മടപ്പള്ളിയില്‍ നടക്കുന്നത്

റഷീം സി എം ആര്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമര പോരാട്ട ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ഒന്നാണ് തിരുവനന്തപുരം ലോ അക്കാദമി സമരം. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തിയ്യതി വിദ്യാര്‍ത്ഥി ഐക്യത്തിന്റെ പേരില്‍ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിന് അനുമതി ചോദിച്ച് മടപ്പള്ളി കോളേജിലെ ഇങ്കുലാബ് സ്റ്റുഡന്റസ് മൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. തൊട്ട് പിറകെ പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറിയ എസ്.എഫ്.ഐ പഠിപ്പ് മുടക്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു ( ലോ അക്കാദമി […]

MMMറഷീം സി എം ആര്‍

കേരളത്തിലെ വിദ്യാര്‍ത്ഥി സമര പോരാട്ട ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ഒന്നാണ് തിരുവനന്തപുരം ലോ അക്കാദമി സമരം. സമരത്തിന്റെ ഭാഗമായി ഫെബ്രുവരി ഒന്നാം തിയ്യതി വിദ്യാര്‍ത്ഥി ഐക്യത്തിന്റെ പേരില്‍ ആഹ്വാനം ചെയ്ത പഠിപ്പ് മുടക്ക് സമരത്തിന് അനുമതി ചോദിച്ച് മടപ്പള്ളി കോളേജിലെ ഇങ്കുലാബ് സ്റ്റുഡന്റസ് മൂവ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന് അപേക്ഷ നല്‍കി. തൊട്ട് പിറകെ പ്രിന്‍സിപ്പലിന്റെ റൂമില്‍ കയറിയ എസ്.എഫ്.ഐ പഠിപ്പ് മുടക്കിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു ( ലോ അക്കാദമി സമരം നേരത്തെ തന്നെ അവര്‍ compliment ആക്കിയിരുന്നല്ലോ). പഠിപ്പ് മുടക്കിന് പകരം പ്രതിഷേധ പ്രകടനത്തിന് പ്രിന്‍സിപ്പാള്‍ അനുമതി നല്‍കി. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രതിഷേധ പ്രകടനം വിളിക്കാനിരിക്കെ ഏത് ……ന്റെ മോനാണെടാ ഇവിടെ പ്രകടനം വിളിക്കേണ്ടത് എന്ന് ആക്രോശിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെ അശ്ലിലമായ അസഭ്യ വര്‍ഷം , തെറി അഭിഷേകം, വടി കൊണ്ടും മറ്റും വളഞ്ഞിട്ട് മര്‍ദ്ദനം. ഒന്നാം ഘട്ട മര്‍ദനത്തിന് ശേഷം മുഷ്ടി ചുരുട്ടി ആര്‍ജവത്തോടെ ഇങ്കുലാബ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു, പിന്നെയും മര്‍ദനം പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ ഇതിന് സാക്ഷികളാണ്. ഭീഷണി മൂലം പ്രിന്‍സിപ്പള്‍ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പലിന്റെ റൂമില്‍ ഇരുത്തി. വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനും പോലീസിലും പരാതി നല്‍കി, തുടര്‍ന്ന് ഫോണ്‍ ഭീഷണികള്‍, രണ്ടാം ദിനം ക്ലാസ്സില്‍ വന്ന ഇങ്കുലാബ് പ്രവര്‍ത്തകയെ സീനിയര്‍ വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ മര്‍ദിക്കുകയും റാഗ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടികളെ ഉള്‍പ്പെടെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത , സ്ത്രീത്വത്തെ അപമാനിച്ച് പെരുമാറുകയും റാഗ് ചെയ്യുകയും ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കളെ വിളിപ്പിച്ചു , എന്നാല്‍ അഖില്‍ എന്ന കുട്ടിസഖാവിന്റെ രക്ഷിതാവിനെ അറിയിച്ചാല്‍ പ്രശ്‌നമാണെലോ അത്‌കൊണ്ട് അവരാരും വന്നില്ല …….ന്നാ നമുക്ക് ഒത്ത് തീര്‍പ്പാക്കല്ലേ എന്ന് കോളേജ് അധികൃതര്‍. വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ ഉറച്ച് നിന്നു. പോലീസാവട്ടെ നാളെ വിളിപ്പിക്കാം, ഇന്ന് മീറ്റിങ്ങിലാണ്, നടപടികളല്ലേ വിളിക്കാം, …..ഇതിനിടെ മറ്റെവിടെയും പോലെ പതിവ് രീതിയില്‍ എസ്.എഫ്.ഐ യുടെ വക രണ്ട് പീഢനക്കേസുകള്‍. പരാതിപെടപ്പെട്ട വിദ്യാര്‍ത്ഥി ഇതില്‍ ആരാണെന്ന് പ്രിന്‍സിപ്പാള്‍ ചോദിച്ചപ്പോ അടുത്തുള്ള അഭിനേത്രി കാണിച്ച് കൊടുത്തതാണ്, അഭിനയത്തിനുള്ള സംസ്ഥാന അവാര്‍ഡ് വരെ കിട്ടുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു, അത്രക്ക് കേമമായിരുന്നു അഭിനയം പോലും. സംഭവ ശേഷം ഉണര്‍ന്ന സഖാങ്ങളമാര്‍ നാല് ഭാഗത്ത് നിന്നും പരാതി പിന്‍വലിക്കാനായി വിദ്യാര്‍ത്ഥികളുടെ പിറകെ നടന്നു. പിന്നെ ഭീഷണിയായി, പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് നേരെ വ്യാപകമായ അപവാദ പ്രചാരണങ്ങള്‍. ‘നീ പെണ്‍കുട്ടികളെക്കൊണ്ട് പരാതി കൊടുപ്പിക്കും അല്ലേടാ, നിന്നെ ഞങ്ങള്‍ ചോര തുപ്പിച്ചെ വിടൂ’ എന്ന് പറഞ്ഞ് സുഹൃത്തും സഹപ്രവര്‍ത്തകനുമായ ആദിലിനെ മര്‍ദിച്ചു. മര്‍ദനത്തിനെതിരെ പ്രതിഷേധ പ്രകടനത്തിന് പ്രിന്‍സിപ്പാള്‍ അനുമതി നിഷേധിച്ചു. പിന്നെ നടന്നത് എസ്.എഫ്.ഐ യുടെ പ്രകടനമാണ്. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ, എന്‍.എസ്.എസ് സെലക്ഷന്റെ മറവില്‍ നടക്കുന്ന റാഗിംഗിനെതിരെ പ്രതികരിച്ച, വിദ്യാര്‍ത്ഥിനിയെ പുറത്താക്കാന്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ പോവുകയാണെലോ കോളേജിലെ എസ്.എഫ്.ഐ . രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ഒരുവര്‍ഷം തികയുന്ന വേളയില്‍ രോഹിത്തിന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് കോളേജില്‍ വന്ന ഇങ്കുലാബ് പ്രവര്‍ത്തകരെ ഭീഷണി പെടുത്തിയവര്‍, നട്ടാല്‍ കുരുക്കാത്ത കള്ളപ്രചരണങ്ങള്‍ വഴി അനീതിക്കും അക്രമത്തിനും എതിരെ ശബ്ദിക്കുന്ന വിദ്യാര്‍ത്ഥികളെ ടാര്‍ഗറ്റ് ചെയ്ത് കളയാമെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാലം മാറിയിരിക്കുന്നു ലോ അക്കാദമി സമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഒരുപാട് പഠിക്കാനുണ്ട് . മാച്ചിനാരിയിലെ
(മടപ്പള്ളി) ഇടിമൂലയില്‍ കാവലിരിക്കുന്ന നിങ്ങള്‍ അതറിഞ്ഞിട്ടുണ്ടോ എന്നത് പോലും സംശയമാണ്.
NB:നജീബിന് വേണ്ടി എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ ഒന്ന് ഒട്ടിക്കാന്‍ കഴിയാതെ ഇങ്കുലാബ് പ്രവര്‍ത്തകര്‍ ബാഗിലിട്ട് നടക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ച കഴിയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply