ഭേദം തീവ്രവാദികളോ..?

ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ സുന്നി വിമതര്‍ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി. അവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങളായി ഇവരെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാനാവശ്യമുയര്‍ന്നിട്ടും കേന്ദ്ര – കേരള സര്‍ക്കാുകള്‍ കാര്യമായൊന്നും ചെയ്യാത്ത സാഹചര്യത്തില്‍ ആരും ചോദിക്കാവിന്ന ചോദ്യമാണിത്. ഭേദം തീവ്രവാദികളോ? ബംഗ്ലാദേശികളും മറ്റും അവിടെയുള്ളവരെ രക്ഷിച്ചുകൊണ്ടുപോയി എന്നതോര്‍ക്കുക. നഴ്‌സുമാരെ വിട്ടയക്കാമെന്ന് അവസാനം വിമതര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുക. ബാഗ്ദാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ, വിമതരുടെ ശക്തികേന്ദ്രമായ മൊസൂളില്‍ നഴ്‌സുമാരെ റോഡ് മാര്‍ഗം എത്തിച്ചതായാണു വിവരം. […]

iii

ഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിയ 46 മലയാളി നഴ്‌സുമാരെ സുന്നി വിമതര്‍ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റി. അവര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങളായി ഇവരെ രക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കാനാവശ്യമുയര്‍ന്നിട്ടും കേന്ദ്ര – കേരള സര്‍ക്കാുകള്‍ കാര്യമായൊന്നും ചെയ്യാത്ത സാഹചര്യത്തില്‍ ആരും ചോദിക്കാവിന്ന ചോദ്യമാണിത്. ഭേദം തീവ്രവാദികളോ? ബംഗ്ലാദേശികളും മറ്റും അവിടെയുള്ളവരെ രക്ഷിച്ചുകൊണ്ടുപോയി എന്നതോര്‍ക്കുക. നഴ്‌സുമാരെ വിട്ടയക്കാമെന്ന് അവസാനം വിമതര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ പ്രതീക്ഷയര്‍പ്പിക്കുക.
ബാഗ്ദാദില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെ, വിമതരുടെ ശക്തികേന്ദ്രമായ മൊസൂളില്‍ നഴ്‌സുമാരെ റോഡ് മാര്‍ഗം എത്തിച്ചതായാണു വിവരം. ഇനിിയും ഇവരെ രക്ഷപ്പെടുത്താനുള്ള യാതൊരു വഴിയും കേന്ദ്രസര്‍ക്കാരിനു മുന്നില്‍ തെളിഞ്ഞിട്ടില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉരുത്തിരിഞ്ഞിട്ടില്ല. നഴ്‌സുമാരുടെ ജീവന്‍ സുന്നി വിമതരുടെ കാരുണ്യത്തിനു മാത്രം വിട്ടുകൊടുക്കുകയാണു ഫലത്തില്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ചെയ്യുന്നത്. ഭീകരരെന്നു ലോകം വിളിക്കുന്നവരുടെ കാരുണ്യത്തിലാണ് മലയാളി നേഴ്‌സുമാര്‍ എന്നു സാരം.
കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയുമായും മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് മറ്റു വഴികളില്ലാത്തതിനാല്‍ വിമതരുടെ നിര്‍ദേശം അനുസരിക്കാനാണ് ഇരുകൂട്ടരും ഉപദേശിച്ചത്. ഒരു ബസില്‍ സ്‌ഫോടകവസ്തുക്കള്‍ക്കൊപ്പം 46 നഴ്‌സുമാരെയും മറ്റൊരു ബസില്‍ ഇവരുടെ ലഗേജും കയറ്റിയാണു ഭീകരര്‍ മൊസൂളിലേക്കു തിരിച്ചതത്രെ. നഴ്‌സുമാര്‍ അറിയിക്കുന്നതല്ലാതെ, ഇതുവരെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയവക്താവ് സയ്യദ് അക്ബറുദീന്‍ വ്യക്തമാക്കിയതുതന്നെ നമ്മുടെ അവസ്ഥ വ്യക്തമാക്കുന്നു. പിഎസ്എല്‍വിയുടെ തുടര്‍ച്ചയായ വിജയത്തില്‍ നാം അഭിമാനപുളകിതരായി 2 ദിവസമേ ആയിട്ടുള്ളു എന്നതാണ് തമാശ.
നഴ്‌സുമാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അജ്ഞാതകേന്ദ്രത്തില്‍നിന്നു നഴ്‌സുമാര്‍ അയയ്ക്കുന്ന മൊബൈല്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഉറപ്പു മാത്രമാണിത്. റെഡ് ക്രസന്റിനും ഐക്യരാഷ്ട്രസംഘടനയ്ക്കും ഇടപെടാന്‍ പരിമിതിയുണ്ടെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എങ്കില്‍ ഇനിയാരിടപെടും? ഇറാഖ് സര്‍ക്കാരിനൊപ്പം സുന്നി വിമതരുമായും ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യന്‍ എംബസി അനൗദ്യോഗികശ്രമം നടത്തുന്നുണ്ടെന്നാണു വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിവരം. നഴ്‌സുമാരുടെ ദുരവസ്ഥ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 18 ദിവസം മുമ്പേ വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചിരുന്നെങ്കിലും കേന്ദ്രം അടിയന്തരനടപടിക്കു കൂട്ടാക്കിയില്ലെന്ന് ആരോപണമുണ്ട്. നാട്ടിലേക്കു മടങ്ങാന്‍ താല്‍പര്യമുള്ളവര്‍ രേഖാമൂലം അറിയിക്കട്ടെയെന്ന നിലപാടാണു തുടക്കം മുതല്‍ വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. 15 നഴ്‌സുമാര്‍ ഇപ്രകാരം മടങ്ങാന്‍ താല്‍പര്യം കാട്ടിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല. വിദ്യാഭ്യാസവായ്പ അടക്കമുള്ള ബാധ്യതകളുള്ളതിനാലാണു ദുരിതനടുവിലും ഇറാഖില്‍ തുടരാന്‍ നഴ്‌സുമാര്‍ തയാറായതെന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യങ്ങള്‍ പരിഗണിക്കുന്നതൊക്കെ പിന്നീടാകാം എന്നാണു മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതികരിച്ചത്. സരിത വിഷയത്തിലെ താല്‍പ്പര്യം പോലും പ്രതിപക്ഷവും കാണിച്ചില്ല. സമയത്തുവേണ്ടതു ചെയ്യാത്തതിന്റെ അനന്തരഫലമാണ് ഇപ്പോള്‍ ഈ പാവം നഴ്‌സുമാര്‍ നേരിടുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply