ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം

പ്രഭാത് പട്‌നായിക്ക് അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുടേയും യോഗം വിളിച്ച് കര്‍മ്മപരിപാടി ആസൂത്രണം ചെയ്യാന്‍ കേരള മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം. രാജ്യം മുഴുവനും നവഉദാരവത്കരണത്തിന് കീഴ്‌പ്പെടുമ്പോഴും ആഗോളവത്കരണ സാമ്പത്തികനയങ്ങളെ ചെറുക്കുന്ന സമീപനമാണ് കേരളം മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യാസര്‍ക്കാര്‍ കേരളത്തിന് ധനവിഹിതവും ഭക്ഷ്യവിഹിതവും നല്കാതെ ശ്വാസം മുട്ടിക്കാന്‍ ഇടയുണ്ട്. ധനം തടഞ്ഞത് നോട്ട് നിര്‍മൂല്യവത്കരണത്തില്‍ കണ്ടതാണ്. അരിവിഹിതം തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇത് നേരിടാന്‍ […]

pp

പ്രഭാത് പട്‌നായിക്ക്

അധികാരങ്ങള്‍ മുഴുവന്‍ കേന്ദ്രസര്‍ക്കാരിലേയ്ക്ക് കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന കാലത്ത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുടേയും യോഗം വിളിച്ച് കര്‍മ്മപരിപാടി ആസൂത്രണം ചെയ്യാന്‍ കേരള മുഖ്യമന്ത്രി മുന്‍കയ്യെടുക്കണം.
രാജ്യം മുഴുവനും നവഉദാരവത്കരണത്തിന് കീഴ്‌പ്പെടുമ്പോഴും ആഗോളവത്കരണ സാമ്പത്തികനയങ്ങളെ ചെറുക്കുന്ന സമീപനമാണ് കേരളം മുന്നോട്ട് വച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇന്ത്യാസര്‍ക്കാര്‍ കേരളത്തിന് ധനവിഹിതവും ഭക്ഷ്യവിഹിതവും നല്കാതെ ശ്വാസം മുട്ടിക്കാന്‍ ഇടയുണ്ട്. ധനം തടഞ്ഞത് നോട്ട് നിര്‍മൂല്യവത്കരണത്തില്‍ കണ്ടതാണ്. അരിവിഹിതം തടഞ്ഞാല്‍ അത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇത് നേരിടാന്‍ കേരളത്തിന്റെ ഓരോ ചതുരശ്ര ഇഞ്ച് വയലും മറ്റ് കൃഷി ഭൂമിയും സംരക്ഷിച്ച് പരമാവധി ഉല്പാദനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.
ചെറുകിട ഉല്പാദനരീതികളെ പൂര്‍ണമായി നശിപ്പിക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷെ നവ ഉദാരവത്കരണ നയങ്ങള്‍ ഈ മേഖലയില്‍ കടുത്ത അധിനിവേശം നടത്തുകയാണ്. അത് ചെറുകിട മേഖലയെ ഗുരുതരായി ബാധിക്കുന്നുണ്ട്. കേരളത്തില്‍ ദാരിദ്ര്യമില്ല എന്ന് പറയുന്നുണ്ടെങ്കിലും ചെറുകിട കൃഷിക്കാര്‍ക്കും മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുമൊക്കെ വരുമാനം ഗണ്യമായി കുറയുന്നു. ഇതാണ് കേരളത്തില്‍ വളര്‍ന്നുവരുന്ന അസമത്വത്തിന്റെ കാരണം.
കേരളത്തില്‍ ശക്തമായ സഹകരണപ്രസ്ഥാനമുണ്ട്. ഇതിനെ പഞ്ചായത്തുകളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ട് ബദല്‍ ഉല്പാദന മാതൃക സൃഷ്ടിച്ചെടുക്കുകയാണ് ഇപ്പോഴത്തെ പ്രതിസന്ധി നേരിടാന്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഇതിനായി അധികാരവികേന്ദ്രീകരണത്തെ ജനപങ്കാളിത്തത്തോടെ പുനരാവിഷ്‌കരിക്കണം.

‘ പുതിയ കേരളം , ജനപങ്കാളിത്തത്തോടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply