ബ്രസീല്‍ – ജര്‍മ്മനി ഫൈനല്‍……?

കെ.എം.നരേന്ദ്രന്‍ ലോകകപ്പ്‌ ഫുട്‌ബോളിനോട്‌ അനുബന്ധിച്ചുള്ള ബൗദ്ധിക വ്യയാമങ്ങളിലൊന്ന്‌ ആരാവും ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കുക എന്ന്‌ പ്രവചിക്കലാണ്‌. കഴിഞ്ഞതവണ ചിലര്‍ ഒരു പാവം നീരാളിയെ ചില്ലുകൂട്ടിലിട്ടു പ്രദര്‍ശിപ്പിച്ചതും ആ ജീവി വിജയിയെ കാട്ടിത്തരുമെന്നും പറഞ്ഞ്‌ പ്രചരിപ്പിച്ചതും ഓര്‍ക്കുമല്ലോ. സത്യത്തില്‍ ഇത്തരം കോലാഹലങ്ങള്‍ ഫുട്‌ബോളിനോട്‌ കൂടിച്ചേരുമ്പോള്‍ മാത്രമാണ്‌ ലോകകപ്പ്‌ അനുഭവം പൂര്‍ണ്ണമാകുന്നത്‌. നീരാളിയെ ഉപദ്രവിക്കാതെ പ്രവചനം നടത്താന്‍ കഴിയുമോ? പ്രവചനം കുറച്ചൊക്കെ ശാസ്‌ത്രീയമായി ചെയ്യാന്‍ കഴിയുമോ? ആദ്യമേ പറയട്ടെ സ്‌പോര്‍ട്‌സില്‍ പ്രവചന ശാസ്‌ത്രം അസാധ്യമാണ്‌. കാരണം മികച്ച ടീം ഒരു ദിവസം […]

_71518148_worldcupfootballകെ.എം.നരേന്ദ്രന്‍

ലോകകപ്പ്‌ ഫുട്‌ബോളിനോട്‌ അനുബന്ധിച്ചുള്ള ബൗദ്ധിക വ്യയാമങ്ങളിലൊന്ന്‌ ആരാവും ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കുക എന്ന്‌ പ്രവചിക്കലാണ്‌. കഴിഞ്ഞതവണ ചിലര്‍ ഒരു പാവം നീരാളിയെ ചില്ലുകൂട്ടിലിട്ടു പ്രദര്‍ശിപ്പിച്ചതും ആ ജീവി വിജയിയെ കാട്ടിത്തരുമെന്നും പറഞ്ഞ്‌ പ്രചരിപ്പിച്ചതും ഓര്‍ക്കുമല്ലോ. സത്യത്തില്‍ ഇത്തരം കോലാഹലങ്ങള്‍ ഫുട്‌ബോളിനോട്‌ കൂടിച്ചേരുമ്പോള്‍ മാത്രമാണ്‌ ലോകകപ്പ്‌ അനുഭവം പൂര്‍ണ്ണമാകുന്നത്‌.
നീരാളിയെ ഉപദ്രവിക്കാതെ പ്രവചനം നടത്താന്‍ കഴിയുമോ? പ്രവചനം കുറച്ചൊക്കെ ശാസ്‌ത്രീയമായി ചെയ്യാന്‍ കഴിയുമോ?
ആദ്യമേ പറയട്ടെ സ്‌പോര്‍ട്‌സില്‍ പ്രവചന ശാസ്‌ത്രം അസാധ്യമാണ്‌. കാരണം മികച്ച ടീം ഒരു ദിവസം മോശമായി കളിച്ചാല്‍ പ്രവചനമൊക്കെ കാറ്റില്‍ പറന്നുപോകും. ഇതിനര്‍ത്ഥം പ്രവചനം തീരെ സാധ്യമല്ല എന്നല്ല. കുറച്ച്‌ സാമാന്യബുദ്ധിയും നല്ല ചരിത്രബോധവും ഉണ്ടെങ്കില്‍ ഒരുവിധം തെറ്റാതെ വിജയിയുടെ അടുത്തെത്തിയില്ലെങ്കിലും അയല്‌പക്കത്തെങ്കിലും എത്താന്‍ കഴിയും.
ഇത്‌ എങ്ങിനെ ചെയ്യാന്‍ കഴിയും എന്ന്‌ നോക്കാം. ലോകകപ്പിന്റെ ഫിക്‌സ്‌ച്ചര്‍ എടുക്കുക. എട്ടു ഗ്രൂപ്പുകളിലായി 32 ടീമുകളാണ്‌ കളിക്കുന്നത്‌. ഓരോ ഗ്രൂപ്പില്‍നിന്നും രണ്ടു ടീമുകള്‍ അടുത്ത റൗണ്ടില്‍ എത്തും. ഇത്‌ പ്രവചിക്കാന്‍ ആറാമിന്ദ്രിയം ആവശ്യമില്ല. വെറും സാമാന്യബുദ്ധി മാത്രം മതി. ഉദാഹരണത്തിന്‌ ഗ്രൂപ്പ്‌ എ’യില്‍ ബ്രസീല്‍, ക്രോയേഷ്യ, മെക്‌സിക്കോ, കാമറൂണ്‍ എന്നീ നാല്‌ ടീമുകളാണ്‌ കളിക്കുന്നത്‌. ഇവരില്‍നിന്നു ബ്രസീല്‍ അടുത്ത റൗണ്ടില്‍ ഇതും എന്ന്‌ പ്രവചിക്കാന്‍ എളുപ്പമാണ്‌. ബാക്കിയുള്ള 3 ടീമുകളില്‍ ആരും ചാമ്പ്യന്‍ഷിപ്‌ കരസ്ഥമാക്കുമെന്ന്‌ കരുതാനാവില്ല. അതിനാല്‍ അടുത്ത റൗണ്ടിലേക്ക്‌ അതിലെ നല്ലൊരു ടീമിനെ കണ്ടെത്തിയാല്‍ മാത്രം മതി. രണ്ടാമത്തെ ടീം കണ്ടെത്തുന്നതില്‍ തെറ്റുവന്നാലും ആത്യന്തിക പ്രവചനത്തില്‍ അത്‌ പ്രശ്‌നമാവില്ല.
ഈ ഗ്രൂപ്പില്‍നിന്ന്‌ ഞാന്‍ ക്രോയേഷ്യയെ തെരഞ്ഞെടുക്കുന്നു. ഇങ്ങനെ എട്ടു ഗ്രൂപ്പില്‍നിന്നായി പതിനാറു ടീമുകളെ കണ്ടെത്താം. ചാമ്പ്യന്‍ ടീം ഈ പതിനാറില്‍ ഉണ്ടാകും. ‘ബി’ മുതല്‍ ‘എച്ച്‌’ വരെയുള്ള മറ്റു ഗ്രൂപ്പുകളില്‍നിന്നായി ബാക്കി പതിനാലു ടീമുകളെ ഇതുപോലെ തെരഞ്ഞെടുക്കാം. സ്‌പെയിന്‍, ഹോളണ്ട്‌, ജപ്പാന്‍, ഗ്രീസ്‌, ഇറ്റലി, ഉറൂഗ്വേ, ഫ്രാന്‍സ്‌, സ്വിറ്റ്‌സര്‍ലന്‍ഡ്‌, ആര്‍ജന്റീന, നൈജീരിയ, ജര്‍മനി, പോര്‍ത്തുഗല്‍, ബെല്‍ജിയം, റഷ്യ എന്നിവയാണ്‌ ആ ടീമുകള്‍. ഗ്രൂപ്പ്‌ ‘എച്ചി’ല്‍നിന്ന്‌ ബെല്‍ജിയം, റഷ്യ എന്നിവയില്‍ ഒന്നിനെ അട്ടിമറിച്ച്‌ ദക്ഷിണ കൊറിയ വന്നുകൂടെന്നില്ല. പക്ഷേ, നേരത്തെ പറഞ്ഞപോലെ ആത്യന്തിക ഫലത്തെ ഈ തെറ്റ്‌ ബാധിക്കില്ല. ഏറ്റവും പ്രശ്‌നമുണ്ടാക്കുന്നത്‌ ഗ്രൂപ്പ്‌ ‘ഡി’ആണ്‌. ഇംഗ്ലണ്ട്‌, ഇറ്റലി, ഉറൂഗ്വേ എന്നീ മൂന്ന്‌ ടീമുകളില്‍ ഒന്നിനെ പുറത്താക്കല്‍ എളുപ്പമല്ല. മൂവരും മുന്‍ ലോകചാമ്പ്യന്മാരാണല്ലോ. ഇംഗ്ലണ്ട്‌ സെമി ഫൈനല്‍ വരെ പോയേക്കാം. പക്ഷെ ചാമ്പ്യന്‍ഷിപ്‌ നേടുമെന്ന്‌ തോന്നുന്നില്ല. മാത്രമല്ല, അവരുടെ സമീപകാല റെക്കോഡുകള്‍ അത്ര കേമമല്ല. അതുകൊണ്ടാണ്‌ അവര്‍ക്ക്‌ ഈ ഗ്രൂപ്പില്‍ ഞാന്‍ അത്ര സാധ്യത കല്‌പ്പിക്കാത്തത്‌. ചാമ്പ്യന്‍ഷിപ്‌ കിട്ടും എന്ന്‌ ഏകദേശം ഉറപ്പിക്കാവുന്ന ഒരു ടീമിനെയും എന്റെ ലിസ്റ്റില്‍നിന്നു ഒഴിവാക്കിയിട്ടില്ല.
ഇനി പതിനാറില്‍നിന്ന്‌ ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധ്യതയുള്ള എട്ടു ടീമിനെ തെരഞ്ഞെടുക്കണം. ഇത്‌ കുറച്ചുകൂടി വിഷമം പിടിച്ച ജോലിയാണ്‌. ഇതിനു കുറച്ച്‌ ചരിത്ര ബോധം കൂടിയേ തീരൂ. ലോകകപ്പ്‌ ഫുട്‌ബാളിന്റെ പ്രത്യേകതകളിലൊന്ന്‌ കരുത്തന്മാരാണെന്ന്‌ ഏവര്‍ക്കും തോന്നിയ ടീം മാത്രമേ ഇന്നേവരെ ചമ്പ്യന്മാരായിട്ടുള്ളൂ എന്നതാണ്‌. അതായത്‌ വിംബിള്‍ഡണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പില്‍ സീഡ്‌ ചെയ്യാത്ത താരം അപ്രതീക്ഷിതമായി കപ്പ്‌ നേടിയ പോലെ (1985ല്‍ ബോറിസ്‌ ബേക്കര്‍) ഇവിടെ സംഭവിച്ചിട്ടേയില്ല. കഴിഞ്ഞ 60 കൊല്ലത്തെ ചരിത്രം എടുത്തുനോക്കൂ, അപ്രതീക്ഷിതമായി ആരും ഫൈനലില്‍പ്പോലും എത്തിയിട്ടില്ല. ഈ പാരമ്പര്യം ഈ ലോകകപ്പിലും മാറുമെന്നു പ്രതീക്ഷിക്കാനാവില്ല. ആ നിലക്ക്‌ ഈ ടീമുകളില്‍നിന്നു എട്ടു ടീമുകളെ ഇങ്ങിനെ തെരഞ്ഞെടുക്കാം: ബ്രസീല്‍, ഹോളണ്ട്‌, ആര്‍ജന്റീന, സ്‌പെയിന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, ഫ്രാന്‍സ്‌, പോര്‍ത്തുഗല്‍. എന്തുകൊണ്ട്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നല്ലേ? ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ അവരുടെ പ്രകടനം അത്രയ്‌ക്ക്‌ ഗംഭീരമായിരുന്നു. മാത്രമല്ല ഇക്കഴിഞ്ഞ രണ്ടു കൊല്ലങ്ങളില്‍ അവര്‍ കളിച്ച പ്രദര്‍ശനമത്സരങ്ങളില്‍ അവര്‍ ജര്‍മനിയെയും ബ്രസീലിനെയും അവര്‍ തോല്‍പ്പിച്ചിട്ടുണ്ട്‌. അതിനാല്‍ അവരുടെ പേര്‌ ക്വാര്‍ട്ടര്‍ ലിസ്റ്റില്‍ പ്രതീക്ഷിക്കാം.
എന്റെ പ്രവചനത്തെ പരാജയപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരു ടീം ഇറ്റലി ആണ്‌. അവര്‍ ചാമ്പ്യന്മാരായാലും അദ്‌ഭുതപ്പെടരുത്‌. പതുക്കെ കളിച്ചു തുടങ്ങി പ്രതിരോധത്തില്‍ ഊന്നി അവര്‍ 2006ല്‍ കപ്പ്‌ നേടിയത്‌ ഓര്‍ക്കുക. പക്ഷേ, അത്ര നല്ല പ്രതിരോധം കാഴ്‌ചവെക്കാന്‍ പറ്റിയ കളിക്കാര്‍ 2006ലെപ്പോലെ ഇന്നില്ല എന്നതുകൊണ്ട്‌ അവര്‍ക്ക്‌ ഞാന്‍ വലിയ സാധ്യത കല്‍പ്പിക്കുന്നില്ല. ഗോളി ബുഫോണിനു 2006ലെ ചെറുപ്പം ഇന്നില്ല. കന്നവാരോയെപ്പോലെ പ്രതിരോധം കാക്കാന്‍ ആരും അവര്‍ക്കില്ല. മാരിയോ ബാലോറ്റെല്ലി എന്ന ഫോര്‍വേഡ്‌ കളിക്കാരനിലാണ്‌ അവരുടെ പ്രതീക്ഷയത്രയും. പക്ഷേ, ഒരാള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ ലോകകപ്പ്‌ നേടാന്‍ കഴിയുമോ? മറഡോണയെ മറന്നിട്ടില്ല. എങ്കിലും…..
ആദ്യമേ പറഞ്ഞു, പ്രവചനങ്ങള്‍ക്കു ചാമ്പ്യന്‍ ടീമിനെ കൃത്യമായി കണ്ടെത്താനവില്ല, ഏതാണ്ട്‌ അടുത്തെത്താനേ കഴിയൂ എന്ന്‌. ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ എന്നീ ടീമുകളിലാണ്‌ എന്റെ പ്രതീക്ഷകള്‍ അത്രയും. സ്‌പെയിന്‍ കപ്പ്‌ നേടുമെന്ന്‌ തോന്നുന്നില്ല. കാരണം സ്‌പെയിനിന്റെയും ബാര്‍സലോനയുടെയും ശൈലി ഇന്ന്‌ മിക്ക ടീമുകളും പഠിച്ചിട്ടുണ്ട്‌. അതിനാല്‍ അവരുടെ ടിക്കി ടാക്ക തന്ത്രങ്ങള്‍ ഇനി ഫലിക്കുമെന്ന്‌ തോന്നുന്നില്ല. മുമ്പുള്ള ലോകകപ്പുകളിലോക്കെ സെമിഫൈനല്‍ വരെ എത്തിയ 4 ടീമുകളില്‍ ഒരെണ്ണം അപ്രശസ്‌തരായ ടീമായിരിക്കും. ഇത്തവണ പോര്‍ത്തുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്‌ എന്നീ ടീമുകളില്‍ ഞാന്‍ കണ്ണുവെക്കുന്നു. ക്രിസ്‌ത്യനോ റൊണാള്‍ഡോ എന്ന ഒറ്റ കളിക്കാരനെ ആശ്രയിക്കുന്ന പോര്‍ത്തുഗല്‍ ഫൈനല്‍ വരെ എത്താന്‍ സാധ്യത കാണുന്നില്ല. പരിചയക്കുറവും ഫോര്‍വേഡ്‌ ഇല്ലെന്നതും സ്വിറ്റ്‌സര്‍ലന്‍ഡ്‌ ടീമിന്റെയും വഴി അടക്കുന്നു. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി തുടങ്ങിയ വമ്പന്മാരെ വീഴ്‌ത്താന്‍ കെല്‍പ്പുള്ള ടീമാണ്‌ ഫ്രാന്‍സ്‌. പക്ഷേ, ചെറിയ ടീമുകളോട്‌ തോറ്റ്‌ പുറത്താവാനും അവരോളം വൈദഗ്‌ധ്യം മറ്റാര്‍ക്കുമില്ല. സൂക്ഷിക്കേണ്ട മറ്റൊരു ടീം ഹോളണ്ട്‌ ആണ്‌. വാന്‍ പേഴ്‌സിആര്യന്‍ റോബന്‍ഡിര്‍ക്ക്‌ ക്യൂയിറ്റ്‌ കൂട്ടുകെട്ട്‌ ശരിക്കും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ എന്തും സംഭവിക്കാം. ക്ലാസ്‌ യാന്‍ ഹൂന്തലാര്‍ എന്നൊരു വമ്പന്‍ കളിക്കാരന്‍ കൂടി അവര്‍ക്കുണ്ട്‌. ചില്ലറ മൂപ്പിളമ പ്രശ്‌നങ്ങള്‍ കാരണം നാല്‌ പേരും ഒരുമിച്ചു കളിക്കാറില്ല. എങ്കിലും ഇന്നത്തെ ഫോം വെച്ചുകൊണ്ട്‌ ഞാന്‍
ആഗ്രഹിക്കുന്നത്‌ ജര്‍മനി-ബ്രസീല്‍ ഫൈനല്‍ ആണ്‌. ഈ രണ്ടു ടീമുകള്‍ക്ക്‌ ആരെയും തോല്‍പ്പിക്കുവാന്‍ കഴിയും. എന്നാല്‍ ഈ രണ്ടു ടീമുകളെയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന്‌ ഉറപ്പോടെ പറയാന്‍ അര്‍ജന്റീനക്ക്‌പോലും കഴിയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply