പ്രിയ എം ബി രാജേഷിന്

ഹരികുമാര്‍ കേരളത്തിലെ സിപിഎമ്മില്‍ ഭാവിയില്‍ പ്രതീക്ഷ നല്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളായി താങ്കളെ കാണുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. പല വിഷയങ്ങളിലും പുരോഗമനപരമായ നിലപാടു താങ്കള്‍ സ്വീകരിക്കുകയും ചെയുന്നു. അവസാനമാായി ചുംബനകൂട്ടായ്മയോടും ശ്ലാഘനീയമായ നിലപാടാണ് താങ്കള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്ന ഒരു വിഷയം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കാന്‍ തോന്നി. പാര്‍ട്ടിയിലെ മറ്റൊരു നേതാവിനേയും ഓര്‍മ്മിപ്പിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതിനാലാണ് താങ്കള്‍ക്കെഴുതുന്നത്. സംഗതി മറ്റൊന്നുമല്ല, ചുംബനസമരത്തെ പിന്തുണച്ച സാമൂഹ്യപ്രവര്‍ത്തകയായ ഒരധ്യാപികയെ പുറത്താക്കാന്‍് ശ്രമിക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. […]

m bഹരികുമാര്‍
കേരളത്തിലെ സിപിഎമ്മില്‍ ഭാവിയില്‍ പ്രതീക്ഷ നല്കുന്ന അപൂര്‍വ്വം പേരില്‍ ഒരാളായി താങ്കളെ കാണുന്ന ഒരാളാണ് ഈ കുറിപ്പെഴുതുന്നത്. പല വിഷയങ്ങളിലും പുരോഗമനപരമായ നിലപാടു താങ്കള്‍ സ്വീകരിക്കുകയും ചെയുന്നു. അവസാനമാായി ചുംബനകൂട്ടായ്മയോടും ശ്ലാഘനീയമായ നിലപാടാണ് താങ്കള്‍ സ്വീകരിച്ചത്.
ഈ സാഹചര്യത്തില്‍ താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്ന ഒരു വിഷയം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കാന്‍ തോന്നി. പാര്‍ട്ടിയിലെ മറ്റൊരു നേതാവിനേയും ഓര്‍മ്മിപ്പിച്ചിട്ടു കാര്യമില്ല എന്നു തോന്നിയതിനാലാണ് താങ്കള്‍ക്കെഴുതുന്നത്. സംഗതി മറ്റൊന്നുമല്ല, ചുംബനസമരത്തെ പിന്തുണച്ച സാമൂഹ്യപ്രവര്‍ത്തകയായ ഒരധ്യാപികയെ പുറത്താക്കാന്‍് ശ്രമിക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു. അതാകട്ടെ സി.പി.ഐ.എം അധ്യാപക സംഘടനയുടെ കണ്‍വീനറായ അധ്യാപകന്‍ നടത്തിയ പീഡനത്തിനെതിരെ പരാതി കൊടുത്തതിന്റെ പ്രതികാരമായി.
താങ്കളുടെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരില്‍തന്നെ സംഭവം.  ചെറുതാഴം ഗവ. സ്‌കൂളിലെ അധ്യാപിക എം. സുല്‍ഫത്തിനെയാണ് സ്‌കൂളില്‍ പുറത്താക്കാന്‍ നീക്കം നടക്കുന്നത്. അധ്യാപികയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും സ്‌കൂളിനു മുമ്പില്‍ പ്രകടനം നടത്തി. രക്ഷിതാക്കളുടെ പേരില്‍ അധ്യാപികക്കെതിരെ വ്യാപകമായി പോസ്റ്റര്‍ പ്രചരിക്കുകയും ചെയ്തു.
പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനയുടെ കണ്‍വീനറായ അധ്യാപകന്‍ സ്‌കൂളിലെ ദലിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് ചില അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചിരുന്നു. സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കുമെന്നു പറ്റായിരുന്നു വാര്‍ത്ത മൂടിവെക്കാന് ശ്രമിച്ചത്. പക്ഷെ സുല്‍ഫത്തിന്റെ സഹായത്തോടെു പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനിലും പോലീസിലും പരാതി നല്‍കി. അധ്യാപകനെതിരെ പോലീസ് കേസ് എടുത്തു. അയാള്‍  ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം അനുവദിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയും ചെയ്തു. കേസ് മറച്ചു വെച്ച പ്രധാനാധ്യാപകനെതിരെയും കേസെടുത്തു.
അന്നു മുതല്‍് അധ്യാപികയെ ലക്ഷ്യമിട്ടിരുന്നവരാണ് ചുംബന സമരത്തെ പിന്തണച്ചതിനും പങ്കെടുത്തതിനും അവര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സമരത്തെ താങ്കളും പരസ്യമായി പിന്തുണച്ചിരുന്നല്ലോ. ഈ അധ്യാപികയാണെങ്കില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനകീയ പോരാട്ടങ്ങളില്‍ സജീവസാന്നിധ്യവുമാണ്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ താങ്കളുടെ ഒരു ഇടപെടല്‍ പ്രതീക്ഷിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply