ബിനാലേക്ക്‌ കൂടുതല്‍ ധനസഹായം നല്‍കണം

കൊച്ചി ബിനാലേക്ക്‌ കൂടുതല്‍ ധനസഹായം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്‌. അന്താരാഷ്ട്ര ചലചിത്രോത്സവം മലയാളിയുടെ ദൃശ്യബോധത്തിലുണ്ടാക്കിയതു പോലൊരു മാറ്റം ബിനാലേയും സൃഷ്ടിക്കുമെന്നുറപ്പ്‌. അതിന്‌ ബിനാലെ കൃത്യമായി സംഘടിപ്പിക്കപ്പെടണം. അ്‌ക്കാര്യത്തില്‍ സര്‍ക്കാരിനാണ്‌ മുഖ്യഉത്തരവാദിത്തം. രണ്ടുവര്‍ഷം മുമ്പ്‌ ആദ്യബിനാലെ നടന്നത്‌ ഏറെ വിവാദത്തോടെയായിരുന്നു. പുതുതായി ഒന്നിനെ സ്വീകരക്കാനുള്ള മലയാളിയുടെ വിമുഖതയും അനാവശ്യമായ പ്രത്യയശാസ്‌ത്രഭാരവുമൊക്കെയായിരുന്നു അതിനു കാരണം. ഇത്തവണ കാര്യമായ അപശബ്ദങ്ങളൊന്നുമില്ല എന്നത്‌ നന്ന്‌. ജിതീഷ്‌ കല്ലാട്ടാണ്‌ 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ ക്യൂറേറ്റര്‍. ലോകാന്തരങ്ങള്‍ എന്നതാണ്‌ ഇത്തവണത്തെ തീം. ആദ്യ […]

binaleകൊച്ചി ബിനാലേക്ക്‌ കൂടുതല്‍ ധനസഹായം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്‌. അന്താരാഷ്ട്ര ചലചിത്രോത്സവം മലയാളിയുടെ ദൃശ്യബോധത്തിലുണ്ടാക്കിയതു പോലൊരു മാറ്റം ബിനാലേയും സൃഷ്ടിക്കുമെന്നുറപ്പ്‌. അതിന്‌ ബിനാലെ കൃത്യമായി സംഘടിപ്പിക്കപ്പെടണം. അ്‌ക്കാര്യത്തില്‍ സര്‍ക്കാരിനാണ്‌ മുഖ്യഉത്തരവാദിത്തം.
രണ്ടുവര്‍ഷം മുമ്പ്‌ ആദ്യബിനാലെ നടന്നത്‌ ഏറെ വിവാദത്തോടെയായിരുന്നു. പുതുതായി ഒന്നിനെ സ്വീകരക്കാനുള്ള മലയാളിയുടെ വിമുഖതയും അനാവശ്യമായ പ്രത്യയശാസ്‌ത്രഭാരവുമൊക്കെയായിരുന്നു അതിനു കാരണം. ഇത്തവണ കാര്യമായ അപശബ്ദങ്ങളൊന്നുമില്ല എന്നത്‌ നന്ന്‌.
ജിതീഷ്‌ കല്ലാട്ടാണ്‌ 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ ക്യൂറേറ്റര്‍. ലോകാന്തരങ്ങള്‍ എന്നതാണ്‌ ഇത്തവണത്തെ തീം. ആദ്യ ബിനാലെയില്‍ 24 വിദേശരാജ്യങ്ങളില്‍നിന്നുള്ള 44 പേരടക്കം 88 പ്രശസ്‌ത കലാകാരന്മാരുടെ രചനകളാണ്‌ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. മലയാളിക്ക്‌ തികച്ചും അപരിചിതമായ ഒരു കാഴ്‌ചയും കാഴ്‌ചപ്പാടും അതു നല്‍കി. നാലു ലക്ഷത്തോളം കാണികള്‍ ബിനാലെ കണ്ടു. ചിത്രമെഴുത്തിന്റെ തലം ഏകമാനമായിരുന്ന മലയാളി പ്രേക്ഷകനെ അമ്പരപ്പിച്ച ഇന്‍സ്റ്റലേഷനുകള്‍ ബിനാലെയില്‍ ബഹുതലങ്ങളിലായി. ശബ്ദം, വീഡിയോദൃശ്യം, ഗന്ധം എല്ലാം കലയില്‍ സന്നിവേശിപ്പിക്കപ്പെട്ടു. കുമ്മായമടിച്ച മതിലില്‍ ചാര്‍ക്കോള്‍ കൊണ്ട്‌ കോറിവരച്ച പെട്ടിക്കടക്കാരന്റെ പോര്‍ട്രേറ്റ്‌ മുതല്‍ എല്‍.ഇ.ഡി ടി.വി. സ്‌ക്രീനിലെ നിരവധി അടരുകള്‍ ഉള്‍ച്ചേര്‍ത്ത ഡിജിറ്റല്‍ ഇമേജിങ്‌ വരെ അതിന്റെ ഭാഗമായി. പട്ടുപോയ പടുവൃക്ഷത്തില്‍ നിന്നുപോലും ശില്‍പ്പങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു. കൊച്ചിയുടെ സാംസ്‌കാരിക തനിമയുമായി ബിനാലെ കൈകോര്‍ത്തു. മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്രയും റഫി നൈറ്റും കാര്‍ണിവലും ഫ്‌ളവര്‍ഷോയും ബിനാലെയുമായി സഹകരിച്ചു.
അതൊരു പുതിയ അനുഭവമായിരുന്നു. ഇക്കുറി ബിനാലെ അതിനെ മറികടക്കും.
പതിനൊന്ന്‌ വേദികളിലായാണ്‌ ഇക്കുറി ബിനാലെ നടക്കുന്നത്‌. 30 രാജ്യങ്ങളില്‍നിന്ന്‌ 94 കലാകാരന്മാര്‍. 120 ഇന്‍സ്റ്റലേഷനുകള്‍. ഫോര്‍ട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചുവരുകള്‍ ബിനാലെയുടെ നിറങ്ങളണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഗ്രാഫിറ്റി ആര്‍ട്ടിന്റെ വിസ്‌മയങ്ങളാണ്‌ ചുവരുകളിലെങ്ങും. പെപ്പര്‍ഹൗസ്‌, കബ്രാള്‍ യാഡ്‌, ഡേവിഡ്‌ ഹാള്‍, വാസ്‌കോഡഗാമ സ്‌ക്വയര്‍, സിഎസ്‌ഐ ബംഗ്ലാവ്‌, കാശി ആര്‍ട്ട്‌ ഗാലറി, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവയാണ്‌ മറ്റ്‌ ബിനാലെ വേദികള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Arts | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply