ബി ജെ പിയെ എന്തുകൊണ്ട് തോല്‍പ്പിക്കണം?

കരുണാകരന്‍ ബി ജെ പിക്ക് കേരളത്തില്‍ നിന്ന് നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഇതുവരെയും ജയിച്ചു കയറാന്‍ പറ്റാത്തതിനു കാരണം നമ്മുടെ സമൂഹം അടിമുടി ‘സെക്കുലര്‍’ ആയതുകൊണ്ടോന്നുമല്ല എന്ന് നമ്മുക്കറിയാം. കേരളത്തിലെ ഹിന്ദുക്കള്‍ ഇരു മുന്നണികളിലുമായി, കൊണ്ഗ്രസ്സിലും സി പി എം ലും മറ്റ് ഹിന്ദൂമതേതരപാര്‍ട്ടികളിലുമായി, വോട്ട് ബാങ്കായി, സംരക്ഷിക്കപ്പെട്ടതുകൊണ്ടാണ്. ഒരര്‍ത്ഥത്തില്‍, സി പി എം ആണ് കേരളത്തിലെ ഹിന്ദു സമുദായ പാര്‍ട്ടി. അതിന്റെ സംഘടനാ സ്വഭാവവും ആര്‍ എസ് എസ് മായി ഒത്തുപോകുന്നതാണ് ഫാഷിസ്റ്റ് രുചികളില്‍ വിശേഷിച്ചും. എന്നാല്‍, […]

bbbകരുണാകരന്‍

ബി ജെ പിക്ക് കേരളത്തില്‍ നിന്ന് നിയമസഭയിലേക്കോ ലോകസഭയിലേക്കോ ഇതുവരെയും ജയിച്ചു കയറാന്‍ പറ്റാത്തതിനു കാരണം നമ്മുടെ സമൂഹം അടിമുടി ‘സെക്കുലര്‍’ ആയതുകൊണ്ടോന്നുമല്ല എന്ന് നമ്മുക്കറിയാം. കേരളത്തിലെ ഹിന്ദുക്കള്‍ ഇരു മുന്നണികളിലുമായി, കൊണ്ഗ്രസ്സിലും സി പി എം ലും മറ്റ് ഹിന്ദൂമതേതരപാര്‍ട്ടികളിലുമായി, വോട്ട് ബാങ്കായി, സംരക്ഷിക്കപ്പെട്ടതുകൊണ്ടാണ്. ഒരര്‍ത്ഥത്തില്‍, സി പി എം ആണ് കേരളത്തിലെ ഹിന്ദു സമുദായ പാര്‍ട്ടി. അതിന്റെ സംഘടനാ സ്വഭാവവും ആര്‍ എസ് എസ് മായി ഒത്തുപോകുന്നതാണ് ഫാഷിസ്റ്റ് രുചികളില്‍ വിശേഷിച്ചും. എന്നാല്‍, ഇന്ന് കേരളീയ സമൂഹം ബി ജെ പ്പിയെ എന്തുകൊണ്ടും തോല്പ്പിക്കേണ്ടത് കേരളത്തിനും ഇന്ത്യക്കും വേണ്ടിയാകണം. കാരണം, ഇന്ന് ഇന്ത്യയുടെ ഫെഡറല്‍ഘടനയെയും ഭരണഘടനയെയും ഉള്ളില്‍നിന്നു തന്നെ തകര്‍ക്കാന്‍ ‘സാങ്കേതിക’മായി ആര്‍ എസ് എസ് ശക്തി നേടിയിരിക്കുന്നു – ആര്‍ എസ് എസിന്റെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം തന്നെ ഈ ഫെഡറല്‍ ഘടനക്കും വിവിധ ദേശീയഭാഷാ സമൂഹങ്ങളുടെ ആത്മപ്രകാശനത്തിനും ഭരണഘടനക്കും എതിരെ നീങ്ങിയതാണ് – പാര്‍ലിമെന്ററി ജനാധിപത്യത്തെ തിയോക്രസിയിലേക്ക് റാഞ്ചാന്‍ അത് ഓരോ അവസരവും ഉപയോഗിക്കുന്നു. ഏറ്റവും അവസാനത്തെ ഉദാഹരണം നോക്കൂ : കല്‍ക്കത്തയിലെ പാലം അപകടത്തെ, അതിലുണ്ടായ മരണങ്ങളെ, ദൈവത്തിന്റെ ശിക്ഷ എന്നാണ് ഇന്ത്യയുടെ പ്രധാനമന്ത്രി പറഞ്ഞത്. പാര്‍ലിമെന്ററി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയതാണ് അദ്ദേഹം, ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിച്ച രാഷ്ട്രീയ നേതാവ്. എന്നാല്‍ ആ പരാമര്ശം ഒരു ദൈവവിശ്വാസിയുടെതിനേക്കാള്‍ ഒരു തിയോക്രാറ്റിന്റെയാണ് – അധികാര നിര്‍വഹണത്തെ മതാല്‍മകമായി വ്യാഖ്യാനിക്കുക മാത്രമല്ല അത്; ഒട്ടും മതാല്‍മകമല്ലാത്ത ഒരു ഭരണഘടനക്ക് മേല്‍ ദൈവത്തെ പ്രതിഷ്ടിച്ചുകൊണ്ട് തന്റെ രാഷ്ട്രീയത്തിന്റെ അധീശത്വം ഉറപ്പു വരുത്തുക. വെറുതെ സങ്കല്‍പ്പിച്ചു നോക്കൂ, ഇപ്പോള്‍ മഹാരാഷ്ടയിലെ കൊടുമ്പിരി കൊള്ളുന്ന വരള്‍ച്ചയും ദൈവ നിശ്ചയമാണെന്ന് പറയുന്ന ഒരു പ്രധാനമന്ത്രിയെ! ജനാധിപത്യത്തോട് നന്നായി സംവദിക്കുക മതമല്ല, സംസ്‌ക്കാരമാണ് (Culture) എന്നാണ് ലോകത്തെ ഓരോ മനുഷ്യ സമൂഹവും നമ്മെ ഓരോ ദിവസവും പഠിപ്പിക്കുന്നത്. സംസ്‌കാരം ഓരോ നിമിഷവും പുതിയതിലേക്ക് തുറക്കുന്ന വര്‍ത്തമാനത്തിന്റെ (Present) അനവധി അവസ്ഥകളുടെ സഞ്ചയമാണ്. അതിനെ കെട്ടികിടക്കുന്ന ഒന്നാക്കാന്‍ ശ്രമിക്കുന്ന എന്തും ദുഷിച്ച ഒരധികാരത്തെ ആഗ്രഹിക്കുന്നു, കൊണ്ടുവരുന്നു. ഇത് ഇന്നത്തെ ഇന്ത്യയുടെ ഒരു പ്രധാന പ്രതിസന്ധിയാണ്. ലോകത്തിലേക്ക് എല്ലാം കൊണ്ടും തുറന്നു കിടക്കുന്ന ഭാഷാസമൂഹം എന്ന നിലക്ക് നമ്മള്‍ കേരളീയര്‍ ഈ പ്രതിസന്ധിയെ നേരിടുകതന്നെ വേണം. അതിനുള്ള ഒരവസരം കേരളത്തില്‍ എല്ലായിടത്തും ബി ജെ പിയെ തോല്‍പ്പിക്കുക എന്നാണ്. കാരണം, ചായ്‌വാലകളല്ല, തിരുവനന്തപുരത്തും കാസര്‍ഗോഡും പാലക്കാടും തിരഞ്ഞെടുപ്പില്‍ നില്‍ക്കുന്നത് – ആര്‍ എസ് എസ് കാരാണ് – അവര്‍ ആത്യന്തികമായി പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരല്ല. മറിച്ച്, പാര്‍ലിമെന്ററി ജനാധിപത്യത്തെ തങ്ങളുടെ സ്വന്തം സ്വേച്ഛാധിപത്യത്തിലേക്ക് ആനയിക്കാന്‍ ഒരു അടവ് (tactics) ആയി ഉപയോഗിക്കുന്നവരാണ് , കമ്മ്യുണിസ്റ്റ്കളെപ്പോലെത്തന്നെ. .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply