ഭരണമുന്നണിക്കെതിരേയും നടപടി വേണം

നിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്കെതിരെ മാത്രം നടപടിയെടുത്ത രീതി ജനാധിപത്യപരമല്ല. സ്പീക്കറുടെ ചേബര്‍ അക്രമിച്ചവര്‍ക്കെതിരായ നടപടി ന്യായം തന്നയാണ്. അതേസമയം വനിതാ അംഗങ്ങളെ അക്രമിച്ച യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയെങ്കിലും നടപടി ആവശ്യമാണ്. അല്ലാത്തപക്ഷം സഭയില്‍ അനുരഞ്ജനത്തിന്റെ പാത ഉപേക്ഷിച്ച സ്പീക്കര്‍  പ്രതിപക്ഷത്തിന്റെ നെഞ്ചത്ത് ചവിട്ടാന്‍ മാണിയെ അനുവദിച്ചതായുള്ള പ്രതിപക്ഷനേതാവ് വിഎസിന്റെ ആരോപണം ശരിയാണെന്നു പറയേണ്ടിവരും. ഒരു എം.എല്‍.എയ്ക്ക് നിയമസഭയില്‍ ഭരണപക്ഷ ബഞ്ചിലേക്കോ മന്ത്രിമാരുടെ സമീപത്തേക്കോ പോകാനുളള അവകാശമില്ലെന്ന് പറയാനാകുമോ? അവര്‍ അക്രമത്തിനു മുതിര്‍ന്നാല്‍ തടയാനല്ലേ വാച്ച് ആന്റ് […]

assemblyനിയമസഭയിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്കെതിരെ മാത്രം നടപടിയെടുത്ത രീതി ജനാധിപത്യപരമല്ല. സ്പീക്കറുടെ ചേബര്‍ അക്രമിച്ചവര്‍ക്കെതിരായ നടപടി ന്യായം തന്നയാണ്. അതേസമയം വനിതാ അംഗങ്ങളെ അക്രമിച്ച യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയെങ്കിലും നടപടി ആവശ്യമാണ്. അല്ലാത്തപക്ഷം സഭയില്‍ അനുരഞ്ജനത്തിന്റെ പാത ഉപേക്ഷിച്ച സ്പീക്കര്‍  പ്രതിപക്ഷത്തിന്റെ നെഞ്ചത്ത് ചവിട്ടാന്‍ മാണിയെ അനുവദിച്ചതായുള്ള പ്രതിപക്ഷനേതാവ് വിഎസിന്റെ ആരോപണം ശരിയാണെന്നു പറയേണ്ടിവരും.
ഒരു എം.എല്‍.എയ്ക്ക് നിയമസഭയില്‍ ഭരണപക്ഷ ബഞ്ചിലേക്കോ മന്ത്രിമാരുടെ സമീപത്തേക്കോ പോകാനുളള അവകാശമില്ലെന്ന് പറയാനാകുമോ? അവര്‍ അക്രമത്തിനു മുതിര്‍ന്നാല്‍ തടയാനല്ലേ വാച്ച് ആന്റ് വാഡ്?  അവരെ വേണ്ടത്ര അണിനിരത്തിയിരുന്നല്ലോ. പിന്നെ എന്തിനാണ് മന്ത്രിമാര്‍ അടക്കമുളള ഭരണകക്ഷി എം.എല്‍.എമാര്‍ അവരുടെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേറ്റ് വന്ന് ബലം പ്രയോഗിച്ചത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ചുരുങ്ങിയപക്ഷം വനിതാ എം.എല്‍.എമാരെ തടഞ്ഞവര്‍ക്കെതിരെയെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ തെറ്റായ കീഴ്‌വഴക്കമായിരിക്കും. വിടി ബല്‍റാമും വിഡി സതീശനും മറ്റും ഗുസ്തിക്കു പോയില്ലല്ലോ. പ്രതാപനും തന്റെ നയം വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ നടപടി തെറ്റായിരിക്കുമ്പോള്‍ തന്നെ ഭരണമുന്നണിയിലെ അമിതാവേശക്കാര്‍ ചെയ്തതും ശരിയല്ല. ലൈംഗികപീഡനമുമുണ്ടായി എന്നാണ് വനിതാ എം എല്‍ എമാര്‍ ആരോപിക്കുന്നത്. അതിന്റെ വിശ്വസനീയമായ ദൃശ്യങ്ങള്‍ ജമീലപ്രകാശം കാണിക്കുകയും ചെയ്തു. അതു വെറുതെ തള്ളിക്കളയാനാകില്ലല്ലോ.  മന്ത്രി ഷിബു ബേബിജോണ്‍, കെ. ശിവദാസന്‍നായര്‍, ഡൊമിനിക് പ്രസന്റേഷന്‍, എം.എ. വാഹിദ്, എ.ടി. ജോര്‍ജ് എന്നിവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത.് അതുപോലെ സഭയില്‍ ലഡുവിതരണം നടത്തിയവരെ താക്കീതു നല്‍കുകയെങ്കിലും വേണം. മറ്റു വിഷയങ്ങളൊക്കെ ഇരുകൂട്ടരും മറക്കണം. ബജറ്റ് അവതരണത്തിലെ സാങ്കേതിക വാദങ്ങളടക്കം. പ്രതിപക്ഷം ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയും വേണം. മാണിക്കെതിരായ സമരങ്ങള്‍ തുടരുകയുമാവാം. മാണി മാറിിനല്‍ക്കുക തന്നെയാണ് ഉചിതം. എന്തായാലും അത്തരം നീക്കങ്ങള്‍ക്ക് തുടക്കമിടേണ്ടത് മുഖ്യമന്ത്രിയും സ്പീക്കറുമാണ്. അവര്‍ക്കതിനുള്ള ആര്‍ജ്ജവമുണ്ടോ എന്നതാണ് ചോദ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply