ബാങ്ക് ലയനവും ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ടും.

കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ പ്രതഷേധം ശക്തമായിരിക്കുകയാണല്ലോ. എസ് ബി ടിയെ എസ് ബി ഐയില്‍ ലയിപ്പിക്കുന്നതാണ് ഏറെ വിവാദമായിട്ടുള്ളത്. ഈ പ്രതിഷേധത്തില്‍  ശരിയുണ്ടെങ്കിലും തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ജീവനക്കാരെ രംഗത്തിറക്കിയതെന്നതും സത്യമാണ്. അതേസമയം ബാങ്കിങ് സേവനങ്ങള്‍ സംബന്ധിച്ച പരാതികളുടെ എണ്ണത്തിലെ വര്‍ധനയുടെ തോത് ഏറ്റവും കൂടുതല്‍ കേരളത്തിലാണന്നും അതില്‍ മുഖ്യം എസ്ബിടിയാണെന്നും ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പറയുന്നു. രാജ്യാന്തര കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ് നടത്തുന്ന വന്‍കിട ബാങ്കുകളാക്കാന്‍ പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കണമെന്നാണു കേന്ദ്രം […]

SBTകോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങി ബാങ്കുകളെ ലയിപ്പിക്കുന്നതിനെതിരെ പ്രതഷേധം ശക്തമായിരിക്കുകയാണല്ലോ. എസ് ബി ടിയെ എസ് ബി ഐയില്‍ ലയിപ്പിക്കുന്നതാണ് ഏറെ വിവാദമായിട്ടുള്ളത്. ഈ പ്രതിഷേധത്തില്‍  ശരിയുണ്ടെങ്കിലും തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ജീവനക്കാരെ രംഗത്തിറക്കിയതെന്നതും സത്യമാണ്. അതേസമയം ബാങ്കിങ് സേവനങ്ങള്‍ സംബന്ധിച്ച പരാതികളുടെ എണ്ണത്തിലെ വര്‍ധനയുടെ തോത് ഏറ്റവും കൂടുതല്‍ കേരളത്തിലാണന്നും അതില്‍ മുഖ്യം എസ്ബിടിയാണെന്നും ബാങ്കിങ് ഓംബുഡ്‌സ്മാന്‍ പറയുന്നു.
രാജ്യാന്തര കോര്‍പ്പറേറ്റ് ബാങ്കിങ് ബിസിനസ് നടത്തുന്ന വന്‍കിട ബാങ്കുകളാക്കാന്‍ പൊതുമേഖലാ ബാങ്കുകളെ തമ്മില്‍ ലയിപ്പിക്കണമെന്നാണു കേന്ദ്രം പറയുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വിദേശവിപണികളില്‍ ബിസിനസ് വ്യാപിപ്പിക്കുന്നതിന് ആവശ്യമായ വന്‍ തുക വായ്പയായി നല്‍കാന്‍ ഇവിടുത്തെ ബാങ്കുകളെ പ്രാപ്തമാക്കുകയാണ് ലയനത്തിന്റെ ലക്ഷ്യമെന്നാണ് ആരോപണം.  കേരളത്തെ സംബന്ധിച്ചിടത്തോളം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയിരിക്കും അതിന്റെ പ്രധാന ഇര.
2014 മാര്‍ച്ച് 31 ന് 15 സംസ്ഥാനങ്ങളിലും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 1117 ശാഖകളാണ് എസ്.ബി.ടിക്കുള്ളത്. കേരളത്തില്‍മാത്രം 820 ശാഖകള്‍. 14491 ജീവനക്കാള്‍. 89,300 കോടി രൂപ നിക്ഷേപവും 69,400 കോടി രൂപ വായ്പയും ഉണ്ട്. 28,000 കോടി രൂപ ഇന്‍വെസ്റ്റ്‌മെന്റുകളും 29,200 കോടി രൂപ മുന്‍ഗണനാവായ്പകളും 300 കോടി അറ്റാദായവുമുണ്ട്. ബാങ്കിന്റെ മൂലധനം, കരുതല്‍ധനം, മിച്ചം എന്നിങ്ങനെ 5000 കോടി രൂപയുമുണ്ട്. 11.52 ശതമാനമാണ് മൂലധനപര്യാപ്തത. വായ്പാ നിക്ഷേപാനുപാതമാകട്ടെ 79 ശതമാനമാണ്. സംസ്ഥാനത്തെ ബാങ്കിങ് ബിസിനസിന്റെ നാലിലൊന്ന് ഇവരുടേതാണ്. ഉല്‍പാദനമേഖലകളില്‍ വ്യാപകമായ വായ്പാവിന്യാസം നടത്തി ഗ്രാമ, അര്‍ധനഗര, നഗരപ്രദേശങ്ങളിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ എസ്.ബി.ടി. മുന്നിലാണ്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ നല്‍കുന്നതിലും ഇവര്‍ മാതൃകയാണ്.
ഇങ്ങനെ ഏറ്റവും മികച്ച സേവനം നടത്തുന്ന എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനാണു നീക്കം നടക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. എസ്.ബി.ടിയെ മുംബൈ ആസ്ഥാനമായുള്ള എസ്.ബി.ഐയില്‍ ലയിപ്പിച്ചാല്‍ കേരളത്തിന്റെ കോടിക്കണക്കിനുള്ള നികുതിവരുമാനം ഇല്ലാതാകും. ഈ വരുമാനം മഹാരാഷ്്രട സര്‍ക്കാരിലേക്കു പോകുകയും ചെയ്യും. ബാങ്ക് ശാഖകളുടെയും തൊഴിലാളികളുടെയും പുനഃക്രമീകരണം നടത്തുമ്പോള്‍ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന ഭയമാണ് ജീവനക്കാരുടെ പ്രധാന പ്രശ്‌നമെങ്കിലും അവരുന്നയിക്കുന്ന ഈ പ്രശ്‌നം പ്രസക്തമാണ്.
ഇന്‍ഡോര്‍, സൗരാഷ്ട്ര സ്‌റ്റേറ്റു ബാങ്കുകളെ എസ്.ബി.ഐയില്‍ നേരത്തെ ലയിപ്പിച്ചിരുന്നു. ഇതിനൊപ്പം എസ്.ബി.ടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, മൈസൂര്‍, പാട്യാല, ബിക്കാനിര്‍ജയ്പൂര്‍ എന്നിവയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നു. എന്നാല്‍, അതാതു സംസ്ഥാനങ്ങളില്‍ മികച്ച ശൃംഖലയുള്ള സ്‌റ്റേറ്റു ബാങ്കുകളെ ഇങ്ങനെ ഒന്നിച്ചു ചേര്‍ക്കുന്നതിനോട് പല വിധത്തില്‍ എതിര്‍പ്പ് ഉയര്‍ന്നു.
ഈ വിഷയം സജീവമായി നില്ക്കുമ്പോള്‍ തന്നെയാണ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍നിന്നുള്ള സേവനം സംബന്ധിച്ച് 2013-14ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 32.26% കൂടുതല്‍ പരാതികളാണു ബാങ്കിങ് ഓംബുഡ്‌സ്മാനു ലഭിച്ചത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവ ഉള്‍പ്പെടുന്ന മേഖലയുടെ ഓംബുഡ്‌സ്മാന് 2013 – 14ല്‍ ബാങ്ക് ഇടപാടുകാരില്‍ നിന്നു ലഭിച്ചത് 2841 പരാതികളാണ്. മുന്‍ വര്‍ഷം പരാതികള്‍ 2148 മാത്രമായിരുന്നു.പരാതികളില്‍ 44% കേരളം ആസ്ഥാനമായുള്ള അഞ്ചു ബാങ്കുകളുമായി ബന്ധപ്പെട്ടതായിരുന്നു; ബാക്കി പരാതികള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന മറ്റു ബാങ്കുകളെ സംബന്ധിച്ചും. 2013-14ല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 32.26% കൂടുതല്‍ പരാതികളാണു ബാങ്കിങ് ഓംബുഡ്‌സ്മാനു ലഭിച്ചത്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പരാതി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറു(എസ്ബിടി)മായി ബന്ധപ്പെട്ടതായിരുന്നു: എസ് ബി ഐയും മോശമല്ല. എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ടതു മുതല്‍ സേവനത്തിലെ കാലതാമസം വരെ വിവിധ ഇനത്തില്‍പ്പെട്ട പരാതികളാണു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ഓംബുഡ്‌സ്മാന്‍ സംവിധാനം കൈകാര്യം ചെയ്യുന്നത്. തീര്ച്ചയായും മാനേജ്‌മെന്റും ജീവനക്കാരും ഇതിന് ഉത്തരവാദികളാണ്.
ആഗോളീകരണത്തിനും അതിന്റെ ഭാഗമായ തൊഴില്‍ പരിഷ്‌കരണങ്ങള്‍ക്കും ബാങ്ക് ലയനത്തിനുമൊക്കെ എതിരെ രംഗത്തിറങ്ങുമ്പോള്‍ ജനങ്ങളെ കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും. അവരുടെ പണം കൊണ്ടാണല്ലോ ഇതെല്ലാം നടക്കുന്നത്. അവരെ സ്വകാര്യബാങ്കുകളിലേക്ക് ആട്ടിയോടിച്ച് സമരം ചെയ്തിട്ട് എന്തു ഗുണം. സ്വയം നന്നാവാതെ രക്ഷിക്കൂ, രക്ഷിക്കൂ എന്നു വിലപിക്കുകയാണല്ലോ പൊതുവില്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply