ബാബു ആരാ മോന്‍

എക്‌സൈസ്‌ മന്ത്രി കെ ബാബു ആരാ മോന്‍? പൂട്ടിയ ബാറുകള്‍ തുറപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിയാതിരിക്കുകയും ബാക്കി ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനമായിട്ടും ബാബു പുറകോട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറികാകന്‍ തന്നെയാണ്‌ ബാബുവിന്റെ നീക്കം. ബാര്‍ വിഷയത്തില്‍ സുധീരനേയും സഭയേയും ലീഗിനേയും കടത്തിവെട്ടുന്ന നീക്കമാണ്‌ ബാബുവിന്റേത്‌. വരുന്ന ഏപ്രിലിനു മുമ്പ്‌ തുറന്നിരിക്കുന്ന ബാറുകള്‍ അടക്കുമെന്നായിരുന്നു സര്‍്‌കകാര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ചൊവ്വാഴ്‌ചയോടെ ബാറുകള്‍ അടപ്പിക്കാനാണ്‌ ബാബുവിന്റെ നീക്കം. അതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല, സുധീരന്‍ പറഞ്ഞ പോലെ കോടതിവിധി ചോദിച്ചുവാങ്ങുകതന്നെ. […]

babu

എക്‌സൈസ്‌ മന്ത്രി കെ ബാബു ആരാ മോന്‍? പൂട്ടിയ ബാറുകള്‍ തുറപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും കഴിയാതിരിക്കുകയും ബാക്കി ബാറുകള്‍ കൂടി പൂട്ടാന്‍ തീരുമാനമായിട്ടും ബാബു പുറകോട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറികാകന്‍ തന്നെയാണ്‌ ബാബുവിന്റെ നീക്കം.
ബാര്‍ വിഷയത്തില്‍ സുധീരനേയും സഭയേയും ലീഗിനേയും കടത്തിവെട്ടുന്ന നീക്കമാണ്‌ ബാബുവിന്റേത്‌. വരുന്ന ഏപ്രിലിനു മുമ്പ്‌ തുറന്നിരിക്കുന്ന ബാറുകള്‍ അടക്കുമെന്നായിരുന്നു സര്‍്‌കകാര്‍ പ്രഖ്യാപിച്ചത്‌. എന്നാല്‍ ചൊവ്വാഴ്‌ചയോടെ ബാറുകള്‍ അടപ്പിക്കാനാണ്‌ ബാബുവിന്റെ നീക്കം. അതിന്റെ ലക്ഷ്യം മറ്റൊന്നുമല്ല, സുധീരന്‍ പറഞ്ഞ പോലെ കോടതിവിധി ചോദിച്ചുവാങ്ങുകതന്നെ. മുന്‍കൂട്ടി നോട്ടീസ്‌ നല്‍കാതേയും ആവശ്യത്തിനു സമയം നല്‍കാതേയും വാങ്ങിയ തുക ആനുപാതികമായി തിരിച്ചു നല്‍കാതേയും ബാറുകള്‍ പൂട്ടിച്ചാല്‍ കോടതി ഇടപെടുമെന്ന്‌ ഏതു കുഞ്ഞിനാണ്‌ അറിയാത്തത്‌? അങ്ങനെ കോടതിയെ കൊണ്ട്‌ ഇടപെടുവിച്ച്‌ ബാറുകള്‍ വീണ്ടും തുറപ്പിക്കാനാണ്‌ ബാബു ശ്രമിക്കുന്നതെന്ന്‌ വ്യക്തം. അതിനാണ്‌ ബാബു സുധീരനേക്കാള്‍ വലിയ ബാര്‍ വിരോധിയായിരിക്കുന്നത്‌. ബാറുടമകള്‍ യോഗം ചേര്‍ന്ന്‌ തങ്ങളില്‍ നിന്ന്‌ പണം വാങ്ങിയവരുടെ ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുകയാണുതാനും. സുധീരനെ മലര്‍ത്തിയടിക്കാന്‍ ഒരു മുഴം മുമ്പെയെറിഞ്ഞ ഉമ്മന്‍ ചാണ്ടിയറിയാതെയാകില്ല ബാബുവിന്റെ നീക്കം.
അതേസമയം സെക്രട്ടറിയേറ്റിനുമുന്നില്‍ വെച്ച്‌ സര്‍ക്കാര്‍ കോടതി വിധി ചോദിച്ചു വാങ്ങുന്നു എന്നു പ്രസംഗിച്ചതിനു സുധീരനെ ക്രൂശ്‌ിക്കാനുള്ള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്‌. ആ പ്രസംഗമാണ്‌ സത്യത്തില്‍ ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തിലേക്ക്‌ നയിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്‌. ഇപ്പോഴിതാ കോടതിയെ ക്ഷണിക്കുക തന്നെയാണ്‌ ബാബുവും കൂട്ടരും ചെയ്യുന്നത്‌…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply