പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍

സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസമുള്ള ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് അടുത്തവര്‍ഷം ഏപ്രിലിലോടെ കേരളം എത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കേള്‍ക്കുമ്പോള്‍ വലിയ സംഭവമാണെന്നു തോന്നാം. എന്നാല്‍ സത്യമെന്താണ്? പ്രാഥമിക വിദ്യാഭ്യാസമല്ലല്ലോ നമ്മുടെ പ്രശ്‌നം. ഉന്നതവിദ്യാഭ്യാസമല്ലേ? ചരിത്രപരമായ കാരണങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളം എന്നും മുന്നിലായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളുമൊക്കെ അതിനു കാരണമായി. പിന്നീട് കൊട്ടിഘോഷിക്കപ്പെട്ട സാക്ഷരതാപ്രസ്ഥാനവും നടന്നു. അതോടെ പ്രാഥമികവിദ്യാഭ്യാസത്തില്‍ നമ്മുടെ സ്ഥാനം ഏറ്റവും മുന്നില്‍ തന്നെയായി. പക്ഷെ അതില്‍ നിന്ന് മുന്നോട്ടുപോകാന് നമുക്കാവുന്നില്ല എന്നതാണ് ഇപ്പോഴത്തെ […]

aaസമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസമുള്ള ആദ്യ സംസ്ഥാനമെന്ന പദവിയിലേക്ക് അടുത്തവര്‍ഷം ഏപ്രിലിലോടെ കേരളം എത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്. കേള്‍ക്കുമ്പോള്‍ വലിയ സംഭവമാണെന്നു തോന്നാം. എന്നാല്‍ സത്യമെന്താണ്? പ്രാഥമിക വിദ്യാഭ്യാസമല്ലല്ലോ നമ്മുടെ പ്രശ്‌നം. ഉന്നതവിദ്യാഭ്യാസമല്ലേ?
ചരിത്രപരമായ കാരണങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളം എന്നും മുന്നിലായിരുന്നു. ജനകീയ പ്രക്ഷോഭങ്ങളും മിഷണറി പ്രവര്‍ത്തനങ്ങളുമൊക്കെ അതിനു കാരണമായി. പിന്നീട് കൊട്ടിഘോഷിക്കപ്പെട്ട സാക്ഷരതാപ്രസ്ഥാനവും നടന്നു. അതോടെ പ്രാഥമികവിദ്യാഭ്യാസത്തില്‍ നമ്മുടെ സ്ഥാനം ഏറ്റവും മുന്നില്‍ തന്നെയായി. പക്ഷെ അതില്‍ നിന്ന് മുന്നോട്ടുപോകാന് നമുക്കാവുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഉന്നത വിദ്യാഭ്യാസത്തില്‍ നമ്മുടെ സ്ഥാനം എത്രയോ പുറകിലാണ്. ഐഐടിയടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളി പ്രാതിനിധ്യം എത്രയോ തുച്ഛം. എടുത്തു പറയത്തക്ക ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ഒരു സര്‍വ്വകലാശാല നമുക്കുണ്ടോ? നമ്മുടെ സര്‍വ്വകലാശാലകളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ എന്തൊക്കെയാണ്? എന്തെങ്കിലും ഗൗരവപരമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടോ? നമ്മുടെ കാര്‍ഷിക സര്‍വ്വകലാശാലയുടേയും കുസാറ്റിന്റെയും മറ്റും അവസ്ഥ എന്താണ്? സ്വകാര്യമേഖലയിലും മികച്ച സ്ഥാപനങ്ങള്‍ കേരളത്തിലില്ല. എടുത്തു പറയത്തക്ക ഒരു ശാസ്ത്രജ്‌നോ ഗവേഷകനോ നമുക്കുണ്ടോ? ഇത്തരം കാര്യങ്ങളിലാണ് ഇനി നാം ശ്രമിക്കേണ്ടത്. അല്ലാതെ പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ച് അഹങ്കരിക്കുകയല്ല.
ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും അടുത്ത ഏപ്രിലോടെ നാലാംതരം തുല്യതാപരീക്ഷ പാസാകാനാവശ്യമായ നടപടികള്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ ‘അതുല്യം’ പദ്ധതിക്ക് കീഴില്‍ നടന്നുവരികയാണ്. സാക്ഷരതാ പ്രേരക്മാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചാലുടന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കും. ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ക്കായി കൂടുതല്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുറക്കും. സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാവില്ല – എന്നെല്ലാം  മന്ത്രി അറിയിച്ചു. ലോക സാക്ഷരതാദിനം ഈവര്‍ഷം സാക്ഷരതാവാരമായാണ് സംസ്ഥാനത്ത് ആഘോഷിക്കുന്നത്. ‘സാക്ഷരതയും സുസ്ഥിരവികസനവു’മാണ് ഇത്തവണത്തെ പ്രമേയം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.. അതെല്ലാം നടക്കട്ടെ. ഇതിന്റെയൊക്കെ  പേരില്‍ അഹങ്കരിച്ച് കാലം കളയാതിരുന്നാല്‍ മതി. ഉന്നതവിദ്യാഭ്യാസം നന്നാക്കിയെടുക്കലാണ് ഇനിയത്തെ കടമയെന്ന് മറക്കാതിരുന്നാല്‍ മതി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പേരില്‍ ഊറ്റം കൊള്ളുമ്പോള്‍

  1. While u say that students from kerala are less in higher institution ,, u should have a study on it .

Leave a Reply