ബിജെപി മയപ്പെടുന്നു……..?

തീവ്രഹിന്ദുത്വ നിലപാടിലേക്കു നീങ്ങുമെന്ന ആശങ്കയില്‍ അല്‍പ്പം ആശ്വാസം നല്‍കുന്ന മാനിഫെസ്റ്റോ ആണ്‌ ബിജെപി അവസാനം പുറത്തിറക്കിയിരിക്കു്‌ന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ രൂക്ഷമായ അഭിപ്രായവ്യത്യാസം പാര്‍ട്ടിയിലുണ്ടെന്ന്‌ വ്യക്തമാണ്‌. പത്രിക വൈകാന്‍ കാരണം മറ്റൊന്നല്ല. എന്തായാലും തീവ്രമായ നിലപാടിലേക്കു പോകാതെ, എന്നാല്‍ പറയാനുള്ളത്‌ പറഞ്ഞ്‌, എല്ലാവരേയും തൃപ്‌തിപ്പെടുത്തുന്നതാണ്‌ പ്രകടനപത്രിക. അതോടൊപ്പം സംസ്ഥാനങ്ങളുടെ അധികാരത്തിനായി ശ്രദ്ധേയമായ ചില പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്‌. രാമക്ഷേത്ര നിര്‍മാണം, ഗോവധം, ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി, ഏകീകൃത സിവില്‍ കോഡ്‌ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്‌. എന്നാല്‍ നിലപാട്‌ മയപ്പെടുത്തിയിട്ടുണ്ട്‌. […]

bjp_17തീവ്രഹിന്ദുത്വ നിലപാടിലേക്കു നീങ്ങുമെന്ന ആശങ്കയില്‍ അല്‍പ്പം ആശ്വാസം നല്‍കുന്ന മാനിഫെസ്റ്റോ ആണ്‌ ബിജെപി അവസാനം പുറത്തിറക്കിയിരിക്കു്‌ന്നത്‌. ഇതുമായി ബന്ധപ്പെട്ട്‌ രൂക്ഷമായ അഭിപ്രായവ്യത്യാസം പാര്‍ട്ടിയിലുണ്ടെന്ന്‌ വ്യക്തമാണ്‌. പത്രിക വൈകാന്‍ കാരണം മറ്റൊന്നല്ല. എന്തായാലും തീവ്രമായ നിലപാടിലേക്കു പോകാതെ, എന്നാല്‍ പറയാനുള്ളത്‌ പറഞ്ഞ്‌, എല്ലാവരേയും തൃപ്‌തിപ്പെടുത്തുന്നതാണ്‌ പ്രകടനപത്രിക. അതോടൊപ്പം സംസ്ഥാനങ്ങളുടെ അധികാരത്തിനായി ശ്രദ്ധേയമായ ചില പ്രഖ്യാപനങ്ങളും പത്രികയിലുണ്ട്‌.
രാമക്ഷേത്ര നിര്‍മാണം, ഗോവധം, ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി, ഏകീകൃത സിവില്‍ കോഡ്‌ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്‌. എന്നാല്‍ നിലപാട്‌ മയപ്പെടുത്തിയിട്ടുണ്ട്‌. ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട്‌ അയോധ്യയിലെ ശ്രീരാമക്ഷേത്രം നിര്‍മിക്കാനുള്ള സകല സാധ്യതകളും ആരായുമെന്നാണ്‌ പ്രകടനപത്രികയില്‍ പറയുന്നത്‌. അതുപോലെ ഗോവധം നിരോധിക്കുമെന്ന്‌ പറയാതെ ഗോസംരക്ഷണത്തിനുവേണ്ടി നിയമനിര്‍മാണം നടത്തുമെന്നാണ്‌ പറയുന്നത്‌. ഒപ്പം ദേശീയ കന്നുകാലി വികസന ബോര്‍ഡ്‌ രൂപവത്‌കരിക്കുമെന്നും പറയുന്നു. ലിംഗസമത്വം ഉറപ്പുവരുത്താനാണ്‌ ഏകീകൃത സിവില്‍ കോഡ്‌ നടപ്പിലാക്കുന്നതെന്നാണ്‌ പ്രകടന പത്രികയില്‍ സൂചിപ്പിക്കുന്നത്‌. ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്‌ റദ്ദാക്കുന്ന കാര്യത്തിലാകട്ടെ സംവാദം നടത്തുമെന്നാണ്‌ പാര്‍ട്ടി പറയുന്നത്‌. മറുവശത്ത്‌ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ തുല്ല്യ അവസരം ലഭ്യമാക്കുമെന്നും ദേശീയതലത്തില്‍ മദ്രസകള്‍ നവീകരിക്കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും പ്രകടനപത്രിക പറയുന്നുണ്ട്‌. കൂടാതെ ഉര്‍ദു സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കും.
മുഖ്യമന്ത്രിമാര്‍ക്ക്‌ പ്രധാനമന്ത്രിയുടേതിന്‌ തുല്ല്യമായ അധികാരങ്ങള്‍ ലഭ്യമാക്കുമെന്നാണ്‌ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം. സംസ്ഥാനങ്ങള്‍ക്ക്‌ സാമ്പത്തിക സ്വയംഭരണാവകാശം നല്‍കുമെന്നും നേരിട്ട്‌ വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സൗകര്യമൊരുക്കുമെന്നും പ്രകടനപത്രിയില്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌. തീര്‍ച്ചായായും അധികാരവികേന്ദ്രീകരണത്തിന്റെ ദിശയില്‍ ശ്രദ്ധേയമായ പ്രഖാ്യാപനമാണിത്‌. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ലെന്നും ജനിതക മാറ്റം വരുത്തി വിത്തുകള്‍ വേണ്ടത്ര ശാസ്‌ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനമില്ലാതെ ഉപയോഗിക്കില്ലെന്നും പത്രിക ഉറപ്പുനല്‍കുന്നു. അഴിമതി തടയാന്‍ ഇഗവേണന്‍സ്‌ സംവിധാനം ശക്തിപ്പെടുത്തും. പത്ത്‌ വര്‍ഷം കൊണ്ട്‌ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കും, നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഗ്രാമങ്ങളിലും ലഭ്യമാക്കുമെന്നും ബിജെപി പറയുന്നു.
സ്വാഭാവികമായും മറ്റുപാര്‍ട്ടികളെ നിരവധി വാഗ്‌ദാനങ്ങള്‍ ബിജെപിയുടെ പ്രകടനപത്രികയിലുമുണ്ട്‌. വന്‍നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ ശൃംഖല യാഥാര്‍ഥ്യമാക്കും, വിലക്കയറ്റം തടയാന്‍ പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കുകളും കുറയ്‌ക്കാനും വിലസ്ഥിരതാ ഫണ്ട്‌ രൂപവത്‌കരിക്കും, ഭക്ഷ്യോത്‌പന്നങ്ങള്‍ സൂക്ഷിക്കുന്നതിന്‌ പുറമെ അവ സംഭരിക്കുന്നതിന്റെയും വിതരണം ചെയ്യുന്നതിന്റെയും ചുമതല കൂടി എഫ്‌.സി. ഐ.യ്‌ക്ക്‌ നല്‍കും, ഗ്രാമീണ കാര്‍ഷിക വിപണികളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരൊറ്റ ദേശീയ കാര്‍ഷിക വിപണി ആരംഭിക്കും, നികുതിഘടന കാലോചിതമായി പരിഷ്‌കരിക്കും, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുംവിധം ടൂറിസം, ഉത്‌പാദന മേഖലകള്‍ വികസിപ്പിക്കും യുവാക്കള്‍ക്ക്‌ ബഹുമുഖ വിദഗ്‌ദ്ധ പരിശീലനം നല്‍കി എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകള്‍ കരിയര്‍ സെന്ററുകളാക്കും, വിദ്യാഭ്യാസവും ഭക്ഷണവും അവകാശമാക്കുന്ന നിയമം ഫലപ്രദമായി നടപ്പിലാക്കും, പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കും, കൂടുതല്‍ വനിതാ ഐ.ടി.ഐ.കളും വനിതാ മൊബൈല്‍ ബാങ്കുകളും ആരംഭിക്കും, മൊത്ത ആഭ്യന്തര ഉത്‌പ്പാദനത്തിന്റെ ആറു ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്‌ക്കും, യുവാക്കള്‍ക്കായി വിദ്യാഭ്യാസത്തോടൊപ്പം ജോലിയും എന്ന പദ്ധതി നടപ്പിലാക്കും, എല്ലാ സംസ്ഥാനങ്ങളിലും എയിംസ്‌ മാതൃകയിലുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആരംഭിക്കും, നാഷണല്‍ ഹെല്‍ത്ത്‌ അഷ്വറന്‍സ്‌ മിഷന്‍ ആരംഭിക്കും, ഭൂമി ഏറ്റെടുക്കലിന്‌ നാഷണല്‍ ലാന്‍ഡ്‌ യൂസ്‌ അതോറിറ്റി രൂപവത്‌കരിക്കും,. പഞ്ചായത്തീരാജ്‌ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും, മുഴുവന്‍ ഗ്രാമങ്ങളെയും ബ്രോഡ്‌ബാന്‍ഡ്‌ വഴി ബന്ധിപ്പിക്കും, ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും എ.ടി. അധിഷ്‌ഠിത തൊഴില്‍ മേഖലകള്‍ തുറക്കും, പ്രാദേശിക ഭാഷകളില്‍ ഐ.ടിക്ക്‌ പ്രാധാന്യം നല്‍കി ഇഭാഷ പരിപോഷിപ്പിക്കും, ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള 100 ജില്ലകളെ വികസനത്തിന്റെ പാതയിലേയ്‌ക്ക്‌ കൊണ്ടുവരും, നിലവിലുള്ള പൊതുവിതരണം സംവിധാനം പരിഷ്‌കരിക്കും, പോഷകാഹാരക്കുറവ്‌ പരിഹരിക്കാന്‍ ബൃഹദ്‌ പദ്ധതി നടപ്പിലാക്കും, മുഴുവന്‍ ആദിവാസി ഗ്രാമങ്ങളും വൈദ്യുതിവത്‌കരിക്കും. ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ഗ്രാമങ്ങള്‍ക്ക്‌ റോഡ്‌ സൗകര്യം ഉറപ്പുവരുത്തും, ബാലവേലാ നിരോധന നിയമം കൂടുതല്‍ ശക്തമാക്കും, അംഗവൈകല്യം ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്‌ പ്രത്യേക നികുതിയിളവ്‌ അനുവദിക്കും, എല്ലാ ഹൗസിങ്‌ കോളനികള്‍ക്കും സ്‌പോര്‍ട്‌സ്‌ സൗകര്യങ്ങള്‍ നിര്‍ബന്ധമാക്കും, യു.ജി.സി. ഉന്നത വിദ്യാഭ്യാസ കമ്മീഷനായി പുന:സംഘടിപ്പിക്കും, കൃഷിക്കാര്‍ക്ക്‌ ഉത്‌പാദനത്തിന്റെ 50 ശതമാനം ലാഭം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കും, കാര്‍ഷിക ഭക്ഷ്യോത്‌പന്ന സംസ്‌കരണത്തിന്‌ പ്രത്യേക ക്ലസ്റ്ററുകള്‍ രൂപവത്‌കരിക്കും, എല്ലാ ജില്ലകളിലും വിത്ത്‌ ഗവേഷണ ലാബുകള്‍ ആരംഭിക്കും.
വ്യവസായിക രംഗത്തുമുണ്ട്‌ നിരവധി വാഗ്‌ദാനങ്ങള്‍. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഏകജാലക സംവിധാനം കൊണ്ടുവരും, ഉത്‌പാദന മേഖലയിലെ വായ്‌പാനിരക്ക്‌ ഏകീകരിക്കും. 50 വിനോദസഞ്ചാര സര്‍ക്യൂട്ടുകള്‍ക്ക്‌ തുടക്കം കുറിക്കും, വ്യവസായങ്ങള്‍ക്കും വീടുകള്‍ക്കും ഗ്യാസ്‌ ഗ്രിഡുകളില്‍ നിന്ന്‌ ഗ്യാസ്‌ ലഭ്യമാക്കും, മുഴുവന്‍ രാജ്യത്തെയും ഒപ്‌റ്റിക്കല്‍ ഫൈബര്‍ വഴി ബന്ധിപ്പിക്കും, ജലമാര്‍ഗമുള്ള ചരക്കുനീക്കം ത്വരിതപ്പെടുത്തും, നിലവിലുള്ള തൊഴില്‍നിയമത്തില്‍ കാതലായ പരിഷ്‌കാരം കൊണ്ടുവരും, വ്യവസായ കുടുംബം എന്ന ആശയം നടപ്പിലാക്കും, എല്ലാവര്‍ക്കും ഉറപ്പുള്ള വീടുകള്‍ ലഭ്യമാക്കും. എല്ലാ വീട്ടിലും ജലലഭ്യത ഉറപ്പാക്കുന്ന പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി നടപ്പിലാക്കും, കൂടുതല്‍ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ആരംഭിക്കും, ദേശീയ സോളാര്‍ മിഷന്‍ ശക്തിപ്പെടുത്തും എന്നിവയാണ്‌ ഈ മേഖലയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
ദേശീയ അന്വേഷണ ഏജന്‍സിയെ ശക്തിപ്പെടുത്തുകയും തീവ്രവാദ സംബന്ധമായ കേസുകളുടെ വിചാരണ നീതിയുക്തവും വേഗത്തിലുമാക്കുമെന്നും പറയുന്ന പ്രകടനപത്രിക ഇന്ത്യയുടെ ആവണനയം പരിഷ്‌കരിക്കുമെന്നും പറയുന്നു. തീര്‍ച്ചയായും രാജ്യത്തെങ്ങും തങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന ധ്രുവീകരണത്തെ തടയാനുള്ള ശ്രമമാണ്‌ ബ്‌ജെപിയുടെ പ്രകടന പത്രിക എന്നു പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply