ഫാസിസവും അഴിമതിയും നെറികെട്ട രാഷ്ട്രീയവും

കേരള രാഷ്ട്രീയം വീണ്ടും നെറികേടിലൂടെ കടന്നു പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതിയോടൊപ്പം ജനങ്ങളെ വെല്ലുവിളിക്കുന്ന ഫാസിസവും തികഞ്ഞ അവസരവാദ രാഷ്ട്രീയവുമാണ് നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ മുഖമുദ്ര.കെ എം മാണിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന അഴിമതി കഥകള്‍ പൂര്‍ണ്ണമായി തെളിയിച്ചു എന്നു പറയാനാകില്ല എങ്കിലും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു എങ്കില്‍ മാണി രാജിവെക്കുക തന്നെയാണ് വേണ്ടത്. നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരാമല്ലോ. എന്നാല്‍ താനതിനു തയ്യാറല്ല എന്ന് മാണി പ്രഖ്യാപിച്ചു. മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവുമൊന്നും ആര്‍ക്കും […]

flagsകേരള രാഷ്ട്രീയം വീണ്ടും നെറികേടിലൂടെ കടന്നു പോകുന്നു. ഞെട്ടിപ്പിക്കുന്ന അഴിമതിയോടൊപ്പം ജനങ്ങളെ വെല്ലുവിളിക്കുന്ന ഫാസിസവും തികഞ്ഞ അവസരവാദ രാഷ്ട്രീയവുമാണ് നമ്മുടെ മുന്നണി രാഷ്ട്രീയത്തിന്റെ മുഖമുദ്ര.
കെ എം മാണിയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന അഴിമതി കഥകള്‍ പൂര്‍ണ്ണമായി തെളിയിച്ചു എന്നു പറയാനാകില്ല എങ്കിലും അദ്ദേഹം സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. രാഷ്ട്രീയത്തില്‍ എന്തെങ്കിലും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നു എങ്കില്‍ മാണി രാജിവെക്കുക തന്നെയാണ് വേണ്ടത്. നിരപരാധിത്വം തെളിയിച്ചു തിരിച്ചുവരാമല്ലോ. എന്നാല്‍ താനതിനു തയ്യാറല്ല എന്ന് മാണി പ്രഖ്യാപിച്ചു. മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവുമൊന്നും ആര്‍ക്കും സ്ഥിരമായി പതിച്ചു കൊടുക്കുന്നതല്ലല്ലോ. അതുപോലെ കുടുംബത്തിനും. സത്യത്തില്‍ ഒരാള്‍ക്ക് ഒന്നോ പരമാവധി രണ്ടോതവണ മാത്രം ജനപ്രതിനിധിയാകാവുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യണം. രാഷ്ട്രീയം തൊഴിലാക്കിയ കുറെപേരെയല്ല നമുക്കാവശ്യം, എല്ലാവരും രാഷ്ട്രീയക്കാരാവുകയും അതേസമയം തൊഴില്‍ ചെയ്ത് ജിവിക്കുന്നവരേയുമാണ്. അഴിമതി തടയാനും അതനിവാര്യമാണ്. 12 തവണ താന്‍ ജനപ്രതിനിധിയായെന്ന മാണിയുടെ അഹങ്കാരത്തോടെയുള്ള വാക്കുകള്‍ നമ്മുടെ ജനാധിപത്യത്തിന്റെ പോരായ്മയൊണ് കാണിക്കുന്നത്.
സത്യത്തില്‍ അഴിമതിയാരോപണം നേരിടാത്ത എത്ര നേതാക്കളുണ്ട്? അക്കാര്യത്തില്‍ ഇരുമുന്നണികളും മോശമല്ല എന്ന് എത്രയോ തവണ തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. ജനാധിപത്യവ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഇന്ന്് അഴിമതി മാറിയിരിക്കുന്നു. സാധാരണക്കാര്‍ രാഷ്ട്രീയത്തില്‍ നിന്നകലുന്നതിനുള്ള പ്രധാന കാരണവും മറ്റൊന്നല്ലല്ലോ. ജനാധിപത്യസംവിധാനത്തിന്റെ തകര്‍ച്ചക്കായിരിക്കും അത് കാരണമാകുക.
ഇതോടൊപ്പം തന്നെയാണ് രാഷ്ട്രീയക്കാരുടെ ഫാസിസ്റ്റ് പ്രവണതയും കടന്നുവരുന്നത്. ജനാധിപത്യമെന്ന് ഉദ്‌ഘോഷിക്കുമ്പോഴും നമ്മുടെ നേതാക്കളിലും സാധാരണ പ്രവര്‍ത്തകരില്‍ പോലും കാണുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. അവരുടെ ശരീരഭാഷ മുതല്‍ അതു കാണാം. ബാര്‍ കോഴ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ നേതാക്കളുടെ പ്രതികരണങ്ങള്‍ തന്നെ അതിനുദാഹരണം. ഒരല്‍പ്പം പോലും ജനാധിപത്യബോധമോ പ്രതിപക്ഷബഹുമാനമോ ജനങ്ങളോടുള്ള പ്രതിബദ്ധതയോ വിനയമോ നമ്മുടെ എത്ര നേതാക്കള്‍ക്കുണ്ട്?
സത്യത്തില്‍ ഈ ചിന്താഗതിയുടെ ഏറ്റവും വലിയ രൂപമാണ് ഹര്‍ത്താലും. ഹര്‍ത്താല്‍ സമരരൂപം തന്നെയാണ്. അതു നിരോധിക്കേണ്ടതില്ല. അതേസമയം ബലപ്രയോഗം കൊണ്ടും ഭീഷണികൊണ്ടും ഹര്‍ത്താല്‍ വിജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധവുമാണ്. അതില്ലാതെ ഹര്‍ത്താല്‍ വിജയിക്കുന്നില്ലെങ്കില്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ മാറിയതില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്തമാണ് നേതാക്കള്‍ പരിശോധിക്കേണ്ടത്. അല്ലാതെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കലല്ല. ഹര്‍ത്താലില്‍ പങ്കെടുക്കാനുള്ള അവകശംപോലെയാണ് പങ്കെടുക്കാതിരിക്കാനുള്ള അവകാശവും. അതംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. മാണി രാജിവെക്കാനാവശ്യപ്പെട്ടുള്ള ഹര്‍ത്താലിനും അത് ബാധകമാണ്.
സത്യത്തില്‍ ഓരോവിഷയവും ഉയര്‍ന്നു വരുമ്പോഴുമുണ്ടാകുന്ന കോലാഹലങ്ങളില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ല എന്നതിനു അവസാന ഉദാഹരണമാണ് ഇ്ന്നത്തെ വാര്‍ത്ത. ബാലകൃഷിണപിള്ളക്ക് ചുവന്ന പരവതാനി വിരിച്ചുകൊടുക്കാന്‍ തയ്യാറായ പിണറായിയുടെ പ്രസ്താവനയില്‍ വലിയ അത്ഭുതം തോന്നാത്തവര്‍ ഇന്ന് വി എസിന്റെ പ്രസ്താവന കേട്ടപ്പോള്‍ ഞെട്ടിയിരിക്കും. അക്കാര്യത്തില്‍ തനിക്കും വിരോധമില്ല എന്ന സൂചനതന്നെയാണ് അദ്ദേഹം നല്‍കിയത്. പിള്ളക്കെതിരെ താന്‍ നടത്തിയ വര്‍ഷങ്ങള്‍ നീണഅട അഴിമതിവിരുദ്ധ പോരാട്ടം പോലും അദ്ദേഹം മറന്നു. അപ്പോള്‍ ഈ കേള്‍ക്കുന്ന കോലാഹലങ്ങള്‍ക്കൊക്കെ എന്തര്‍ത്ഥം? ഏതാനും ദിവസം മുമ്പല്ലേ മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം നടന്നത്. അതേകുറിച്ച് കഴിഞ്ഞ ദിവസം പോലും പന്ന്യന്‍ പറഞ്ഞല്ലോ.
രാഷ്ട്രീയമെന്നത് ഏറ്റവും മോശപ്പെട്ട ഒരു മേഖലയാണെന്നും അത് നമുക്ക് പറ്റിയതല്ല എന്നുമാണല്ലോ പൊതുവില്‍ നിലനില്‍ക്കുന്ന ധാരണ. അതിനെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് അരങ്ങേറുന്നത്. മാണി സംഭവത്തോടെ അതു കൂടുതല്‍ പ്രകടമായിരിക്കുന്നു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയം കളിക്കുന്നവര്‍ മറക്കുന്നത് ആത്യന്തികമായി ഇതു ജീര്‍ണ്ണിപ്പിക്കുന്നത് ജനാധിപത്യസംവിധാനത്തെയാണ് എന്നതാണ്. ഭാവിയില്‍ ഇതിനു കൊടുക്കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply