ബുക്ക് റിവ്യൂ : ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

രാജു റാഫേല്‍ പ്രസാധനം- ഗ്രീന്‍ ബുക്ക്‌സ്, തൃശ്ശൂര്‍ 165 പേജുകള്‍, വില-125 രൂപ കേരളത്തിലെ റോഡുകള്‍ വീതി കൂട്ടാന്‍ വേണ്ട ഭൂമി ലഭിക്കാത്തതുകൊണ്ടും അഥവാ ലഭിച്ചാല്‍ത്തന്നെ പണി നടത്താന്‍ വേണ്ട പണമില്ലാത്തതുകൊണ്ടും പണി പൂര്‍ത്തിയാല്‍ നടക്കാന്‍ പോകുന്ന ടോള്‍പിരിവിനെ ഓര്‍ത്തുള്ള ഭയം കൊണ്ടും ഇവിടത്തെ ഗതാഗതം സ്തംഭനാവസ്ഥയിലെത്തികൊണ്ടിരിക്കയാണ്. കേരളത്തില്‍ നിലവില്‍ ഉള്ള പാതകളുടെ ദൈര്‍ഘ്യം തന്നെ ദേശിയ ശരാശരിയുടെ പലമടങ്ങാണ്. ഓരോ വീടിനു മുന്നിലും വാഹന ഗതാഗതത്തിനുതകുന്ന പാതയുണ്ടാകണം എന്നത് ഏതൊരു മലയാളിയുടെയും ആവിശ്യമാണ്. തത്ഫലമായി വാസയോഗ്യമായ […]

COVER PAGE BOOK- FRONT
രാജു റാഫേല്‍

പ്രസാധനം- ഗ്രീന്‍ ബുക്ക്‌സ്, തൃശ്ശൂര്‍
165 പേജുകള്‍, വില-125 രൂപ

കേരളത്തിലെ റോഡുകള്‍ വീതി കൂട്ടാന്‍ വേണ്ട ഭൂമി ലഭിക്കാത്തതുകൊണ്ടും അഥവാ ലഭിച്ചാല്‍ത്തന്നെ പണി നടത്താന്‍ വേണ്ട പണമില്ലാത്തതുകൊണ്ടും പണി പൂര്‍ത്തിയാല്‍ നടക്കാന്‍ പോകുന്ന ടോള്‍പിരിവിനെ ഓര്‍ത്തുള്ള ഭയം കൊണ്ടും ഇവിടത്തെ ഗതാഗതം സ്തംഭനാവസ്ഥയിലെത്തികൊണ്ടിരിക്കയാണ്. കേരളത്തില്‍ നിലവില്‍ ഉള്ള പാതകളുടെ ദൈര്‍ഘ്യം തന്നെ ദേശിയ ശരാശരിയുടെ പലമടങ്ങാണ്. ഓരോ വീടിനു മുന്നിലും വാഹന ഗതാഗതത്തിനുതകുന്ന പാതയുണ്ടാകണം എന്നത് ഏതൊരു മലയാളിയുടെയും ആവിശ്യമാണ്. തത്ഫലമായി വാസയോഗ്യമായ പ്രദേശങ്ങളിലെ വലിയൊരു ഭാഗം പാതകള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. എന്നിട്ടും സംസ്ഥാനത്തിലെ ബഹുലമായ വാഹനങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ഇപ്പോഴിവിടെയുള്ള പാതകള്‍ അശരണവും അസമര്‍ത്ഥവും ആയിരിക്കുന്നു. ദിനം തോറും ഈ പ്രശ്‌നം ഗുരുതരമായികൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അതുകൊണ്ട് മാത്രം കേരളീയര്‍ക്ക് വലിയ വാഹനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നേയ്ക്കും. മനുഷ്യശരീരത്തെപ്പോലെ ലംമ്പമാനമായിട്ടുള്ള വാഹനങ്ങള്‍ ഭാവിയില്‍ രൂപം കൊള്ളുന്നതും കേരളീയര്‍ക്ക് അവയെ ആശ്രയിക്കേണ്ടി വരുന്നതും രസകരമായ സങ്കല്‍പ്പമാണ്.
അങ്ങനെ രസം പൂണ്ടിരിയ്ക്കവെയാണ് പത്രപ്രവര്‍ത്തകനും മാധ്യമപരീശീലകനുമായ രാജു റാഫേല്‍ എഴുതിയ ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” വായിക്കാന്‍ അവസരം ലഭിച്ചത്. പരമാനന്ദഹേതുവായിരുന്നു ഈ പുസ്‌കത്തിന്റെ വായന. ഏറെ ദൂരെയുള്ള ഒരു പരിഷ്‌കൃത ദേശത്ത് അതിസമ്പന്നരും രാഷ്ട്രനേതാക്കളും ചക്രവര്‍ത്തിനി തന്നെയും സൈക്കിള്‍ സഞ്ചാരികളായി നിത്യജീവിതം നയിക്കുന്നു എന്ന അറിവ് കൗതുകകരം മാത്രമല്ല, ആശ്വാസകരവും ആനന്ദപ്രദവും കൂടിയായിരുന്നു.
കേരളത്തിന് അത്യാവശ്യമായ പുസ്തകം എന്ന നിലയ്ക്ക് പ്രത്യേക പരിഗണനയര്‍ഹിക്കുന്നു ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” എന്ന് രണ്ടാമത്തെ വായനയില്‍ ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെട്ടു. പൊതുവായ ഒരു സാമൂഹികാവശ്യം എന്ന നിലയ്ക്ക് നിരുപാധികം സ്വീകരിക്കപ്പെടേണ്ട ഈ ഗ്രസ്ഥം, സാഹിത്യ കൃതി എന്ന നിലയിലുള്ള മൂല്യശോധനയെ നേരിടാനും സജ്ജമാണ്. കേരളത്തിലെ മാദ്ധ്യമ പ്രവര്‍ത്തകരില്‍ പരക്കെ കാണപ്പെടുന്ന ഭാഷാശൈഥില്യങ്ങള്‍ അണുപോലും ഈ ഗ്രന്ഥത്തെ തീണ്ടിയിട്ടില്ല എന്നതാണ് സാഹിത്യകൃതി എന്ന നിലയിലുള്ള ഈ ഗ്രന്ഥത്തിന്റെ ഗുണം. ശൈലീഭംഗം, വ്യാകരണപ്പിഴവ്, അര്‍ത്ഥശങ്ക, അനാവശ്യ പദപ്രയോഗം, അനവസരത്തിലുള്ള കാല്പനിക പ്രയോഗങ്ങള്‍ തുടങ്ങിയ രചനാദോഷങ്ങളൊന്നും തന്നെ ആംസ്റ്റര്‍ഡാമിലെ സൈക്കിളുകളില്‍ കാണാനില്ല. ഒരു മികച്ച കഥപറച്ചില്‍കാരന്റെ ഭാവഹാവങ്ങളെല്ലാം രാജു റാഫേല്‍ പുസ്തകത്തിലുടനീളം പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതി തുടങ്ങിയിരിക്കുന്നത് ഇപ്രകാരമാണ്.
‘ഓ ! ഈ നശിച്ച സൈക്കിളുകള്‍. ഡാംബര്‍ ആരോടെന്നില്ലാതെ പിറുപിറുത്തു” .
അതു കേട്ടുള്ള
എന്റെ പരിഹാസച്ചിരി കൂടി കണ്ടപ്പോള്‍ അവന് അരിശമായി.’
നാടകീയമായ അവതരണമാണിത്. ഒരു നല്ല എഴുത്തുകാരന്റെ ലക്ഷണവും.
തുടര്‍ന്ന് ഇരുപത് അദ്ധ്യായങ്ങളിലായി ഗ്രന്ഥകര്‍ത്താവ് ഹോളണ്ടിലെയും സമീപസ്ഥ രാഷ്ട്രങ്ങളിലെയും സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക വ്യവസ്ഥിതികളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറയുന്നു. അവയില്‍ ആദിമദ്ധ്യാന്തം സൈക്കിള്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. സൈക്കിളിനെ കുറിച്ച് ഇത്രക്കെന്തു പറയാന്‍ എന്ന് സാമാന്യേന ആരും സംശയിക്കാനിടയുണ്ട്. സൈക്കിനെപ്പറ്റി ഒരുപാട് പറയാനുണ്ട്,. ഹോളണ്ടിലെ സൈക്കിളുകളെ കുറിച്ചാണെങ്കില്‍ വിശേഷിച്ചും. എന്തൊരത്ഭുതം !
ഈ പുസ്തകത്തിന്റെ ഇരുപത് അദ്ധ്യായങ്ങളില്‍ പതിനൊണെണ്ണത്തിന്റെയും തലക്കെട്ട് സൈക്കിള്‍ സംബന്ധിയാണ്. സൈക്കിള്‍ എന്ന പദം അച്ചടിക്കാതായിട്ട് ചുരുക്കം ചില താളുകളേ ഇതിലുള്ളൂതാനും. അത്രയ്ക്ക് സൈക്കിള്‍ മയം. ന്യാമായും ബോറടിക്കേണ്ടതാണ്. ഏറെപ്പറഞ്ഞാല്‍ എന്തും വഷളാകേണ്ടതാണല്ലോ. പക്ഷെ ഇവിടെ അതും സംഭവിക്കുന്നില്ല. അത്രയ്ക്ക് മികച്ച രചനാ വൈഭവം ഈ പുസ്തകത്തിലുണ്ട്. ഗ്രന്ഥത്തിന്റെ സാരാംശം ഇവിടെ രേഖപ്പെടുത്തുന്നില്ല..
പുസ്തകത്തില്‍ ആമുഖ കുറിപ്പില്‍ പറയുന്നതുപോലെ അവിടത്തെ ജനത, അവരുടെ ജീവിതം, വൈകാരികത എന്നിവയെല്ലാം രാജു റാഫേല്‍ വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. ‘ഇത് കേവലമായ യാത്രവിവരണമല്ല; സാംസ്‌കാരികമായ ഒരു അവലോകനവും ദൗത്യവും ആണ്. സൈക്കിള്‍ ഒരു സംസ്‌കാരമാണെന്നും അത് പ്രതിനിധാനം ചെയ്യുന്നത് ഗാന്ധിയന്‍ ദര്‍ശനത്തെത്തന്നെയാണെന്നും ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു” .എന്ന് പുസ്തകത്തില്‍, പ്രസാധകന്റെ കുറിപ്പില്‍ കാണാം.
ഒരു പക്ഷേ ഗാന്ധിയന്‍ ചിന്താഗതിയില്ലാത്തവര്‍ക്കും കേരളത്തില്‍ സൈക്കിളിനെ ഭാവിയില്‍ ശരണം പ്രാപിക്കേണ്ടി വരുമെന്ന് ഈ ലേഖികക്ക് തോന്നുന്നു. പെട്രോല്‍ വിലയുടെ കുതിച്ചു കയറ്റവും ക്ഷാമവും ഇത്തരമൊരു അവസ്ഥ താമസംവിനാ സംജാതമാക്കിയേക്കാം. അതുകൊണ്ട് ആദ്യം വെയിലും പൊടിയുമേറ്റ് വിയര്‍ത്തൊലിച്ച് സൈക്കിളില്‍ സഞ്ചരിക്കുന്ന ഹതഭാഗ്യനോട് മലയാളിക്കുള്ള പുച്ഛം മാറ്റാന്‍ വഴികണ്ടെത്തണം . വെയിലും പൊടിയും ഇല്ലാത്ത സൈക്കിള്‍ പാതകള്‍ ഹോളണ്ടിലേതു പോലെ ഇവിടെയുമുണ്ടാകട്ടെ. സൈക്കിള്‍ പാതകളില്‍ കുടപിടിച്ചുകൊണ്ട് തണല്‍ മരങ്ങള്‍ ഉണ്ടാകണം. വിവിധ തരം സൈക്കിളുകളും അവ ഓടിയ്ക്കാന്‍ സിനിമാ, ക്രിക്കറ്റ് താരങ്ങളും സുന്ദരന്മാരും സുന്ദരികളും തെരുവില്‍ ഇറങ്ങട്ടെ. യുവത്വം സൈക്കിളില്‍ സ്വയം പ്രദര്‍ശിപ്പിച്ചുകൊണ്ട് തെരുവുകളെ കീഴടക്കട്ടെ. ദുര്‍മ്മേദസ്സൊഴിഞ്ഞ് അവര്‍ സുന്ദരന്മാരും സുന്ദരികളുമായി മാറട്ടെ. അതിനുസൃതമായ അവബോധം വളര്‍ത്തിയെടുക്കാന്‍ വേണ്ടിയെങ്കിലും ഓരോ മലയാളിയും ‘ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍” വായിച്ചിരിക്കണം. ഗാന്ധിയന്‍ മൂല്യങ്ങളെ സ്വായത്തമാക്കാന്‍ വേണ്ടിയല്ല ഈ വായന. എത്രമാത്രം അഭിജാതമാണ് സൈക്കിള്‍ സംസ്‌കാരം എന്ന് സ്വയം ബോദ്ധ്യപ്പെടാന്‍ വേണ്ടി.

കെ.ആര്‍. ഇന്ദിര,
സ്റ്റേഷന്‍ ഡയക്ടര്‍
ദേവികുളം ആകാശവാണി നിലയം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “ബുക്ക് റിവ്യൂ : ആംസ്റ്റര്‍ഡാമിലെ സൈക്കിളുകള്‍

  1. Avatar for Critic Editor

    വിശ്വപ്രഭ

    എല്ലാ പാതകളുടേയും രണ്ടുവശത്തും ഒരു മീറ്റർ വീതിയിൽ സുരക്ഷിതവും സുഗമവുമായ നടപ്പാത (ഇപ്പോഴുള്ള തുടരൻവെള്ളവര അതിർത്തിക്കു പുറത്തു് റോഡിന്റെ അതേ നിരപ്പിൽ)ഉണ്ടായിരിക്കുക എന്നതു കാൽനടയാത്രക്കാരുടെ മൗലികാവകാശമാകട്ടെ. അതോടൊപ്പം തന്നെ സൈക്കിളുകൾക്കും വഴിത്താരകൾ ഉണ്ടാവട്ടെ.

  2. Avatar for Critic Editor

    Byjo Jose Maprani

    Raju Raphel!!
    Asianetil undaayirunna rajuvettan thanneyaano ithu?
    waiting to read this one

Leave a Reply