ഭക്ഷണം കഴിക്കാനുള്ള മോഹവുമായി ഇറോംഷര്‍മിളയുടെ നിരാഹാരം 15-ാം വര്‍ഷത്തേക്ക്‌

ഭക്ഷണം കഴിക്കാനുള്ള മോഹവുമായി ഇറോംഷര്‍മിളയുടെ നിരാഹാരം 15-ാം വര്‍ഷത്തേക്ക്‌ ഇറോം ഷര്‍മിളക്ക്‌ ഭക്ഷണം കഴിക്കണമെന്നുണ്ട്‌. അവര്‍ ഭക്ഷണം കഴിച്ചിട്ട്‌ 14 വര്‍ഷം കഴിഞ്ഞു. ഇടക്കിടക്ക്‌ മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിപ്പിക്കാന്‍ പോലീസ്‌ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെടാതെ ഭക്ഷണം കഴിക്കില്ല എന്ന ദൃഢനിശ്ചയത്തില്‍ മണിപ്പൂരിന്റെ ഈ ഉരുക്കു വനിതക്ക്‌ വിട്ടുവീഴ്‌ചയില്ല. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലില്‍ ഇറോം പതിനഞ്ചാം വര്‍ഷത്തിലേക്ക്‌. മണിപ്പൂരില്‍ സായുധ സൈന്യത്തിനു കൊടുത്തിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാണ്‌ ഇറോം ഷര്‍മിള ഉന്നയിക്കുന്ന […]

iromഭക്ഷണം കഴിക്കാനുള്ള മോഹവുമായി ഇറോംഷര്‍മിളയുടെ നിരാഹാരം 15-ാം വര്‍ഷത്തേക്ക്‌

ഇറോം ഷര്‍മിളക്ക്‌ ഭക്ഷണം കഴിക്കണമെന്നുണ്ട്‌. അവര്‍ ഭക്ഷണം കഴിച്ചിട്ട്‌ 14 വര്‍ഷം കഴിഞ്ഞു. ഇടക്കിടക്ക്‌ മൂക്കിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിപ്പിക്കാന്‍ പോലീസ്‌ ശ്രമിക്കാറുണ്ട്‌. എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെടാതെ ഭക്ഷണം കഴിക്കില്ല എന്ന ദൃഢനിശ്ചയത്തില്‍ മണിപ്പൂരിന്റെ ഈ ഉരുക്കു വനിതക്ക്‌ വിട്ടുവീഴ്‌ചയില്ല. എല്ലാ രുചികളും സ്വയം നിഷേധിച്ചു നിരാഹാരത്തിന്റെ ജയിലില്‍ ഇറോം പതിനഞ്ചാം വര്‍ഷത്തിലേക്ക്‌.
മണിപ്പൂരില്‍ സായുധ സൈന്യത്തിനു കൊടുത്തിരിക്കുന്ന പ്രത്യേക അധികാരം പിന്‍വലിക്കണമെന്നാണ്‌ ഇറോം ഷര്‍മിള ഉന്നയിക്കുന്ന ആവശ്യം. 2000 നവംബര്‍ 2 നു മാലോം പട്ടണത്തില്‍ പത്തു ചെറുപ്പക്കാര്‍ പട്ടാളക്കാരുടെ വെടിയേറ്റു മരിച്ച സംഭവമാണ്‌ സമരത്തിനു നിമിത്തമായത്‌. അന്ന്‌ മരിച്ചവരില്‍, കുട്ടികള്‍ക്കുള്ള ദേശീയ ധീരതാ അവാര്‍ഡ്‌ നേടിയ ചന്ദ്രമണി (18) യുമുണ്ടായിരുന്നു. അന്ന്‌ 28 വയസ്സായിരുന്നു കവിയത്രി കൂടിയായ ഷര്‍മിളക്ക്‌. അതേക്കുറിച്ച്‌ സഹോദരന്‍ സിംഗ്ഗജിത്‌ സിംഗ്‌ പറയുന്നതിങ്ങനെ: അതൊരു വ്യാഴാഴ്‌ചയായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ, ഷര്‍മിള നിരാഹാര വൃതത്തിനു വ്യാഴാഴ്‌ചയാണ്‌ തിരഞ്ഞെടുക്കാറ്‌. അന്ന്‌ തുടങ്ങിയ സമരം ഇന്നും തുടരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയുള്ള അറസ്റ്റുകളും വിട്ടയക്കലുകളുമായി സര്‍ക്കാര്‍ ഷര്‍മിളയെ നേരിടുന്നു. ലോകത്തെ ദൈര്‍ഘ്യമേറിയ നിരാഹാര വൃതം നടത്തിയ വ്യക്തിയാണ്‌ ഇന്നവര്‍. നാല്‌പത്തിരണ്ടു കാരിയായ ഇറോം ഷര്‍മിള സമരം തുടരുകയാണ്‌.
1958 സെപ്‌റ്റംബര്‍ 11നാണ്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ ആംഡ്‌ ഫോഴ്‌സസ്‌ സ്‌പെഷ്യല്‍ പവേഴ്‌സ്‌ ആക്ട്‌ 1958 (AF-SPA) പാസ്സാക്കിയത്‌. വെറും ആറു സെക്ഷനുകള്‍ മാത്രമുള്ള ഒരു നിയമമാണിത്‌. 1942 കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌ ഭരണകൂടം ക്വിറ്റ്‌ ഇന്ത്യ സമരത്തെ അടിച്ചമര്‍ത്താന്‍ ഇതിനു തുല്യമായ ഒരു നിയമം ഉപയോഗിച്ചിരുന്നു. ഇതേ കാരണത്താല്‍, ഈ നിയമം അടിച്ചേല്‍പ്പിക്കുന്ന മേഖലകളില്‍ കടുത്ത പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കാരണമാകും എന്നൊരു ആരോപണം നിലനിന്നിരുന്നെങ്കിലും, അന്നത്തെ സാഹചര്യത്തില്‍ അത്‌ പാസ്സാക്കപ്പെട്ടു. അന്നു നിലനിന്നിരുന്ന നാഗാലാന്‍ഡ്‌ വിമോചന പ്രവര്‍ത്തനങ്ങളും സംസ്ഥാനസേനയുടെ അപര്യാപ്‌തതയും മൂലം, ഗവര്‍ണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആര്‍മിക്ക്‌ മേഖലകളില്‍ പൂര്‍ണ അധികാരം ആണ്‌ ഈ നിയമം അനുശാസിച്ചിരുന്നത്‌. അന്നു കേന്ദ്രഭരണ പ്രദേശമായിരുന്ന മണിപ്പൂരിലും, അസ്സം, നാഗാലാന്‍ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും വിമോചന വാദം വ്യാപകമായി അലയടിക്കുന്നുണ്ടായിരുന്നു.
ഈ നിയമം അന്നാട്ടിലെ ജനങ്ങളുടെ മേല്‍ സമ്പൂര്‍ണമായ ആധിപത്യമാണ്‌ റിബലുകളെ അടിച്ചമര്‍ത്താനെന്ന പേരില്‍, അവിടെ പ്രവര്‍ത്തിച്ചിരുന്ന ആര്‍മി വിഭാഗമായ ആസ്സാം റൈഫിള്‍സിനു നേടിക്കൊടുത്തത്‌. തന്മൂലം, പുറത്തറിഞ്ഞതും അറിയാത്തതുമായി നിരവധി മനുഷ്യാവകാശ ധ്വംസനങ്ങളാണ്‌ ആ മേഖലകളില്‍ ദിനം തോറും അരങ്ങു വാണത്‌. മനോരമ എന്ന എന്ന യുവതിയെ ബലാല്‍സംഗം ചെയ്‌ത്‌ കൊന്നതിനെതിരെ സ്‌ത്രീകള്‍ പട്ടാള ക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്നസമരം ലോകം ശ്രദ്ധിച്ചിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply