ഭിന്നശേഷിക്കാര്‍ക്കായി നയസമീപനം സ്വാഗതാര്‍ഹം

ഭിന്നശേഷിക്കാര്‍ക്ക് സ്ഥിതിസമത്വം കൈവരിക്കാന്‍ സഹായിക്കുന്ന നയസമീപനത്തിന് രൂപം കൊടുക്കുന്ന സര്‍്ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. നയസമീപനത്തിന്റെ കരട് രേഖ തയ്യാറായി. സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കരടിലെ പ്രധാന വ്യവസ്ഥ.. ഗവ. സെക്രട്ടറി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ച കരടില്‍ വികലാംഗ ക്ഷേമ സംഘടനയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവ. സെക്രട്ടറിക്ക് കൈമാറിയത്. കഴിഞ്ഞ 31ന് തിരുവനന്തപുരത്ത് […]

differntl

ഭിന്നശേഷിക്കാര്‍ക്ക് സ്ഥിതിസമത്വം കൈവരിക്കാന്‍ സഹായിക്കുന്ന നയസമീപനത്തിന് രൂപം കൊടുക്കുന്ന സര്‍്ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. നയസമീപനത്തിന്റെ കരട് രേഖ തയ്യാറായി. സര്‍ക്കാര്‍ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കരടിലെ പ്രധാന വ്യവസ്ഥ.. ഗവ. സെക്രട്ടറി, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍, സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ എം.ഡി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അവതരിപ്പിച്ച കരടില്‍ വികലാംഗ ക്ഷേമ സംഘടനയുടെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് ഗവ. സെക്രട്ടറിക്ക് കൈമാറിയത്.
കഴിഞ്ഞ 31ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ തയാറാക്കിയ കരട് രേഖയില്‍ പ്രത്യേക നയത്തിന് പുറമെ, വകുപ്പും മന്ത്രിയും വേണമെന്ന നിര്‍ദേശം കൂടി ചേര്‍ക്കണമെന്ന് വികലാംഗ ക്ഷേമ സംഘടന ആവശ്യപ്പെട്ടിരുന്നു.
അംഗപരിമിതര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന കരട് രേഖയില്‍ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ഈ വിഭാഗത്തിന്റെ പ്രതിനിധി വേണമെന്നും വ്യവസ്ഥയുണ്ട്. ജനപ്രതിനിധി സഭകളില്‍ വനിതകള്‍ക്കും പട്ടികജാതി വര്‍ഗ വിഭാങ്ങള്‍ക്കുമെന്ന പോലെ അംഗപരിമിതര്‍ക്കും ആനുപാതിക സംവരണം വേണം. അംഗപരിമിതരുടെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഇന്ധനം ലഭ്യമാക്കണം. നയം പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേക വകുപ്പിനും മന്ത്രിക്കും പുറമെ സംസ്ഥാനതല നിരീക്ഷണ അവലോകന കൗണ്‍സില്‍ വേണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനക്കാലത്ത് കരട് രേഖ സമര്‍പ്പിക്കാനാണ് ഗവ. സെക്രട്ടറിക്ക് കൈമാറിയത്.
ഭിന്നശേഷിയുള്ളവരെ ഇപ്പോഴും വികലാംഗരെന്നാണ് കേരളീയ സമൂഹം വിശേഷിപ്പിക്കുന്നത്. അവരുടെ സംഘടനക്കുപോലും ആ പേരാണ്. തങ്ങള്‍ വികലാംഗരല്ല എന്നും വിഭിന്നശേഷിയുള്ളവരാണെന്ന് അവരിലെ ആത്മാഭിമാനമുള്ളവര്‍ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാലും നാമവരെ വിളിക്കുക വികലാംഗര്‍ എന്ന്. രണ്ടുപദങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടല്ലോ. പണ്ട് തങ്ങളെ ഹരിജനങ്ങള്‍ എന്നു വിളിക്കരുതെന്ന് ദളിതര്‍ പറഞ്ഞതുപോലെ തന്നയാണിതും. റശമെയഹലറ, വമിറശരമുുലറ തുടങ്ങിയ പദങ്ങളില്‍ തങ്ങളെ വിശേഷിപ്പിക്കരുതെന്നും തങ്ങള്‍ റശളളലൃലിഹ്യേ മയഹലറ ആണെന്നും ലോകവ്യാപകമായി തന്നെ അവരുടെ സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ മലയാളമായാണ് ഭിന്ന ശേഷിയുള്ളവര്‍ എന്ന പദം ഉപയോഗിക്കുന്നത്.
ലോകത്ത് നൂറു കോടി ജനങ്ങള്‍, അതായത് ലോകജനസംഖ്യയുടെ 15 ശതമാനം പേര്‍ ഭിന്ന ശേഷിയുള്ളവരാണ്. അതിന്റെ പേരില്‍ ഭൗതികവും സാമൂഹ്യപരവും സാമ്പത്തികപരമായ വിവേചനങ്ങള്‍ ഇവര്‍ നേരിടുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യസംരക്ഷണം തുടങ്ങി അടിസ്ഥാനപരമായുള്ള അവകാശങ്ങളില്‍ നിന്നും ഈ വിവേചനം അവരെ അകറ്റി നിര്‍ത്തുന്നു. മാത്രമല്ല, മുഖ്യധാര വികസന അജണ്ടയിലും അതിന്റെ പ്രക്രിയകളിലും ഇവരെ പൊതുസമൂഹം കണ്ടില്ലെന്ന് നടിക്കുന്നു. അത്തരമൊരവസ്ഥയയാണ് അടിയന്തിരമായി മാറ്റേണ്ടത്.
പൊതുസേവന സംവിധാനങ്ങളെല്ലാം ആരോഗ്യപരമായി സ്വയംപര്യാപ്തരായവരെ മാത്രമാണ് അഭിസംബോധനചെയ്യുന്നത്. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവനസംവിധാനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണം. ഇപ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളില്‍ മാത്രമാണ് വിഭിന്നശേഷിയുള്ളവര്‍ക്ക് യാത്രാസൗജന്യമുള്ളത്. എന്നാല്‍ ഇങ്ങനെ യാത്രചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികതലത്തില്‍ ലോക്കല്‍ ട്രെയിനുകളിലും പാസഞ്ചര്‍ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം.
പൊതുയിടങ്ങളെല്ലാം വിഭിന്ന ശേഷിയുള്ളവര്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്. അത് ഔദാര്യമാകരുത്, അവകാശമാകണം. ഹോട്ടലുകളിലും തിയറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയില്‍വേ സ്‌റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും എന്തിന് വീടുനിര്‍മ്മിക്കുമ്പോഴും എവിടേയും വിഭിന്ന ഗുണമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ അനിവാര്യമാണ്. വിഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഏക ഹെല്‍ത്ത് കാര്‍ഡ് സംവിധാനം രാജ്യത്താകെ ഏര്‍പ്പെടുത്തണം. ഇപ്പോള്‍ അതത് സംസ്ഥാന സര്‍ക്കാരുകളാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇതിന് അന്യസംസ്ഥാനങ്ങളില്‍ അംഗീകാരമില്ല. അതുകൊണ്ടുതന്നെ വിഭിന്നശേഷിയുള്ളവര്‍ ബഹുമുഖങ്ങളായ പീഡനങ്ങളാണ് സഹിക്കുന്നത്. വിഭിന്നശേഷിയുള്ളവര്‍ക്ക് ജീവിക്കാനാവശ്യമായ പെന്‍ഷനും വിവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെയുള്ള പോരാട്ടം അനിവാര്യമാണ്. ഔദാര്യങ്ങളല്ല, അംഗീകാരമാണ് ഇവര്‍ക്കാവശ്യം.
തമിഴ് നാടുപോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അവിടെ ഇവര്‍ക്കായി മന്ത്രിയുണ്ട്, നിരവധി പദ്ധതികളുണ്ട്. എന്നാല്‍ പ്രബുദ്ധമെന്നഭിമാനിക്കുന്ന കേരളത്തില്‍ വിഭിന്നകഴിവുള്ളവരുടെ അവസ്ഥ വളരെ ദയനീയമാണ്. ഇക്കാര്യത്തില്‍ ഗുണകരമായ മാറ്റത്തിന് പുതിയ നീക്കം സഹായകരമാകുമെന്ന് കരുതാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply