ഫൈവ് സ്റ്റാറിലും അഴിമതി

മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഫൈവ് സ്റ്റാറിലെത്തിനില്‍ക്കുകയാണല്ലോ. എന്നാല്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ പദവി അനുവദിക്കുന്നതില്‍ വ്യാപകമായ അഴിമതി നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹോട്ടലുകള്‍ക്കു പഞ്ചനക്ഷത്ര പദവി ലഭിക്കാന്‍ ബാര്‍ വേണമെന്ന നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഹോട്ടല്‍ ഉടമകളുമായി ഒത്തുകളിച്ചതായി മംഗള ംറിപ്പോര്‍ട്ട് ചെയ്യുന്നു.. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ നിര്‍ബന്ധമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിക്കു മുന്നില്‍ മറച്ചുവച്ചാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്കു വേണ്ടി സര്‍ക്കാര്‍ കരുക്കള്‍ നീക്കിയത്. ഹോട്ടലുകളില്‍ വേണ്ടത്ര സൗകര്യം ഒരുക്കിയെന്നും പഞ്ചനക്ഷത്ര ലൈസന്‍സ് നല്‍കണമെന്നും […]

fff

മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഫൈവ് സ്റ്റാറിലെത്തിനില്‍ക്കുകയാണല്ലോ. എന്നാല്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ പദവി അനുവദിക്കുന്നതില്‍ വ്യാപകമായ അഴിമതി നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഹോട്ടലുകള്‍ക്കു പഞ്ചനക്ഷത്ര പദവി ലഭിക്കാന്‍ ബാര്‍ വേണമെന്ന നിലപാടെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ഹോട്ടല്‍ ഉടമകളുമായി ഒത്തുകളിച്ചതായി മംഗള ംറിപ്പോര്‍ട്ട് ചെയ്യുന്നു.. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ നിര്‍ബന്ധമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതിക്കു മുന്നില്‍ മറച്ചുവച്ചാണ് ബാര്‍ ഹോട്ടല്‍ ഉടമകള്‍ക്കു വേണ്ടി സര്‍ക്കാര്‍ കരുക്കള്‍ നീക്കിയത്.
ഹോട്ടലുകളില്‍ വേണ്ടത്ര സൗകര്യം ഒരുക്കിയെന്നും പഞ്ചനക്ഷത്ര ലൈസന്‍സ് നല്‍കണമെന്നും ആവശ്യപ്പെട്ട്ചില വന്‍കിട ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തിയത് മാസങ്ങള്‍ക്കു മുമ്പാണ്. ബാര്‍ വിഷയത്തില്‍ വിവാദം കത്തിപ്പടരുമ്പോഴായിരുന്നു അത്. സംസ്ഥാന സര്‍ക്കാരിനെ ആവശ്യം നേരിട്ടറിയിച്ചപ്പോള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ സുപ്രിം കോടതിയെ സമീപിച്ചു. എല്ലാവിധ സൗകര്യങ്ങളുമുള്ള തങ്ങളുടെ ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിക്കാന്‍ ബാര്‍ അത്യാവശ്യമാണെന്നും അതനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു നിര്‍ദേശിക്കണമെന്നുമായിരുന്നു അപേക്ഷ. ഈ വിഷയത്തില്‍ മറുപടി അറിയിച്ച സംസ്ഥാനം കേന്ദ്ര നിയമപ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ വേണമെന്നാണു മറുപടി നല്‍കിയത്.
പഞ്ചനക്ഷത്ര പദവി ലഭിക്കാന്‍ ബാര്‍ നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ച പശ്ചാത്തലത്തില്‍ സുപ്രീം കോടതി ഹോട്ടലുടമകള്‍ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ നിര്‍ബന്ധമായും ബാര്‍ വേണമെന്ന വ്യവസ്ഥ 2014 ഓഗസ്റ്റ് 22ന് എന്‍.ഡി.എ. സര്‍ക്കാര്‍ തിരുത്തിയിരുന്നു. ടൂറിസം മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളെയും അറിയിക്കുകയും ചെയ്തു. കേരളത്തെ പ്രതിനിധീകരിച്ച് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവി അനുവദിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നാണു കഴിഞ്ഞ ദിവസം മന്ത്രി കെ. ബാബു പറഞ്ഞത്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയം തികച്ചും വ്യത്യസ്തമാണെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്. ബാറുകള്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്കും പഞ്ചനക്ഷത്ര പദവി നല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം സംസ്ഥാനം പാലിക്കാതിരുന്നതിനു കാരണം വ്യക്തമല്ല. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കൂ എന്ന നയം മറയാക്കി അമ്പതോളം സാധാരണ ഹോട്ടലുകള്‍ രൂപത്തിലും ഭാവത്തിലും ചില മാറ്റങ്ങള്‍ വരുത്തി പഞ്ചനക്ഷത്ര പദവി നേടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായാണറിവ്.
സംസ്ഥാനത്ത് ടൂറിസം വികസനം ശക്തിപ്പെടാന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ ആവശ്യമാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സംസ്ഥാനത്ത് എത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ 17 ശതമാനം മാത്രമെ പഞ്ചനക്ഷത്ര ഹോട്ടലുകളെ ആശ്രയിക്കുന്നുള്ളൂവെന്ന് വിനോദസഞ്ചാര വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ ടൂറിസ്റ്റുകളെക്കാള്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ ആശ്രയിക്കുന്നുണ്ട്.
അതേസമയം ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി ലഭിക്കുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ ഇടപാട് നടക്കുന്നതായും ആരോപണണുണ്ട്. . കടമ്പകള്‍ കടക്കാന്‍ സഹായത്തിന് ഇടനിലക്കാര്‍. കഴിഞ്ഞ ദിവസം ആറ് ഹോട്ടലുകള്‍ക്കടക്കം പഞ്ചനക്ഷത്രപദവി ലഭിച്ചത് ഇടനിലക്കാരുടെ ഇടപെടല്‍മൂലമാണെന്നു റിപ്പോര്‍ട്ട്.
പരിശോധന നടത്തി സ്റ്റാര്‍ പദവി അനുവദിക്കുന്ന ക്ലാസിഫിക്കേഷന്‍ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ക്കും കേന്ദ്ര ടൂറിസം വകുപ്പിലെ പ്രധാനികള്‍ക്കുമായാണ് ലക്ഷങ്ങള്‍ മറിയുന്നത്. പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതോടെ സംസ്ഥാനത്തെ മദ്യനിരോധനത്തെ മറികടക്കാനും ബാറുകള്‍ തുടങ്ങാനും ഹോട്ടലുകള്‍ക്കാകും. അതിനാല്‍ എത്ര ലക്ഷങ്ങള്‍ നല്‍കാനും ഹോട്ടലുടമകള്‍ തയാറാണ്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സ്വിമ്മിങ് പൂള്‍ ഇല്ലാത്ത ചില ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്രപദവിയും ലഭിച്ചു. ഒറ്റയടിക്ക് ഫൈവ് സ്റ്റാര്‍ പദവി ലഭിച്ച ത്രീ സ്റ്റാര്‍ ഹോട്ടലുകളും ഒട്ടേറെ. മൂന്നു പ്രാവശ്യം അനുമതി നിഷേധിച്ച, തൃശൂര്‍ ജില്ലയിലെ ഒരു ഹോട്ടലിനും ഫോര്‍ സ്റ്റാര്‍ പദവി ലഭിച്ചു. ഈയിടെ നക്ഷത്രപദവി അനുവദിച്ച മിക്കവാറും ഹോട്ടലുകളും മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരാത്തതാണ്.
മുറികളുടെ വലുപ്പം,െ്രെ പവറ്റ് ബാത്ത് റൂം, കളര്‍ ടെലിവിഷന്‍, ടെലിഫോണ്‍ സൗകര്യം, റെഫ്രിജറേറ്റര്‍, സുരക്ഷാ സജ്ജീകരണ സംവിധാനങ്ങള്‍, ദിവസേന റൂം ബോയ് സര്‍വീസ്, 24 മണിക്കൂറും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്‍സ്, ലോബി, സ്വിമ്മിങ് പൂള്‍, ബിസിനസ് ക്ലബ്, ഹെല്‍ത്ത് ക്ലബ്, െ്രെഡ ക്ലീനിങ്, മസാജിങ് തുടങ്ങിയ സൗകര്യങ്ങള്‍ എന്നിവയാണ് ക്ലാസിഫൈഡ് ഹോട്ടലുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍. യോഗ്യതയുള്ള 40ഉം യോഗ്യതയില്ലാത്ത 40ഉം ജീവനക്കാരും നിര്‍ബന്ധം.
ഇതെല്ലാം പരിശോധിച്ചാണ് എച്ച്.ആര്‍.എ.സി.സി. സ്റ്റാര്‍ പദവി അനുവദിക്കുക. സംസ്ഥാന ടൂറിസം സെക്രട്ടറി ചെയര്‍മാനായുള്ള സമിതിയാണ് ഒന്നുമുതല്‍ മൂന്നുവരെയുള്ള നക്ഷത്രപദവി അനുവദിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി, ഇന്ത്യാ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍, ട്രാവല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്, അയാട്ട പ്രസിഡന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങള്‍. എന്നാല്‍ നാല്, അഞ്ച്, അഞ്ച് ഡീലക്‌സ് എന്നീ പദവികള്‍ നല്‍കുന്നത് ക്ലാസിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേന്ദ്ര ടൂറിസം മന്ത്രാലയത്തിലെ മെമ്പര്‍ സെക്രട്ടറി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഹോസ്പിറ്റാലിറ്റി എക്‌സ്പര്‍ട്ട്, ട്രാവല്‍ ട്രെയ്ഡ് പ്രതിനിധി തുടങ്ങിയവരടങ്ങുന്ന സമിതിയാണ്.
അതേസമയം, ഇന്ത്യാ ടൂറിസം റീജണല്‍ ഡയറക്ടര്‍ റാങ്കില്‍ കുറയാത്ത ഓഫീസര്‍ ചെയര്‍മാനായ സമിതിയാണ് ക്ലാസിഫിക്കേഷന്‍ പരിശോധന നടത്തുക. ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി, ഇന്ത്യാ ടൂറിസം അസിസ്റ്റന്റ് ഡയറക്ടര്‍, ട്രാവല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്, അയാട്ട പ്രസിഡന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍തന്നെയാണ് സമിതിയിലെ അംഗങ്ങള്‍.
എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ള ഇടനിലക്കാര്‍ ഹോട്ടലുകാരെ സമീപിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ഇടപെടല്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം പഞ്ചനക്ഷത്ര പദവി ലഭിച്ച പ്രമുഖ ഹോട്ടലില്‍നിന്നുമാത്രം 50 ലക്ഷത്തോളം രൂപയാണ് എറണാകുളത്തുള്ള ഇടനിലക്കാരന്‍ വാങ്ങിയത്.
പരിശോധന നടത്താന്‍ സമിതി വരുന്ന കാര്യം ഹോട്ടലുകാരെ മുന്‍കൂട്ടി അറിയിക്കുന്ന ഇടനിലക്കാര്‍ പരിശീലനം നേടിയ ജീവനക്കാരെയും താല്‍ക്കാലികമായി സപ്ലൈ ചെയ്യും. പരിശോധന പൂര്‍ത്തിയായി സംഘം തിരിച്ചുപോകുമ്പോള്‍ ജീവനക്കാരും തിരിച്ചുപോകും. പരിശോധനയ്ക്കായി മാത്രം തയാറാക്കുന്ന രജിസ്റ്റര്‍ പോലും സംഘം പരിശോധിക്കാറില്ല. പി.എഫ്. രജിസ്റ്റര്‍ പരിശോധിച്ചാല്‍ ജീവനക്കാരുടെ കൃത്യമായ വിവരം ലഭിക്കുമെന്നിരിക്കേ അതും പരിശോധിക്കാറില്ല. മറ്റു മാനദണ്ഡങ്ങളെ സംബന്ധിച്ച പരിശോധനയും നടക്കാറില്ല.
മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യാ ടൂറിസം റീജിയണല്‍ ഡയറക്ടറെങ്കിലും അദ്ദേഹത്തെയും മറികടക്കാവുന്ന ബന്ധങ്ങളുള്ളവരാണ് ഇടനിലക്കാര്‍. കേന്ദ്ര ടൂറിസം വകുപ്പിലെ ചില പ്രധാനികളും ഈ ബന്ധങ്ങളിലെ കണ്ണികളാണ്.

കടപ്പാട് – മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply