ഫാസിസത്തിനെതിരെ നിശബ്ദരായിരിക്കുന്നത് കുറ്റകരം.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ ഫാസിസം ശക്തിപ്പെടുമ്പോള്‍ നിശബ്ദരായിരിക്കുന്നത് കുറ്റകരമാണ്.  കോടതിയുടെ ഉത്തരവില്ലാതെ ഒരിടത്തും കയറി പരിശോധന നടത്താനുള്ള അവകാശം പോലീസിനില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്തെങ്കിലും സന്ദേശത്തിന്റെ പേരിലോ സംശയത്തിന്റെ പേരിലോ അത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത് ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. കേരളീയം മാസികയിലുണ്ടായ പരിശോധനയും അത്തരത്തിലുള്ളതാണ്. അറസ്റ്റുകളിലും സുപ്രിംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിക്കപ്പെടുന്നില്ല. ഭരണഘടനയെ പോലും വെല്ലുവിളിച്ച് ഫാസിസത്തിലേക്കു നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ അതുചെയ്യുന്നതു മനസ്സിലാക്കാം. എന്നാല്‍ അതിനെതിരാണെന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ല. അഭിപ്രായസ്വാതന്ത്ര്യത്തെ എന്നും […]

sacharജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

ഫാസിസം ശക്തിപ്പെടുമ്പോള്‍ നിശബ്ദരായിരിക്കുന്നത് കുറ്റകരമാണ്.  കോടതിയുടെ ഉത്തരവില്ലാതെ ഒരിടത്തും കയറി പരിശോധന നടത്താനുള്ള അവകാശം പോലീസിനില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. എന്തെങ്കിലും സന്ദേശത്തിന്റെ പേരിലോ സംശയത്തിന്റെ പേരിലോ അത്തരത്തിലുള്ള പരിശോധനകള്‍ നടത്തുന്നത് ഭരണഘടന അനുശാസിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. കേരളീയം മാസികയിലുണ്ടായ പരിശോധനയും അത്തരത്തിലുള്ളതാണ്. അറസ്റ്റുകളിലും സുപ്രിംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  പാലിക്കപ്പെടുന്നില്ല. ഭരണഘടനയെ പോലും വെല്ലുവിളിച്ച് ഫാസിസത്തിലേക്കു നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ അതുചെയ്യുന്നതു മനസ്സിലാക്കാം. എന്നാല്‍ അതിനെതിരാണെന്ന് അവകാശപ്പെടുന്ന കേരള സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ല. അഭിപ്രായസ്വാതന്ത്ര്യത്തെ എന്നും അംഗീകരിച്ചിട്ടുള്ള നെഹ്‌റുവിന്റെ പാരമ്പര്യം പേറുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസ്സ് മറക്കരുത്. 1975ല്‍ നെഹ്‌റുവിന്റെ മകള്‍  തന്നെ അക്കാര്യം മറന്നു. അങ്ങനെയാണ് അടിയന്തരാവസ്ഥയുണ്ടായത്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഒന്നാണ് അഭിപ്രായ സ്വാതന്ത്ര്യം. സുപ്രിംകോടതിയടക്കമുള്ള സംവിധാനങ്ങളും പലപ്പോഴും അതുയര്‍ത്തിപിടിച്ചിട്ടുണ്ട്. പൊതു സുരക്ഷക്കു ഭീഷണിയാണെങ്കില്‍ മാത്രമാണ് അക്കാര്യത്തില്‍ ഇടപെടാനാകൂ. എന്നാല്‍ തങ്ങള്‍ക്കുനേരെയുള്ള ഭീഷണികളെ പൊതുഭീഷണിയായി വ്യാഖ്യാനിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. അതിന്റെ പേരില്‍ ഭരണഘടനയെപോലും അട്ടമറിക്കാനാണ് മോദി ശ്രമിക്കുന്നത്. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമൊക്കെ ഭരണഘടനയില്‍നിന്നുപോലും നീക്കം ചെയ്യാനാണ് മോദിയുടെ ശ്രമം. ഭരണഘടനയുടെ ആദ്യപതിപ്പുകളില്‍  ഈ വാക്കുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതേ കുറിച്ച് അംബേദ്കര്‍ അന്നേ പറയുന്ന ഒന്നുണ്ട്. നമ്മുടെ ഭരണഘടന അടിസ്ഥാനപരമായി മതനിരപേക്ഷവും സോഷ്യലിസ്റ്റ് ആശയത്തില്‍ അധിഷ്ഠിതവുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാലത് പ്രത്യകം പറയേണ്ടതില്ല. പിന്നീട് സുപ്രിം കോടതിയും അതു ശരിവെച്ചു. ഇക്കാര്യത്തില്‍ ആശങ്കവന്നപ്പോഴാണ് പിന്നീടവ എഴുതി ചേര്‍ത്തത്. മതനിരപേക്ഷതയെ തകര്‍്ക്കുന്ന നടപടിയായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കല്‍. അതിന് സര്‍ക്കാര്‍ തന്നെ കൂട്ടുനിന്നു. ഇപ്പോഴിതാ അത്തരം നടപടികള്‍  കൂടുതല്‍ ശക്തമാകുകയാണ്. ഭക്തി വ്യക്തിജീവിതത്തില്‍ നല്ലതാണ്. രാഷ്ട്രീയത്തില്‍ അത് അപകടകരമാക്കും. ഒബാമപോലും അതുപറഞ്ഞു എന്നത് നാടിന് എത്ര അപമാനകരമാണ്. മാത്രമല്ല എല്ലാ അധികാരവും മോദിയില്‍ കേന്ദ്രീകരിക്കുകയാണ്. ജനാധിപത്യമൂല്യങ്ങളും തകരുകയാണ്.
അതേസമയം കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ തുറന്നു കൊടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. അദാനിക്ക് ആസ്‌ത്രേലിയയില്‍ അവിടത്തെ എതിര്‍പ്പുകളെ അവഗണിച്ച് ഖനനം നടത്താന്‍പോലും മോദി ഒത്താശ ചെയുന്നു. യുപിഎ സര്‍ക്കാര്‍ പോലും അനുവദിക്കാതിരുന്ന ഒന്നായിരുന്നു അത് അതിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനാണ് ടാഡയും പോട്ടയും കാപ്പയുമൊക്കെ പ്രയോഗിക്കുന്നത്. രാജ്യം മറ്റൊരു അടിയന്തരാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് തിരിച്ചറിഞ്ഞ് ജനാധിപത്യവിശ്വാസികള്‍ രംഗത്തിറങ്ങണം.

ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ് രാജിനുമെതിരെ തൃശൂരില്‍ നടന്ന ജനാധിപത്യാവകാശ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply