പ്ലാച്ചിമട വീണ്ടും സമരരംഗത്തേക്ക്

വിളയോടി വേണുഗോപാല്‍ പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുകയാണ്. ആഗസ്റ്റ് 15 ന് നടക്കുന്ന ജനാധികാരസഭയോടെയാണ് ഒരിക്കല്‍ കൂടി പ്ലാച്ചിമട നിവാസികള്‍ പോരാട്ട വീഥിയില്‍ അണിനിരക്കുന്നത്. കൊക്കോകോളക്കമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കേരള നിയമസഭ സ്വയം പിരിഞ്ഞുപോകുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ […]

coke_plant_protest_20050516

വിളയോടി വേണുഗോപാല്‍

പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുകയാണ്. ആഗസ്റ്റ് 15 ന് നടക്കുന്ന ജനാധികാരസഭയോടെയാണ് ഒരിക്കല്‍ കൂടി പ്ലാച്ചിമട നിവാസികള്‍ പോരാട്ട വീഥിയില്‍ അണിനിരക്കുന്നത്. കൊക്കോകോളക്കമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്ന കേരള നിയമസഭ സ്വയം പിരിഞ്ഞുപോകുക എന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം.
ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമസഭ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. അതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ (സ്വകാര്യകമ്പനി) നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കുന്നത്. വര്‍ഷം രണ്ട് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ല. ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭാര്യയാണ് കൊക്കക്കോളയുടെ അഭിഭാഷക എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഒരു ബഹുരാഷ്ട്രകമ്പനിക്കുമുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തുന്ന കാഴ്ചയാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട നിയമസഭക്ക് അതില്‍ ഒരു പരാതിയുമില്ല. കേരളത്തിലെ വെറും ഇരുനൂറോളം വരുന്ന തോട്ടമുടമകള്‍ക്ക് അഞ്ചു ശതമാനം ഭൂമി ടൂറിസമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക സെക്രട്ടറിയെ നിയമിച്ച് കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമില്ല. എന്നാല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള പാവങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് അനുമതി വാങ്ങാന്‍ ഒരു ശ്രമവുമില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലിനു കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. അതുകൊണ്ടാണ് നിയമസഭ ഒന്നടങ്കം രാജി വെക്കുക എന്ന ആവശ്യം മുന്നോട്ടുവെക്കുന്നത്.
ആഗസ്റ്റ് 15നു പ്ലാച്ചിമടയില്‍ നടക്കുന്ന ജനാധികാര സഭയില്‍ തങ്ങളുടെ ജനാധിപത്യകടമകള്‍ നിര്‍വ്വഹിക്കാത്ത രാഷ്ട്രീയ നേതൃത്വങ്ങളെ വിചാരണ ചെയ്യും. അവിടെ വിധിക്കുന്ന ശിക്ഷകള്‍ നടപ്പാക്കും. തടര്‍ന്ന് കേരളത്തിലെ മുഴുവന്‍ ജനകീയ സമര ഭൂമികളിലൂടേയും പ്രചരണയാത്ര നടത്തും. വരുന്ന ലോകസഭ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, അ്‌ലലെങ്കില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരിക്കുക, കൊക്കക്കോളയുടെ ഭൂമി പിടിച്ചെടുത്ത് ഇരകള്‍ക്ക് നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്.

പ്ലാച്ചിമട സമരസമിതി ചെയര്‍മാനാണ് ലേഖകന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: victims | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply