍ കഴിയുമോ എന്ന ചോദ്യവും ബാക്കിയാണ്. മഅദനി കുറ്റക്കാരനാണെന്നു തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അതിനാല്‍ മത്സരിക്കാന്‍ സാധ്യമാണെന്നുമാണ് പാര്‍ട്ടി നിലപാട്. വിഷയത്തില്‍ മുഴുവന്‍ ഭാരവാഹികളോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇന്ന് എറണാകുളത്ത് നടക്കുന്ന പി.ഡി.പിയുടെ കേന്ദ്ര കമ്മിറ്റിയുടെയും ജില്ലാ കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. യോഗതീരുമാനപ്രകാരം പാര്‍ട്ടി പ്രതിനിധികള്‍ മദനിയെ പോയി കണ്ട് അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ മുസ്ലിം വോട്ടുകളുള്ള മണ്ഡലം പൊന്നാനിയായതിനാലാണ് അവിടെ മദനിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നത്. മാത്രമല്ല അവിടെ സ്ത്രീ വോട്ടര്‍മാര്‍ ഏറെ കൂടുതലുമാണ്.
അതിനിടെ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസസമരത്തിന് തയ്യാറെടുക്കുകയാണ്. മഅ്ദനിക്കുമേല്‍ ആരോപിച്ച കേസ് നിഷ്പക്ഷ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെനാനവശ്യപ്പെട്ട് മക്കളായ ഉമര്‍ മുഖ്താറും സലാഹുദ്ദീന്‍ അയ്യൂബിയും 28നാണ് ഉപവാസസമരം നടത്തുന്നത്. കേസ് പുനരന്വേഷിപ്പിക്കാന്‍ കര്‍ണാടകക്കുമേല്‍ കേരള സര്‍ക്കാറിനെക്കൊണ്ട് സമ്മര്‍ദം ചെലുത്തിക്കുകയാണ് സമരലക്ഷ്യം. സമരത്തിനു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും മതനേതാക്കളുടേയും സാമുദായിക സംഘടനകളുടേയും പിന്തുണ തേടിയട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മുഴുവന്‍ പേരും സമരത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷ. അതേസമയം മക്കളുടെ രംഗപ്രവേശം ചില നേതാക്കളില്‍ അസ്വസ്ഥത ഉണ്ടാക്കിയിട്ടുമുണ്ടത്രെ.
കഴിഞ്ഞ ദിവസമുണ്ടായ സുപ്രിംകോടതി വിധി മദനിക്ക് ആശ്വാസകരമായിട്ടുണ്ട്. നേത്രചികിത്സ നടത്താന്‍ മദനിയെ ജയിലില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു വിധി. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്ന് അഭിഭാഷകരായ പ്രശാന്ത്ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇടക്കാല ഉത്തരവ്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറി. മഅ്ദനിയുടെ ജാമ്യഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന കര്‍ണാടകയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെയും ചികിത്സയുടെയും കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഓര്‍മ്മിപ്പിച്ചത് ശുഭപ്രതീക്ഷയായാണ് പിഡിപി കാണുന്നത്. മഅ്ദനിയെ പരിചരിക്കാന്‍ ഭാര്യ സൂഫിയയെ അനുവദിച്ചിട്ടുമുണ്ട്. കേസ് അടുത്ത മാസം 19ന് വീണ്ടും പരിഗണിക്കുമെന്നും അതിന് മുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
ജാമ്യത്തിനായുള്ള ഹരജിയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന മഅ്ദനിയുടെ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചിട്ടുണ്ട്. അത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ വെട്ടിലാക്കുമെന്നുറപ്പ്. ജാമ്യത്തിന് എതിരു നില്‍ക്കാന്‍ സര്‍ക്കാരിന് ബുദ്ധമുട്ടാണ്. പ്രത്യകിച്ച് ലോകസഭാ തിരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍. കേരളത്തിന്റെ അഭിപ്രായത്തിനു സുപ്രിംകോടതി പ്രാധാന്യം നല്‍കുമെന്ന പ്രതീക്ഷയിലാണ് പ്രശാന്ത് ഭൂഷണും മറ്റും. ജാമ്യം നല്‍കിയാല്‍ വിചാരണക്ക് എത്തില്ലെന്ന വാദം ശരിയല്ലെന്നും കേരള സര്‍ക്കാറിന്റെ ബി കാറ്റഗറി സുരക്ഷ ഉള്ളതിനാല്‍ മദനിക്കൊപ്പം എപ്പോഴും പൊലീസുണ്ടാകുമെന്നുമെന്നവര്‍ ചൂണ്ടികാട്ടുന്നു. വിചാരണയില്‍നിന്ന് മഅ്ദനി ഒളിച്ചോടുമെന്നാണ് കര്‍ണാടകം കരുതുന്നതെങ്കില്‍ കേരളത്തെ കേസില്‍ കക്ഷിയാക്കി മഅ്ദനിയുടെ സാന്നിധ്യം വിചാരണയില്‍ ഉറപ്പുവരുത്താന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്നാണ് അപേക്ഷയിലുള്ളത്. ആവശ്യമുള്ളപ്പോള്‍ മഅ്ദനി കോടതിയില്‍ ഹാജരാകുമെന്നും അപേക്ഷയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകുന്നത്. അടുത്തയിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരുവിലത്തെിയപ്പോള്‍ കേരളത്തിന് കര്‍ണാടക സര്‍ക്കാറിന്റെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രിം കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാരിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
കേരളത്തില്‍ അടുത്ത കാലത്ത് ഏതു തിരഞ്ഞെടുപ്പു വന്നാലും മദനി വിഷയം സജീവമാകാറുണ്ട് ഇത്തവണയും കാര്യങ്ങളുടെ പോക്ക് അങ്ങോട്ടാണെന്നു വേണം കരുതാന്‍. അതു മുതലെടുക്കാനാണ് പിഡിപി ശ്രമം. എന്നാല്‍ മദനിയുടെ ഉള്ളിലിരിപ്പ് എന്താണെന്ന കാര്യത്തില്‍ അവര്‍ക്കും ഉറപ്പില്ല. എന്തായാലും വരുംദിവസങ്ങളില്‍ ചിത്രം വ്യക്തമാകുമെന്നുറപ്പാണ്. എങ്കില്‍ ലോകസഭാ തിരഞ്ഞെടുപ്പില താരം മറ്റാരുമായിരിക്കില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply