മകരജ്യോതി : ഒരു ദൃക്‌സാക്ഷ്യം

ഡേവീസ് വളര്‍ക്കാവ് മകരജ്യോതിയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇന്ന് മലയാളികള്‍ക്കറിയാം. എന്നാല്‍ 30 വര്‍ഷം മുമ്പ് അതന്വഷിച്ചു പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദികളടക്കമുള്ള സംഘത്തില്‍ അംഗമായിരുന്ന ഡേവീസ് വളര്‍ക്കാവ് ആ അനുഭവം ഓര്‍ക്കുന്നു. 31 വര്‍ഷംമുന്‍പാണ് ആദ്യമായി തൃശൂരില്‍നിന്ന് ഉണ്ണി കാക്കനാട്, എ.വി.ജോസ് അടക്കമുള്ളവര്‍ പൊന്നമ്പലമേട്ടിലേക്ക് പോകുന്നത്. ജ്യോതി കത്തിക്കുന്നത് കണ്ട് ഫോട്ടോ എടുത്ത് ലഘുലേഖയും ഇവരിറക്കി. തൊട്ടടുത്ത വര്‍ഷം ഞങ്ങളൊരു ടീം തൃശൂരില്‍ നിന്ന് പുറപ്പെട്ടു. വണ്ടിപ്പെരിയാര്‍ വഴി കൊച്ചുപമ്പയിലെത്തി അവിടെ ഇലട്രിസിറ്റി ബോര്‍ഡ് ഓഫീസ് കാന്റീനില്‍ നിന്ന് ഭക്ഷണം […]

Sabrimala Makaravilakku , Makara Jyothi Darshanam, Sabarimala  Makara Jyothi, Makaravilakku and Makarajyothi, Sabarimala Makaravilakkuഡേവീസ് വളര്‍ക്കാവ്

മകരജ്യോതിയുടെ യാഥാര്‍ത്ഥ്യം എന്താണെന്ന് ഇന്ന് മലയാളികള്‍ക്കറിയാം. എന്നാല്‍ 30 വര്‍ഷം മുമ്പ് അതന്വഷിച്ചു പൊന്നമ്പലമേട്ടിലെത്തിയ യുക്തിവാദികളടക്കമുള്ള സംഘത്തില്‍ അംഗമായിരുന്ന ഡേവീസ് വളര്‍ക്കാവ് ആ അനുഭവം ഓര്‍ക്കുന്നു.

31 വര്‍ഷംമുന്‍പാണ് ആദ്യമായി തൃശൂരില്‍നിന്ന് ഉണ്ണി കാക്കനാട്, എ.വി.ജോസ് അടക്കമുള്ളവര്‍ പൊന്നമ്പലമേട്ടിലേക്ക് പോകുന്നത്. ജ്യോതി കത്തിക്കുന്നത് കണ്ട് ഫോട്ടോ എടുത്ത് ലഘുലേഖയും ഇവരിറക്കി. തൊട്ടടുത്ത വര്‍ഷം ഞങ്ങളൊരു ടീം തൃശൂരില്‍ നിന്ന് പുറപ്പെട്ടു. വണ്ടിപ്പെരിയാര്‍ വഴി കൊച്ചുപമ്പയിലെത്തി അവിടെ ഇലട്രിസിറ്റി ബോര്‍ഡ് ഓഫീസ് കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ച് വണ്ടി പാര്‍ക്ക് ചെയ്ത് വിശ്രമിച്ച് 5 കി.മി.കാട്ടിലൂടെ നടന്ന് പൊന്നമ്പലമേടിന്റെ നിറുകയിലെത്തി. തലേദിവസം വന്നു ചേര്‍ന്ന യുക്തിവാദികള്‍ പൊന്നമ്പലമേട്ടില്‍ വിറകിട്ട് തീക്കൂട്ടി ജ്യോതി തെളിയിച്ചിരുന്നു. ഇത് ശബരിമലയിലെ ഭക്തര്‍ കാണുകയും തൊഴുകയും ചെയ്തു. ഇത് അറിഞ്ഞ പോലീസ് കരുതലോടെ തയ്യാറായിരുന്നു. പ്ലാന്‍ ഒന്നുമില്ലാതെ ജ്യോതി തെളിക്കുന്നത് കാണാനും ഒപ്പം സ്വന്തം ജ്യോതി തെളിക്കാനും ഒരുങ്ങിയൊരു ഉല്ലാസയാത്ര! വഴിയില്‍ ഇടക്കിടെ പോലീസുകാരെ കാണാമായിരുന്നു. കുന്ന് കയറിയെത്തിയപ്പോഴാണ് മുന്‍പ് കയറിചെന്നവരെ പിടിച്ച് മര്‍ദ്ധിച്ച് ഒതുക്കിയിരിത്തിയത് കാണുന്നത്. തിരിച്ച് നടക്കാനാവില്ല. ഒറ്റയടിപാതയില്‍ പോലീസുണ്ട്.