ഫാസിസത്തിന്റെ നാളുകളെ സ്മരിക്കുന്ന എഴുത്തുകള്‍……

അടിയന്തരാവസ്ഥയുടെ ഒരു വാര്‍ഷികം കൂടി. ഫാസിസത്തിന്റെ നാളുകളുടെ സ്മരണ. പുതുതലമുറ ഒരുപക്ഷെ ഇനിയും മനസ്സിലാക്കാത്ത ക്രൂരതയുടെ നാളുകള്‍. രാഷ്ട്രീയ നേതാക്കള്‍ പോലും കാര്യമായി സ്മരിക്കാന്‍ ഇഷ്ടപ്പെടാത്ത നാളുകളുടെ ദീപ്തമായ സ്മരണ നിലനിര്‍ത്തുന്ന ഏതാനും പുസ്തകങ്ങളിതാ. മരിച്ചിട്ടും എന്തിനാണ് നിങ്ങളെന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്നു ചോദിച്ച് യാത്രപോയ ഈച്ചരവാര്യര്‍. മകനായി എന്നും ഒരുരള മാറ്റിവെച്ച അവന്റെ അമ്മ നേരത്തെ പോയി. എന്നിട്ടും തന്റെ ചോദ്യത്തിനുത്തരം തേടിയലഞ്ഞ ആ പിതാവ്. മരിക്കുന്നതിനുമുമ്പ് മലയാളം കണ്ട ഏറ്റവും ഹൃദയസ്പര്‍ക്കായ ആത്മകഥ […]

yy

അടിയന്തരാവസ്ഥയുടെ ഒരു വാര്‍ഷികം കൂടി. ഫാസിസത്തിന്റെ നാളുകളുടെ സ്മരണ. പുതുതലമുറ ഒരുപക്ഷെ ഇനിയും മനസ്സിലാക്കാത്ത ക്രൂരതയുടെ നാളുകള്‍. രാഷ്ട്രീയ നേതാക്കള്‍ പോലും കാര്യമായി സ്മരിക്കാന്‍ ഇഷ്ടപ്പെടാത്ത നാളുകളുടെ ദീപ്തമായ സ്മരണ നിലനിര്‍ത്തുന്ന ഏതാനും പുസ്തകങ്ങളിതാ.
മരിച്ചിട്ടും എന്തിനാണ് നിങ്ങളെന്റെ മകനെ മഴയത്ത് നിര്‍ത്തിയിരിക്കുന്നത് എന്നു ചോദിച്ച് യാത്രപോയ ഈച്ചരവാര്യര്‍. മകനായി എന്നും ഒരുരള മാറ്റിവെച്ച അവന്റെ അമ്മ നേരത്തെ പോയി. എന്നിട്ടും തന്റെ ചോദ്യത്തിനുത്തരം തേടിയലഞ്ഞ ആ പിതാവ്. മരിക്കുന്നതിനുമുമ്പ് മലയാളം കണ്ട ഏറ്റവും ഹൃദയസ്പര്‍ക്കായ ആത്മകഥ അദ്ദേഹം രചിച്ചു. രാജന്റെ പിതാവ് ടി വി ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍. പ്രസാധനം കറന്റ് ബുക്‌സ്, തൃശൂര്‍.
അടിയന്തരാവസ്ഥക്കെതിരെ ജീവന്‍ പണയംവെച്ചും രംഗത്തിറങ്ങിയവരില്‍ സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, ആര്‍എസ്എസുകാര്‍, നക്‌സലൈറ്റുകള്‍ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചതെന്താണ്? മറ്റെല്ലാവരും സന്ധിചെയ്ത് വ്യവസ്ഥയുടെ ഭാഗമായപ്പോള്‍ നക്‌സലൈറ്റുകള്‍ മാത്രം ബാക്കിയായി. അവര്‍ക്ക് ജീവിതം രാഷ്ട്രീയമായിരുന്നു. ഇത്തരത്തില്‍ 200ഓളം നക്‌സലൈറ്റുകളെ പരിചയപ്പെടുത്തുന്നു ടിഎന്‍ ജോയ്, ഇങ്ങനെയും ചില മലയാളികള്‍ – അടിയന്തരാവസ്ഥയിലെ മാവോയിസ്റ്റ് പക്ഷികള്‍ എന്ന പുസ്തകത്തില്‍. പ്രസാധനം ഫ്‌ളെയിം ബുക്‌സ്, തൃശൂര്‍.
കവിതകളെഴുതി, അവ പാടി പാടി വിമോചനത്തിന്റെ ദിനമടുപ്പിച്ച നാളുകളുടെ ഓര്‍മ്മ പുതുക്കി തടവറക്കവിതകള്‍. അടിയന്തരാവസ്ഥകാലത്ത് കേരളത്തിലെ വിവിധ ജയിലുകളില്‍ തടവിലാക്കപ്പെട്ട നക്‌സലൈറ്റ് അനുഭാവികളും പ്രവര്‍ത്തകരുമായിരുന്ന 10 പേര്‍ രചിച്ച 25 കവിതകളുടെ സമാഹാരം. ക്ലോസ്ഡ് പ്രിസണിലെ ഏകാന്തതയില്‍ സിഗററ്റ് പാക്കറ്റുകളിലാണ് ഇവര്‍ കവിതകള്‍ രചിച്ചത്. ‘ശാരീരിക പീഢനങ്ങളുടേയും മാനസിക വിക്ഷോഭങ്ങളുടെയും എണ്ണമറ്റ ദിവസങ്ങളിലൂടെ, ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും പ്രസക്തിയില്ലാത്ത ക്ഷുദ്രമായ ദിവസങ്ങളിലൂടെ കടന്നെത്തി, മരണത്തെ അതിജീവിച്ച്, നീട്ടിപിടിച്ച തോക്കുകള്‍ക്കും കയ്യില്‍ പൂട്ടിയ വിലങ്ങുകളുടെ കിലുക്കങ്ങള്‍ക്കുമിടയിലൂടെ കല്‍ത്തുറുങ്കിന്റെ കനത്ത ഭിത്തികള്‍ക്കകത്ത് തളച്ചിടുമ്പോള്‍, ഉണര്‍ന്നിരിക്കുന്ന കവിമനസ്സുകളുടെ രചനകളാണ് ഈ സമാഹാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply