ഫാസിസ്റ്റ് വിരുദ്ധസംഗമത്തില്‍ മുസ്ലിം സംഘടനകള്‍ക്ക് വിലക്കെന്തിന്?

മീന കന്ദസാമി ഫാസിസത്തിനെതിരെ മനുഷ്യസംഗമം എന്ന പേരില്‍ 19, 20 തിയതികളില്‍ കേരളത്തില്‍ ഒരു വലിയ പ്രതിഷേധപരിപാടി നടക്കുന്നതായി അറിയുന്നു. നിരവധി സംഘടനകളും വ്യക്തികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ചേര്‍ന്ന കൂട്ടായ്മയുടെ മുന്‍കൈയിലാണ് സംഗമം നടക്കുന്നതെന്നും മനസ്സിലാക്കുന്നു. എന്നാല്‍ ഒരു സുഹൃത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് മുസ്ലിം സംഘടനകളെയൊന്നും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല എന്നാണ്. ഈ വിലക്കിനെ കുറിച്ചു കേട്ടപ്പോള്‍ എന്താണു പറയുക എന്നറിയാതെ ഞാന്‍ ഞെട്ടിപോയി. കേരളത്തില്‍ ഇങ്ങനെയൊരു വിലക്കുണ്ടാകുമെന്ന് വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് ഇത് ന്യായീകരിക്കപ്പെടുക? പരിപാടി […]

mmm

മീന കന്ദസാമി

ഫാസിസത്തിനെതിരെ മനുഷ്യസംഗമം എന്ന പേരില്‍ 19, 20 തിയതികളില്‍ കേരളത്തില്‍ ഒരു വലിയ പ്രതിഷേധപരിപാടി നടക്കുന്നതായി അറിയുന്നു. നിരവധി സംഘടനകളും വ്യക്തികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമെല്ലാം ചേര്‍ന്ന കൂട്ടായ്മയുടെ മുന്‍കൈയിലാണ് സംഗമം നടക്കുന്നതെന്നും മനസ്സിലാക്കുന്നു. എന്നാല്‍ ഒരു സുഹൃത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് മുസ്ലിം സംഘടനകളെയൊന്നും ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല എന്നാണ്. ഈ വിലക്കിനെ കുറിച്ചു കേട്ടപ്പോള്‍ എന്താണു പറയുക എന്നറിയാതെ ഞാന്‍ ഞെട്ടിപോയി. കേരളത്തില്‍ ഇങ്ങനെയൊരു വിലക്കുണ്ടാകുമെന്ന് വിശ്വസിക്കാനാവുന്നില്ല. എങ്ങനെയാണ് ഇത് ന്യായീകരിക്കപ്പെടുക? പരിപാടി സംഘടിപ്പിക്കുന്നത് ആര്‍ എസ് എസ് അല്ലല്ലോ.
പിന്നീട് പരിപാടിക്കു നേതൃത്വം നല്‍കുന്ന രണ്ടുപേരെ കണ്ടപ്പോള്‍ ഇതേ കുറിച്ച് അന്വഷിച്ചു. എന്തുകൊണ്ടാണ് ഫാസിസത്തിനെതിരായ സംഗമത്തില്‍ മുസ്ലിം ലീഗ്, സോളിഡാരിറ്റി, എസ് ഡി പി ഐ, പി ഡി പി, ജമായത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ പങ്കെടുപ്പിക്കുന്നില്ല എന്നാണ് ഞാന്‍ ചോദിച്ചത്. ഒരാള്‍ അതിനു മറുപടി പറഞ്ഞില്ല. നാല്‍പ്പതോളം സംഘടനകള്‍ ചേര്‍ന്നാണ് സംഗമം സംഘടിപ്പിക്കുന്നത്, അവരുടെ പൊതു തീരുമാനമാണിത് എന്നാണ് രണ്ടാമത്തെയാള്‍ പറഞ്ഞത്. തീരുമാനത്തിന്റെ കാരണം വ്യക്തമായി പറഞ്ഞതുമില്ല.
ഫാസിസത്തെ കുറിച്ച് എന്തു ധാരണയാണ് സംഘാടകരുടേത്? ദളിതുകളെപോലെ ഇന്ത്യയില്‍ ഫാസിസത്തിന്റെ ഇരകളല്ലേ മുസ്ലിമുകളും. സ്വാഭാവികമായും ഫാസിസത്തിനെതിരായ മുന്നേറ്റത്തില്‍ അവരെ പങ്കെടുപ്പിക്കേണ്ടതല്ലേ…?
ഹൈന്ദവഫാസിസ്റ്റുകള എതിര്‍ക്കുമ്പോള്‍ മുസ്ലിം രാഷ്ട്രീയ ഗ്രൂപ്പുകളുമായി ഐക്യപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയാണോ ഈ ഒഴിവാക്കലിനു കാരണം?
നിലവിലെ സാഹചര്യം വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ എല്ലാ മതങ്ങളും അപകടമെന്ന നിയോ ലിബറല്‍ മതേതര ചിന്താഗതിയാണോ ഇതിനു കാരണം?
ഇതിനു പുറകിലും ഇസ്ലാമോ ഫോബിയയാണോ? ഭീഷണി നേരിടുന്നവര്‍ക്ക് അതേകുറിച്ച് തുറന്നു പറയാനും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ അണിനിരക്കാനും അവസരം നിഷേധിച്ച്, അവര്‍ക്കായി മറ്റുള്ളവര്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും കാവിവല്‍ക്കരണത്തേയും പ്രതിരോധിക്കാന്‍ മുസ്ലിം വിഭാഗങ്ങളുടെ പങ്കാളിത്തം നിഷേധിക്കുന്നതിനു കാരണം മറ്റെന്താണ്? അതുവഴി ഹിന്ദുത്വവാദികളുടെ നിലപാടുകളെ പിന്തുണക്കുകയല്ലേ സംഘാടകര്‍ ചെയ്യുന്നത്?
ജിഹാദികളും ഐഎസുകാരും മറ്റും പുരോഗമന – ജനാധിപത്യ – മതേതരവിഭാഗങ്ങളുമായി ഐക്യപ്പെടാന്‍ വരില്ല എന്നുറപ്പ്. വരുന്നവര്‍ ഫലത്തില്‍ ഇന്ത്യയിലെ മതേതരത്വത്തെ അംഗീകരിക്കുന്നവരും ഹിന്ദുത്വഫാസിസത്തെ എതിര്‍ക്കുന്നവരുമാണ്. അവരെ ഒഴിവാക്കുന്നത് ശരിയോ?
മൗലികവാദത്തെ ഫാസിസമായി കാണുന്നവര്‍ യാഥാര്‍ത്ഥ്യം കണ്ടില്ലെന്നു നടിക്കുന്നു. ടുണീഷ്യയിലാണ് ഏറ്റവും കൂടുതല്‍ ഐ എസ് കേഡര്‍മാരെന്നു പറയുമ്പോള്‍ അതൊരു രാത്രികൊണ്ട് സംഭവിച്ചതണെന്നും എന്നും അവരൊന്നും ഖുറാന്‍ വായിച്ച് വിശുദ്ധയുദ്ധത്തിനു തയ്യാറായതാണെന്നും ധരിക്കരുത്. തൊഴിലില്ലായ്മക്കും അനിതിക്കും അടിച്ചമര്‍ത്തലിനും എതിരായ വികാരം കൂടിയാണത്. അവരൊന്നും ഇവിടത്തെ ഫാസിസത്തിന്റെ സാമ്പത്തികാടിത്തറയെ കുറിച്ച് ആകുലപ്പെടുന്നില്ല. ഇന്ത്യയില്‍ മുസ്ലിം മൗലികവാദം ഫാസിസമായി രൂപപ്പെടാനുള്ള സാധ്യത വെറും സ്വപ്‌നമാണ്. പിന്നെന്തിന് ഹിന്ദു ഫാസിസമെന്ന യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോള്‍ മുസ്ലിം ഫാസിസത്തെ കുറിച്ച് ഭയപ്പെടുന്നു?
കമ്യൂണിസവും ഫാസിസവുമായുള്ള വ്യത്യാസത്തെ കുറിച്ച് ട്രോസ്‌കി എഴുതിയതിങ്ങനെ. കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ലവത്തിന്റേയും പ്രത്യാശയുടേയും പ്രതീകമാണെങ്കില്‍ ഫാസിസ്റ്റുകള്‍ പ്രതിവിപ്ലവത്തിന്റേയും നിരാശയുടേയും പ്രതീകമാണ്. ഇവിടെ ഹൈന്ദവ ഫാസിസ്റ്റുകളുടെ പ്രതിവിപ്ലവ നിരാശാവാദം സമൂഹത്തെ ഏറെ ബാധിച്ചെന്നും അത് നമ്മുടെ ഫാസിസ്റ്റ് വിരുദ്ധരേയും സ്വാധീനിച്ചെന്നും തോന്നുന്നു. അതിനാലാണ് അവര്‍ ഇസ്ലാമിക ഫാസിസത്തെ ഭയപ്പെടുന്നത്. അങ്ങനെയാണ് യാതൊരു യുക്തിയുമില്ലാതെ ഇത്തരത്തിലൊരു സമീകരണത്തിന് തയ്യാറാകുന്നത്. ഹിന്ദു സവര്‍ണ്ണ സെക്യുലര്‍ ഇസ്ലാമോ ഫോബിയയുടെ ഭാഗമായ ഈ ബഹിഷ്‌കരണം ഏറ്റവും വലിയ രാഷ്ട്രീയ വിഡ്ഢിത്തമാണ്. എന്തായാലും മുസ്ലിമിനെ ഒഴിവാക്കിയുള്ള നിങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന് എല്ലാ ആശംസകളും നേരുന്നു.

(ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply