ഫാസിസ്റ്റുകളിതാ രംഗത്ത്

അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ആസ്‌ട്രേലിയന്‍ എഴുത്തുകാരി ഗെയ്ല്‍ ട്രെഡ്വെലുമായി കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സ് തയാറാക്കിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പനയും വിതരണവും ഹൈക്കോടതി താല്‍ക്കാലികമായി നിരോധിച്ച നടപടി ജനാധിപത്യാവകാശങ്ങള്‍ക്കും അറിയാനുള്ള അവകാശത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമാണ്. ‘അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകമാണ് ജസ്റ്റിസ് വി. ചിദംബരേഷ് മൂന്നു മാസത്തേക്ക് നിരോധിച്ചത്. ഡി.സി ബുക്‌സിന് കീഴിലെ സ്ഥാപനങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തിവെക്കണമെന്നും ഇക്കാര്യങ്ങള്‍ […]

MMMM

അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ആസ്‌ട്രേലിയന്‍ എഴുത്തുകാരി ഗെയ്ല്‍ ട്രെഡ്വെലുമായി കൈരളി ടിവിയിലെ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സ് തയാറാക്കിയ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പനയും വിതരണവും ഹൈക്കോടതി താല്‍ക്കാലികമായി നിരോധിച്ച നടപടി ജനാധിപത്യാവകാശങ്ങള്‍ക്കും അറിയാനുള്ള അവകാശത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമെതിരായ കടന്നാക്രമണമാണ്. ‘അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകമാണ് ജസ്റ്റിസ് വി. ചിദംബരേഷ് മൂന്നു മാസത്തേക്ക് നിരോധിച്ചത്. ഡി.സി ബുക്‌സിന് കീഴിലെ സ്ഥാപനങ്ങള്‍ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിര്‍ത്തിവെക്കണമെന്നും ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നുമാണ് സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്. മതവൈരം പടര്‍ത്തുന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അമൃതാനന്ദമയി ഭക്തരായ ഡോ. ശ്രീജിത് കൃഷ്ണ, പ്രേംകുമാര്‍ എന്നിവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, പ്രസാധകന്‍ രവി ഡീസി, കൈരളി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്. പുസ്തകം മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് ഹരജിയില്‍ പറയുന്നു.
ഇത് കേവലം ഒറ്റപ്പെട്ട വിഷയമല്ലതാനും. ഈ സംഭവവുമായി ബന്ധപ്പെട്ട് അടുത്തയിടെ ഉണ്ടായ സംഭവങ്ങള്‍ നോക്കുക. ് ഡി.സി ബുക്‌സിനും ഉടമ രവിയുടെ വീടിനും നേരെ ശാന്തിയുടെ വക്താക്കള്‍ ആക്രമണം നടത്തിയിരുന്നു. ഡി.സി ബുക്‌സിന്റെ ശാഖയിലത്തെിയ മുന്നംഗ അക്രമി സംഘം പുസ്തകങ്ങള്‍ നശിപ്പിക്കുകയും വാരിവലിച്ചിടുകയും ചെയ്തു. ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സംഘം അമൃതാനന്ദമയിക്കെതിരായ അപവാദ പ്രചരണങ്ങളില്‍ നിന്ന് ഡി.സി ബുക്‌സ് പിന്‍മാറുക എന്ന പോസ്റ്ററും പതിച്ചു. സ്ഥലത്ത് കാവിക്കൊടി നാട്ടിയ സംഘം ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഗുരുതരമായ ഭവിഷ്യത്തുകളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിയാണ് സ്ഥലം വിട്ടത്. തുടര്‍ന്ന് രാത്രി പത്തുമണിക്ക് ശേഷമാണ് രവി ഡി.സിയുടെ വീടിനുനേരെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
അതിനുശേഷമാണ് സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ ആചാര്യന്‍ സ്വാമി സന്ദീപാനന്ദഗിരിക്കെതിരെ അക്രമമുണ്ടായത്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വെച്ചായിരുന്നു സംഭവം. സ്‌കൂള്‍ ഓഫ് ഭഗവദ്ഗീതയുടെ നേതൃത്വത്തിലുള്ള അധ്യാത്മിക കഌസെടുക്കുന്നതിനിടിയില്‍ ഒരു സംഘം ആര്‍.എസ്.എസുകാര്‍ വേദിയില്‍ കയറി ആക്രമിക്കുകയായിരുന്നു. അമൃതാനന്ദമയിക്കെതിരെ സന്ദീപാനന്ദഗിരി മോശം പരാമര്‍ശം നടത്തി എന്നാരോപിച്ചായിരുന്നു അക്രമം. പൊലീസത്തെിയപ്പോഴേക്കും അക്രമികള്‍ സ്ഥലം വിട്ടിരുന്നു.
മറുവശത്ത് അമൃതാനന്ദമയി മഠത്തില്‍ വിദേശ യുവതി പീഡനത്തിനിരയായെന്ന ആരോപണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന ഹരജി ഹൈകോടതി തള്ളുകയായിരുന്നു. ഹരജിക്കാരന് ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള മറ്റു നടപടികള്‍ സ്വീകരിക്കാമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം.ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. മഠത്തിനും അമൃതാനന്ദമയിക്കുമെതിരെയുണ്ടായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടി സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
അതിനിടയില്‍ മറ്റൊരു സംഭവവുമുണ്ടായി. ബിഹാര്‍ സ്വദേശി സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം പൂര്‍ണമല്ലെന്ന് കോടതിയെ അറിയിച്ച ഗവ.പ്‌ളീഡറെ കേസില്‍ ഹാജരാകുന്നതില്‍ നിന്ന് മാറ്റിയതാണത്. സത്‌നാം സിങ്ങിന്റെ മരണം സംബന്ധിച്ച െ്രെകംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നും സ്വതന്ത്ര ഏജന്‍സിയായ സി.ബി.ഐക്ക് അന്വേഷണം കൈമാറണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹരീന്ദ്രകുമാര്‍ സിങ് നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനക്കത്തെിയത്. തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നാം സിങ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട െ്രെകംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമായി നടന്നിട്ടില്‌ളെന്ന് സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഹാജരായ ഗവ.പ്‌ളീഡര്‍ എന്‍. സുരേഷ് കോടതിയെ അറിയിച്ചിരുന്നു. കരുനാഗപ്പള്ളിയിലെ അമൃതാനന്ദമയി മഠത്തിലുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് സത്‌നാം സിങ്ങിനെതിരെ കേസെടുത്തിരുന്നു. സത്‌നാം സിങ്ങിന്റെ മരണവും ഈകേസുമായി ബന്ധപ്പെടുത്തി അന്വേഷണം നടന്നിട്ടില്ലെന്നായിരുന്നു സുരേഷ് കോടതിയെ അറിയിച്ചത്. ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച കോടതി ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ നിയമിച്ച ഉന്നത നിയമ ഉദ്യോഗസ്ഥര്‍, അന്വേഷണം കാര്യക്ഷമമല്ലെന്ന് കോടതിയെ അറിയിച്ചതിന് സുരേഷിനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസില്‍ ഹാജരാകുന്നതില്‍നിന്ന് സുരേഷിനെ പിന്‍വലിച്ചത്.
കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇതുവരേയും ഈ സംഭവങ്ങളെ ഗൗരവമായി എടുത്തിട്ടില്ല എന്നതാണ് വസ്തുത. മഠം ചെയ്യുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കാണണമെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കില്‍ പാവപ്പെട്ട ഒരു സ്ത്രീയാണവര്‍ എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. നാം എവിടെയെത്തി നില്‍ക്കുന്നു എന്നതിന് തെളിവ് ഇതല്ലാതെ മറ്റെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply