ഫിഫ്ത് എസ്റ്റേറ്റിനു സംഭവിച്ചത്

ഗോപിനാഥ് ജനാധിപത്യവ്യവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു രണ്ടരവര്‍ഷം മുമ്പ് കേരളത്തില്‍ രൂപം കൊണ്ട ഫിഫ്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ. ബിആര്‍പി ഭാസ്‌കര്‍, കെ വേണു, സാറാജോസഫ്, സിആര്‍ പരമേശ്വരന്‍, ആനന്ദ്, സക്കറിയ തുടങ്ങി ഏതാനും എഴുത്തുകാരുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ രൂപം കൊണ്ടത്. ജനാധിപത്യം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിക്കുക വഴിയാണ് കൂട്ടായ്മ ചര്‍ച്ചാവിഷയമായത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ഇന്ന് ഫിഫ്ത് എസ്റ്റേറ്റ്. ലോകത്ത് ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി […]

downloadഗോപിനാഥ്
ജനാധിപത്യവ്യവസ്ഥയെ സൂക്ഷ്മമായി വിലയിരുത്തുന്നവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു രണ്ടരവര്‍ഷം മുമ്പ് കേരളത്തില്‍ രൂപം കൊണ്ട ഫിഫ്ത് എസ്റ്റേറ്റ് എന്ന കൂട്ടായ്മ. ബിആര്‍പി ഭാസ്‌കര്‍, കെ വേണു, സാറാജോസഫ്, സിആര്‍ പരമേശ്വരന്‍, ആനന്ദ്, സക്കറിയ തുടങ്ങി ഏതാനും എഴുത്തുകാരുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ രൂപം കൊണ്ടത്. ജനാധിപത്യം നേരിടുന്ന വിവിധ വെല്ലുവിളികളെ കുറിച്ച് ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിക്കുക വഴിയാണ് കൂട്ടായ്മ ചര്‍ച്ചാവിഷയമായത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് ഇന്ന് ഫിഫ്ത് എസ്റ്റേറ്റ്.
ലോകത്ത് ഇന്ന് നിലവിലുള്ള പാര്‍ലമെന്ററി ജനാധിപത്യ സമ്പ്രദായം മനുഷ്യചരിത്രം ഇതുവരെ കണ്ടെത്തിയിട്ടുള്ള രാഷ്ട്രീയ രൂപങ്ങളില്‍ താരതമ്യേന മെച്ചപ്പെട്ടതാണെന്ന് ഫിഫ്ത് എസ്റ്റേറ്റ് അംഗീകരിക്കുന്നു. അതേ സമയം അത് പ്രാഥമിക തലത്തിലുള്ള വളര്‍ച്ചയേ നേടിയിട്ടുള്ളൂ താനും. നിലവിലുള്ള മതേതര ജനാധിപത്യത്തില്‍ പ്രത്യക്ഷപ്പെടുന്ന അപചയ പ്രവണതകളെ തടയാനും വികാസസാധ്യതകള്‍ കണ്ടെത്താനും സാമൂഹ്യനീതി ഉറപ്പുവരുത്താനും പൂര്‍ണ്ണമായി സുതാര്യമാക്കാനും വേണ്ടിയുള്ള അന്വേഷണങ്ങളാണ് സാംസ്‌കാരിക പ്രവര്‍ത്തകരേയും എഴുത്തുകാരേയും ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന ആശയത്തിലേക്ക് എത്തിച്ചത്. മതനിരപേക്ഷ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനയെ സംരക്ഷിച്ചുകൊണ്ട് അതില്‍ നിരന്തരമായ പരിഷ്‌കരണങ്ങള്‍ വരുത്താന്‍ തക്ക സംവിധാനമുണ്ടാക്കുകയാണ് ഫിഫ്ത് എസ്റ്റേറ്റിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാല് നെടുംതൂണുകളോടൊപ്പം അഞ്ചാമതൊരു നെടും തൂണ് കൂടി വളര്‍ത്തിയെടുക്കാനായിരുന്നു ശ്രമം. ഭാവി ജനാധിപത്യസമൂഹത്തിലെ അവിഭാജ്യ ഘടകമായി മാറുമെന്ന് സംഘാടകര്‍ വിശദീകരിച്ച ഫിഫ്ത്ത് എസ്‌റ്റേറ്റ് മറ്റ് നാല് തൂണുകളുടേയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന അപാകതകളും വ്യതിയാനങ്ങളും ജാഗ്രതയോടെ കണ്ടെത്തുകയും തുറുന്നുകാട്ടുകയും തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് ഏറ്റെടുക്കുക. ഫിഫ്ത്ത് എസ്‌റ്റേറ്റ്് ഒരിക്കലും അധികാര ഘടനയുടെ ഭാഗമാകുന്നില്ലെന്നായിരുന്നു തീരുമാനം. അതുകൊണ്ടുതന്നെ നാല് തൂണുകളുടെ മേലും ജനപക്ഷത്തുനിന്ന് ജാഗ്രതയോടുകൂടിയും ക്രിയാത്മകമായും ഇടപെടാന്‍ അതിന് അവസരം ലഭിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പാര്‍ട്ടി ആവുകയോ ചെയ്യാതെ സ്വതന്ത്രവും തുറന്നതുമായ ജനാധിപത്യവേദിയായി എന്നും തുടരാന്‍ കഴിയത്തക്ക വിധമാണ് ഈ കൂട്ടായ്മ വിഭാവനം ചെയ്യപ്പെട്ടത്. അതോടൊപ്പം തികച്ചും നിയമവിധേയമായിരിക്കും ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം.
മറുവശത്ത് ഏതൊരു സംഘടനയും സ്വാഭാവികമായും എത്തിച്ചേരാറുള്ള അപചയങ്ങളെ തടയാന്‍ ബോധപൂര്‍വ്വമായ സംഘടനാരീതിയാണ് ഫിഫ്ത് എസ്റ്റേറ്റിന്റേത്. രാഷ്ട്രീയസംഘടനകളിലോ നിയമവിരുദ്ധ സംഘടനകളിലോ അംഗമല്ലാത്തവര്‍ക്കാണ് സംഘടന പ്രവേശനം നല്‍കുക എന്നും ഭാരവാഹികള്‍ ഉള്‍പ്പടെ മുഴുവന്‍ അംഗങ്ങളും സ്വന്തമായി ജീവിതോപാധികള്‍ ഉള്ളവരായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കപ്പെട്ടു. സംഘടനാപ്രവര്‍ത്തനത്തെ ജീവിതോപാധിയാക്കുന്നത് തടയുക എന്നതാണ് ഈ തീരുമാനത്തിന്റെ പുറകിലുണ്ടായിരുന്നത്. എല്ലാ കണക്കുകളും ബാങ്ക് അക്കൗണ്ട് വഴി മാത്രമായിരിക്കും. ഓരോ സമിതിയുടേയും മുഴുവന്‍ വരവ് ചിലവ് കണക്കുകള്‍ സംഘടനയുടെ വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. എല്ലാ അംഗങ്ങളും അവരുടെ സ്വത്ത് വെളിപ്പെടുത്തും. സംഘടനയ്ക്ക് സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉണ്ടാവില്ല. ഓഫീസ് ഉപകരണങ്ങള്‍ മാത്രമേ പാടുള്ളൂ.
എല്ലാ തലത്തിലും തിരഞ്ഞെടുക്കപ്പെടുന്നവരുടെ കാലാവധി രണ്ട് വര്‍ഷമായിരിക്കും. ഒരു തവണ തിരഞ്ഞെടുക്കപ്പെടുന്ന കണ്‍വീനര്‍, ജോയന്റ് കണ്‍വീനര്‍മാര്‍ വീണ്ടും ഉടനെ തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം അവരെ വീണ്ടും തിരഞ്ഞെടുക്കാവുന്നതാണ്. എല്ലാ തലത്തിലുള്ള സമിതികളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായും സുതാര്യമാക്കി വെബ്ബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ന്യൂനപക്ഷക്കാര്‍ക്ക് തങ്ങളുടെ ഭിന്നാഭിപ്രായം സംഘടനക്കു പുറത്തും വെളിപ്പെടുത്താം. നടപ്പിലാക്കുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയുമാവാം. കേന്ദ്രീകൃത ജനാധിപത്യം എന്ന ആശയത്തെ സംഘടന തള്ളിക്കളഞ്ഞു. ഏത് ഘടകസമിതിയിലും മറ്റ് ഘടകങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരീക്ഷകരായി പങ്കെടുക്കാം. പുറത്തുനിന്നുള്ളവര്‍ക്കും പത്രക്കാര്‍ക്കുമെല്ലാം പങ്കെടുക്കാം. തികച്ചും സുതാര്യമായ ഒരു സംഘടനാ രൂപമാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു. .ജനാധപത്യവ്യവസ്ഥയെ പരമാവധി സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന സ്വയം സുതാര്യമാകുന്നത്.
ആദ്യഘട്ടത്തില്‍ പല വിഷയങ്ങളിലും ഇടപെട്ട് അഭിപ്രായ പ്രകടനം നടത്താന്‍ ഫിഫ്ത്ത് എസ്റ്റേറ്റിനു കഴിഞ്ഞു. ംംം.ളശളവേലേെമലേ.ീൃഴ എന്ന വെബ് സൈറ്റിലൂടെയായിരുന്നു സംഘടനയുടെ അഭിപ്രായ പ്രഖ്യാപനങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷമായി ഒരു പുതിയ പോസ്റ്റും സൈറ്റില്‍ കാണുന്നില്ല. ഇടക്ക് സ്ത്രീ – പുരുഷ ബന്ധത്തെ കേന്ദ്രീകരിച്ച് സംസ്ഥനതലത്തില്‍ ഒരു ക്യാമ്പ് നടത്തിയിരുന്നു. മുന്‍കൈയെടുത്ത് പ്രവര്‍ത്തനം നടത്താന്‍ ആളില്ലാത്തതാണ് കൂട്ടായ്മ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നാണ് വിശദീകരണം. എന്നാല്‍ അതിനു പുറകിലും ഒരു രാഷ്ട്രീയമില്ലേ? ഉണ്ടെന്നതാണ് വസ്തുത. ആത്യന്തം കക്ഷിരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കേരളം എന്നതാണതില്‍ മുഖ്യം. ശരി-തെറ്റുകളെല്ലാം നിശ്ചയിക്കപ്പെടുന്നത് കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളം നേരിടുന്ന പൊതുവിഷയങ്ങളില്‍ പോലും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്തവരായി നാം മാറിയിരിക്കുന്നു. എഴുത്തുകാരും സാംസ്‌കാരിക നായകരുംപോലും അതില്‍ നിന്ന് വ്യത്യസ്ഥരല്ല. അധികാര കേന്ദ്രങ്ങള്‍ക്കെതിരായോ അവയെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങള്‍ക്കെതിരായോ ശക്തമായ നിലപാടെടുക്കാന്‍ അവര്‍ പോലും തയ്യാറല്ല. അഥവാ തയ്യാറായാല്‍ തന്നെ എന്താണ് സംഭവിക്കുക എന്ന് ടിപി വധത്തെ തുടര്‍ന്നുള്ള സംഭവങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു സിവില്‍ സമൂഹമോ അതിനു നേതൃത്വം കൊടുക്കാന്‍ തക്ക ശേഷിയുള്ളവരോ കേരളത്തിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതാണ് ഫിഫ്ത് എസ്റ്റേറ്റും നേരിടുന്ന പ്രശ്‌നം.
വാസ്തവത്തില്‍ ലോകം മുഴുവന്‍ സിവില്‍ സമൂഹ പ്രസ്ഥാനങ്ങള്‍ ശക്തമാണ്. അതിന്റെ പ്രകടമായ ഉദാഹരണം അറബ് വസന്തം തന്നെ. അന്നാഹസാരേയുടെ സമരവും കൂട്ട ബലാല്‍സംഗത്തിനെതിരായ പ്രക്ഷോഭവും മറ്റും നടന്നത് ഡെല്‍ഹിയില്‍. അവയില്‍ നിന്നുള്ള ഊര്‍ജ്ജമാണല്ലോ ആം ആദ്മി പാര്‍ട്ടിയുടെ മൂലധനം. മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ മുന്നേറ്റങ്ങളുണ്ട്. അവിടങ്ങളില്‍ സാധാരണക്കാര്‍ക്കൊപ്പം തെരുവിലിറങ്ങാന്‍ എഴുത്തുകാരും മറ്റും തയ്യാറാണ്. എന്നാല്‍ കേരളത്തിലെ അവസ്ഥ അതല്ല എന്നതാണ് വസ്തുത. തീര്‍ച്ചായയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം നിരവധി സമരങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. കാതിക്കുടം മുതല്‍ ജസീറ വരെ. മുഖ്യമായും പരിസ്ഥിതി മേഖലയില്‍. എന്നാല്‍ അവയൊക്കെ പ്രാദേശിക സമരങ്ങളായി മാറുന്നു. സംസ്ഥാനതലത്തിലെ ഒരു കൂട്ടായമയായി പോലും വളരുന്നില്ല. അതിനിടയില്‍ തിരുവനന്തപുരത്ത് സന്ധ്യ എന്ന വീട്ടമ്മ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് വ്യത്യസ്ഥമായത്.
ഈയൊരു സാമൂഹ്യപരിസരത്തെ മറികടക്കുന്നതിലാണ് ഫിഫ്ത് എസ്റ്റേറ്റും പരാജയപ്പെടുന്നത്. സംഘാടകര്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നപോലെ അതൊരു സാങ്കേതിക പ്രശ്‌നമല്ല. രാഷ്ട്രീയപ്രശ്‌നം തന്നെ. കക്ഷിരാഷ്ട്രീയമല്ല എന്നു മാത്രം. ഈ രാഷ്ട്രീയം ഏറ്റെടുക്കാന്‍ കേരളീയ സമൂഹം തയ്യാറാകുമ്പോഴേ യഥാര്‍ത്ഥ ഫിഫ്ത് എസ്റ്റേറ്റ് രൂപം കൊള്ളൂ.എങ്കിലത് ജനാധിപത്യവ്യവസ്ഥക്കുള്ള ഒരു തിരുത്തല്‍ ശക്തിയായി മാറുകയും ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ഫിഫ്ത് എസ്റ്റേറ്റിനു സംഭവിച്ചത്

  1. This article is vague. Exactly What/How it deteriorated?

Leave a Reply