നിറുകയിലെ സമനിരപ്പിലായതിനാല്‍ കയറിവരുന്നവര്‍ക്ക് അവിടെ നടക്കുന്നത് അറിയാനും നിവൃത്തിയില്ല. ഞാനവിടെ എത്തിയതും പോലീസ് പിടിയിലായി. തൃശൂരിലെ പടക്കകടയില്‍ നിന്നും വാങ്ങി സൂക്ഷിച്ച 3 ചട്ടിമത്താപ്പ്, മകരജ്യോതിസ്സിന്റെ പവനന്‍ എഴുതിയ ലഘുലേഖ, കെ.ദാമോധരന്റെ ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം , തുണികള്‍ എന്നിവയടങ്ങിയ തോള്‍ സഞ്ചി ഉടനെ താഴെയിട്ടു. അത് പുല്ലില്‍ കിടന്നു.പോലീസ് പോക്കറ്റും, അരക്കെട്ടും പരിശോധിച്ചു. ജുബ്ബ ഊരാന്‍ പറഞ്ഞത് ചെയ്തു. പുറത്തൊരു ചെറിയ തൊഴിതന്ന് പിടിച്ചപ്പുറത്തെ പോലീസുകാരന്റെ അടുത്തേക്ക് തള്ളി. അയാള്‍ മര്‍ദ്ദനമേറ്റ് ക്ഷീണിച്ചിരിക്കുന്നവരുടെ കൂട്ടത്തിലേക്ക് തള്ളി. അവിടെ അടങ്ങി ഒതുങ്ങി ഇരിക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. പ്രതീക്ഷിക്കാത്ത തിക്താനുഭവമായതിനാല്‍ എല്ലാവരും നിരാശരായിരുന്നു. സത്യം വെളിപ്പെടുത്താന്‍ വന്നിട്ട് ഇങ്ങനെയൊരനുഭവം പലരേയും സങ്കടപ്പെടുത്തി ഇതൊന്നുമറിയാതെ ഒറ്റയടിപാതയിലൂടെ കയറിവരുന്നവരോരുത്തരേയും പോലീസ് ഭേദ്യം ചെയ്തുകൊണ്ടിരുന്നു. ഒഴുക്ക് നിലച്ചു. പോലീസിന്റെ കൈത്തരിപ്പ്മാറി. പൊന്നമ്പലമേടിന്റെ മനോഹാരിത തെളിഞ്ഞു. ചുറ്റുമുള്ള ആകാശം ഒരു ഭാഗം കടുത്ത നീലനിറത്താല്‍ അലങ്കരിക്കപ്പെട്ടു. മറുഭാഗം കറുപ്പിനാലും, നക്ഷത്രങ്ങള്‍ മിന്നിത്തുടങ്ങി. ചില നക്ഷത്രങ്ങള്‍ ഞങ്ങളുടെ അവസ്ഥ കണ്ട് തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
നേരത്തെ എത്തിയിരുന്ന ഇലട്രിസിറ്റിബോര്‍ഡ് ജീവനക്കാരനായിരുന്ന ഗോപിയും സംഘവും ജ്യോതി തെളിയിക്കാന്‍ ഒരുക്കമായി. ശബരിമലക്ക് അഭിമുഖമായി പൊന്നമ്പലമേട്ടിലെ നിരപ്പായ സ്ഥലത്ത് മുനമ്പില്‍ ഉള്ള പാറപ്പുറത്താണ് പതിവ്. അവിടെ അടയാളമായി പാറയില്‍ ഒരു നക്ഷത്ര ചിഹ്നം ഉണ്ട്. അവിടെവെച്ച് ചെറിയ പൂജ, തുടര്‍ന്ന് മണ്‍കലമെടുത്ത് അതില്‍ കര്‍പ്പൂരം നിറച്ച് കത്തിച്ച് കാണിക്കുമ്പോള്‍ തീനാളം നിയന്ത്രിക്കാന്‍ നനഞ്ഞ ചണചാക്ക് ഇവ തയ്യാറാക്കുന്നുണ്ട്.
ചെറുത്തുനില്‍പ്പ് ഇല്ലാത്തതിനാല്‍ പോലീസുകാര്‍ പരാക്രമം നിര്‍ത്തി. 16 പോലീസും 4 തോക്കുമേയുള്ളു. യുക്തിവാദികള്‍ അറ്റാക്ക് ചെയ്താല്‍ പോലീസ് പിന്തിരിയേണ്ടിവരും. ഏകദേശം 150-ല്‍ അധികം പേര്‍ അന്ന് ഉണ്ടായിരുന്നു പരിപാടി മുടങ്ങും. അടുത്തിരുന്ന ധനുവച്ചപുരം സുകമാരനോട് രഹസ്യമായിത് സംസാരിച്ചു. പുള്ളി മര്‍ദ്ദനമേറ്റ് ക്ഷീണിതനായിരുന്നു. അതൊക്കെ ചിന്തിക്കാനുള്ള ഒരവസ്ഥയിലായിരുന്നില്ല. ഇക്കാര്യം രഹസ്യമായി പാസ്സ് ചെയ്യാനുമായില്ല. അടിവാരത്തുവെച്ചുതന്നെ വന്നവരെല്ലാം ചേര്‍ന്ന് ഒരു ധാരണയിലെത്തിയിരുന്നുവെങ്കില്‍ ഈ പറയുന്നത് വേറെ രീതിയിലായേനെ. പോലീസ് ഓപ്പറേഷന്‍തന്നെയായിരുന്നു. ഇതിനവര്‍ എന്ത് പേരിട്ടു എന്നറിയില്ല ‘ഥ83” എന്നൊക്കെയാകാം. ദൈവത്തിനെവരെ വഞ്ചിക്കാന്‍ പോലീസ് കൂട്ട്. അപ്പോപിന്നെ മനുഷ്യരുടെ കാര്യത്തില്‍ എന്തായിരിക്കും.?
എന്തായാലും ഇനി പ്രകൃതിഭംഗി ആസ്വദിക്കുക തന്നെയെന്നായി. മര്‍ദ്ദനമേറ്റിട്ടില്ലല്ലോ. അടുത്തുനില്‍ക്കുന്ന പോലീസുകാരന്‍ മൂക്കുപൊടി തിരക്കുന്നുണ്ട്. ഞങ്ങളിലാരിലും പൊടിയില്ല. ഉള്ള തോര്‍ത്തും തുണിയും ടോര്‍ച്ചും, പേനയും, കാശും, ക്യാമറയും പോലീസ് വാങ്ങി കൂട്ടിയിട്ടിരിക്കയാണ് പിന്നെയല്ലേ മൂക്കുപൊടി. കുറച്ചപ്പുറത്തുള്ളവരോട് ചോദിച്ച് വാങ്ങിവരാമെന്ന് പറഞ്ഞത് അനുവദിച്ചു. ഞാന്‍ പൂജ നടത്തുന്ന സ്ഥലത്തെത്തി അവിടെ പൊടി ചോദിച്ചു. ആരോ ഒരാള്‍ മൂക്കുപൊടി തന്നു. അവിടെ നിന്ന് ശബരിമലയിലേക്ക് നോക്കാന്‍ അവസരംകിട്ടി. താഴെ വളരെ ദൂരെയായി ബള്‍ബുകള്‍ കുറേകത്തുന്നതും, ചെറിയ രീതിയിലുള്ള ആരവങ്ങളും കേള്‍ക്കാനായി. കാഴ്ച ആ സമയമായതിനാല്‍ മനോഹരമാണ്. ഇരുട്ടായി തുടങ്ങി റേഡിയോ കമന്ററി കേള്‍ക്കാം. ഗോപിയും കൂട്ടരും കര്‍പ്പൂരകലത്തില്‍ തീ കൊളുത്തി കലമെടുത്ത് എഴുന്നേറ്റ് നിന്ന് ശബരിമലക്കഭിമുഖമായി ഉയര്‍ത്തിക്കാട്ടി. ഉടനെ താഴെവെച്ച് നനഞ്ഞ ചാക്കുകൊണ്ട് മൂടി വൈകാതെ വീണ്ടും ചാക്ക് മാറ്റി പെട്ടെന്നെടുത്ത് ഉയര്‍ത്തികാട്ടി. കാറ്റില്‍ അത് കെട്ടുപോയി ഉടനെ താഴെവെച്ച് വീണ്ടും കൊളുത്തി കലം ഉയര്‍ത്തി വീണ്ടും താഴെവച്ചു. അതിനു ശേഷം കര്‍പ്പൂരക്കലം താഴെക്ക് തട്ടിച്ചൊരിഞ്ഞ് തീയണച്ചു. കനമുള്ള ശോഭയാര്‍ന്ന പ്രകാശം കിട്ടാനാണത്രെ ചാക്കുകൊണ്ട് മൂടുന്നത്. ആ വര്‍ഷം കുറച്ചുപേര്‍ മാത്രമേ സാധാരണ കണ്ടുവരാറുള്ള 3 തവണ കാണുന്ന ജ്യോതി ദര്‍ശിച്ചുള്ളൂ പലരും 2 തവണയാണത് കണ്ടത്. രണ്ടാം പ്രാവശ്യം പെട്ടെന്ന് കെട്ടുപോയി. ചില ഭാഗങ്ങളില്‍ മാത്രമേ അത് ദൃശ്യമായുള്ളൂ ശേഷം മുന്‍പില്‍ കുറച്ച് പോലീസും പിറകെ കെട്ടും ഭാണ്ഡവുമെടുത്ത് ദേവസ്വക്കാരും ഗോപിയും കൂട്ടരും കോണ്‍വേപോലെ സമീപവാസികളായ ഒരു ഡോക്ടറടക്കം ഉള്ളവരും അതിന്റെ പിറകില്‍ ഞങ്ങള്‍ തല്ലുകൊള്ളികളും ശേഷം ബാക്കി പോലീസുമായി കുന്നിറങ്ങി. ഞങ്ങളെ തല്ലുമ്പോള്‍ പോലീസ് പറഞ്ഞിരുന്നത് ‘വല്ല പാണ്ടിക്കാരും കാശ് കൊണ്ടിടണതിന് നിങ്ങള്‍ക്കെന്തടാ വിഷമം’ എന്നാണ് അങ്ങിനെയാണ് കാര്യങ്ങളുടെ കിടപ്പ്.
കുന്നിറങ്ങുന്ന മടക്കയാത്രയില്‍ യുക്തിവാദികളില്‍ ഏറ്റവും പിറകില്‍ ഞാനായിരുന്നു. തൊട്ടുപിറകെ ടക-യും കൂടെയുള്ളവരോട് അങ്ങേര് പറയുകയാണ,് പാവങ്ങളാണ് വെറുതേ തല്ലേണ്ടിവന്നുവെന്ന് ശരിയാണ് പോലീസ് എന്നും ഇങ്ങനെ പറഞ്ഞിട്ടുണ്ട് തുടര്‍ന്നിട്ടുമുണ്ട്. എന്നാല്‍ യുക്തിവാദികള്‍ അന്നും ഇന്നും പാവങ്ങളാണ്. കുന്നിറങ്ങി ചെന്നത് കാട്ടുതീയിലേക്കായിരുന്നു. പോലീസിന്റെ കാര്യം എങ്ങിനെയോ മണത്തറിഞ്ഞ വൈകിയെത്തിയവര്‍ ആരോ പുല്‍മേടിന് തീയിട്ടു. താഴത്തു കിടന്നിരുന്ന ഇലട്രിസിറ്റി, പോലീസ്, ദേവസ്വം വണ്ടികള്‍ പെട്ടെന്ന് സ്ഥലം വിട്ടു. നാട്ടുകാര്‍ വന്ന വണ്ടികളില്‍ കടിച്ചു തൂങ്ങി പലരും പോകുന്നതുകണ്ടു. ചിതറിപ്പോയവര്‍ കൊച്ചുപമ്പയിലെത്തി പാര്‍ക്ക് ചെയ്തിരുന്ന വണ്ടികളില്‍ മടങ്ങി. രാവിലെ കോട്ടയത്തുവന്ന് പത്രമാപ്പീസുകളില്‍ കയറിയിറങ്ങി സംഭവം വിവരിച്ചു. അവര്‍ക്ക് ഇതൊന്നും ഒരു വാര്‍ത്തയായില്ല. തൃശൂരില്‍ വന്ന് ഗുരുതരമായി മര്‍ദ്ദനമേറ്റ ചിലരെ ഡോക്ടറെ കാണിച്ച് വടക്കാഞ്ചേരി ഭാഗത്തുനിന്നുള്ളവരും കുന്ദംകുളം ടീമും മടങ്ങി. ഞങ്ങള്‍ വളര്‍ക്കാവില്‍ നിന്ന് 3 പേരും അഞ്ചേരിയില്‍ നിന്നും 3 പേരുമായിരുന്നു. ഒരാള്‍ ഡ്രൈവറായി കൂടെ പോന്നതാണ്. മറ്റേയാള്‍ ശബരിമല ദര്‍ശനം കഴിഞ്ഞ സ്വാമി ഭക്തനാണ്. എന്താണ് സംഗതി എന്നറിയാന്‍ കൂടെ കൂടിയതാണ്,. കൂട്ടത്തില്‍ ഇയാള്‍ക്കാണ് അടി അധികം കിട്ടിയത്. ടോര്‍ച്ച്് ക്യാമറ, പണം ഇങ്ങനെ പലതും പലര്‍ക്കും നഷ്ടപ്പെട്ടു.
തൃശൂരില്‍ നിന്നിറങ്ങിയിരുന്ന പ്രേരണയിലാണ് ‘ഭഗവാന്‍ ലാത്തി വീശുന്നു’ എന്ന ഒരു വാര്‍ത്ത വന്നത് പത്രങ്ങള്‍ ഈ സംഭവം തമസ്‌കരിച്ചു. ഈ യാത്രയുടെ 25-ാം വാര്‍ഷികം ‘സത്യാന്വേഷണ യാത്രികരുടെ സംഗമം’ എന്ന പരിപാടി 2008 -ല്‍ തൃശൂരില്‍ വെച്ച് നടത്തി. ദേവസ്വത്തിലെ ക്രമക്കേടുകളെകുറിച്ച് അന്വേഷിക്കുന്ന കമ്മീഷനിലെ ജസ്റ്റിസ് പരിപൂര്‍ണന് ഞാനൊരു കത്തയച്ചു. അന്വേഷണ കാര്യങ്ങളില്‍ ഇതുകൂടി ഉള്‍പ്പെടുത്തണമെന്ന് കാണിച്ച.് ‘അന്വേഷണ പരിധിയില്‍ ഇത് വരുന്നില്ല എന്നുമാത്രം പറയരുതെന്ന്’ അഭ്യര്‍ത്ഥിച്ചുകൊണ്ട്. മര്‍ദ്ദനശേഷം പൊന്നമ്പലമേട്ടിലേക്ക് കത്തിക്കുന്നവരെയൊഴികെ ആരേയും കടത്തിവിടാറില്ല. പുല്‍മേട് ദുരന്തവും ജസ്റ്റിസ് പരിപൂര്‍ണന്റെ ഇടപെടലും മൂലം ഇതിന്റെ സത്യം വെളിവായി ലോകത്തില്‍ വെച്ചേറ്റവും വലിയ വിശ്വാസത്തിന്റെ പേരിലുള്ള വഞ്ചനയാണിതെന്ന് വ്യക്തമായി. അതിന്റെ ഫലമായി മലയാളികള്‍ പൊതുവെ മകരജ്യോതിയില്‍ നിന്ന് കൈ പിന്‍വലിച്ചു. അയ്യപ്പ ഭക്തി മാത്രമാക്കി. ജ്യോതി ദര്‍ശനത്തിന് മലയാളികള്‍ വളരെ കുറവാണ്. മറുനാടുകളിലുള്ളവര്‍ ഇത് തിരിച്ചറിഞ്ഞാല്‍ അയ്യപ്പ ഭക്തിതന്നെ നഷ്ടപ്പെടാനിടയുണ്ട്. 5 സര്‍ക്കാര്‍ വകുപ്പുകള്‍ ഏകജാലകമായി ഇടത്-വലത് ഭരണവ്യത്യാസമില്ലാതെ ഏകദേശം 50 വര്‍ഷമായി ഇതു തുടരുന്നു. ആത്മീയത നഷ്ടപ്പെട്ട അനുഷ്ഠാനത്തില്‍ കറങ്ങുന്ന മനസ്സുകള്‍ക്ക് എന്തെങ്കിലും ചെയ്യാനാവില്ല. ഭക്തിയുടെ സമര്‍പ്പണത്തിനു പകരം അത്ഭുതങ്ങളുടെ ആകര്‍ഷണത്തില്‍പ്പെടുന്ന മനസ്സുകളാണ് വ്യാപാരത്തിനും മതത്തിനും ആവശ്യം. നാട്ടിലെ എല്ലാമതവും ദിവ്യാത്ഭുതങ്ങള്‍ നിലനര്‍ത്താന്‍ മത്സരിക്കുന്നുണ്ട്. രോഗശാന്തിയും, തിരുകേശവും മകരജ്യോതിയും, ഭക്തിയോ ആത്മീയതയോ വിശ്വാസമോ അല്ല, അത് ധാര്‍മ്മികതയില്ലാത്ത വ്യാപാരമാണ്.
ജ.ഗ.ഢ. മുഖ്യമന്ത്രിയായിരുന്ന വര്‍ഷം ജ്യോതികാണുകയുണ്ടായില്ല. മറ്റൊരു സന്ദര്‍ഭത്തില്‍ ജ്യോതി തടയുമെന്ന ഭീഷണിയില്‍ ദേവസ്വം പോലീസിനെ പൊന്നമ്പലമേട്ടിലേക്ക് അയക്കാന്‍ മുതിര്‍ന്നപ്പോള്‍ അന്നത്തെ സ്‌പെഷല്‍് ഓഫീസറായിരുന്ന ഡി.ജി.പി:എന്‍.കൃഷ്ണന്‍ നായര്‍ അപ്പോഴാണ് ഇത് കത്തിക്കുന്നതാണെന്ന് അറിയുന്നത്. പാപം ഇതിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് ഇടന്തടിച്ചു. യേശുദാസാണ് ഇടനിലക്കാരനായി നിന്ന് കാര്യം സാധിപ്പിച്ചുകൊടുത്തത്. ഇത് ഡി.ജി.പി.എഴുതിയിട്ടുണ്ട്. ‘യേശുദാസ് ഈ ഭാരം ഒന്നിറക്കിവെക്ക’് എന്ന ഒരു ഒരു ലേഖനം പാഠഭേദം മാസികയില്‍ ഞാനും എഴുതിയിട്ടുണ്ട്. സത്യത്തില്‍ ശബരിമലയുടെ സവിശേഷത മകരജ്യോതിയല്ല, മതസൗഹാര്‍ദ്ദമാണ്. ആരാധനാ സ്വാതന്ത്ര്യമാണ്. ഗുരുവാണിപോലെ ജാതിഭേദം മതദ്വേഷമില്ലാതെ ചെല്ലാവുന്ന ഇടമെന്നതാണ്. അതിനെ താഴ്ത്തികെട്ടുകയാണ് ജ്യോതിയുടെ വക്കാലത്തുകാര്‍ ചെയ്യുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Religion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മകരജ്യോതി : ഒരു ദൃക്‌സാക്ഷ്യം

  1. Even though it is a well kept secret(?), there are thousands who feel energized and feeling positive with this.
    I think, we should respect that. Relating it with the money from other states is stupidity. That should never be a reason for this.

Leave a Reply