ബസ് ജീവനക്കാരും മുതലാളിമാരും അറിയാന്‍

ഏതു പൊതുപ്രസ്താവനക്കും അപവാദങ്ങള്‍ ഉണ്ടെന്നംഗീകരിച്ചുകൊണ്ടു പറയട്ടെ, ഏറ്റവും വലിയ ജനവിരുദ്ധരാണ് കേരളത്തിലെ ബസ് മുതലാളിമാരും ജീവനക്കാരും. സംഘടിതരായതിനാല്‍ പൊതുജനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്കൊരു മടിയുമില്ല. മിന്നല്‍ സമരം മുതല്‍ യാത്രക്കാര്‍ക്കെതിരെ ശാരീരികാക്രമണങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അക്കാര്യത്തില്‍ കാറല്‍ മാര്‍ക്‌സിനെപോലും അത്ഭുതപ്പെടുത്തുന്ന മുതലാളി – തൊഴിലാളി സാഹോദര്യമാണ് ഇവര്‍ തമ്മിലുള്ളത്. വിദ്യാര്‍ത്ഥികള്‍ പൊതുവില്‍ ഇവരുടെ പൊതുശത്രുവാണ്. അവരുടെ യാത്രാ ആനുകൂല്യങ്ങള്‍ അവകാശമാണെന്നത് മറച്ചുവെച്ച്, തങ്ങളുടെ ഔദാര്യമാണെന്നാണ് ഇവര്‍ ധരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് വേറിട്ട ചിലരെ ഈ മേഖലയിലും കാണുന്നത്. […]

busഏതു പൊതുപ്രസ്താവനക്കും അപവാദങ്ങള്‍ ഉണ്ടെന്നംഗീകരിച്ചുകൊണ്ടു പറയട്ടെ, ഏറ്റവും വലിയ ജനവിരുദ്ധരാണ് കേരളത്തിലെ ബസ് മുതലാളിമാരും ജീവനക്കാരും. സംഘടിതരായതിനാല്‍ പൊതുജനങ്ങളെ വെല്ലുവിളിക്കാന്‍ ഇവര്‍ക്കൊരു മടിയുമില്ല. മിന്നല്‍ സമരം മുതല്‍ യാത്രക്കാര്‍ക്കെതിരെ ശാരീരികാക്രമണങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അക്കാര്യത്തില്‍ കാറല്‍ മാര്‍ക്‌സിനെപോലും അത്ഭുതപ്പെടുത്തുന്ന മുതലാളി – തൊഴിലാളി സാഹോദര്യമാണ് ഇവര്‍ തമ്മിലുള്ളത്. വിദ്യാര്‍ത്ഥികള്‍ പൊതുവില്‍ ഇവരുടെ പൊതുശത്രുവാണ്. അവരുടെ യാത്രാ ആനുകൂല്യങ്ങള്‍ അവകാശമാണെന്നത് മറച്ചുവെച്ച്, തങ്ങളുടെ ഔദാര്യമാണെന്നാണ് ഇവര്‍ ധരിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് വേറിട്ട ചിലരെ ഈ മേഖലയിലും കാണുന്നത്. തങ്ങളും ജീവിക്കുന്നത് ഈ സമൂഹത്തിലാണെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്കുമിവിടെ ചിലതു ചെയ്യാനുണ്ടെന്നും തിരിച്ചറിയുന്നവര്‍. കുന്ദംകുളം – വടക്കാഞ്ചേരി റൂട്ടിലോടുന്ന വി കെ എം ബസിലെ ജീവനക്കാരും ഉടമയുമാണ് അതിലൊന്ന്. മറ്റു ബസുകള്‍് വിദ്യാര്‍ത്ഥികളെ കയറ്റാതിരിക്കുകയും ബസ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം ചിലരെ കയറ്റുകയും ഇരിക്കാന്‍ അനുവദിക്കാതിരിക്കുകയും ബസിനുള്ളില് വെച്ച് പരമാവധി അപഹസിക്കുകയും ചെയ്യുമ്പോഴാണ് ഇവര്‍് വ്യത്യസ്ഥരാകുന്നത്. സ്‌കൂള്‍ സമയത്ത് ആദ്യം വിദ്യര്‍ത്ഥികളെയാണ് ഇവര്‍ ബസില്‍ കയറ്റുക. അവര്‍ സീറ്റിലിരുന്ന ശേഷം മുതിര്‍ന്നവരെ കയറ്റുന്നു. ഭാവിയില്‍ സമൂഹത്തെ നയിക്കേണ്ടവരാണ് കുട്ടികളെന്നും അവരെ അപമാനിക്കുകയല്ല, മാനിക്കുകയാണ് വേണ്ടതെന്നുമാണ് ബസുടമയുടേയും ജീവനക്കാരുടേയും നിലപാട്. ബസ് നിരക്കിലെ ഇളവ് അവരുടെ അവകാശമാണെന്നും ഇവരംഗീകരിക്കുന്നു.
തൃശൂരില്‍ കിരണ്‍ എന്ന പേരില്‍ 10 ബസുകളുടെ ഉടമയായ ശശാങ്കന്‍ മറ്റൊരു മാതൃകയാണ്. ഡീസല്‍ ചാര്ജ്ജ് കൂടുമ്പോള്‍ ബസ് ചാര്‍ജ്ജ് കൂട്ടാനായി സമരം ചെയ്യുകയും കുറയുമ്പോള്‍ നിശബ്ദരായിരിക്കുകയും ചെയുന്ന ഉടമകളില്‍ നിന്ന് വ്യത്യസ്ഥമായി ഇദ്ദേഹം ചെയ്തതെന്തെന്നോ? ഡീസല്‍് നിരക്ക് കുറഞ്ഞപ്പോള്‍ തന്റെ ബസുളിലെ നിരക്ക് അദ്ദേഹം കുറച്ചു.
കോഴിക്കോട്ടുനി്ന്ന് മറ്റൊരു മാതൃക ഏതാനും വര്ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതു മറ്റൊന്നുമല്ല. ഒരു റൂട്ടിലോടുന്ന ബസുകളുടെ വരുമാനം തുല്ല്യമായി പങ്കുവെക്കുക എന്നതായിരുന്നു അത്. അതു വഴി അനാവശ്യമായ മത്സര ഓട്ടങ്ങളും അപകടങ്ങളും ഒഴിവാക്കുക മാത്രമല്ല,  പൊതുനിരത്ത് അക്ഷരാര്‍ത്ഥത്തില്‍ പൊതുനിരത്താണെന്നു തെളിയിക്കുകയും കൂട്ടായ്മയാണ് ശക്തിയെന്നും തെളിയിക്കുകയായിരുന്നു അവര്‍ ചെയ്തത്. ആരെങ്കിലും തുറിച്ചുനോക്കിയെന്നു പറഞ്ഞ് മിന്നല്‍ പണിമുടക്കു നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന മുതലാളി – തൊഴിലാളി ഐക്യം പഠിക്കേണ്ട പാഠങ്ങളാണിവ

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply