പ്രേമജമാര്‍ക്ക് സത്യഭാമമാരുടെ ഷോക് ട്രീറ്റ്‌മെന്റ്

കോഴിക്കോട് കോര്‍പ്പറേഷന്‍  കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, മേയര്‍ പ്രേമജത്തിന്റെ മുന്നില്‍ വച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഒരു ഷോക് ട്രീറ്റ്‌മെന്റ് തന്നെയാണ്. പ്രാദേശികതല വികസനത്തില്‍ പോലും കക്ഷിരാഷ്ട്രീയം കൊണ്ടുവരുന്ന നമ്മുടെ ജനാധിപത്യത്തിന്റെ അപചയത്തിനെതിരായ ഷോക് ട്രീറ്റ്‌മെന്റ്. തന്റ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ ചേംബറുടെ മുന്നില്‍ വച്ച് ഞരമ്പ് മുറിച്ചത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡിനോട് കോര്‍പ്പറേഷന്‍ അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് മേയറെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈയിന്റെ […]

sathyabhamaകോഴിക്കോട് കോര്‍പ്പറേഷന്‍  കൗണ്‍സിലര്‍ സി.എസ്. സത്യഭാമ, മേയര്‍ പ്രേമജത്തിന്റെ മുന്നില്‍ വച്ച് കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത് ഒരു ഷോക് ട്രീറ്റ്‌മെന്റ് തന്നെയാണ്. പ്രാദേശികതല വികസനത്തില്‍ പോലും കക്ഷിരാഷ്ട്രീയം കൊണ്ടുവരുന്ന നമ്മുടെ ജനാധിപത്യത്തിന്റെ അപചയത്തിനെതിരായ ഷോക് ട്രീറ്റ്‌മെന്റ്.
തന്റ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് പറഞ്ഞാണ് അവര്‍ ചേംബറുടെ മുന്നില്‍ വച്ച് ഞരമ്പ് മുറിച്ചത്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും തന്റെ വാര്‍ഡിനോട് കോര്‍പ്പറേഷന്‍ അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് മേയറെ സന്ദര്‍ശിച്ചശേഷമാണ് അവര്‍ ബ്ലേഡ് ഉപയോഗിച്ച് ഇടതു കൈയിന്റെ ഞരമ്പ് മുറിച്ചത്. ഉടനെ സമീപത്തെ ബീച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ ഇവരെ പിന്നീട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേയ്ക്ക് മാറ്റി.
തന്റെ വാര്‍ഡില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും അവിടെ ഒരു റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനവുമായി കോര്‍പ്പറേഷന്‍ സഹകരിക്കുന്നില്ലെന്നും കഴിഞ്ഞ ഏതാനും നാളുകളായി ഇവര്‍ നിരന്തരം പറഞ്ഞിരുന്നത്രെ.  കഴിഞ്ഞ കൗണ്‍സിലിലും അവര്‍ പ്രശ്‌നം ഉന്നയിച്ചിരുന്നെങ്കിലും മേയറില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചിരുന്നില്ല. ഇതിനുശേഷവും ഇവര്‍ ബന്ധപ്പെട്ട ഫയലുകളുമായി ഇവര്‍ കാര്‍പ്പറേഷനില്‍ എത്തിയിരുന്നു. അക്കാര്യത്തില്‍ അവര്‍ക്ക് വളരെ നിരാശയുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ആത്മഹത്യാശ്രമം.
മേയര്‍ അവകാശപ്പെടുന്നപോലെ ഇതെല്ലാം ആസൂത്രിതമാണെന്നു വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. പെട്ടന്നുണ്ടായ വികാരക്ഷോഭം തന്നെയാണ് ആത്മഹത്യാ ശ്രമത്തിനു കാരണം. വര്‍ഷങ്ങളായി ഇടതുപക്ഷത്തിന്റേതായിരുന്ന ഡിവിഷനില്‍ നിന്നാണ് സത്യഭാമ വിജയിച്ചത്. അതിന്റെ പ്രതികാരനടപടിയായിരുന്നു ഈ അവഗണന എന്നു കരുതുന്നതില്‍ തെറ്റില്ല. ഇത്തരം കാര്യങ്ങള്‍ തിരിച്ചും നടക്കാറുണ്ടെന്ന് മറക്കുന്നില്ല. കേരളത്തിലെ ജനാധിപത്യസംവിധാനം നേരിടുന്ന ഒരു പ്രധാന ജീര്‍ണ്ണതയായി ഈ പ്രവണത മാറിയിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ പ്രധാനമാണല്ലോ നമുക്ക് കക്ഷിരാഷ്ട്രീയം. ആ നിലപാടിനെതിരാണ് ഈ ഷോക് ട്രീറ്റ്‌മെന്റ്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply