മഞ്ജു തിരിച്ചുവരുമ്പോള്‍

ആദ്യം നൃത്തത്തിലൂടെ കലാരംഗത്തിലേക്കു തിരിച്ചുവന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ പരസ്യചിത്രത്തില്‍. തീര്‍ച്ചയായ്ം അടുത്തത് സിനിമയിലാകുമെന്ന് കരുതാം. സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ആഗ്രഹിക്കുന്ന തിരിച്ചുവരവായിരിക്കും അത്. മലയാളിയുടെ സ്ത്രീവിരുദ്ധമായ കുടുംബമൂല്യങ്ങളാണല്ലോ മഞ്ജു അഭിനയം നിര്‍ത്തി വീട്ടിലിരിക്കാന്‍ കാരണം. അതാകട്ടെ അടുത്ത കാലത്താണ് ശക്തിയാര്‍ജ്ജിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ അഡ്വ ബി ജയശങ്കര്‍ ചൂണ്ടികാട്ടിയപോലെ പഴയ നടികളായ ശാരദയും ജയഭാരതിയും ഷീലയുമെല്ലാം കലാജീവിതത്തിലും കുടുംബജീവിതത്തിലും എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും സിനിമയില്‍ തുടര്‍ന്നവരായിരുന്നു. അവര്‍ക്ക് സിനിമ പ്രൊഫഷനായിരുന്നു. എന്നാല്‍ പിന്നീട് സമൂഹത്തിലും സിനിമയിലുമെല്ലാം പുരുഷാധിപത്യം ശക്തമാകുകയായിരുന്നു. […]

images

ആദ്യം നൃത്തത്തിലൂടെ കലാരംഗത്തിലേക്കു തിരിച്ചുവന്ന മഞ്ജുവാര്യര്‍ ഇപ്പോഴിതാ പരസ്യചിത്രത്തില്‍. തീര്‍ച്ചയായ്ം അടുത്തത് സിനിമയിലാകുമെന്ന് കരുതാം. സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ആഗ്രഹിക്കുന്ന തിരിച്ചുവരവായിരിക്കും അത്.
മലയാളിയുടെ സ്ത്രീവിരുദ്ധമായ കുടുംബമൂല്യങ്ങളാണല്ലോ മഞ്ജു അഭിനയം നിര്‍ത്തി വീട്ടിലിരിക്കാന്‍ കാരണം. അതാകട്ടെ അടുത്ത കാലത്താണ് ശക്തിയാര്‍ജ്ജിച്ചത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ അഡ്വ ബി ജയശങ്കര്‍ ചൂണ്ടികാട്ടിയപോലെ പഴയ നടികളായ ശാരദയും ജയഭാരതിയും ഷീലയുമെല്ലാം കലാജീവിതത്തിലും കുടുംബജീവിതത്തിലും എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായിട്ടും സിനിമയില്‍ തുടര്‍ന്നവരായിരുന്നു. അവര്‍ക്ക് സിനിമ പ്രൊഫഷനായിരുന്നു. എന്നാല്‍ പിന്നീട് സമൂഹത്തിലും സിനിമയിലുമെല്ലാം പുരുഷാധിപത്യം ശക്തമാകുകയായിരുന്നു. അതിന്റെ കാരണങ്ങള്‍ ഇവിടെ വിശകലനം ചെയ്യുന്നില്ല. എന്നാല്‍ വെള്ളിത്തിരയില്‍ അലറുന്ന താരസിംഹങ്ങളുടെ നിഴലുകളായി നടികളും അവരുടെ കഥാപാത്രങ്ങളും മാറി. സിനിമയില്‍ മാത്രമല്ല പൊതുജീവിതത്തിലും കുടുംബജീവിതത്തിലുമെല്ലാം അതുതന്നെയായി അവസ്ഥ. അതോടെ പെണ്‍കുട്ടികള്‍ക്ക് അഭിനയം പ്രൊഫഷനല്ലാതായി. വിവാഹം വരെയുള്ള ടൈംപാസ് മാത്രമായി. സിനിമക്കാര്‍ തന്നെ അവരെ വിവാഹം കഴിക്കാനും ആരംഭിച്ചു, വിവാഹത്തിനുശേഷമാകട്ടെ ഈ പുരുഷവിരന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാര്‍ പോകാന്‍ പാടില്ലാത്ത മോശം മേഖലയായി സിനിമ മാറി. സ്വാഭാവികമായും മറ്റൊരഭിപ്രായമുണ്ടെങ്കിലും അതു മനസ്സില്‍ വെക്കാനേ ഈ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. പലപ്പോഴും കഴിവുള്ളവര്‍ വീടിന്റെ ചുമരുകള്‍ക്കുള്ളിലായി. അതില്ലാത്തവര്‍ വെള്ളിത്തിരയില്‍ വിലസി. ഇത്തരത്തില്‍ സമൂഹത്തിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ക്കുമുന്നില്‍ കലാജീവിതം അടിയറ വെക്കേണ്ടിവന്നവരില്‍ ഒന്നാം സ്ഥാനം മഞ്ജുതന്നെ. ഇപ്പോവവരുടെ കുടുംബജീവിതത്തെപറ്റി പലതും പറയുന്നു. അതെന്തുമാകട്ടെ. എന്നാല്‍ മഞ്ജുവിന്റെ തിരിച്ചുവരവ് മലയാള സിനിമ ആഗ്രഹിക്കുന്നു. അതു നടക്കുമെന്ന് സിനിമാപ്രേമികളും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply