ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ സമഗ്രമായ ബില്‍

എം കെ മുനീര്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ സമഗ്രമായ ബില്‍ കൊണ്ടുവരും. സംസ്ഥാനത്തെ 4000ഓളം ഭിന്നലിംഗക്കാരുമായി അഭിമുഖം നടത്തിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം സര്‍ക്കാര്‍ തയാറാക്കിയത്. കേരളത്തില്‍ ഇത്തരത്തില്‍ 25000 ഓളം പേരുണ്ടെന്നാണ് കരുതുന്നത്. സാംസ്‌കാരികരംഗത്തെ പുരോഗമനാത്മകമുഖം നിലനിര്‍ത്തണമെങ്കില്‍ ഭിന്നലിംഗക്കാരെ മനുഷ്യരായി കാണണം. സംസ്ഥാനത്തെ 4000 ഭിന്നലിംഗക്കാരില്‍ 98 ശതമാനം പുരുഷനില്‍നിന്ന് സ്ത്രീയിലേക്ക് മാറ്റം നടത്തിയവരാണ്. 58 ശതമാനവും ഉപദ്രവവും അവഗണനയും നിമിത്തം പത്താംക്‌ളാസ് എത്തുന്നതിനുമുമ്പ് പഠനം ഉപേക്ഷിച്ചവരാണ്. മനസ്സുകൊണ്ടും ബുദ്ധികൊണ്ടും സ്ത്രീകളായി മാറിയെങ്കിലും സമൂഹം ഇവരെ […]

MMഎം കെ മുനീര്‍

ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഗണന അവസാനിപ്പിക്കാന്‍ സമഗ്രമായ ബില്‍ കൊണ്ടുവരും. സംസ്ഥാനത്തെ 4000ഓളം ഭിന്നലിംഗക്കാരുമായി അഭിമുഖം നടത്തിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ നയം സര്‍ക്കാര്‍ തയാറാക്കിയത്. കേരളത്തില്‍ ഇത്തരത്തില്‍ 25000 ഓളം പേരുണ്ടെന്നാണ് കരുതുന്നത്. സാംസ്‌കാരികരംഗത്തെ പുരോഗമനാത്മകമുഖം നിലനിര്‍ത്തണമെങ്കില്‍ ഭിന്നലിംഗക്കാരെ മനുഷ്യരായി കാണണം. സംസ്ഥാനത്തെ 4000 ഭിന്നലിംഗക്കാരില്‍ 98 ശതമാനം പുരുഷനില്‍നിന്ന് സ്ത്രീയിലേക്ക് മാറ്റം നടത്തിയവരാണ്. 58 ശതമാനവും ഉപദ്രവവും അവഗണനയും നിമിത്തം പത്താംക്‌ളാസ് എത്തുന്നതിനുമുമ്പ് പഠനം ഉപേക്ഷിച്ചവരാണ്. മനസ്സുകൊണ്ടും ബുദ്ധികൊണ്ടും സ്ത്രീകളായി മാറിയെങ്കിലും സമൂഹം ഇവരെ ഒറ്റപ്പെടുത്തുകയാണ്. വീടുകളില്‍നിന്നുപോലും ദുസ്സഹമായ അനുഭവങ്ങളാണ് നേരിടേണ്ടിവരുന്നത്. ഈ അവസ്ഥ ഇനി ആവര്‍ത്തിക്കില്ല. ഭിന്നലിംഗക്കാര്‍ക്കായി വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും സംവിധാനങ്ങളൊരുക്കും. ഇവര്‍ക്കായി ഏര്‍പ്പെടുത്തുന്ന സ്‌റ്റേറ്റ് കൗണ്‍സിലില്‍ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തും. 2014ലെ സുപ്രീംകോടതി ഉത്തരവാണ് ഭിന്നലിംഗക്കാര്‍ക്ക് അര്‍ഹമായ പരിഗണന നേടിക്കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ബില്‍ തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെ്.

മാധ്യമം ഫോട്ടോഗ്രാഫര്‍ പി. അഭിജിത് തയാറാക്കിയ ‘ട്രാന്‍സ്’ ഫോട്ടോ ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ച് ിരുവനന്തപുരം പ്രസ് ക്‌ളബില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply