ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ഉപേക്ഷിക്കുന്നത് പ്രതിപക്ഷവിജയം

സാമാന്യം നീതിയുക്തമാണെന്ന് പറയാവുന്ന മുന്‍ സര്‍ യുപിഎ സര്‍ക്കാരിന്റെ  ഭൂമിയേറ്റെടുക്കല്‍ നിയമം  ഭേദഗതിചെയ്യാനുള്ള കേന്ദ്രനീക്കം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. പ്രതിപക്ഷ എതിര്‍പ്പുമൂലം ഭേദഗതി പാസ്സാക്കാന്‍ കഴിയാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നത് വ്യക്തം. എന്‍.ഡി.എ.യിലെ ചില സഖ്യകക്ഷികളും സര്‍ക്കാര്‍നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപ്പോഴും ലക്ഷക്കണക്കിനുപേരെ, പ്രത്യകിച്ച് കര്‍ഷകരെ ആശങ്കാകുലരാക്കിയ നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം തന്നെ. ഒപ്പം മോദി സര്‍ക്കാരിന്റെ ജനവിഗുദ്ധനയങ്ങള്‍ക്കെതിരെ നിര്‍ണ്ണായകമായ വിജയമാണ് പ്രതിപക്ഷം നേടിയിരിക്കുന്നതെന്ന് പറയാം. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ന് കാലഹരണപ്പെടുകയാണ്. വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കേണ്ടെന്നാണ് കേന്ദ്രനിലപാട്. ഭൂമിയേറ്റെടുക്കല്‍ […]

bbbസാമാന്യം നീതിയുക്തമാണെന്ന് പറയാവുന്ന മുന്‍ സര്‍ യുപിഎ സര്‍ക്കാരിന്റെ  ഭൂമിയേറ്റെടുക്കല്‍ നിയമം  ഭേദഗതിചെയ്യാനുള്ള കേന്ദ്രനീക്കം ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. പ്രതിപക്ഷ എതിര്‍പ്പുമൂലം ഭേദഗതി പാസ്സാക്കാന്‍ കഴിയാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നത് വ്യക്തം. എന്‍.ഡി.എ.യിലെ ചില സഖ്യകക്ഷികളും സര്‍ക്കാര്‍നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അപ്പോഴും ലക്ഷക്കണക്കിനുപേരെ, പ്രത്യകിച്ച് കര്‍ഷകരെ ആശങ്കാകുലരാക്കിയ നീക്കം ഉപേക്ഷിച്ചത് സ്വാഗതാര്‍ഹം തന്നെ. ഒപ്പം മോദി സര്‍ക്കാരിന്റെ ജനവിഗുദ്ധനയങ്ങള്‍ക്കെതിരെ നിര്‍ണ്ണായകമായ വിജയമാണ് പ്രതിപക്ഷം നേടിയിരിക്കുന്നതെന്ന് പറയാം.
സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ഇന്ന് കാലഹരണപ്പെടുകയാണ്. വിജ്ഞാപനം വീണ്ടും പുറപ്പെടുവിക്കേണ്ടെന്നാണ് കേന്ദ്രനിലപാട്. ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്‍ നേരത്തേ മൂന്നുതവണ വിജ്ഞാപനം ചെയ്തതാണ്.
അതേസമയം, 1956ലെ ദേശീയ ഹൈവേ നിയമം, 1989ലെ റെയില്‍വേ നിയമം, 1885ലെ കല്‍ക്കരി ഖനികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നിയമം, 2003ലെ വൈദ്യുതിനിയമം, 1978ലെ മെട്രോ റെയില്‍വേ നിയമം, 2003ലെ വൈദ്യുതിനിയമം മുതലായ 13 കേന്ദ്രനിയമങ്ങളെക്കൂടി 2013ലെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി  ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിയമങ്ങളില്‍ പറയുന്ന ആവശ്യത്തിന് ഭൂമി ഏറ്റെടുത്താല്‍, പഴയ നിയമത്തില്‍ പറയുന്നതുപോലുള്ള നഷ്ടപരിഹാരം, പുനരധിവാസം എന്നിവ ഉറപ്പാക്കും. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിനാണ് 2013ല്‍ പാസാക്കിയ നിയമം പ്രാബല്യത്തിലായത്. നിയമത്തിന്റെ നാലാം പട്ടികയിലുള്‍പ്പെട്ട 13 കേന്ദ്രനിയമങ്ങള്‍ക്കു നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവയുടെ വ്യവസ്ഥകള്‍ ബാധകമാകണമെങ്കില്‍ ഒരു വര്‍ഷത്തിനകം കരടു വിജ്ഞാപനം ഉണ്ടാവണം. പാര്‍ലമെന്റിന്റെ തീരുമാനപ്രകാരമാണ് വിജ്ഞാപനമിറക്കുകയോ ഇറക്കാതിരിക്കുകയോ ചെയ്യേണ്ടത്.
മോദിയുടെ ഒരു വര്‍ഷത്തെ ഭരണത്തില്‍ ഏറ്റവും വിമര്‍ശനം നേരിടേണ്ടിവന്നത് ഭൂമിയേറ്റെടുക്കല്‍ നിയമ ഭേദഗതിക്കുള്ള ശ്രമമായിരുന്നു. പ്രസ്തുത ബില്ലടക്കമുള്ള നയങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യമാണെന്ന വിമര്‍ശനത്തിന് വിശ്വാസ്യയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിനായില്ല. അടിസ്ഥാന വികസനത്തിനു ഭൂമിവേണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ ഭൂമി സംസ്ഥാന വിഷയമാണെന്നുപോലും മറന്നാണായിരുന്നു കേന്ദ്രത്തിന്റെ നീക്കങ്ങള്‍. ഈ നീക്കങ്ങളാകട്ടെ കര്‍ഷക വിരുദ്ധവുമായി എളുപ്പത്തില്‍ ആരോപിക്കപ്പെട്ടു. കോര്‍പ്പറേറ്റുകള്‍ക്കനുകൂലവും കര്‍ഷകവിരുദ്ധവുമെന്ന ഇമേജാണ് ഒരു വര്‍ഷത്തെ ഭരണം മോദിക്ക് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ഐക്യത്തിനും രാഹുല്‍ ഗാന്ധിയുടെ ഇമേജ് വര്‍ദ്ധനക്കും അത് കളമൊരുക്കി എന്ന വിമര്‍ശനം ബിജെപിയില്‍ നിന്നുപോലുമുണ്ടായി.
പഴയ നിയമം പുനഃസ്ഥാപിക്കപ്പെടുന്നതോടെ, ഭൂമി ഏറ്റെടുക്കുമ്പോള്‍ 70 ശതമാനം മുതല്‍ 80 ശതമാനംവരെ ഉടമകളുടെ അനുമതി നിര്‍ബന്ധമാവും. ഏറ്റെടുക്കുംമുമ്പ് അതുണ്ടാക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തുകയുംവേണം. കര്‍ഷകരെ മനപ്പൂര്‍വം ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയില്‍ പോകാം. ഭൂവുടമകള്‍ക്ക് ഗുണകരമായ അനുമതി, സാമൂഹിക പ്രത്യാഘാതപഠനം തുടങ്ങിയ വകുപ്പുകള്‍ എടുത്തുമാറ്റിയാണ് ഭേദഗതിബില്‍ കൊണ്ടുവന്നത്. വിജ്ഞാപനത്തിനുശേഷം ഭേദഗതി ബില്‍ ഒരുതവണ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ വന്നില്ല. തുടര്‍ന്ന് വീണ്ടും വിജ്ഞാപനമിറക്കി. അങ്ങനെ മൂന്നുതവണ വിജ്ഞാപനം പുറപ്പെടുവിക്കേണ്ടിവന്നു.
ചില ഭേദകളോടെയാണ് ഭൂമി ഏറ്റെടുക്കല്‍പുനരധിവാസ നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കിയത്. സ്വകാര്യ ആശുപത്രികള്‍, വിദ്യാലയങ്ങള്‍ എന്നിവക്കായി ഭൂമി ഏറ്റെടുക്കാമെന്ന വ്യവസ്ഥ ഒഴിവാക്കി. സാമൂഹികമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലക്ക് ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന വ്യവസ്ഥ ഒഴിവാക്കി. സര്‍ക്കാര്‍ രൂപവത്കരിക്കുന്നതോ, സര്‍ക്കാറിന്റെ ആഭിമുഖ്യത്തിലോ ഉള്ള വ്യവസായ ഇടനാഴികള്‍ക്കല്ലാതെ ഭൂമി ഏറ്റെടുക്കില്ല. ഭൂമി ഏറ്റെടുക്കല്‍ വഴി ജീവനോപാധി നഷ്ടപ്പെടുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്കെങ്കിലും ജോലി നല്‍കും തുടങ്ങിയവയായിരുന്നു പ്രധാന ഭേദഗതികള്‍. എന്നാല്‍ അവയംഗീകരിച്ച് സമരത്തില്‍ നിനന്ു പിന്മാറാന്‍ പ്രതിപക്ഷം തയ്യാറായില്ല.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് ഇരുസഭകളിലെയും മുതിര്‍ന്ന നേതാക്കളടങ്ങുന്ന സംയുക്തസമിതി രൂപവത്കരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് അടുത്ത സമ്മേളനത്തിലാണ് സമര്‍പ്പിക്കുക. റിപ്പോട്ടിന് അവസാനരൂപം നല്‍കാന്‍ ഈ മാസം ആദ്യം നടന്ന യോഗത്തില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഒറ്റപ്പെട്ടു. ഭേദഗതി നീക്കത്തില്‍നിന്ന് സര്‍ക്കാറിന് പിന്‍മാറേണ്ടിവന്നു.
അതിനിടെ, 13 കേന്ദ്രനിയമങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ 2013ലെ നിയമത്തിന്റെ ഭാഗമാക്കിയെങ്കിലും അത് നിലനില്‍ക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ നിയമത്തിലെത്തന്നെ 113ാം വകുപ്പ് പ്രകാരം നിയമം നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. നിയമം നടപ്പാക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാന്‍ രണ്ടു വര്‍ഷത്തിനുള്ള ഉത്തരവുകളിറക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണു ഭൂനിയമത്തിലെ 113(1) വകുപ്പ്. ഇതിന്റെ ബലത്തിലാണു സര്‍ക്കാരിന്റെ പുതിയ നടപടി. എന്നാല്‍, ഉത്തരവിറക്കാനുള്ള അധികാരം നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിന് ഉപയോഗിക്കാനുള്ളതല്ലെന്നും ചട്ടങ്ങളും മറ്റും നടപ്പാക്കുമ്പോഴുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനുള്ളതാണെന്നും നിയമവൃത്തങ്ങള്‍ പലതും ചൂണ്ടിക്കാട്ടുന്നു.
സാങ്കേതിക പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും പരിഹരിക്കാന്‍ കഴിയും. കാതലായ വിഷയം ആരംഭത്തില്‍ സൂചിപ്പിച്ചപോലെ പ്രതിപക്ഷ ഐക്യത്തിന്റെ വിജയമാണിത്. അത് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം കൂടയായിരിക്കുമത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply