മഠം സേവനം ചെയ്തിരിക്കാം , എന്നുവെച്ച്……………?

അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും അതിനാല്‍ അവിടെ വഴിവിട്ട് ഒന്നും നടക്കുന്നില്ലെന്നാണ് കരുതുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമായിപോയി. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുനാമികാലത്ത് ഉള്‍പ്പടെ അവര്‍ ചെയ്ത സേവനങ്ങളുമായി താന്‍ സഹകരിക്കുകയും പങ്കാളിയാകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞപോലെ മഠം അനവധി സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നുതന്നെ വെക്കുക. എന്നാല്‍പോലും നിയമവിരുദ്ധമായ നടപടികള്‍ അവിടെ […]

download

അമൃതാനന്ദമയിയും മഠവും നല്‍കുന്ന സേവനങ്ങള്‍ വിസ്മരിക്കരുതെന്നും അതിനാല്‍ അവിടെ വഴിവിട്ട് ഒന്നും നടക്കുന്നില്ലെന്നാണ് കരുതുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ബാലിശമായിപോയി. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുനാമികാലത്ത് ഉള്‍പ്പടെ അവര്‍ ചെയ്ത സേവനങ്ങളുമായി താന്‍ സഹകരിക്കുകയും പങ്കാളിയാകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞപോലെ മഠം അനവധി സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്നുതന്നെ വെക്കുക. എന്നാല്‍പോലും നിയമവിരുദ്ധമായ നടപടികള്‍ അവിടെ ആകാമോ? സംഭവത്തെ കുറിച്ച് പരാതിയില്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്ന ആഭ്യന്തരമന്ത്രിയുടെ നി്‌ലപാട് സാങ്കേതികമായി ശരിയായിരിക്കാം. അതേസമയം പരാതി കിട്ടിയാല്‍ അന്വേഷിക്കുമോ എന്ന സംശയം ബാക്കിയാണ്. രണ്ടുവര്‍ഷം മുമ്പ് ബീഹാറില്‍ നിന്നുള്ള സത്‌നാംസിംഗ് എന്ന ചെറുപ്പക്കാരന്റെ ദുരൂഹമായ മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് നേരില്‍ വന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഒന്നും നടന്നതായി കേട്ടില്ല. ഇപ്പോഴാകട്ടെ മുഖ്യമന്ത്രി മഠത്തിന് മുന്‍കൂറായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നു. തീര്‍ച്ചയായും ഒരു ഭരണതലവനു യോജിച്ച നിലപാടല്ല ഇത്.
വൈകിയാണെങ്കിലും വിഷയത്തില്‍ പിണറായി പ്രതികരിക്കാന്‍ തയ്യാറായി. ആശ്രമത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ശിഷ്യ ഉന്നയിച്ച ആരോപണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശ്രമത്തില്‍ ആശ്രമത്തിന്റേതല്ലാത്ത രീതികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഠത്തില്‍ നടന്നു എന്ന് പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത് പുറത്തുള്ള ഒരാളല്ല, വര്‍ഷങ്ങളോളം ആശ്രമത്തില്‍ താമസിച്ച വ്യക്തിയാണ്. ആശ്രമങ്ങളില്‍ നടക്കുന്നതെന്തെന്ന് പരിശോധിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശ്രമങ്ങളിലേക്കത്തെുന്ന ഫണ്ടുകളെ കുറിച്ചും അവ ഉപയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെകുറിച്ചും അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അതിനിടെ കൂടുതല്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്. മുഖ്യധാരയില്‍ നിന്ന് മാധ്യമം, മീഡിയ വണ്‍, ഇന്ത്യാവിഷന്‍ എന്നിവയാണ് ആരംഭത്തില്‍ വിഷയം ഏറ്റെടുത്തത്. ഇവയില്‍ ആദ്യരണ്ടും മുസ്ലിം മാധ്യമങ്ങളാണെന്ന് ചൂണ്ടികാട്ടി പ്രതിരോധം തീര്‍ക്കാന്‍ അമ്മയുടെ ഭക്തര്‍ക്ക് കഴിഞ്ഞു. എന്നാല്‍ 2 ദിവസമായി മംഗളം പത്രവും വിഷയം ഏറ്റെടുത്തു. മംഗളത്തിനെതിരെ അമ്മയുടെ ഭക്തര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിട്ടുണ്ട്. മംഗളം എഞ്ചിനിയറിംഗ് കോളേജിന്റെ ബസുകളുടെ ചില്ലുകല്‍ തകര്‍ത്തിട്ടുണ്ട്. ഇന്നുമതല്‍ പിണറായിയുടേയും മുഖ്യമന്ത്രിയുടേയും പ്രസ്താവനകളുടെ ചിലവില്‍ മറ്റു മാധ്യമങ്ങളും വിഷയത്തെ പരാമര്‍ശിക്കാന്‍ ആരംഭിച്ചു.

അതിനിടെ തന്റെ ആശ്രമം ഒരു തുറന്ന പുസ്തകമാണെന്നും വിചാരിച്ച കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും പലതും പറയുന്നതെന്നും. എല്ലാം മറക്കാനും ക്ഷമിക്കാനും ശ്രമിക്കുകയാണെന്നും മാതാ അമൃതാനന്ദമയി പ്രതികരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply