ഫുട്‌ബോള്‍ : മലയാളിയുടെ അമിതാവേശം സത്യസന്ധമോ

ഹരിദാസ്‌ ഫുട്‌ബോള്‍ ആവേശംതന്നെ. സംശയമില്ല. എന്നാല്‍ അതിനോടുള്ള മലയാളിയുടെ ഇപ്പോഴത്തെ അമിതാവേശം സത്യസന്ധമാണോ? നാടുനീളെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നിരത്തിയും ഘോഷയാത്രകള്‍ നടത്തിയും പ്രതീകാത്മക കളികള്‍ സംഘടിപ്പിച്ചും നാം ലോകകപ്പാഘോഷിക്കുകയാണല്ലോ. അതിലെന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ? ആ ചോദ്യത്തിന്‌ ഇല്ല എന്ന ഉത്തരം നല്‍കാന്‍ അധികം ആലോചിക്കണമെന്നു തോന്നുന്നില്ല. മാതാപിതാക്കള്‍ കുട്ടികളെ രാവിലെ എണീല്‍പ്പിച്ച്‌ കളിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ട്‌ ശകാരിക്കുന്ന രാജ്യങ്ങളാണ്‌ നമ്മുടെ ഇഷ്ടരാജ്യങ്ങളായ ബ്രസീലും അര്‍ജന്റീനയും. അതേസമയത്ത്‌ ഇവിടെ നമ്മള്‍ നമ്മുടെ കുട്ടികളോട്‌ പറയുന്നതെന്താണ്‌? പഠിക്കൂ, പഠിക്കൂ, പഠിച്ച്‌ ഡോക്ടറാകൂ, […]

vadukkara footballl fans 3ഹരിദാസ്‌
ഫുട്‌ബോള്‍ ആവേശംതന്നെ. സംശയമില്ല. എന്നാല്‍ അതിനോടുള്ള മലയാളിയുടെ ഇപ്പോഴത്തെ അമിതാവേശം സത്യസന്ധമാണോ? നാടുനീളെ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നിരത്തിയും ഘോഷയാത്രകള്‍ നടത്തിയും പ്രതീകാത്മക കളികള്‍ സംഘടിപ്പിച്ചും നാം ലോകകപ്പാഘോഷിക്കുകയാണല്ലോ. അതിലെന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടോ?
ആ ചോദ്യത്തിന്‌ ഇല്ല എന്ന ഉത്തരം നല്‍കാന്‍ അധികം ആലോചിക്കണമെന്നു തോന്നുന്നില്ല. മാതാപിതാക്കള്‍ കുട്ടികളെ രാവിലെ എണീല്‍പ്പിച്ച്‌ കളിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ട്‌ ശകാരിക്കുന്ന രാജ്യങ്ങളാണ്‌ നമ്മുടെ ഇഷ്ടരാജ്യങ്ങളായ ബ്രസീലും അര്‍ജന്റീനയും. അതേസമയത്ത്‌ ഇവിടെ നമ്മള്‍ നമ്മുടെ കുട്ടികളോട്‌ പറയുന്നതെന്താണ്‌? പഠിക്കൂ, പഠിക്കൂ, പഠിച്ച്‌ ഡോക്ടറാകൂ, എഞ്ചിനിയറാകൂ, ഐ എ എസ്‌ കാരനാകൂ. അധ്യാപകരും അതുതന്നെ പറയുന്നു. എല്ലാ അഭ്യുദയകാംക്ഷികളും അതുതന്നെ പറയുന്നു. നമ്മുടെ ചോരയിലും ഫുട്‌ബോള്‍ ലഹരിയുണ്ടെന്നു പറയുന്നതില്‍ എന്തര്‍ത്ഥം?
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എത്രയോ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളായിരുന്നു കേരളത്തില്‍ നടന്നിരുന്നത്‌. ചാക്കോള ട്രോഫിയും ജി വി രാജയുമൊക്കെ ഉദാഹരണം. ടെലിവിഷന്‍ പോലുമില്ലാതിരുന്ന കാലമായിട്ടും ജനം അവ നെഞ്ചിലേറ്റിയിരുന്നു. കളി നേരില്‍ കാണാന്‍ കഴിയാത്തവര്‍ക്ക്‌ ആകാശവാണിയിലെ കമന്ററിയായിരുന്നു ആശ്രയം. ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്‌സ്‌, ഫാക്ട്‌ തുടങ്ങിയ ടീമുകള്‍. പയസ്സ്‌, നജിമുദ്ദീന്‍, നജീബ്‌ പോലുള്ള താരങ്ങള്‍. കേരള പോലീസിനും ഐ എം വിജയനും മുമ്പത്തെ കാലമാണ്‌ പറയുന്നത്‌. ബംഗാള്‍, ഗോവ, മുംബൈ പോലുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മികച്ച ടീമുകള്‍ ഇവിടെ കളിച്ചിരുന്നു. നമ്മുടെ ഗ്രൗണ്ടുകളിലും കൊയ്‌ത്തു കഴിഞ്ഞ പാടത്തുമെല്ലാം തുണിപന്തുകളികള്‍ വ്യാപകമായിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയോ? പഴയതെല്ലാം നന്നെന്നും പുതുതെല്ലാം മോശമെന്നുമുള്ള പതിവുപല്ലവിയല്ല പറയുന്നത്‌. ഇപ്പോഴത്തെ ഈ ആരവങ്ങള്‍ കാണുമ്പോള്‍ പറയുന്നു എന്നുമാത്രം. ബാല്യത്തിന്റെ അവകാശമായ കളികള്‍ നിഷേധിച്ചാണ്‌ ഈ നാട്യങ്ങള്‍. ഫുട്‌ബോളിനു ചരമഗീതമെഴുതുന്നതില്‍ ക്രിക്കറ്റും പങ്കുവഹിച്ചു.
കപടമായ ഈ ലോകകപ്പാവേശം മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെങ്കില്‍ പോട്ടേ എന്നു വെക്കാം. എന്നാല്‍ അതല്ലല്ലോ. ഇതിന്റെ പേരില്‍ ഉയരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ ഉണ്ടാക്കുന്ന മലിനീകരണം എത്ര ഭീകരമാണ്‌. ബ്രസീലിലും അര്‍ജന്റീനയിലും ഇത്തരത്തില്‍ ഫ്‌ളക്‌സുകള്‍ ഉയരുന്നില്ല എന്നതാണ്‌ സത്യം. അതിനായി ഒഴുക്കുന്ന പണത്തിന്റെ അളവ്‌ വേറെ. ഒരു കുഞ്ഞിനെയെങ്കിലും പന്തുകളിക്കാന്‍ വിട്ടിട്ടാണ്‌ ഇതു ചെയ്യുന്നതെങ്കില്‍ പോട്ടേ എന്നു വെക്കാമായിരുന്നു.
ലോകകപ്പ്‌ ടിവിയില്‍ കാണാനാരരംഭിച്ചപ്പോള്‍ നാമെത്ര പുറകിലാണ്‌ എന്നു ബോധ്യപ്പെട്ടതാണ്‌ ഇവിടെ ഫുട്‌ബോള്‍ മുരടിക്കാന്‍ കാരണമെന്നു പറയാറുണ്ട്‌. തികച്ചും തെറ്റാണത്‌. ലോകനിലവാരത്തിലെ കളികള്‍ നേരില്‍ കാണാന്‍ കഴിയുന്നത്‌ നമ്മുടെ നിലവാരം ഉയര്‍ത്തുകയാണ്‌ ചെയ്യേണ്ടത്‌. ക്രിക്കറ്റില്‍ നാം വളരെ മുന്നിലാണെന്നും പലരും വാദിക്കാറുണ്ട്‌. എത്ര രാജ്യത്ത്‌ ആ കളിയുണ്ട്‌, ആ രാജ്യങ്ങളുടെ ചരിത്രം എന്താണ്‌ എന്നു പരിശോധിക്കുന്നത്‌ നന്നായിരിക്കും.
ബ്രസീലില്‍പോലും ലോകകപ്പിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണല്ലോ. ലോകകപ്പിനായി ചിലവഴിക്കുന്ന പണമുണ്ടെങ്കില്‍ ദരിദ്രരാജ്യമായ ബ്രസീലിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നാണ്‌ പ്രതിഷേധക്കാര്‍ പറയുന്നത്‌. അതു ശരിയാകാം, തെറ്റാകാം. എന്നാല്‍ ലോകകപ്പിന്റെ പേരില്‍ നാമിങ്ങനെ ആവേശം കൊള്ളണോ? കളി കണ്ടാല്‍ മാത്രം പോരേ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply