ഭീഷണിക്കിരയായ കന്നട എഴുത്തുകാര്‍ ചേതന തീര്‍ത്ഥഹള്ളിയും ഹുഛാംഗി പ്രസാദും തിരുവനന്തപുരത്ത്

വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ ബലാത്സംഗം ചെയ്യുമെന്നും ആസിഡ്ഡൊഴിക്കുമെന്നും ഭീഷണിപ്പെടുത്തിയ കന്നട എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ ചേതന തീര്‍ത്ഥഹള്ളിയും (Chetana Thirthahalli) എഴുതിയാല്‍ വിരല്‍ മുറിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെടുകയും ചെയ്ത കന്നട എഴുത്തുകാരനായ ദളിത് യുവാവ് സി. ഹുഛാംഗി പ്രസാദും (Huchangi Prasad) നാളെ തിരുവനന്തപുരത്ത് എത്തുന്നു. വൈകിട്ട് അഞ്ചിനു കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇവര്‍ ജനങ്ങളുമായി സ്വന്തം അനുഭവം പങ്കുവയ്ക്കുകയും ഭീഷണികള്‍ക്കെതിരെ പൊരുതിനില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യും. വര്‍ഗ്ഗീയഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ തലസ്ഥാനത്തു തീര്‍ക്കുന്ന സാംസ്‌ക്കാരികപ്രതിരോധത്തില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരികനായകര്‍ക്കൊപ്പം […]

3

വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ ബലാത്സംഗം ചെയ്യുമെന്നും ആസിഡ്ഡൊഴിക്കുമെന്നും ഭീഷണിപ്പെടുത്തിയ കന്നട എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ ചേതന തീര്‍ത്ഥഹള്ളിയും (Chetana Thirthahalli) എഴുതിയാല്‍ വിരല്‍ മുറിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെടുകയും ചെയ്ത കന്നട എഴുത്തുകാരനായ ദളിത് യുവാവ് സി. ഹുഛാംഗി പ്രസാദും (Huchangi Prasad) നാളെ തിരുവനന്തപുരത്ത് എത്തുന്നു. വൈകിട്ട് അഞ്ചിനു കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ ഇവര്‍ ജനങ്ങളുമായി സ്വന്തം അനുഭവം പങ്കുവയ്ക്കുകയും ഭീഷണികള്‍ക്കെതിരെ പൊരുതിനില്‍ക്കാനുള്ള നിശ്ചയദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യും.
വര്‍ഗ്ഗീയഫാസിസത്തിന്റെ കടന്നുകയറ്റത്തിനെതിരെ തലസ്ഥാനത്തു തീര്‍ക്കുന്ന സാംസ്‌ക്കാരികപ്രതിരോധത്തില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരികനായകര്‍ക്കൊപ്പം അണിചേരാനാണ് ഇരുവരും തിരുവനന്തപുരത്ത് എത്തുന്നത്. എന്‍.എസ്. മാധവന്‍, ഡോ: കെ.എന്‍. പണിക്കര്‍, പെരുമ്പടവം ശ്രീധരന്‍, ലെനിന്‍ രാജേന്ദ്രന്‍, എന്‍. പ്രഭാവര്‍മ്മ, മധുപാല്‍, ഡോ: ബിജു തുടങ്ങിയ സാംസ്‌ക്കാരികപ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.
പരിപാടിക്കു മുന്നോടിയായി നാലുമണി മുതല്‍ നാടന്‍ പാട്ടും ഉണ്ടാകും.

2ജാതിസമ്പ്രദായത്തെ വിമര്‍ശിക്കുന്ന ‘ഓഡല കിച്ചു’ (Odala kichchu) എന്ന പുസ്തകം എഴുതിയതിനാണ് 23 കാരനായ ഹുച്ഛാംഗിയെ ഒരുകൂട്ടം ഗൂണ്ടകള്‍ പട്ടികവിഭാഗക്കാരുടെ ഹോസ്റ്റലില്‍ കയറി ആക്രമിക്കുകയും മുഖത്തു കുങ്കുമം പൂശുകയും ചെയ്തത്. ദളിതനായത് നിന്റെ മുജ്ജന്മപാപം കൊണ്ടാണെന്ന് ആക്രോശിച്ച അവര്‍ ഇനി ഹിന്ദുത്വത്തെ വിമര്‍ശിച്ച് എഴുതിയാല്‍ വിരലുകള്‍ മുറിച്ചു കളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈമാസം 21 ന് അര്‍ദ്ധരാത്രി ആയിരുന്നു സംഭവം. എന്നാല്‍ ഭീഷണിക്കു വഴങ്ങില്‍ലെന്നും തന്റെ സാംസ്‌ക്കാരികപ്രവര്‍ത്തനം തുടരുമെന്നും ഈ യുവാവു പ്രഖ്യാപിക്കുകയായിരുന്നു.
സാസ്‌ക്കാരികപ്രവര്‍ത്തകര്‍ക്കൊപ്പം ബീഫ് നിരോധനത്തിനെതിരെ റാലിയില്‍ പങ്കെടുക്കുകയും ഹിന്ദുമതത്തിലെ ദുരാചാരങ്ങളെ വിമര്‍ശിച്ച് എഴുതുകയും ചെയ്തതിനാണ് 34 കാരിയായ ചേതന തീര്‍ത്ഥഹള്ളി ഭീഷണിക്ക് ഇരയായത്. ഏതാനും മാസത്തിനിടെ നിരവധി ഭീഷണികളാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെയും മറ്റുമായി ഇവര്‍ക്കു ലഭിച്ചത്.
ഭക്ഷണവും വസ്ത്രവും സൗഹൃദവും പ്രണയവും തൊട്ട് വിശ്വാസങ്ങളും ആശയങ്ങളും എഴുത്തും ജീവിതശൈലിയും വരെ സമസ്തമേഖലയിലും അപകടകരമാം വിധം സ്വന്തം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചരിത്രവും സംസ്‌ക്കാരവും ശാസ്ത്രവും വിദ്യാഭ്യാസവും പോലും സങ്കുചിതവര്‍ഗ്ഗീയ താല്പര്യത്തിനനുസരിച്ച് അട്ടിമറിക്കുകയും പൊതുസ്ഥാപനങ്ങളില്‍ അധിനിവേശം നടത്തുകയും രാജ്യത്താകെ വര്‍ഗ്ഗീയവിദ്വേഷം ആളിക്കത്തിച്ചു സംഘര്‍ഷങ്ങള്‍ തീര്‍ക്കുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിലാണ് സാംസ്‌ക്കാരികരംഗത്തുള്ളവര്‍ തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നത്. ഈ ദുരവസ്ഥയെ പ്രതിരോധിക്കാനുള്ള ഉദ്യമങ്ങളുടെ ഭാഗമാണു പരിപാടി.
പുരോഗമന കലാസാഹിത്യ സംഘം, ശാസ്ത്രസാഹിത്യ പരിഷത്ത്, യുവകലാസാഹിതി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ, വനിതാസാഹിതി, കേരള യുക്തിവാദിസംഘം, എഫ്.എസ്.ഇ.റ്റി.ഒ. സാസ്‌ക്കാരികവിഭാഗം, ജോസഫ് മുണ്ടശ്ശേരി പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു പരിപാടി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply