ബോബി ചെമ്മണ്ണൂര്‍ പറയേണ്ടിയിരുന്നത് അവയവദാനം….

ബോബി ചെമ്മണ്ണൂരിനെ നമുക്കറിയാം. ഒരു വശത്ത് വ്യാപാരവും മറുവശത്ത് ജീവകാരുണ്യപ്രവര്‍ത്തനവുമായി കുറച്ചുകാലമായി അദ്ദേഹം സജീവമായി രംഗത്തുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ താല്‍പ്പര്യം. അപ്പോഴും കാലികമായ വിഷയങ്ങള്‍ക്കുവേണ്ടിയാണോ അദ്ദേഹം ഊര്‍ജ്ജം ചിലവഴിക്കുന്നതെന്ന സംശയം പലപ്പോഴും ബാക്കിയാണ്. ‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ബോബി ചെമ്മണൂരിന്റെ 600 കിലോമീറ്റര്‍ ഓട്ടം തുടങ്ങിയിരിക്കുകയാണല്ലോ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ഓട്ടം. രക്തദാനം പ്രോത്സാഹിപ്പിച്ച് എല്ലാ ജില്ലകളിലും ബ്ലഡ് ബാങ്ക് രൂപവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ രക്തദാനത്തിനു തയ്യാറായവരുടെ […]

x

ബോബി ചെമ്മണ്ണൂരിനെ നമുക്കറിയാം. ഒരു വശത്ത് വ്യാപാരവും മറുവശത്ത് ജീവകാരുണ്യപ്രവര്‍ത്തനവുമായി കുറച്ചുകാലമായി അദ്ദേഹം സജീവമായി രംഗത്തുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ താല്‍പ്പര്യം. അപ്പോഴും കാലികമായ വിഷയങ്ങള്‍ക്കുവേണ്ടിയാണോ അദ്ദേഹം ഊര്‍ജ്ജം ചിലവഴിക്കുന്നതെന്ന സംശയം പലപ്പോഴും ബാക്കിയാണ്.
‘രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ബോബി ചെമ്മണൂരിന്റെ 600 കിലോമീറ്റര്‍ ഓട്ടം തുടങ്ങിയിരിക്കുകയാണല്ലോ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ഓട്ടം. രക്തദാനം പ്രോത്സാഹിപ്പിച്ച് എല്ലാ ജില്ലകളിലും ബ്ലഡ് ബാങ്ക് രൂപവത്കരിക്കുകയാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും വിവിധ കേന്ദ്രങ്ങളില്‍ രക്തദാനത്തിനു തയ്യാറായവരുടെ രജിസ്‌ട്രേഷന്‍ നടത്തിക്കൊണ്ടാണ് ഓട്ടം മുന്നോട്ടുപോവുക. 30 ദിവസംകൊണ്ട് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് ഓട്ടം ക്രമീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ രക്തബാങ്കുകള്‍ക്ക് കുറവില്ല. രക്തം നല്‍കാന്‍ പൊതുവില്‍ മലയാളിക്ക് മടിയുമില്ല. നിലവിലെ രക്തബാങ്കുകളില്‍ കുറെക്കൂടി രക്തം ശേഖരിച്ചാല്‍ നന്ന്. തീര്‍ച്ചയായും ഈ മേഖലയില്‍ കൂടുതല്‍ ബോധവല്‍ക്കരണം വനല്ലതുതന്നെ. എന്നാല്‍ ഇത്രമാത്രം ഊര്‍ജ്ജം ചിലഴവഴിക്കുമ്പോള്‍ എടുക്കേണ്ട വിഷയം അവയവദാനമായിരുന്നു. അക്കാര്യത്തിലാണ് നാമേറെ മുന്നോട്ടുപോകാനുള്ളത്. മരിച്ചുകഴിഞ്ഞാല്‍ നശിച്ചുപോകുന്ന അവയവങ്ങള്‍വഴി നാലോ അഞ്ചോ പേര്‍ക്ക് ജീവിതം കിട്ടും. എന്നാല്‍ അതിനു പൊതുവില്‍ വിമുഖതയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് വാര്‍ത്തയാകുന്നത്. ആ വിഷയത്തിലൂന്നിയാണ് ബോബി ചെമ്മണ്ണൂര്‍ ഓടുന്നതെങ്കില്‍ അത് കൂടുതല്‍ അര്‍ത്ഥവത്താകുമായിരുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply