പ്രസ് ക്ലബ്ബിലെ ബാര്‍ ന്യൂസ് – സബാഷ് മാധ്യമം

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ . തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ ഭൂഗര്‍ഭനിലയില്‍ വര്‍ഷങ്ങളായി അനധികൃത ബാര്‍  പ്രവര്‍ത്തിക്കുന്ന വിവരം അറിയാത്ത മാധ്യമപ്രവര്‍്ത്തകരോ രാഷ്ട്രീയനേതാക്കളോ പോലീസ് ഉദ്യോഗസ്ഥരോ ഉണ്ടാകില്ല. എന്നാല്‍.ആരും ഇതുവരെ  ചെറുവിരല്‍ അനക്കിയിട്ടില്ല. അതിനു കാരണം എന്താണെന്നു പ്രത്യകിച്ചു പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ മാധ്യമം ദിനപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. മാധ്യമം ലേഖിക സുനിത ദേവദാസ് ഏതാനും ദിവസം മുമ്പ് ഫേസ് ബുക്ക് വാളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. തുടന്ന് പല മാധ്യമപ്രവര്‍ത്തകും ഇവര്‍്‌ക്കെതിരെ രംഗത്തു വ്ന്നിരുന്നു. ഈ സാഹചര്യത്തിലാണ് […]

barഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ . തിരുവനന്തപുരം പ്രസ് ക്‌ളബിന്റെ ഭൂഗര്‍ഭനിലയില്‍ വര്‍ഷങ്ങളായി അനധികൃത ബാര്‍  പ്രവര്‍ത്തിക്കുന്ന വിവരം അറിയാത്ത മാധ്യമപ്രവര്‍്ത്തകരോ രാഷ്ട്രീയനേതാക്കളോ പോലീസ് ഉദ്യോഗസ്ഥരോ ഉണ്ടാകില്ല. എന്നാല്‍.ആരും ഇതുവരെ  ചെറുവിരല്‍ അനക്കിയിട്ടില്ല. അതിനു കാരണം എന്താണെന്നു പ്രത്യകിച്ചു പറയേണ്ടതില്ലല്ലോ.
ഇപ്പോഴിതാ മാധ്യമം ദിനപത്രം ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. മാധ്യമം ലേഖിക സുനിത ദേവദാസ് ഏതാനും ദിവസം മുമ്പ് ഫേസ് ബുക്ക് വാളില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. തുടന്ന് പല മാധ്യമപ്രവര്‍ത്തകും ഇവര്‍്‌ക്കെതിരെ രംഗത്തു വ്ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പത്രം തന്നെ ഇക്കാര്യം പ്രസിദ്ധീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.
സംസ്ഥാനത്ത് ക്‌ളബുകളെ പ്രതിവര്‍ഷം 15 ലക്ഷം രൂപ ഫീസ് വാങ്ങി പെര്‍മിറ്റ് റൂം നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. 23 ലക്ഷം രൂപ വാങ്ങി ബാര്‍ ലൈസന്‍സും നല്‍കുന്നുണ്ട്. ഇത് രണ്ടുമില്ലാതെയും ലൈസന്‍സില്ലാതെയുമാണ് പ്രസ് ക്‌ളബ് ബാര്‍ പ്രവര്‍ത്തിക്കുന്നതെന്നു മാധ്യമം ചൂണ്ടികാട്ടുന്നു.. തലസ്ഥാനത്തെ പ്രമുഖ ചാനല്‍ ലേഖിക ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസ് ക്‌ളബ് ബാറിനെതിരെ എക്‌സൈസ് കമീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, പത്രക്കാരുടെ സമ്മര്‍ദം കാരണം ഇടപെടലൊന്നും ഉണ്ടായില്ല.
പ്രസ് ക്‌ളബ് അംഗത്വം ഉള്ളവര്‍ക്ക് മദ്യം സൂക്ഷിക്കാനും ആവശ്യത്തിനു വന്ന് കഴിക്കാനും ഇവിടെ സൗകര്യമുണ്ട്. ബീവറേജസ് കോര്‍പറേഷനില്‍നിന്ന് വാങ്ങിയ മദ്യം വില്‍ക്കുന്നുമുണ്ട്. അംഗത്തിന് ഒരു ഗെസ്റ്റിനെ അനുവദിക്കും. അടുത്തകാലത്ത് പുതുക്കിപ്പണിത് ഡീലക്‌സ് ബാറിന്റെ പ്രൗഢി വരുത്തിയിട്ടുണ്ട്. ബാറുകള്‍ മുഴുവന്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നതോടെ കഴിഞ്ഞ രണ്ടുദിവസമായി പകല്‍ അടച്ചിട്ട് രാത്രിയിലാണ് തുറക്കുന്നത്. തലസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ മദ്യപിക്കാന്‍ കഴിയുമെന്നതിനാല്‍ നിരവധി പത്രപ്രവര്‍ത്തകരെ മദ്യത്തിന് അടിമയാക്കിയെന്ന ഖ്യാതി പ്രസ് ക്‌ളബ് ബാറിനുള്ളതാണ്. സങ്കേതം എന്നാണ് പത്രക്കാര്‍ ഇതിന് പേരിട്ടിരിക്കുന്നത്. ബാറിന് സമീപം പ്രവര്‍ത്തിക്കുന്നതാകട്ടെ ശിവറാം ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടും. – മാധ്യമം ചൂണ്ടികാട്ടുന്നു.
തലസ്ഥാനത്തെ സീനിയര്‍ മാധ്യമപ്രവര്‍ത്തകരടക്കം ഇവിടെ നിത്യസന്ദര്‍ശകരാണ്. മറ്റെവിടെയെങ്കിലുമാണ് ഇത്തരം ബാര്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ. മാധ്യമങ്ങളടക്കം അവരെ വെറുതെ വിടുമോ? തങ്ങളുടെ തൊഴിലിന് അനര്‍ഹമായി ലഭിക്കുന്ന മാന്യതയെ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളില്‍ ഒന്നു മാത്രമാണിതെന്നും മറക്കരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply